2018, മാർച്ച് 28, ബുധനാഴ്‌ച

പെസഹാ വിചാരം

പെസഹാ വിചാരം

യേശു ഒരു പാഠമാകുന്നു.

കുരുടനു കണ്ണു കൊടുത്താലും
മൂകനു നാവേകിയാലും
മുടന്തനെ നേരെ നടത്തിയാലും
ചത്തവനുയിരുകൊടുത്താലും
വെള്ളം വിസ്കിയാക്കിയാലും
കല്ല് അപ്പമാക്കിയാലും
നിന്നെയവർ കണ്ടം വഴിയോടിച്ച്
മരം കേറ്റി ആണി തറച്ചു തളക്കും.

മരിച്ചു മരംപോലെ മരവിച്ചാൽ
വെള്ളിയിലും പൊന്നിലും
നിൻ്റെ ആൾരൂപം തീർക്കും.
തൊഴും
കേഴും.

ജീവിച്ചിരിക്കുന്ന ദൈവത്തെയാർക്കു വേണം?
[ഒരു മറിയത്തിനല്ലാതെ]
ചത്തദൈവത്തോടെന്തുമാകാമല്ലോ!

People are bloody arrogant ignorant asses  .
Keep the bastards at arm's length.

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...