2020, ജൂലൈ 27, തിങ്കളാഴ്‌ച

9: Gene

 നേരുകളും 

അനുരഞ്ജനങ്ങളും

എല്ലാം മാറി; 
ആകെ മാറി:
ഒരു ഭീകരസൗന്ദര്യം പിറക്കയായി.
                                              --- വില്യം ബട്ട്ളർ യേറ്റ്സ്, ഈസ്റ്റർ, 1916   

ജീവശാസ്ത്രത്തിന് "പുറത്താണ്" ജീനിൻ്റെ ജനനം. അതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ഇതാണ്: പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം ജീവശാസ്ത്രങ്ങളിലൂടെ കത്തിക്കയറിയ മുഖ്യപ്രശ്നങ്ങളുടെ പട്ടികയിലൊരിടത്തും പാരമ്പര്യത്തിന് സവിശേഷമായ  ഉന്നതസ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ജീവജന്തുക്കളിൽ ഗവേഷണം നടത്തുകയായിരുന്ന ശാസ്ത്രജ്ഞന്മാർ മറ്റു സംഗതികളിലാണ് മുഴുകിയിരുന്നത്: ഭ്രൂണപഠനം, കോശജീവശാസ്ത്രം, വംശോൽപ്പത്തി, ജീവപരിണാമം. കോശങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ? ഭ്രൂണത്തിൽനിന്ന് ജീവിയുണ്ടാകുന്നതെങ്ങനെ? വംശങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? പ്രകൃതിയുടെ വൈജാത്യത്തിന് പിന്നിലെന്താണ്?

പക്ഷേ, ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിനുള്ള പരിശ്രമങ്ങൾ ഒരേ കാലഘട്ടത്തിലാണ് കൂടിക്കുഴഞ്ഞുപോയത്. എല്ലാ പ്രശ്നത്തിലും കിട്ടാതെപോയ കണ്ണി വിവരങ്ങൾ  ആയിരുന്നു. ഓരോ കോശത്തിനും, ഓരോ ജീവജന്തുവിനും അതിൻ്റെ ശാരീരികധർമ്മങ്ങൾ നിർവ്വഹിക്കാൻ വിവരങ്ങൾ ആവശ്യമാണ്. എന്നാൽ, ആ വിവരങ്ങളുടെ ഉറവിടമേത്? ഭ്രൂണത്തിന് വളർച്ചയെത്തിയ ജീവിയാകാൻ സന്ദേശമാവശ്യമാണ്. പക്ഷേ, ഈ സന്ദേശത്തെ വഹിക്കുന്നതെന്താണ്? അതേപോലെ, ഒരു ഗണത്തിലെ അംഗം താൻ ആ ഗണത്തിലേയാണ്, മറ്റൊരു ഗണത്തിൽപ്പെട്ടതല്ലായെന്ന് എങ്ങനെയാണ് "അറിയുന്നത്"?

ഈ സകലപ്രശ്നങ്ങൾക്കുമുള്ള സാദ്ധ്യമായൊരു പരിഹാരം ഒറ്റയടിക്ക് നൽകിയെന്നതാണ് ജീനിൻ്റെ വൈദഗ്ദ്ധ്യഗുണം. കോശത്തിന് ഉപാപചയപ്രവർത്തനം നിർവ്വഹിക്കാനുള്ള വിവരം? ഓ, അത് കോശത്തിലെ ജീനുകളിലുണ്ടല്ലോ. ഭ്രൂണത്തിൽ ഗുപ്തമാക്കപ്പെട്ടിരിക്കുന്ന സന്ദേശം? അതും ജീനുകളിൽ കോഡീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. ജീവജന്തുക്കൾ  പ്രത്യുൽപ്പാദിപ്പിക്കുമ്പോൾ, അവ ഭ്രൂണനിർമ്മാണത്തിനും, കോശധർമ്മനിർവ്വഹണത്തിനും, ഉപാപചയക്ഷമതക്കും, ഇണചേരാനുള്ള അനുഷ്ഠാനനൃത്തങ്ങൾക്കും, വിവാഹഭാഷണങ്ങൾക്കും, ഒരേയിനത്തിലെ ഭാവിസന്താനങ്ങളുടെ സൃഷ്ടിക്കുമുള്ള സന്ദേശങ്ങൾ പകരുന്നു --- എല്ലാം ഗംഭീരവും ഏകീകൃതവുമായ ഒരൊറ്റ ചേഷ്ടയിലൂടെ. പാരമ്പര്യത്തിന് ജീവശാസ്ത്രത്തിലെ ഒരു പാർശ്വസ്ഥിതപ്രശ്നമായിരിക്കാനാകില്ല. അതിൻ്റെ കേന്ദ്രസ്ഥിതചോദ്യങ്ങളിലാണ് അതിൻ്റെ സ്ഥാനം. സാധാരണനിലയിൽ പാരമ്പര്യത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ, തലമുറകളിലൂടെ സ്വായത്തമായ സവിശേഷലക്ഷണങ്ങളെകുറിച്ചാണ് നാമോർക്കുക: പിതൃനാസികയുടെ വിചിത്രാകൃതി, കുടുംബപരമായ   അസാധാരണരോഗബാധ. പക്ഷേ, പാരമ്പര്യം പരിഹരിക്കുന്ന യഥാർത്ഥ പ്രഹേളിക കൂടുതൽ സാമാന്യമായതാണ്: ഒരു മൂക്ക് --- അതേതു മൂക്കായാലും ---  നിർമ്മിക്കാൻ, ആദ്യമേതന്നെ, ഒരു ജീവജന്തുവിനെ സഹായിക്കുന്ന സന്ദേശത്തിൻ്റെ സ്വഭാവമെന്താണ്?

😈

ജീവശാസ്ത്രത്തിലെ മുഖ്യപ്രശ്‌നത്തിന് ജീനാണ് ഉത്തരമെന്ന വൈകിവന്ന വിവേകത്തിന് വിചിത്രമായ അനന്തരഫലങ്ങളുണ്ടായി: ഒരു വീണ്ടുവിചാരമെന്നപോലെ, ജീവശാസ്ത്രത്തിലെ മറ്റു പ്രധാനമേഖലകളുമായ് ജനിതകശാസ്ത്രത്തെ ഇണക്കിച്ചേർക്കേണ്ടി വന്നു. ജീവശാസ്ത്രപരമായ വിവരങ്ങളുടെ മുഖ്യവിനിമയനാണ്യം ജീനാണെങ്കിൽ, പാരമ്പര്യം മാത്രമല്ലാ, ജീവലോകത്തിലെ എല്ലാ മുഖ്യലക്ഷണങ്ങളും ജീനുകൾ പ്രകാരം വിശദീകരിക്കാൻ പറ്റേണ്ടതാണ്. ഒന്നാമത്, വൈജാത്യമെന്ന പ്രതിഭാസത്തെ ജീനുകൾ വിശദീകരിക്കേണ്ടതുണ്ട്: ഉദാഹരണമായ്, മനുഷ്യനേത്രങ്ങൾക്ക് ആറു വ്യതിരിക്തരൂപങ്ങളല്ലാ, പ്രത്യക്ഷത്തിൽ, നിരന്തരമായ അറുപതു കോടി വൈജാത്യങ്ങളാണുള്ളതെന്നത്, പാരമ്പര്യത്തിൻ്റെ വിഭിന്നയേകകങ്ങൾക്ക് എങ്ങനെ വിശദീകരിക്കാനാകും? രണ്ടാമത്, ജീനുകൾ ജീവപരിണാമത്തെ വിശദീകരിക്കണം: ജീവജന്തുക്കൾ കാലാന്തരത്തിലൂടെ വിപുലമായ വിഭിന്നരൂപങ്ങളും ലക്ഷണങ്ങളും കൈവരിച്ചത് ഇത്തരം ഏകകങ്ങളുടെ പരമ്പരാഗതസിദ്ധിക്ക് എങ്ങനെ വ്യക്തമാക്കാനാകും? ഇനി മൂന്നാമത്, ജീനുകൾ വളർച്ചയെ വിശദീകരിക്കേണ്ടതുണ്ട്: ഭ്രൂണത്തിൽനിന്ന് ജീവജന്തുവിനെ സൃഷ്ടിക്കാനുള്ള കോഡ് നിർദ്ദേശിക്കാൻ സന്ദേശത്തിൻ്റെ സ്വതന്ത്രയേകകങ്ങൾക്ക് എങ്ങിനെ സാധിക്കുന്നു?

പ്രകൃതിയുടെ ഭൂതവർത്തമാനഭാവികളെ ജീനിൻ്റെ കണ്ണിലൂടെ വിവരിക്കുവാനുള്ള ശ്രമമായ് ഈ മൂന്നു അനുരഞ്ജനങ്ങളേയും നമുക്ക് കാണാം. ജീവപരിണാമം പ്രകൃതിയുടെ ഭൂതകാലത്തെ വർണ്ണിക്കുന്നു: ജീവജാലങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? വൈജാത്യം അതിൻ്റെ വർത്തമാനത്തെ വർണ്ണിക്കുന്നു: ജീവികളിപ്പോൾ ഇങ്ങനെയിരിക്കുന്നതെന്തുകൊണ്ട്? പിന്നെ, ഭ്രൂണോൽപ്പത്തി ഭാവി പ്രവചിക്കുവാൻ പരിശ്രമിക്കുന്നു: തൻ്റെ അന്തിമമായ സവിശേഷരൂപം സ്വായത്തമാക്കുന്ന ഒരു ജീവജന്തുവിനെ ഒരൊറ്റ കോശം എങ്ങനെ സൃഷ്ടിക്കുന്നു?

1920നും 1940നുമിടക്കുള്ള പരിവർത്തനോന്മുഖദശാബ്ദങ്ങളിൽ, ജനിതകശാസ്ത്രകാരന്മാരുടേയും, ശരീരഘടനാശാസ്ത്രകാരന്മാരുടേയും, കോശശാസ്ത്രജ്ഞരുടേയും, സ്ഥിതിവിവരകണക്കുവിദഗ്ദ്ധരുടേയും, ഗണിതശാസ്ത്രകാരന്മാരുടേയും സവിശേഷമായൊരു സഖ്യത്തിലൂടെ  ആദ്യത്തെ രണ്ടു പ്രശ്നങ്ങൾ --- അതായത് ജീവവൈജാത്യവും, ജീവപരിമാണവും --- പരിഹരിക്കപ്പെട്ടു. മൂന്നാമത്തേത് --- ഭ്രൂണവളർച്ച --- പരിഹരിക്കപ്പെടാൻ കൂടുതൽ സംഘടിതമായ പരിശ്രമം വേണ്ടിവന്നു. വിരോധാഭാസമെന്ന് പറയട്ടേ, ആധുനികജനിതകശാസ്ത്രമെന്ന പഠനവിഷയത്തിന് തിരികൊളുത്തിയത് ഭ്രൂണശാസ്ത്രമാണെങ്കിലും, ജീനുകളും ജീവോൽപ്പത്തിയും തമ്മിലുള്ള അനുരഞ്ജനം, വിപുലമായ രീതിയിൽ പങ്കുകളുണ്ടായ ഒരു ശാസ്ത്രീയപ്രശ്‌നമായ് മാറി.

😈

1909ൽ റൊണാൾഡ് ഫിഷറെന്ന് പേരുള്ള ഒരു യുവഗണിതശാത്രജ്ഞൻ കേംബ്രിഡ്ജിലെ കയസ് കാളേജിൽ പ്രവേശിച്ചു. പടിപടിയായ് കാഴ്‌ച നഷ്ട്ടപ്പെടുന്ന ഒരു പാരമ്പര്യരോഗം ജനനാലേയുണ്ടായിരുന്ന ഫിഷർ കൗമാരാദിയിലേ ഏകദേശം പൂർണ്ണമായും അന്ധനായി. അദ്ദേഹത്തിൻ്റെ ഗണിതപഠനം ഭൂരിഭാഗവും കടലാസും പേനയുമില്ലാതെയായിരുന്നു. അതിനാൽ, കടലാസിൽ സമവാക്യങ്ങൾ എഴുതുന്നതിന് മുമ്പ് മനക്കണ്ണിൽ പ്രശ്നങ്ങളെ വിഭാവനം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിന് പ്രാപ്തമായി. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ ഗണിതത്തിൽ അദ്ദേഹം മികവുകാട്ടിയിരുന്നു. എന്നാൽ, കേംബ്രിഡ്ജിൽ അദ്ദേഹത്തിന് നേത്രരോഗമൊരു ഭാരമായി. ഗണിതമെഴുതാനും വായിക്കാനുമുള്ള തൻ്റെ  കഴിവുകേടിൽ നിരാശരായ അദ്ധ്യാപകരാൽ അപമാനിക്കപ്പെട്ട ഫിഷർ വൈദ്യത്തിലേക്ക് കാലുമാറി; പക്ഷേ, പരീക്ഷകളിൽ പരാജിതനായി (ഡാർവ്വിനെപ്പോലെ, മെൻഡലിനെപ്പോലെ, ഗാൾട്ടണെപ്പോലെ ---  സാമ്പ്രദായിക നാഴികക്കല്ലുകൾ കടക്കുന്നതിലുള്ള പരാജയം ഈ കഥയിലെ നിരന്തര പ്രമേയമാണെന്ന് തോന്നുന്നു). 1914ൽ യൂറോപ്പിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഫിഷർ ലണ്ടൻ നഗരത്തിൽ ഒരു
സ്ഥിതിവിവരക്കണക്കുവിദഗ്ദ്ധനായ്‌ ജോലി ചെയ്യാൻ തുടങ്ങി.

ഫിഷർ പകൽനേരം ഇൻഷൂറൻസ് കമ്പനികളുടെ കണക്കുകൾ പരിശോധിക്കും. രാത്രി, ലോകം തൻ്റെ കണ്ണുകൾക്കു മുമ്പിൽ ഏറെക്കുറേ പൂർണ്ണമായും അസ്തമിച്ചിരിക്കേ, അദ്ദേഹം ജീവശാസ്ത്രത്തിൻ്റെ സൈദ്ധാന്തികവശങ്ങളിലേക്ക് തിരിയും. ജീവശാസ്ത്രത്തിൻ്റെ "മനസ്സിനെ" "കണ്ണുകളുമായ്" എങ്ങനെ യോജിപ്പിക്കാമെന്നതായിരുന്നൂ ഫിഷറിനെയും ആമഗ്നമാക്കിയ ശാസ്ത്രീയപ്രശ്നം. ക്രോമസോമുകൾ പേറുന്ന വ്യതിരിക്തവിവരപരമാണുക്കളാണ് പാരമ്പര്യസന്ദേശവാഹകരെന്ന് ജീവശാസ്ത്രത്തിലെ മഹാമനസ്സുകളെല്ലാം, 1910 ആയപ്പോഴേക്കും, അംഗീകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ജീവലോകത്തിൽ ദൃശ്യമായവയെല്ലാം സൂചിപ്പിച്ചത് ന്യൂനതകളേറെക്കുറെയില്ലാത്ത ഒരു നൈരന്തര്യമാണ്. ഉയരം, തൂക്കം, എന്തിന്, ബുദ്ധിപോലുമുള്ള ഗുണങ്ങൾ നിർബാധവും നിരന്തരവുമായാണ് മണിയാകൃതിയിലുള്ള വക്രരേഖകളിൽ വിതരണം ചെയ്യപ്പെടുന്നതെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ ജീവപരിമാണവിശാദരരായ ക്വേറ്റ് ലെറ്റും, ഗാൾട്ടണും തെളിയിച്ചിരുന്നല്ലോ. ഒരു ജീവിയുടെ വളർച്ചപോലും --- പരമ്പരാഗതമായ് ഏറ്റവും സ്പഷ്ടമായ് ലഭിക്കുന്ന വിവരശ്രേണി --- വ്യതിരിക്തമായ സ്ഫോടനങ്ങളിലൂടെയല്ലാ, അഭംഗമായ നിരന്തരതയിലൂടെയാണെന്ന പ്രതീതിയാണുളവാക്കുന്നത്. ഒരു പുഴു ഇടവിട്ട പടികളിലൂടെയല്ലാ പൂമ്പാറ്റയാകുന്നത്. ഫിഞ്ചുകളുടെ കൊക്കുവലുപ്പം രേഖപ്പെടുത്തിയാൽ, അതും ഇടതടവില്ലാത്തൊരു വക്രരേഖയിൽ കൊള്ളുന്നതായ് കാണാം. "പ്രത്യേകം, പ്രത്യേകം
വിവരപരമാണുക്കൾ" ---- പാരമ്പര്യത്തിൻ്റെ സൂക്ഷ്മബിന്ദുക്കൾ [pixels] ---എങ്ങനെയാണ് ജീവലോകത്ത് ദൃശ്യമാകുന്ന അഭംഗതയ്ക്ക് ജന്മമേകുന്നത്?

പാരമ്പര്യലക്ഷണങ്ങളുടെ സൂക്ഷ്മമായ ഒരു ഗണിതമാതൃകയുണ്ടാക്കിയാൽ ഈയൊരു പൊരുത്തക്കേട് പരിഹരിക്കാനായേക്കാമെന്ന് ഫിഷർ മനസ്സിലാക്കി. അങ്ങേയറ്റം സ്വതന്ത്രമായ ലക്ഷണങ്ങളെ   തെരഞ്ഞെടുത്തുകൊണ്ട് മെൻഡൽ, തുടക്കത്തിൽ, നേരായ് വളർന്ന ചെടികളെയാണ് സങ്കരണം ചെയ്‌തതെന്ന കാരണത്താലാണ്, അദ്ദേഹം ജീനുകളുടെ തുടർച്ചയില്ലാത്ത സ്വഭാവം കണ്ടുപിടിച്ചതെന്ന് ഫിഷറിന് അറിയാമായിരുന്നു. പക്ഷേ, വെറും രണ്ടവസ്ഥകളിലുള്ള --- "ഉയരമുള്ളതും", "ഇല്ലാത്തതും", "പ്രവർത്തിക്കുന്നതും", "അല്ലാത്തതും" --- ജീനുകളുടെ ഫലമായല്ല, നിരവധി ജീനുകളുടെ ഫലമായാണ് യഥാർത്ഥ ലോകത്തിലെ ഉയരം, ചർമ്മനിറം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുന്നതെങ്കിലോ? ഉദാഹരണത്തിന്, ഉയരത്തെ നിയന്ത്രിക്കുന്ന അഞ്ചു ജീനുകളുണ്ടെങ്കിലോ? അല്ലെങ്കിൽ, നാസികാകാരം നിയന്ത്രിക്കുന്ന ഏഴു ജീനുകളുണ്ടെങ്കിലോ?

അഞ്ചോ, ഏഴോ ജീനുകളുടെ നിയന്ത്രണത്തിലുള്ള ഒരു ഗുണത്തിൻ്റെ മാതൃകയുണ്ടാക്കാനുള്ള ഗണിതം അത്രയൊന്നും സങ്കീർണ്ണമല്ലെന്ന് ഫിഷർ കണ്ടെത്തി. പരിഗണനയിൽ മൂന്നു ജീനുകളാണെങ്കിൽ, മൊത്തം ആറ് അപരങ്ങൾ (alleles) അല്ലെങ്കിൽ വ്യത്യസ്തജീനുകൾ ഉണ്ടാകും ---  മൂന്ന് അമ്മയിൽനിന്ന്; മൂന്ന് അച്ഛനിൽനിന്നും. ഈ ആറ് വ്യതസ്ത ജീനുകളുടെ ലളിതമായ സംയോജനാഗണനത്തിൻ്റെ ഫലമായുളവായത് ഇരുപത്തിയേഴ് സവിശേഷസംയുക്തങ്ങളാണ്. അങ്ങനെയെങ്കിൽ, ഓരോ സംയുക്തവും "ഉയര"ത്തിൽ പ്രഭാവം ചെലുത്തുന്നുണ്ടെങ്കിൽ, അതിൻ്റെ ഫലം നിര്‍വിഘ്‌നമായിരിക്കുമെന്ന് ഫിഷർ കണ്ടെത്തി.

അഞ്ചു ജീനുകളെടുത്ത് തുടങ്ങുകയാണെങ്കിൽ, സംയുക്തങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുന്നതായ് കാണപ്പെട്ടു. ഈ സംയോജനങ്ങളുടെ ഫലമായുണ്ടാകുന്ന ഉയരവൈജാത്യങ്ങൾ അഭംഗുരമാണെന്നും കാണപ്പെട്ടു. ഇവക്കൊപ്പം പരിസ്ഥിതിപ്രഭാവം --- ഉയരത്തിനുമേൽ ആഹാരത്തിനുള്ള സ്വാധീനം, ചർമ്മനിറത്തിനുമേലുള്ള സൂര്യപ്രകാശത്തിൻ്റെ പ്രഭാവം --- കൂട്ടിക്കൂട്ടിയാൽ, കൂടുതൽ സവിശേഷമായ സംയോജനങ്ങളും ഫലങ്ങളും ലഭിക്കുമെന്നും, അവയെല്ലാം, അന്തിമമായ്, ഒരു ക്രമക്കേടുമില്ലാത്ത, നിർവിഘ്നമായ, വക്രരേഖകളെ സൃഷ്ടിക്കുമെന്നും ഫിഷർക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞു. മഴവില്ലിൻ്റെ ഏഴ് അടിസ്ഥാന നിറങ്ങൾ ചാലിച്ച ഏഴ് സുതാര്യമായ കടലാസു ചീളുകളെ സങ്കൽപ്പിക്കുക. ഓരോ ചീളും മറ്റൊരു ചീളിന് തൊട്ടടുത്തായടുക്കിവെച്ചാൽ, എല്ലാ നിറഭേദങ്ങളും ഉൽപ്പന്നമാക്കാൻ പറ്റും. നിറങ്ങൾ പരസ്‌പരം ലയിക്കുകയില്ലെങ്കിലും, അടുക്കിവെച്ചതിൻ്റെ ഫലമായി, ശരിക്കും അഭംഗുരമെന്ന പ്രതീതിയുളവാക്കുന്ന ഒരു വർണ്ണരാജി സ്രഷ്ടമാകും.

1918ൽ ഫിഷർ തൻ്റെ അപഗ്രഥനം ഒരു ലേഖനത്തിൽ പ്രകാശിപ്പിച്ചു: "മെൻഡലിൻ്റെ പരികല്പനയിലെ ബന്ധു(സസ്യങ്ങൾ)ക്കൾ തമ്മിലുള്ള പരസ്പര ബന്ധം". പ്രബന്ധശീർഷകം വളഞ്ഞുപുളഞ്ഞതെങ്കിലും, അതിലെ സന്ദേശം സംക്ഷിപ്തമായിരുന്നു. ഒരു ലക്ഷണത്തിന്മേൽ മൂന്നു മുതൽ അഞ്ചു വരെയുള്ള വിജാതീയജീനുകളുടെ സ്വാധീനങ്ങളെ
മിശ്രണം ചെയ്താൽ, ന്യൂനത തീരെക്കുറവായ ഒരു നൈരന്തര്യം പ്രതിഭാസരൂപത്തിൽ [phenotype] സൃഷ്ടിക്കാൻ കഴിയും. "മനുഷ്യവൈജാത്യസാദ്ധ്യതയുടെ കൃത്യമായ തോത്," മെൻഡലിൻ്റെ ജനിതകഗവേഷണത്തിൻ്റെ വ്യക്തമായ വലിച്ചുനീട്ടലിലൂടെ വിശദീകരിക്കാൻ കഴിയുമെന്ന് അദ്ദേഹമെഴുതി. കുത്തുകൾകൊണ്ടുണ്ടാക്കുന്ന ഒരു ചിത്രത്തിലെ ഒരു ബിന്ദുവിന്റേതുപോലെയാണ് ഒരു ജീനിൻ്റെ ഒറ്റതിരിഞ്ഞുള്ള പ്രഭാവം. അകത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ ഓരോ ബിന്ദുവും സ്വതന്ത്രവും, വ്യതിരിക്തവുമാണ്. പക്ഷേ, പ്രകൃതിയിൽ നാം കാണുന്നതും, അനുഭവിക്കുന്നതും ബിന്ദുക്കളുടെ സാകല്യമാണ്: അഭംഗമായൊരു ചിത്രമുണ്ടാക്കുന്ന സൂക്ഷ്മബിന്ദുക്കളുടെ [pixels] മേളനം.

😈

രണ്ടാമത്തെ അനുരഞ്ജനത്തിന് --- ജനിതകശാസ്ത്രവും ജീവപരിണാമവും തമ്മിലുള്ളതിന് --- ഗണിതമാതൃകയുണ്ടാക്കിയാൽ മാത്രം പോരായിരുന്നു. അതിനാധാരമായ് പരീക്ഷണത്തെളിവുകൾ വേണമായിരുന്നു. പ്രകൃതിനിർദ്ധാരണത്തിലൂടെയാണ് ജീവപരിണാമം സംഭവിക്കുന്നതെന്ന നിഗമനത്തിൽ ഡാർവ്വിൻ എത്തിച്ചേർന്നിരുന്നല്ലോ. എന്നാൽ, പ്രകൃതിനിർദ്ധാരണം നടക്കണമെങ്കിൽ പ്രാകൃതികമായ എന്തെങ്കിലും നിർദ്ധരിക്കപ്പെടാനായ് ഉണ്ടാകണമല്ലോ. വിജയികളും, പരാജിതരും   തെരഞ്ഞെടുക്കപ്പെടാൻ, വന്യപ്രകൃതിയിലെ ജീവജന്തുഗണത്തിന് ആവശ്യമായത്ര പ്രകൃതിവൈജാത്യം വേണം. ഉദാഹരണത്തിന്, ഒരു ദ്വീപിലുള്ള ഫിഞ്ചുപറ്റത്തിന് കൊക്കുവലുപ്പങ്ങളിൽ ആവശ്യമായത്ര സഹജവിഭിന്നതയില്ലെങ്കിൽ, ക്ഷാമകാലത്തിന് കാഠിന്യമോ, ദൈർഘ്യമോ കൊക്കുകളുള്ള പക്ഷികളെ തെരഞ്ഞെടുക്കാൻ പറ്റാതാകും. ആ നാനാത്വം ഇല്ലെങ്കിൽ --- എല്ലാ ഫിഞ്ചുകൾക്കും ഒരേതരം കൊക്കാണെങ്കിൽ --- നിർദ്ധാരണം പുറത്തുവരിക ശൂന്യമായ കൈകളോടെ ആയിരിക്കും. ഒരൊറ്റയടിക്ക് സർവ്വപറവകളും നാമാവശേഷമാകും. ജീവപരിണാമം നിന്നിടത്ത് നിലക്കും.

വന്യപ്രകൃതിയിൽ, പക്ഷേ, പ്രകൃതിവൈജാത്യമുളവാക്കുന്ന ആ യന്ത്രമേതാണ്? ഉൾപ്പരിവർത്തനങ്ങളാണ്  വിഭിന്നതകൾക്ക് ഹേതുവെന്ന് ഹ്യൂഗോ ഡ വ്രീസ് അഭിപ്രയപ്പെട്ടിരുന്നതാണ്: ജീനുകളിലെ മാറ്റങ്ങൾ പ്രകൃതിശക്തികൾക്ക് തെരഞ്ഞെടുക്കാവുന്ന രൂപമാറ്റങ്ങൾ സൃഷ്ടിക്കുന്നു. യഥാർത്ഥജീനുകളിലെ തിരിച്ചറിയാവുന്ന ഉൾപ്പരിവർത്തനങ്ങൾ, വിഭിന്നതകൾക്ക് ഉത്തരവാദികളാണെന്നതിന് പരീക്ഷണത്തെളിവുകളുണ്ടോ? പൊടുന്നനേ, സഹജമായ്‌, സംഭവിക്കുന്നതാണോ ഉൾപ്പരിവർത്തനങ്ങൾ? അതോ, വന്യജീവസമൂഹങ്ങളിൽ ധാരാളം ജനിതകവ്യതിയാനങ്ങൾ നേരത്തെത്തന്നെ സന്നിഹിതമായിട്ടുണ്ടായിരുന്നോ? പ്രകൃതിനിർദ്ധാരണാനന്തരം ജീനുകൾക്ക് എന്തു സംഭവിക്കുന്നു?

അമേരിക്കയിലേക്ക് കുടിയേറിയ ഉക്രേനിയൻ ജീവശാസ്ത്രജ്ഞൻ  തിയോഡോസിയസ് ഡോബ്ഷാൻസ്‌കി, 1930കളിൽ, വന്യജീവസമൂഹത്തിലെ ജനിതകവൈജാത്യങ്ങളുടെ വാപുല്യം വിശദീകരിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു. കൊളംബിയായിലെ "ഈച്ചമുറി"യിൽ, തോമസ് മോർഗനു കീഴിൽ, ഡോബ്ഷാൻസ്‌കി പരിശീലിച്ചിരുന്നു. പക്ഷേ, വന്യതയിലെ ജീനുകളെ വിവരിക്കാൻ താൻ സ്വയം വന്യമാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വലകളും, ശലഭക്കൂടുകളും, ചീഞ്ഞ പഴങ്ങളും ആയുധങ്ങളാക്കി, അദ്ദേഹം വന്യശലഭങ്ങളെ ശേഖരിക്കാൻ തുടങ്ങി; ആദ്യം, കാൽടെക്കിൽ; പിന്നെ, മൌണ്ട് സാൻ യാസിന്തോയിൽ; കാലിഫോർണിയായിലെ സിയേറാ നെവാഡായിൽ; ഒടുവിൽ, അമേരിക്കയിലെ മൊത്തം കാടുകളിലും, മലകളിലും. അദ്ദേഹത്തിൻ്റെ,   ലാബുബെഞ്ചുകളിൽ കുറ്റിയടിച്ച, സഹപ്രവർത്തകർ  അദ്ദേഹത്തിന് മുഴുവട്ടായെന്ന് വിചാരിച്ചു. അദ്ദേഹം ഗലാപഗോസിലേക്ക് വിട്ടിരുന്നെങ്കിൽ, അതായിരുന്നേനെ നല്ലത്.

വന്യശലഭങ്ങളിലെ വൈജാത്യം തേടാനുള്ള തീരുമാനം നിർണ്ണായകമായെന്ന് തെളിഞ്ഞു. ഡ്രോസഫില സൂഡോഒബ്സ്കുറ  എന്ന വന്യശലഭവർഗ്ഗത്തിൽ, ആയുസ്സ്, നേത്രഘടന, മീശയുടെ രൂപം, ചിറകുവലുപ്പം എന്നീ സങ്കീർണ്ണ ലക്ഷണങ്ങളെ സ്വാധീനിക്കുന്ന നിരവധി ജീൻവൈജാത്യങ്ങളെ ഡോബ്ഷാൻസ്‌കി കണ്ടെത്തി. അവയിൽ ഏറ്റവുമധികം മുഴച്ചുനിന്നത്, ഒരേ മേഖലയിൽനിന്നു ശേഖരിക്കപ്പെട്ട ശലഭങ്ങൾക്ക്, ഒരേ ജീനിൻ്റെ സമൂലവ്യത്യാസമുള്ള രണ്ടു വിന്യാസങ്ങൾ   ഉണ്ടായിരുന്നുവെന്നതാണ്. ഈ ജനിതകവ്യതിയാനങ്ങളെ ഡോബ്ഷാൻസ്‌കി "വംശങ്ങൾ" [races] എന്ന് വിളിച്ചു. ഒരു ക്രോമസോമിലുള്ള ജീനുകളുടെ സ്ഥാനീയത അനുസരിച്ച് അവയുടെ പടമുണ്ടാക്കുകയെന്ന മോർഗൻ്റെ സങ്കേതമുപയോഗിച്ച്, ഡോബ്ഷാൻസ്‌കി മൂന്നു ജീനുകളുടെ ഒരു പടമുണ്ടാക്കി --- A, B, പിന്നെ Cയും. ചില ഈച്ചകളിൽ ഈ മൂന്നു ജീനുകളും അഞ്ചാമത്തെ ക്രോമസോമിൽ ഒരു വിന്യാസത്തിലാണ് കോർക്കപ്പെട്ടിരുന്നത്: A-B-C. മറ്റുള്ള ഈച്ചകളിൽ ഈ വിന്യാസം പൂർണ്ണമായും തലതിരിക്കപ്പെട്ടതായ് ഡോബ്ഷാൻസ്‌കി കണ്ടു: C-B-A. ഒരൊറ്റ ക്രോമസോമിലെ തലതിരിയൽ വഴി, രണ്ടു ശലഭ "വംശങ്ങൾ"ക്കിടയിലുണ്ടായ ഈ അന്തരം, പ്രകൃതിയിൽ ഏതൊരു ജനിതകശാസ്ത്രകാരനും അതേവരെ കണ്ടിട്ടുള്ള ജനിതക വ്യതിയാനത്തിനുള്ള ഒരു നാടകീയ ദൃഷ്ടാന്തമായിരുന്നു.

സംഗതികൾ അവിടെ തീർന്നില്ല. വൈജാത്യവും, നിർദ്ധാരണവും, പരിണാമവും ഒരൊറ്റ പരീക്ഷണത്തിലൂടെ വെളിവാക്കാൻ, 1943 സപ്തംബറിൽ, ഡോബ്ഷാൻസ്‌കി ഒരു ശ്രമമാരംഭിച്ചു --- ഒരു കാർബോർഡ്പെട്ടിയിൽ ഗലാപഗസ് പുനഃസൃഷ്ടിക്കാൻ. വായുനിറച്ചടച്ചുവെച്ച രണ്ടു കാർട്ടണുകളിൽ, ഒന്നിനൊന്നെന്ന അനുപാതത്തിൽ, അദ്ദേഹം ഈച്ചകളുടെ ഒരു രണ്ടിനമിശ്രിതത്തെ  --- ABC, CBA --- സംക്രമിപ്പിച്ചു. ഒരു കാർട്ടൺ തണുത്ത ഊഷ്മാവിലും, മറ്റേത് അന്തരീക്ഷോഷ്മാവിലും സൂക്ഷിക്കപ്പെട്ടു. തലമുറകളോളം ഈ ഈച്ചകളെ അദ്ദേഹം തീറ്റി, ശുചിയാക്കി; അവയ്ക്ക് വെളളം കൊടുത്തു. ഈച്ചകൾ ജനിക്കുകയും മരിക്കുകയും ചെയ്തു. പുതിയ കൃമികൾ പിറന്ന്, ഈച്ചകളായ് വളർന്ന് കാർട്ടണുകളിൽ ചത്തു വീണു. വംശങ്ങളും കുടുംബങ്ങളും --- ശലഭവർഗ്ഗം --- സ്ഥാപിതമാവുകയും, അസ്തമിക്കുകയും ചെയ്തു. നാലുമാസങ്ങൾക്കു ശേഷം ഡോബ്ഷാൻസ്‌കി രണ്ടു കാർട്ടണുകളിലേയും വിളവെടുത്തു നോക്കി; ശലഭസമൂഹം നാടകീയമായ് മാറിയിരിക്കുന്നുവെന്ന് കണ്ടു. "തണുത്ത കാർട്ടണിൽ" ABC ഇനം ഏറക്കുറെ ഇരട്ടിച്ചിരുന്നു; CBA ഇനം കുറഞ്ഞുപോയുമിരുന്നു. അന്തരീക്ഷോഷ്മാവിലുണ്ടായിരുന്ന കാർട്ടണിലാകട്ടെ, ആ ഇനങ്ങൾ വിപരീതാനുപാതത്തിലായിരുന്നു.

ജീവപരിണാമത്തിലെ നിർണ്ണായകമായ എല്ലാ കൂട്ടുകളും അദ്ദേഹം പിടിച്ചെടുത്തിരുന്നു. ജീൻവിന്യാസങ്ങളിൽ സഹജവൈജാത്യമുള്ള ഒരു ജീവിസമൂഹത്തിൻ്റെ കൂടെ, അദ്ദേഹം ഒരു പ്രകൃതി നിർദ്ധാരണ ശക്തി കൂടി കൂട്ടിച്ചേർത്തു --- ഊഷ്മാവിനെ. "അത്യർഹരായ"വർ  --- താഴ്ന്നതോ, ഉയർന്നതോ ആയ ഊഷ്മാവിനോട് ഒന്നാന്തരമായ് അനുരൂപപ്പെട്ടവ --- അതിജീവിച്ചു. പുതുശലഭങ്ങൾ ജനിക്കുകയും, നിർദ്ധരിക്കപ്പെടുകയും, വളരുകയും ചെയ്യവേ, ജീനുകളുടെ ആവൃത്തി മാറുകയും, നവജനിതകഘടനകളുള്ള ശലഭസമൂഹങ്ങലുണ്ടാവുകയും ചെയ്തു.

😈

ജനിതകശാസ്ത്രവും, പ്രകൃതി നിർദ്ധാരണവും, ജീവപരിണാമവും തമ്മിലുള്ള കൂടിച്ചേരലിനെ ഔപചാരികമായ വാക്കുകളിൽ  വിശദീകരിക്കാൻ, ഡോബ്ഷാൻസ്‌കി രണ്ട് പ്രധാന പദങ്ങളെ പുനരുജ്ജീവിപ്പിച്ചു: ജനിതകരൂപം [genotype]; പ്രതിഭാസരൂപം [phenotype]. ഒരു ജീവജന്തുവിൻ്റെ ജനിതക ഘടനയാണ് ജനിതകരൂപം. അതൊരു ജീനാകാം, ജീനുകളുടെ ഒരു വിന്യാസമാകാം; ഒരു സമ്പൂർണ്ണജനിതകഘടന [genome]യുമാകാം. ഇതിന് വിരുദ്ധമായി, പ്രതിഭാസരൂപം സൂചിപ്പിക്കിങുന്നത് ജീവിയുടെ ശാരീരികമോ, ജീവശാസ്ത്രപരമോ ആയ ഗുണങ്ങളെയും ലക്ഷണങ്ങളെയുമാണ് -- നേത്രനിറം, ചിറകിൻ്റെ ആകൃതി, ചൂടിനോടോ, തണുപ്പിനോടോ ഉള്ള പ്രതിരോധം.

 ഡോബ്ഷാൻസ്‌കിക്ക് ഇനി മെൻഡലിൻ്റെ കണ്ടുപിടുത്തത്തിലെ അടിസ്ഥാന സത്യം, നിരവധി ജീനുകളും, അനവധി ലക്ഷണങ്ങളുമുൾക്കൊള്ളുന്ന ആ ആശയത്തെ സാമാന്യവൽക്കരിച്ചുകൊണ്ട്, പുനഃപ്രസ്താവിക്കാം: ശാരീരിക ലക്ഷണത്തെ നിർണ്ണയിക്കുന്നത് ജീനാണ് . 


                         പ്രതിഭാസരൂപത്തെ നിർണ്ണയിക്കുക  ജനിതക രൂപമാണ്.  

പക്ഷേ, പദ്ധതി പൂർത്തിയാകാൻ ഈ നിയമത്തിന് രണ്ടു പരിഷ്കരണങ്ങൾ കൂടി ആവശ്യമായിരുന്നു. ഒന്നാമതായി, ജനിതകരൂപം ഒറ്റക്കല്ലാ പ്രതിഭാസരൂപത്തെ നിർണ്ണയിക്കുന്നതെന്ന് ഡോബ്ഷാൻസ്‌കി ശ്രദ്ധിച്ചു. ഒരു ജീവിയെ പൊതിഞ്ഞിരിക്കുന്ന പരിതസ്ഥിതിയും, അല്ലെങ്കിൽ, വാതാവരണവും അതിൻ്റെ ശാരീരികഗുണങ്ങൾക്ക് സംഭാവന ചെയ്യുന്നുണ്ട്. ജനിതകപാരമ്പര്യത്തിൻ്റെ മാത്രം ഫലമല്ല ഒരു ഗുസ്തിക്കാരൻ്റെ മൂക്ക്; അത് നിർണ്ണയിക്കുന്നത് അയാൾ തെരെഞ്ഞെടുത്ത ജോലിയുടെ സ്വഭാവവും, മൂക്കിൻ്റെ തരുണാസ്ഥിക്ക് കിട്ടിയ ഇടിയുടെ എണ്ണവും കൂടിയാണ്. തൻ്റെ തരളഭാവനക്കനുസരിച്ച് ഡോബ്ഷാൻസ്‌കി പെട്ടിയിലെ എല്ലാ ഈച്ചകളുടേയും ചിറകരിഞ്ഞിരുന്നുവെങ്കിൽ, അതവയുടെ പ്രതിഭാസരൂപത്തെ --- ചിറകാകൃതിയെ --- ബാധിച്ചേനെ; അവയുടെ ജീനുകളെ തൊടാതെ തന്നെ. അതായത്,

                                                     ജനിതകരൂപം + പരിസ്ഥിതി  = പ്രതിഭാസരൂപം    

രണ്ടാമതായി, ചില ജീനുകളെ സജീവമാക്കുന്നത് ബാഹ്യപ്രേകങ്ങളോ, യാദൃച്ഛികതകളോ ആണ്. ഉദാഹരണത്തിന്, പാതിവളർന്ന ഒരു ചിറകിൻ്റെ വലുപ്പം നിർണ്ണയിക്കുന്ന ജീൻ ഊഷ്‌മാവിനെ ആശ്രയിച്ചിരിക്കും; ഈച്ചയുടെ ജീനിനെയോ, പരിസ്ഥിതിയെയോ മാത്രം അടിസ്ഥാനമാക്കി ചിറകിൻ്റെ വലുപ്പം പ്രവചിക്കാനാകില്ല; ഈ രണ്ടു വിവരങ്ങളും സംയോജിപ്പിച്ചാലേ അത് സാദ്ധ്യമാകു. അത്തരം ജീനുകളുടെ കാര്യത്തിൽ ജനിതകരൂപമോ, പരിസ്ഥിതിയോ മാത്രമല്ല ഫലം നിർണ്ണയിക്കുന്നത്: ജീനുകളുടെയും, പരിസ്ഥിതികളുടെയും, യാദൃച്ഛികതകളുടെയും കൂടിച്ചേരലാണത്.

മനുഷ്യരിൽ, BRCA1മറുജീൻ സ്തനാർബുദത്തിനുള്ള സാദ്ധ്യത കൂട്ടും. എന്നാൽ, ഉൾപരിവർത്തനം വന്ന BRCA1 വഹിക്കുന്ന എല്ലാ സ്ത്രീകളിലും അർബുദം ഉണ്ടാകില്ല. അത്തരം പ്രേരകാശ്രിതമോ, അവസരാശ്രിതമോ ആയ ജീനുകളെ ഭാഗികമോ, അപ്പൂർണ്ണമോ ആയ "ഭേദ്യത"യുള്ളവയെന്നാണ് വിളിക്കാറ് --- അതായത്, ജീൻ പരമ്പരാഗതമായാലും, ഒരു യഥാർത്ഥലക്ഷണത്തിലേക്ക് "ഭേദിച്ച് കടക്കാനുള്ള" അതിൻ്റെ ക്ഷമത അപരിമിതമല്ല. ഇനിയതല്ലെങ്കിൽ, ഒരു ജീനിൻ്റെ "ആവിഷ്‌കാരശേഷി"യിൽ വൈജാത്യമുണ്ടാകാം --- അതായത്, ജീൻ പരമ്പരാഗതമായാലും, അതൊരു ലക്ഷണമായ് സാക്ഷാൽകൃതമാകുന്ന തിൻ്റെ  വ്യാപ്തി ഓരോ വ്യക്തിയിലും വെവ്വേറെ ആയിരിക്കും. BRCA1മറുജീനുള്ള ഒരു സ്ത്രീയിൽ, മുപ്പതാമത്തെ വയസ്സിൽ, വളരെ വീര്യമുള്ളതും മറ്റിടങ്ങളിൽ പരുന്നതുമായ സ്തനാർബ്ബുദം ഉണ്ടായേക്കാം. മറ്റൊരു സ്ത്രീയിൽ അതേ ജീൻ അത് മന്ദഗതിയിലാക്കിയേക്കാം. ഇനിയുമൊരു സ്ത്രീയിൽ അർബുദമേ ഉണ്ടായെന്ന് വരില്ല.

ഈ മൂന്നു സ്ത്രീകളിലേയും അനന്തരഫലങ്ങളിലുള്ള അന്തരങ്ങൾക്ക് ഹേതുവെന്തെന്ന് നമുക്കിപ്പോഴും അറിവില്ല. പക്ഷേ, അത് വയസ്സും, ചുറ്റുപാടും, മറ്റു ജീനുകളും, ദൗർഭാഗ്യവും ചേർന്നുള്ള ഏതോ ഒരു സംഘാതമാകണം. ജനിതകരൂപം --- BRCA1മറുജീൻ --- മാത്രമുപയോഗിച്ച് അന്തിമഫലമെന്തെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകില്ല.
അതിനാൽ, ഒടുവിലത്തെ നവീകരണം ഇങ്ങിനെ വായിക്കാറായി:

ജനിതകരൂപം+പരിസ്ഥിതി+പ്രേരകങ്ങൾ+യാദൃച്ഛികത = പ്രതിഭാസരൂപം 

സംക്ഷിപ്തമെങ്കിലും, ഘനഗംഭരീരമായ ഈ സൂത്രം, ഒരു ജീവജന്തുവിൻ്റെ രൂപവും വിധിയും നിർണ്ണയിക്കുന്നതിൽ പാരമ്പര്യവും, അവസരവും, പരിസ്ഥിതിയുംവൈജാത്യവും, പരിണാമവും തമ്മിലുള്ള പാരസ്പര്യം രേഖപ്പെടുത്തി. പ്രകൃതിയിൽ, പ്രതിഭാസരൂപത്തിലുള്ള വൈജാത്യം വന്യജീവസമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ട്. വ്യത്യസ്ത പരിസ്ഥിതികളും, പ്രേരകങ്ങളും, യാദൃച്ഛികതകളുമായ് ഈ വിഭിന്നതകൾ കൂട്ടിമുട്ടി ഒരു ജീവജന്തുവിൻ്റെ ലക്ഷണങ്ങൾ നിശ്‌ചയിക്കുന്നു (കുറഞ്ഞതോ, കൂടിയതോ ആയ ഊഷ്മാവിനെതിരേ പ്രതിരോധക്ഷമതയുള്ള ഒരു ശലഭം). കടുത്തൊരു നിർദ്ധാരണസമ്മർദ്ദം പ്രാവർത്തികമാകുമ്പോൾ --- കൂടിയ ചൂടോ, അല്ലെങ്കിൽ, രൂക്ഷമായ ആഹാരദൗർലഭ്യമോ --- "അതിയോഗ്യമായ" പ്രതിഭാസരൂപങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നു. അത്തരമൊരു ശലഭത്തിൻ്റെ സവിശേഷമായ അതിജീവനത്തിൻ്റെ ഫലമായ് അതിന് കൂടുതൽ പുഴുക്കളെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ടായാകുന്നു. ആ പുഴുക്കൾക്കാകട്ടേ, പി\മാതൃജനിതകരൂപത്തിൻ്റെ ഒരു പങ്ക് പാരമ്പര്യമായ് ലഭിക്കുന്നു. തദ്‌ഫലമായി, ആ നിർദ്ധാരണസമ്മർദത്തിന് കൂടുതൽ അനുരൂപമായ ഒരു ശലഭമുണ്ടാകുന്നു. ശ്രദ്ധേയമായ കാര്യം, ശാരീരികമായ, അല്ലെങ്കിൽ, ജീവശാസ്ത്രപരമായ ലക്ഷണത്തിലാണ് നിർദ്ധാരണപ്രക്രിയ സജീവമായിടപെടുക എന്നതാണ് --- അതിൻ്റെ ഫലമായി അടിത്തട്ടിലുള്ള ജീനുകൾ നിഷ്‌ക്രിയമായ് തെരഞ്ഞെടുക്കപ്പെടുന്നു. ഗോദയിലെ പ്രത്യേകിച്ച് നന്നല്ലാത്ത ഒരു ദിവസത്തിൻ്റെ ഫലമാകാം ഒരു ചപ്പിയ മൂക്ക് --- അതായത്, അതിന് ജീനുമായ് ഒരു ബന്ധവുമുണ്ടാകണമെന്നില്ല. എന്നാൽ, മൂക്കിൻ്റെ സൗഷ്ഠവത്തിൻ്റെ അടിസ്ഥാനത്തിൽ ഒരിണചേരൽ മത്സരമൊരുക്കിയാൽ, ശരിയല്ലാത്ത മൂക്കിൻ്റെ ഉടമസ്ഥൻ പുറന്തള്ളപ്പെടും. കാലാന്തരത്തിൽ ആരോഗ്യമുള്ളതായിരിക്കുന്ന നിരവധി ജീനുകൾ --ധൈര്യവും, തീവ്രവേദനതാങ്ങാനുള്ള കരുത്തും ---   അയാൾക്കുണ്ടായാലും, ആ ജീനുകളെല്ലാം സർവ്വനാശത്തിന് വിധിക്കിപെടും; ആ നശിച്ച മൂക്കെന്ന ഒരേ ഒരു കാരണത്താൽ.

ചുരുക്കത്തിൽ, പ്രതിഭാസരൂപം ജനിതകരൂപങ്ങളെ
കെട്ടിവലിക്കുകയാണ്; വണ്ടി കുതിരയേയെന്നപോലെ. ഒരു കാര്യം (യോഗ്യത) കാര്യം തേടുന്നതിനിടയിൽ, വേറൊരു കാര്യം (യോഗ്യതയുളവാക്കുന്ന ജീൻ) തടയുക എന്നത് പ്രകൃതിനിർദ്ധാരണത്തിലെ എക്കാലത്തേയും പ്രഹേളികയാണ്. യോഗ്യതയുൽപ്പാദിപ്പിക്കുന്ന ജീനുകൾ മെല്ലെമെല്ലെ ജീവസമൂഹങ്ങളിൽ, പ്രതിഭാസരൂപങ്ങളെ തെരഞ്ഞെടുക്കുന്നതിലൂടെ, എണ്ണത്തിൽ അധികരിക്കുകയും, അതുവഴി, പരിസ്ഥിതിയുമായ് കൂടുതൽക്കൂടുതൽ അനുരൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. പരിപൂർണ്ണത എന്നൊരു സംഗതിയേയില്ല. ഉള്ളത്, ഒരു ജീവിയുടെ അതിൻ്റെ പരിസ്ഥിതിയുമായുള്ള നിരന്തരമായ, ആക്രാന്തമാർന്ന ഇണക്കിച്ചേർക്കൽ മാത്രമാണ്. അതാണ്
ജീവപരിണാമത്തെ മുന്നോട്ടു വലിക്കുന്ന യന്ത്രം.          

😈

ഡോബ്ഷാൻസ്‌കിയുടെ അന്തിമമായ് തുനിഞ്ഞത് ഡാർവ്വിനെ ആമഗ്നയാക്കിയ "രഹസ്യങ്ങളുടെ രഹസ്യമായ" വംശോൽപ്പത്തി പരിഹരിക്കാനായിരുന്നു. പരസ്പരം ഇണചേരുന്ന ഒരു ജീവജന്തുസമൂഹം --- ഉദാഹരണത്തിന് ഈച്ചകൾ --- കാലക്രമത്തിൽ പരിണമിക്കുന്നതെങ്ങനെയെന്ന് കാർഡ്ബോർഡ് പെട്ടിയിലെ ഗലാപഗസ് പരീക്ഷണം തെളിയിച്ചല്ലോ. പക്ഷേ, പ്രതിഭാസരൂപങ്ങളിൽ വൈജാത്യമുള്ള വന്യജീവസമൂഹം പരസ്പരം ഇണചേർന്നാൽ പുതിയ വംശങ്ങളുണ്ടാകില്ലെന്ന് ഡോബ്ഷാൻസ്‌കിക്ക് അറിയാമായിരുന്നു. മറ്റൊരു വംശവുമായ് ഇണചേരാനുള്ള കഴിവില്ലായ്മയാണല്ലോ, അടിസ്ഥാനമായും ഒരു വംശത്തെ നിർണ്ണയിക്കുന്നത്.

അങ്ങനെവരുമ്പോൾ, പുതിയൊരു വംശമുണ്ടാകാൻ, പരസ്‌പരമുള്ള  ഇണചേരൽ അസാദ്ധ്യമാക്കുന്ന ഒരു ഘടകം ആവിർഭവിക്കേണ്ടതുണ്ട്. ഈ വിട്ടുപോയ ഘടകം ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലായിരിക്കുമോ എന്ന് ഡോബ്ഷാൻസ്‌കി സംശയിച്ചു. പരസ്‌പരം ഇണചേരാനാകുന്ന, ജനിതകവൈജാത്യമുള്ള, ഒരു ജീവസമൂഹമുണ്ടെന്ന് വിചാരിക്കുക. ഭൂമിശാസ്ത്രപരമായ, എന്തെങ്കിലും തരത്തിലുള്ള, പിളർപ്പിനാൽ അവ വിഭജിക്കപ്പെടുന്നു. ഒരു ദ്വീപിലുള്ള ഒരു പറ്റം പക്ഷികളെ മറ്റൊരു വിദൂര ദ്വീപിലേക്ക് ഒരു കൊടുങ്കാറ്റടിച്ച് പറത്തുന്നു. അവയ്ക്ക് സ്വന്തം ദ്വീപിലേക്ക് തിരിച്ചുവരാൻ പറ്റാതാകുന്നു. ഈ രണ്ടു ജീവസമൂഹങ്ങളും, അപ്പോൾ, ഡാർവ്വിൻ്റെ രീതിയിൽ, സ്വതന്ത്രമായ് പരിണമിക്കുന്നു --- രണ്ടിടങ്ങളിലും ജീവശാസ്ത്രപരമായ് പൊരുത്തപ്പെടാത്ത സവിശേഷമായ ജീൻ വ്യതിയാനങ്ങൾ നിർദ്ധാരണം ചെയ്യപ്പെടുന്നത്‌ വരെ. പുതിയ പക്ഷികൾക്ക് പഴയ ദ്വീപിലേക്ക് വരാനായാലും --- കപ്പലിലോ മറ്റോ ---   അവിടത്തെ എന്നോ നഷ്‌ടമായ തങ്ങളുടെ ബന്ധുക്കളുടെ ബന്ധുക്കളുമായ് ഇണചേരുക അസാദ്ധ്യമാകും. സാദ്ധ്യമായാൽത്തന്നെ, അവയുടെ സന്തതികളുടെ ജനിതകപ്പൊരുത്തമില്ലായ്മകൾ  --- കൂടിക്കുഴഞ്ഞ സന്ദേശങ്ങൾ --- അവയെ ജീവിക്കാൻ അനുവദിക്കില്ല; അനുവദിച്ചാൽത്തന്നെ ഉർവ്വരതയുണ്ടാകില്ല. ഭൂമിശാസ്ത്രപരമായ അകൽച്ച, ജനിതകമായ അകൽച്ചയിലേക്കും, ഒടുവിൽ, പ്രത്യുൽപ്പാദനപരമായ അകൽച്ചയിലേക്കും നയിക്കുന്നു.    

നവവംശോൽപ്പത്തിയുടെ ഈ പ്രക്രിയാപ്രവർത്തനം വെറുമൊരു അഭ്യൂഹമായിരുന്നില്ല. ഡോബ്ഷാൻസ്‌കിക്ക് അത് പരീക്ഷണങ്ങളിലൂടെ തെളിയിക്കാനായി. രണ്ടു "വംശങ്ങളിൽ"നിന്നുള്ള രണ്ടീച്ചകളെ അദ്ദേഹം ഒരേ കൂട്ടിലിട്ടു. ഈച്ചകലിണചേർന്നു. സന്തതികളുണ്ടായി. പക്ഷേ, വളർന്നുവന്ന പുഴുക്കൾക്ക് ഉൽപ്പാദനശേഷിയില്ലായിരുന്നു. സന്തതികളെ ഉൽപ്പാദനശേഷിയില്ലാതാക്കാനായ് പരിണമിച്ചുവന്ന ജീനുകളുടെ യഥാർത്ഥ വിന്യാസം കണ്ടെത്താൻ വരെ ജനിതകശാസ്ത്രജ്ഞന്മാർക്ക്, കണ്ണിചേരലിൻ്റെ വിശ്ലേഷണത്തിലൂടെ, കഴിഞ്ഞു. ഡാർവ്വിൻ്റെ യുക്തിയിലെ വിട്ടുപോയ കണ്ണി ഇതായിരുന്നു: അന്തിമമായ് ജനിതകപൊരുത്തക്കേടിൽനിന്നുളവായ പ്രത്യുൽപ്പാദനപരമായ പൊരുത്തക്കേടാണ് നവവംശങ്ങളുടെ ഉൽപ്പത്തിക്കുള്ള പ്രേരകശക്തി.

ജീനുകളേയും, വിഭിന്നതകളേയും, പ്രകൃതിനിർദ്ധാരണത്തേയും കുറിച്ചുള്ള
തൻ്റെ അറിവിന് ജീവശാസ്ത്രത്തിനപ്പുറത്തും അനന്തരഫലങ്ങളുണ്ടെന്ന്, 1930കളുടെ ഒടുക്കത്തോടെ, ഡോബ്ഷാൻസ്‌കി മനസ്സിലാക്കി. സമൂഹനന്മയാണ് പ്രമുഖമെന്ന് ലാക്കാക്കി, വ്യക്തിപരമായ എല്ലാ സവിശേഷതകളും തുടച്ചുനീക്കാൻ 1917ൽ റഷ്യയിലൂടെ കുത്തിയൊഴുകിയ രക്തരൂക്ഷിത വിപ്ലവം ശ്രമിച്ചു. അതിനു വിരുദ്ധമായ്, യൂറോപ്പിൽ   വംശവാദത്തിൻ്റെ ഒരു രാക്ഷസീയരൂപം ഉയർന്നു വരികയായിരുന്നു. അത് വ്യക്തിസവിശേഷതകളെ പർവ്വതീകരിക്കുകയും, പൈശാചികമാക്കുകയും ചെയ്തു. രണ്ടു കാര്യത്തിലും അപകടകരമായുൾപ്പെട്ടിരിക്കുന്ന അടിസ്ഥാന ചോദ്യങ്ങൾ ജീവശാസ്ത്രപരമാണെന്ന് ഡോബ്ഷാൻസ്‌കി ശ്രദ്ധിച്ചു. എന്താണ് ഒരു വ്യക്തിയെ നിർണ്ണയിക്കുന്നത്? വൈജാത്യത്തിന് വ്യക്തിത്വത്തിലുള്ള പങ്കെന്ത്? ഒരു വശത്തിന് എന്താണ് "നന്മ"?

😈

1940കളിൽ ഡോബ്ഷാൻസ്‌കി ഈ ചോദ്യങ്ങളെ നേരിട്ട് നേരിടും. നാസീ യൂജെനിക്സിന്റേയും, സോവിയറ്റ് കൂട്ടുടമാവാദത്തിന്റേയും, യൂറോപ്യൻ വംശീയവാദത്തിന്റേയും കർക്കശക്കാരനായ ശാസ്ത്രീയവിമർശകനായ് അദ്ദേഹം, ഒടുവിൽ, മാറും. പക്ഷേ, വന്യജീവസമൂഹത്തേയും, പ്രകൃതിനിർദ്ധാരണത്തേയും, വൈജാത്യത്തേയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള നിർണ്ണായകമായ ഉൾക്കാഴ്ച്ചകൾ ഇക്കാലത്തേ ഏകിക്കഴിഞ്ഞിരുന്നു.

ഒന്നാമതായി, പ്രകൃതിയിൽ ജനിതകവൈജാത്യം സാധാരണമാണ്, അപവാദമല്ല. അമേരിക്കയിലേയും യൂറോപ്പിലേയും യൂജെനിക്സ് വിദഗ്ദ്ധർ മനുഷ്യ"നന്മ"ക്കു വേണ്ടി കൃത്രിമമായ നിർദ്ധാരണം വേണമെന്ന് വാശിപിടിച്ചു --- പക്ഷേ, പ്രകൃതിയിലെങ്ങും ഒരൊറ്റ "നന്മ" മാത്രമായില്ലല്ലോ. വ്യത്യസ്ത സമൂഹങ്ങൾക്ക് വിശാലമായ വിഭിന്ന ജനിതകരൂപങ്ങളാണുള്ളത്. പ്രകൃതിയിലീ വിവിധ ജനിതകരൂപങ്ങൾ സഹവസിക്കുകയും, അതിവ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യരായ ജനിതകവിദഗ്ദ്ധർ അനുമാനിച്ചതുപോലെ, ജനിതകവൈജാത്യം സമജാതീയമാക്കുവാൻ പ്രകൃതി ദാഹിക്കുന്നില്ല. സത്യത്തിൽ, പ്രകൃതിവൈജാത്യം ഒരു ജീവിയുടെ പ്രധാനപ്പെട്ട സംഭരണിയാണെന്ന് ഡോബ്ഷാൻസ്‌കി മനസ്സിലാക്കി --- അതിൻ്റെ നേട്ടങ്ങൾ, കോട്ടങ്ങളേക്കാൾ പ്രധാനമാണ്. വൈജാത്യമില്ലാതെ --- ആഴത്തിലുള്ള ജനിതകനാനത്വമില്ലാതെ --- ഒരു ജീവിക്ക് പരിണമിക്കാനുള്ള കഴിവ്, ഒടുവിൽ, നഷ്ടമാകും.

രണ്ടാമതായി, ഉൾപരിവർത്തനമെന്നത് വൈജാത്യത്തിൻ്റെ വേറൊരു പേര് മാത്രമാണ്. കാട്ടീച്ചകളുടെ സമൂഹത്തിൽ ഒരു ജനിതകരൂപത്തിനും സഹജമായ മേൽക്കയ്യൊന്നുമില്ലെന്ന്  ഡോബ്ഷാൻസ്‌കി കണ്ടതാണ്. ABCയുടേയോ, CBAയുടേയോ അതിജീവനം പരിസ്ഥിതിയേയും, ജീൻ-പരിസ്ഥിതി പ്രതിപ്രവർത്തനത്തെയും ആശ്രയിച്ചാണിരുന്നത്. ഒരു മനുഷ്യനിലെ "മറുജീൻ" മറ്റൊരു മനുഷ്യനിലെ "ജനിതകഭേദ"മാണ്. ഒരു ശീതകാലരാത്രി ഒരീച്ചയെ തെരഞ്ഞെടുത്തേക്കാം; ഒരുഷ്ണകാലരാത്രി മറ്റൊന്നിനേയും. ഇതിലൊരു വൈജാത്യം മറ്റേതിനേക്കാൾ ധാർമ്മികമായോ, ജീവശാസ്ത്രപരമായോ, മേന്മയുള്ളതല്ല; ഒന്ന് മറ്റൊന്നിനേക്കാൾ കൂടിയോ, കുറഞ്ഞോ ഒരു പ്രത്യേക പരിതസ്ഥിതിയുമായ് ഇണങ്ങുന്നുവെന്നേയുള്ളൂ.

അവസാനമായി, ഒരു ജീവിയുടെ ശാരീരികമോ, മാനസികമോ ആയ  ലക്ഷണങ്ങളും പാരമ്പര്യവും തമ്മിലുള്ള ബന്ധം പ്രതീക്ഷിച്ചതിനേക്കാൾ ഏറെ സങ്കീർണ്ണമായിരുന്നു. ബുദ്ധിയുടെയും, ഉയർത്തിൻ്റെയും,  സൗന്ദര്യത്തിൻ്റെയും, സദാചാരത്തിൻ്റെയും ജീനുകളെ സമ്പന്നമാക്കാൻ, ജീവശാസ്ത്രപരമായ കുറുക്കുവഴിയായി ഗാൽട്ടണെപ്പോലുള്ള യൂജെനിക്സുകാർ സങ്കീർണ്ണമായ പ്രതിഭാസരൂപങ്ങൾ --- ഉയരം, സൗന്ദര്യം, ബുദ്ധി, സദാചാരം -- തെരെഞ്ഞെടുക്കാനാശിച്ചു. പക്ഷേ, ഒന്നിനൊന്നെന്ന രീതിയിൽ, ഒരു ജീനല്ലാ ഒരു പ്രതിഭാസരൂപത്തെ നിർണ്ണയിക്കുന്നത്. പ്രതിഭാസരൂപം തെരഞ്ഞെടുക്കുന്നതിലൂടെ ജനിതകതെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് തെറ്റായൊരു പ്രക്രിയയാണ്. ഒരു ജീവിയുടെ അന്തിമമായ ലക്ഷണങ്ങൾക്ക് ഉത്തരവാദികൾ ജീനുകളും, പരിസ്ഥിതിയും, പ്രേരകങ്ങളും, അവസരങ്ങളുമാണ്. അങ്ങനെയിരിക്കേ, ഇവയുടെ ഓരോന്നിന്റേയും പങ്കിനെ ലഘൂകരിക്കാതെ, തലമുറകളിലൂടെ ബുദ്ധിയേയോ, സൗന്ദര്യത്തേയോ സമ്പന്നമാക്കാനുള്ള യൂജെനിക്സ്ശാസ്ത്രജ്ഞരുടെ കഴിവ് സഹജമായ്ത്തന്നെ തടസ്സപ്പെടും.

 ഡോബ്ഷാൻസ്‌കിയുടെ ഉൾക്കാഴ്ചകളോരോന്നും ജനിതകശാസ്ത്രത്തെയും, മാനവയൂജെനിക്സിനെയും ദുരുപയോഗം ചെയ്യുന്നതിനെതിരേയുള്ള ശക്തമായൊരു വാദമായിരുന്നു. ജീനുകൾ, പ്രതിഭാസരൂപങ്ങൾ, നിർദ്ധാരണം, ജീവപരിണാമം, ഇവയൊക്കെ ആപേക്ഷികമായ അടിസ്ഥാന നിയമങ്ങളുടെ ചരടുകൾകൊണ്ട് പരസ്പരബന്ധിതമാണ് --- പക്ഷേ, ഇവ തെറ്റിദ്ധരിക്കപ്പെടുമെന്നും, വക്രീകരിക്കപ്പെടുമെന്നും വിചാരിക്കാൻ  വളരെ എളുപ്പമാണ്. ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് തൻ്റെ വിദ്യാർത്ഥികളെ ഒരിക്കൽ ഉപദേശിക്കുകയുണ്ടായി,"ലാളിത്യത്തെ തേടണം; എന്നാൽ, അതിനെ അവിശ്വസിക്കുകയും വേണം".  ഡോബ്ഷാൻസ്‌കി ലാളിത്യം തേടി --- അതേസമയം, അദ്ദേഹം, ജനിതകശാസ്ത്രത്തിൻ്റെ യുക്തിയെ അതിലളിതവൽക്കരിക്കുന്നതിനെതിരെ, ഉച്ചത്തിലുള്ള ഒരു ധാർമ്മികമുന്നറിയിപ്പ് കൂടെ നൽകി. പാഠപുസ്തകങ്ങളിലും, ശാസ്ത്രലേഖനങ്ങളിലും ആഴത്തിലാണ്ടുകിടക്കുന്ന ഈ ഉൾക്കാഴ്ചകൾ പ്രബലരാഷ്ട്രീയശക്തികൾ  അവഗണിക്കും. അവർ, താമസിയാതെ,  അങ്ങേയറ്റം ആഭാസമായ മാനവജനിതകകുതന്ത്രങ്ങൾക്ക് തുടക്കമിടും.

****************************************************

2020, ജൂലൈ 26, ഞായറാഴ്‌ച

Gene:11

ലീബൻസ് അൺവെർട്ടിസ് ലീബൻ 
(ജീവിക്കാൻ അർഹതയില്ലാത്ത ജന്മങ്ങൾ)

ശാരീരികമായും മാനസികമായും ആരോഗ്യമോ, അർഹതയോ ഇല്ലാത്തവൻ
ഈ ദുരോഗ്യം അവൻ്റെ കുട്ടികളിലൂടെ നിലനിർത്തരുത്.
ജനങ്ങളുടെ ഈ ഭരണകൂടത്തിന് നിർവ്വഹിക്കാനുള്ളത് 
ഭീമമായൊരു പരിപാലനകൃത്യമാണ്. 
നമ്മുടെ വർത്തമാന ബൂർഷ്വായുഗത്തിലെ 
ഏറ്റവുമധികം വിജയപ്രദമായ യുദ്ധങ്ങളേക്കാൾ മഹത്തായ ഒന്നായി, 
എന്തായാലും, ഒരു നാൾ ഈ കൃത്യം കാണപ്പെടും
--- ആക്ഷൻ T 4നുള്ള ഹിറ്റ്ലറുടെ കൽപ്പന.
(നാസി ജർമ്മനിയിലെ സ്വയസമ്മതമല്ലാത്ത ദയാവധം വഴിയുള്ള കൂട്ടക്കൊലക്കുള്ള 
യുദ്ധാനന്തര നാമമാണ് ആക്ഷൻ T 4 --- അക് സിയോൺ റ്റീ ഫിയ എന്ന് ജർമ്മനിൽ പറയും.) 

അയാൾക്ക് ദൈവമാകണമായിരുന്നു . . .
ഒരു പുതിയ വംശത്തെ സൃഷ്ടിക്കാൻ.
                                                      --- യോസേഫ് മെൻഗലേയുടെ ലക്ഷ്യത്തെപ്പറ്റി 
                                             ഒരു ഓഷ്‌വിറ്റ്‌സ് തടവുകാരൻ.

പരമ്പരാഗത രോഗമുള്ള ഒരു മനുഷ്യന്, അറുപതു വയസ്സു വരെ, ശരാശരി 50,000 റൈസ്മാർക്സ് [reichsmarks] ചിലവ് വരും
----നാസിയുഗജർമ്മനിയിലെ ഹൈസ്‌കൂൾ കുട്ടികൾക്കായുള്ള 
ഒരു ജീവശാസ്ത്രപാഠപുസ്തകത്തിലെ മുnnറിയിപ്പ്.  

നാസിസം, ജീവശാസ്ത്രകാരനായ ഫ്രിറ്റ്സ് ലെൻസ് ഒരിക്കൽ പറയുകയുണ്ടായീ, "പ്രായോഗിക ജീവശാസ്ത്രമാണ്"* 

 1933ലെ വസന്തത്തിൽ, ഹെർമൻ മുള്ളർ ബർലിനിലെ കൈസർ വിൽഹെം ഇൻസ്റ്റിട്യൂട്ടിൽ തൻ്റെ ജോലിയാരംഭിക്കവേ, നാസീ"പ്രായോഗികജീവശാസ്ത്രം" പ്രവർത്തനപഥത്തിലേക്കിറങ്ങുന്നതിന് സാക്ഷിയായി. ആ വർഷം ജനുവരിയിൽ, ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി പാർട്ടിയുടെ നേതാവ് (ഫ്യൂറർ) അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി നിയമിക്കപ്പെട്ടു. മാർച്ചിൽ, ജർമ്മൻ പാർലമെന്റ് ശക്തീകരണനിയമത്തിന് (Enabling Act) സാധുത നൽകി; പാർലമെന്റിൻ്റെ ഇടപെടലില്ലാതെ നിയമങ്ങളുണ്ടാക്കാനുള്ള അഭൂതപൂർവ്വമായ അധികാരം ഹിറ്റ്ലർക്ക് ലഭ്യമായി. വിജയാഹ്ളാദത്തിലാണ്ട നാസീസമാന്തരസേനാവിഭാഗം ബർലിനിലെ തെരുവുകളിലൂടെ പന്തം കൊളുത്തി തങ്ങളുടെ വിജയത്തെ അഭിവാദ്യം ചെയ്തു.

"പ്രായോഗിക ജീവശാസ്ത്ര"മെന്ന് നാസികൾ മനസ്സിലാക്കിയത്, വാസ്തവത്തിൽ പ്രായോഗിക ജനിതകശാസ്ത്രമായിരുന്നു.  അതിൻ്റെ ലക്ഷ്യം, വംശശുചിത്വത്തെ പ്രബലമാക്കുകയായിരുന്നു.  ആ വചനം  ആദ്യമുപയോഗിച്ചത് നാസികളായിരുന്നില്ല. ജർമ്മനിയിലെ,  ഡോക്റ്ററും ജീവശാസ്ത്രകാരനുമായ ആൽഫ്രഡ്‌ പ്ലീറ്റ്‌സ് 1895ലേ തന്നെ ഈ വചനമുണ്ടാക്കിയിരുന്നു. 1912ൽ, ലണ്ടനിലെ അന്തർദ്ദേശീയ യൂജെനിക്സ് സമ്മേളനത്തിൽ വച്ച് അദ്ദേഹം ചെയ്ത ആവേശോജ്ജ്വലമായ പൈശാചിക പ്രഭാഷണം ഓർക്കുന്നുണ്ടാകുമല്ലോ. പ്ലീറ്റ്‌സിൻ്റെ വിവരണപ്രകാരം,  അവനവനെ ശാരീരികമായ് ശുദ്ധിയാക്കുന്നതിനെ വ്യക്തിശുചിത്വമെന്നു പറയും; അതുപോലെ, ഒരു വംശത്തെ ജനിതകമായ് ശുദ്ധി ചെയ്യുന്നതിനെ വംശശുചിത്വമെന്ന് പറയുന്നു. വ്യക്തിശുചിത്വം ശരീരത്തിലെ അഴുക്കും അമേദ്ധ്യവും മുറയ്ക്ക് കളഞ്ഞ് ശുദ്ധിയാക്കുന്നത് പോലെ, വംശശുചിത്വം ജനിതകാവശിഷ്ടങ്ങളെ നിർമ്മാർജ്ജനം ചെയ്യുകയും, അതു വഴി കൂടുതൽ അരോഗവും, ശുദ്ധവുമായ ഒരു വംശത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. ** 1914ൽ, പ്ലീറ്റ്‌സിൻ്റെ സഹപ്രവർത്തകനും ജനിതകശാസ്ത്രജ്ഞനുമായ ഹെയ്‌ൻറിച്ച് പോൾ എഴുതി: "ഒരു സമസ്തത്തെ രക്ഷിക്കാനായി, എപ്രകാരമാണോ ഒരു ജീവി അതിൻ്റെ ജീർണ്ണകോശങ്ങളെ നിർദ്ദയം ബലികൊടുക്കുന്നത്, അല്ലെങ്കിൽ, ഒരു സർജൻ രോഗപങ്കിലമായ ഒരവയവത്തെ നിർദ്ദയം ഛേദിച്ചു കളയുന്നത്, അപ്രകാരം, തലമുറകളോളം മാരകമായ ജീനുകളെ പരത്തുന്നതു തുടരുന്നതിൽനിന്നും, രോഗബാധിതമായ പാരമ്പര്യലക്ഷങ്ങൾ വഹിക്കുന്നവരെ തടയുന്നതിനു വേണ്ടി, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിൽനിന്ന് ഒരു ഗോത്രം, അല്ലെങ്കിൽ, ഒരു ഭരണകൂടം അമിതമായ ഭയാശങ്കകൾ മൂലം മാറിനിൽക്കാൻ പാടുള്ളതല്ല."

ഈ പുതിയ "ശാസ്ത്ര"ത്തിൻ്റെ മാർഗ്ഗദീപങ്ങളായ് പ്ലീറ്റ്‌സും പോളും കണ്ടത്, അമേരിക്കയിലെയും, ബ്രിട്ടനിലെയും ഗാൾട്ടൺ, പ്രിഡി, ഡാവൻപോർട്ട് മുതലായ ജനിതകശാസ്ത്രജ്ഞരെയാണ്. അപസ്മാരബാധിതർക്കും ബുദ്ധിമാന്ദ്യമുള്ളവർക്കുമുള്ള വിർജീനിയാ സ്റ്റേറ്റ് കോളണി, ജനിതകശുദ്ധീകരണത്തിനുള്ള ഒരു മാതൃകാപരീക്ഷണമാണെന്ന് അവർ കുറിച്ചുവച്ചു. 1920കളുടെ തുടക്കത്തിൽ, അമേരിക്കയിൽ, കാരി
ബക്കിനെപ്പോലുള്ള സ്ത്രീകൾ കണ്ടെത്തപ്പെടുകയും, യൂജെനിക് താവളങ്ങളിലേക്ക് പറഞ്ഞയക്കപ്പെടുകയും ചെയ്തു. അതേസമയം,  തടങ്കലിലിടാനും, വന്ധ്യംകരിക്കാനും, അതുമല്ലെങ്കിൽ, ജനിതകദോഷമുള്ള സ്ത്രീപുരുഷന്മാരെ ഉന്മൂലനം ചെയ്യാനും, ഭരണകൂടധനസഹായത്തോടെയുള്ള പരിപാടികൾ സൃഷ്ടിക്കുന്നതിനുള്ള സ്വന്തമായ ശ്രമങ്ങൾ ജർമ്മനിയിലെ ജനിതകശാസ്ത്രകാരന്മാർ വ്യാപിപ്പിക്കുകയായിരുന്നു. "വംശീയജീവശാസ്ത്ര"ത്തിന്റേയും, വംശശുചിത്വത്തിന്റേയും പല പ്രഫസർപദവികളും ജർമ്മനിയിലെ സർവ്വകലാശാലകളിൽ സ്ഥാപിതമായി. വൈദ്യപാഠശാലകളിൽ വംശശാസ്ത്രം പഠിപ്പിക്കപ്പെടുക പതിവായി. നരവംശശാസ്ത്രത്തിനും, മനുഷ്യപാരമ്പര്യത്തിനും, ജനിതകശാസ്ത്രത്തിനുമുള്ള കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ട് "വംശശാസ്ത്ര"ത്തിൻ്റെ പഠനകേന്ദ്രമായ് മാറി ---
ബർലിനിലെ മുള്ളറുടെ ലാബിന് അല്പമരികെ.
  



ഭരണം കൈക്കലാക്കാനുള്ള, മ്യൂണിക്കിലെ വിഫലമായ "ബിയർ ഹാൾ അട്ടിമറി" യുടെ പേരിൽ തടവിലായ ഹിറ്റ്‌ലർ, 1920കളിൽ, ജയിലിൽ വച്ച്, പ്ലീറ്റ്സിനെപ്പറ്റിയും, ഈ സവിശേഷ ശാസ്ത്രത്തെക്കുറിച്ചും വായിച്ചറിയുകയും, അതിൽ വിമോഹിതനാവുകയും ചെയ്തു. വികല ജീനുക രാഷ്ട്രത്തെ മന്ദഗതിയി വിഷലിപ്തമാക്കുക വഴി, ബലവത്തും അരോഗവുമായൊരു രാഷ്ട്രത്തിൻ്റെ പുനജന്മത്തിന് വിഘാതമുണ്ടാക്കുകയാണെന്ന്, പ്ലീറ്റ്സിനെപ്പോലെ ഹിറ്റ്ലറും വിശ്വസിച്ചു. മുപ്പതുകളി നാസിക അധികാരം പിടിച്ചെടുത്തപ്പോ, ഈ ആശയങ്ങ പ്രാബല്യത്തി വരുത്താനുള്ള അവസരമായെന്ന് അദ്ദേഹം കണ്ടു. അതദ്ദേഹം ഉടനടി നടപ്പാക്കുകയും ചെയ്തു. 1933, ശക്തീകരണനിയമം പാസ്സാക്കി അഞ്ചു മാസങ്ങ കഴിയും മുമ്പേ, നാസിക മറ്റൊരു നിയമമുണ്ടാക്കി: “ജനിതകരോഗാതുരസന്തതിനിരോധനനിയമം”. “വന്ധ്യംകരണനിയമം” എന്നാണ് അത് പൊതുവേ അറിയപ്പെട്ടത്. ആ നിയമത്തിൻ്റെ രൂപരേഖ അമേരിക്കയിലെ യൂജെനിക്സ് പദ്ധതിയിനിന്ന് കടമെടുത്തതായിരുന്നു --- മതിപ്പുളവാക്കാ ആ രൂപരേഖ ഒന്ന് വീപ്പിച്ചുവെന്ന് മാത്രം. “പരമ്പരാഗതരോഗംകൊണ്ട് കഷ്ടത അനുഭവിക്കുന്ന ആരേയും, ഒരു ശസ്ത്രക്രിയയിലൂടെ വന്ധീകരിക്കാം,” എന്നാ നിയമം  അനുമതിയേകി.  “പാരമ്പര്യരോഗങ്ങളുടെ” ഒരാദ്യ പട്ടിക തയ്യാറാക്കപ്പെട്ടു: ബുദ്ധിമാന്ദ്യം, ഭഗ്നവ്യക്തിത്വം, അപസ്മാരം, അവസാദം, അന്ധത, ബധിരത, ഗൌരവതരമായ വൈകല്യങ്ങൾ എന്നിവ. ഒരാണിനെയോ, പെണ്ണിനെയോ വന്ധീകരിക്കാ, ഭരണകൂടപിന്തുണയുള്ള ഒരപേക്ഷ യൂജെനിക്സ് കോടതിയി സമപ്പിക്കേണ്ടതാണ്. “വന്ധ്യംകരണം കോടതി തീരുമാനിച്ചാ, വന്ധീകരിക്കപ്പെടേണ്ട വ്യക്തി സമ്മതിച്ചാലുമില്ലെങ്കിലും, ശസ്ത്രക്രിയ നിവ്വഹിക്കപ്പെടേണ്ടതാണ്,” നിയമം തുടന്നു പറഞ്ഞു. “മറ്റ് നടപടിക്രമങ്ങ അപര്യാപ്തമെങ്കി, നേരിട്ട് ബലം പ്രയോഗിക്കാവുന്നതാണ്.”

നിയമത്തിന് പൊതുജനപിന്തുണ പിടിച്ചുപറ്റാ നിയമകപ്പനകൾ  പൈശാചികമായ പ്രചാരണംകൊണ്ട് ബലവത്താക്കപ്പെട്ടു. ---- നാസിക, കാലക്രമത്തി, രാക്ഷസീയമായ പരിപൂണ്ണതയിലേക്കെത്തിച്ച ഒരു സൂത്രം. വംശനയത്തിൻ്റെ ആപ്പീസ് നിമ്മിച്ച ദാസ് എബേ [“പാരമ്പര്യം,” 1923], ബ്ക്രാങ്ക് [“പാരമ്പര്യരോഗം”, 1936] തുടങ്ങിയ സിനിമക നാട്ടിലെങ്ങുമുള്ള തിയേറ്ററുകളി നിറഞ്ഞ സദസ്സുകളി പ്രദശിപ്പിക്കപ്പെട്ടു. അവ “വൈകല്യമുള്ളവരുടേയും”, “അയോഗ്യരായവരുടേയും” രോഗങ്ങ പ്രദശനത്തിന് വച്ചു. ബ്ക്രാങ്കി മാനസികത്തകച്ചയിലെത്തിയ ഉന്മാദിയായ ഒരു സ്ത്രീ വിരലുകകൊണ്ടും, മുടികൊണ്ടും തുടരെത്തുടരേ ഇളക്കങ്ങളുണ്ടാക്കുന്നത് കാണാം; അംഗവൈകൃതമുള്ള ഒരു കുട്ടി കിടക്കയിക്കിടന്ന് അഴുകിപ്പോകുന്നത് കാണാം; കുറുകിയ കൈകാലുകളുള്ള ഒരു സ്ത്രീ നാലുകാലി പട്ടിയെപ്പോലെ നടക്കുന്നതും കാണാം. ബ്ക്രാങ്കിലേയോ, ദാസ് എബിലേയോ ദൃശ്യങ്ങക്ക് വിരുദ്ധമായ്, കുറ്റമറ്റ ആര്യ ശരീരത്തെ പ്രകീത്തിക്കുന്ന സിനിമകളുമുണ്ടായിരുന്നു. ർമ്മനിയിലെ കായികതാരങ്ങളെ ആഘോഷിക്കാ ഉദ്ദേശിച്ചുകൊണ്ടുള്ള, ലെനി റീഫസ്ഥാളിൻ്റെ സിനിമയായ ഒളിംപിയായി പേശീബലമുള്ള മിന്നിത്തിളങ്ങുന്ന യുവാക്ക, ജനിതകസമ്പൂണ്ണതയുടെ കാഴ്ചവസ്തുക്കളായ്, ലളിതവ്യായാമങ്ങ ചെയ്യുന്നത് ദർശിക്കാം. “വികല”ശരീരികളെ  പ്രേക്ഷകർ ജുഗുപ്സയോടെ ഉറ്റുനോക്കി; അതിമാനുഷരായ കായികതാരങ്ങളെ അസൂയയോടേയും അഭിവാഞ്ഛയോടേയും നോക്കി.


ഉൽകൃഷ്ടജീനുകൾക്കായുള്ള വന്ധീകരണത്തിന് മൌനാനുവാദമുണ്ടാക്കാൻ ഭരണകൂടത്തിൻ്റെ പിന്തുണയുണ്ടായിരുന്ന പ്രചാരണയന്ത്രം പാടുപെടുമ്പോൾ, വംശശുദ്ധീകരണത്തിൻ്റെ  അതിരുകൾ വ്യാപിപ്പിക്കാൻ നിയമയന്ത്രങ്ങളും വ്യാപൃതമായിരിപ്പുണ്ടെന്ന് നാസികൾ ഉറപ്പു വരുത്തി. 1933 നവംബറിൽ പുതിയൊരു നിയമം കൂടി വന്നു: “അപകടകാരികളായ” കുറ്റവാളികളേയും ഭരണകൂടത്തിന് ബലമായ് വന്ധീകരിക്കാം. ആ കുറ്റവാളികളിൽ രാഷ്ട്രീയപ്രതിയോഗികളും, പത്രപ്രവർത്തകരും, എഴുത്തുകാരും ഉൾപ്പെടും. 1935 ഒക്റ്റോബറിൽ ജർമ്മൻ ജനതയുടെ പാരമ്പര്യാരോഗ്യസംരക്ഷണത്തിനുള്ള ന്യൂറെംബർഗ് നിയമങ്ങൾ നിലവിൽ വന്നു. ആ നിയമനുസരിച്ച്, ജനിതകമിശ്രണം തടയുന്നതിനുവേണ്ടി, ജൂതന്മാർ ജർമ്മൻചോരയുള്ളവരെ വിവാഹം കഴിക്കുന്നതും, ആര്യൻ പരമ്പരയിൽപ്പെട്ട ആരുമായും ലൈംഗീകബന്ധത്തിലേർപ്പെടുന്നതും കുറ്റകരമാക്കി. ഈ ശുദ്ധീകരണവും വംശശുദ്ധീകരണവും തമ്മിലുള്ള സംയോഗത്തെ ചിത്രീകരിക്കുന്നതിനുള്ള വിചിത്രദൃഷ്ടാന്തമായ്, ജൂതന്മാർ അവരുടെ വീടുകളിൽ “ജർമ്മൻവേലക്കാരികളെ” പണിക്കെടുക്കുന്നത് നിരോധിച്ച നിയമത്തേക്കാൾ മറ്റൊന്നുമില്ല.


വന്ധീകരണത്തിനും നിയന്ത്രണത്തിനുമുള്ള വ്യാപകമായ പദ്ധതികൾക്കായ്, അത്രതന്നെ വിപുലമായൊരു ഭരണസംവിധാനം സൃഷ്ടിക്കപ്പെടേണ്ടി വന്നു. 1934ആയപ്പോഴേക്കും, അയ്യായിരത്തോളം വരുന്ന മുതിർന്ന മനുഷ്യർ, പ്രതിമാസം, വന്ധീകരിക്കപ്പെടുന്നുണ്ടായിരുന്നു. വന്ധ്യംകരണത്തിനെതിരെയുള്ള പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ഇരുനൂറ് പാരമ്പര്യാരോഗ്യ കോടതികൾക്ക് (അതായത്, ജനിതകകോടതികൾക്ക്) മുഴുവൻ സമയവും പ്രവർത്തനനിരതമാകേണ്ടി വന്നു. അറ്റ്ലാൻറ്റിക്കിനപ്പുറം, അമേരിക്കയിലെ യുജെനിക്സ് വിദഗ്ദ്ധർ ഈ ശ്രമങ്ങളെ ശ്ലാഘിച്ചു; അത്തരം ഫലപ്രദമായ നടപടികളെടുക്കാനുള്ള തങ്ങളുടെ കഴിവുകേടോർത്ത് വിലപിച്ചു. ചാൾസ് ഡാവൻപോർട്ടിൻ്റെ വേറൊരു ശിഷ്യൻ ലോത്രോപ് സ്റ്റോഡാർഡ് അത്തരമൊരു കോടതി, മുപ്പതുകളുടെ അവസാനം, സന്ദർശിക്കുകയുണ്ടായി. ആ കോടതിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത വൈദഗ്ദ്ധ്യത്തെക്കുറിച്ച് അത്യാദരവോടെയാണ് അദ്ദേഹം എഴുതിയത്. സ്റ്റോഡാർഡിൻ്റെ സന്ദർശന വേളയിൽ, വിചാരണയിലുണ്ടായിരുന്നത്  ഇരുധ്രുവവികാരരോഗമുള്ള ഒരു സ്ത്രീയും, ബധിരയും മൂകയുമായൊരു പെൺകുട്ടിയും, പ്രത്യക്ഷത്തിൽ സ്വവർഗ്ഗപ്രേമിയും ഒരു ജൂതസ്ത്രീയുടെ ഭർത്താവുമായ 'ആൾക്കുരങ്ങിനെപ്പോലുള്ള' ഒരു മനുഷ്യനുമായിരുന്നു. കുറ്റകൃത്യങ്ങളുടെ ഒരു സമ്പൂർണ്ണത്രയം. ഈ ലക്ഷണങ്ങളുടെ പാരമ്പര്യസ്വഭാവം എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്നത് സ്റ്റോഡാർഡിൻ്റെ കുറിപ്പുകളിൽനിന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഈ മൂന്നു രോഗികളുടേയും വന്ധീകരണത്തിന് ഉടനടി അനുമതി കിട്ടി.                   




വിനാവിളംബരത്തോടെ, ആരുടേയും കണ്ണിൽപ്പെടാതെയാണ് അരുങ്കൊലയിലേക്ക്  വന്ധീകരണം വ്യതിചലിച്ചത്. വന്ധീകരണത്തെ ദയാവധമാക്കി ജനിതകശുദ്ധീകരണശ്രമങ്ങൾക്ക്  സ്ഥാനക്കയറ്റം നൽകുന്നതിനെക്കുറിച്ച്, 1935മുതൽക്കേ, ഹിറ്റ്‌ലർ ആലോചിക്കുന്നുണ്ടായിരുന്നു. ജനിതകശേഖരം ശുദ്ധിയാക്കാൻ, വൈകല്യമുള്ളവരെ ഉന്മൂലനം  ചെയ്യുന്നതിനേക്കാൾ ദ്രുതഗതിയേറിയ മറ്റെന്ത് മാർഗ്ഗമാണുള്ളത്? പക്ഷേ, പൊതുജനങ്ങളുടെ പ്രതികരണത്തെച്ചൊല്ലി അങ്ങേർക്ക് ആശങ്കയുണ്ടായിരുന്നു. 1930കളുടെ അവസാനത്തോടെ, വന്ധ്യംകരണപരിപാടിയോടുള്ള ജർമ്മനിയിലെ പൊതുജങ്ങളുടെ തണുത്ത നിർവികാരത നാസികളിൽ കൂടുതൽ ധൈര്യമുണ്ടാക്കി. 1939ൽ അതിനുള്ള അവസരം താനേയുണ്ടായി. തങ്ങളുടെ കുഞ്ഞായ ഗെഹാർഡിനെ ദയാവധത്തിന് വിധേയമാക്കാൻ റിച്ചാർഡ് ക്രേഷ്മയും, ലിനാ ക്രേഷ്മയും ഹിറ്റ്ലറോട് അപേക്ഷിച്ചു. പതിനൊന്ന് വയസ്സു പ്രായമുണ്ടായിരുന്ന ഗെഹാർഡ് ജനിച്ചതേ അന്ധനായിട്ടായിരുന്നു; അവൻ്റെ കൈകാലുകൾക്കും വൈകല്യമുണ്ടായിരുന്നു. അവൻ്റെ കടുത്ത നാസികളായിരുന്ന മാതാപിതാക്കൾ, രാഷ്ട്രത്തിൻ്റെ ജനിതകപൈതൃകത്തിൽനിന്ന് തങ്ങളുടെ കുട്ടിയെ ഇല്ലാതാക്കുക വഴി, രാഷ്ട്രത്തെ സേവിക്കാമെന്ന പ്രതീക്ഷയിലായിരുന്നു.

അവസരം മണത്ത ഹിറ്റ്ലർ, ഗെഹാർഡിൻ്റെ കൊലക്ക് അംഗീകാരം നൽകുകയും, പ്രസ്തുത പദ്ധതി മറ്റു കുട്ടികളിലേക്ക് വ്യപിപ്പിക്കാൻ, താമസിയാതെ , തുനിയുകയും ചെയ്തു. ജനിതക'വൈകൃതമുള്ളവരെ' ഉന്മൂലനം ചെയ്യാനുള്ള, കൂടുതൽ വിശാലവും ദേശവ്യാപകവുമായ ദയാവധപരിപാടിയുടെ നിർവ്വഹണാർത്ഥം, ഹിറ്റ്‌ലർ തൻ്റെ സ്വകാര്യ ഡോക്റ്ററായ കാൾ ബ്രാൻഡുമൊത്ത്‌, കടുത്ത പരമ്പരാഗതരോഗങ്ങൾക്കും ജന്മനാലുള്ള രോഗങ്ങൾക്കുമുള്ള ശാസ്ത്രീയപട്ടി കകൾക്കുള്ള ഒരാപ്പീസ്  ആരംഭിച്ചു. ഉന്മൂലനം ന്യായീകരിക്കാൻ, നാസികളപ്പോഴേക്കും ഇതിൻ്റെ ഇരകളെ വിവരിക്കാനുള്ള മൃദുവചനം  ഉപയോഗിച്ചു തുടങ്ങിയിരുന്നു --- ലീബൻസൺവെർട്ടിസ് ലീബെൻ . . . ജീവിക്കാൻ യോഗ്യതയില്ലത്ത ജന്മങ്ങൾ. യൂജെനിക്സിൻ്റെ യുക്തിയുടെ വീർപ്പിക്കലാണ് ആ ഭീകരവചനം വിനിമയം ചെയ്തത്. ഭാവിരാജ്യത്തെ ശുചിയാക്കുന്നതിനുവേണ്ടി 
വൈകല്യമുള്ളവരെ വന്ധ്യംകരിച്ചാൽ മാത്രം മതിയാകില്ല; നിലവിലുള്ള രാഷ്ട്രത്തിൻ്റെ ശുദ്ധിക്കായ് അവരെ തുടച്ചുനീക്കുകതന്നെ വേണം. ജനിതകപരമായ അന്തിമപരിഹാരം അതാണ്.

മൂന്നു വയസ്സിന് കീഴെയുള്ള 'വികല'ശിശുക്കളിലാണ് കൊല തുടങ്ങിയത്. പക്ഷേ, 1939 സപ്തംബറോടെ അത് നിർവിഘ്‌നം കൗമാര പ്രായക്കാരിലേക്ക് വ്യാപിച്ചു. പട്ടികയിൽ അടുത്തതായ് ഇടം പിടിച്ചത് കുട്ടിക്കുറ്റവാളികളായിരുന്നു. ലക്ഷ്യമാക്കപ്പെട്ടവരിൽ എണ്ണത്തിൽക്കൂടുതൽ യഹൂദരായ കുട്ടികളായിരുന്നു. സർക്കാർ ഡോക്റ്റർമാർ അവരെ ബലാൽ പരിശോധിച്ചു; "ജനിതകരോഗ"മുണ്ടെന്ന് മുദ്ര ചാർത്തി; പലപ്പോഴും നിസ്സാരമായ മുടക്കു ന്യായത്തിൻ്റെ പേരിൽ ഉന്മൂലനം ചെയ്യപ്പെട്ടു. 1939 ഒക്റ്റോബറോടെ, ഈ നടപടി  മുതിർന്നവരിലേക്കും പടർന്നു. ദയാവധകാര്യക്രമത്തിൻ്റെ ഔദ്യോഗികാസ്ഥാനമായി സമ്പന്നമായ്‌ സജ്ജീകരിക്കപ്പെട്ട ഒരു വില്ല നിയോഗിക്കപ്പെട്ടു --- നാലാം നമ്പർ ടിയർഗാർഡൻസ്ട്രാസ. ഈ തെരുവിൻ്റെ മേൽവിലാസത്തെ പിൻപറ്റി, ആക്ഷൻ (Aktion T 4 ...അക്സ്യൂൺ ടി ഫോർ) T 4 എന്നാണ് ഒടുവിലീ പരിപാടി അറിയപ്പെട്ടത്.

രാജ്യമൊട്ടാകെ നിർമാർജ്ജനകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുകയുണ്ടായി. അവയിൽ പ്രത്യേകിച്ച് സജീവമായൊരാശുപത്രി ഹാഡമാർ ആയിരുന്നു --- ഒരു കുന്നിൻ മുകളിലെ കോട്ടപോലുള്ളൊരാസ്പത്രി. മറ്റൊന്ന്, ബ്രാൻഡൻബർഗ് സ്റ്റേറ്റ്‌ വെൽഫെയർ ഇൻസ്റ്റിട്യൂട്ടാണ് --- വശങ്ങളിൽ ജാലകനിരകളുള്ള ഒരു പട്ടാളപ്പാളയമെന്ന് തോന്നിപ്പിക്കുന്ന ഒരിഷ്ടികക്കെട്ടിടം. ഈ കെട്ടിടങ്ങളുടെ അടിത്തട്ടിലെ മുറികൾ വായുകടക്കാത്ത അറകളാക്കി പുനർസംഘടിപ്പിക്കപ്പെട്ടു. ഈ മുറികളിൽ ഇരകളെയിട്ട്, കാർബൺ മോണോക്‌സൈഡ് കയറ്റി ഉന്മൂലനം ചെയ്തു. ശാസ്ത്രത്തിന്റേയും, വൈദ്യഗവേഷണത്തിന്റേയും ഒരു പരിവേഷം പണിപ്പെട്ട് നിലനിർത്തപ്പെട്ടിരുന്നു; പൊതുജനമനസ്സിൽ കൂടുതൽ പ്രഭാവം ചെലുത്താൻ അത് നാടകീയമാക്കി കാണിക്കപ്പെട്ടിരുന്നു. തിരയിട്ട ജാലകങ്ങളുള്ള ബസ്സുകളിലാണ് ഇരകൾ ഉന്മൂലനകേന്ദ്രത്തിലേക്ക് കൊണ്ടുവരപ്പെട്ടത്. അവർക്കകമ്പടിയായ് വെള്ളക്കോട്ടിട്ട SS ആപ്പീസർമാർ ഉണ്ടാകും.  ഗ്യാസ് ചേമ്പറുകൾക്കരികിലെ മുറികളിൽ നീക്കം ചെയ്യാവുന്ന കോൺക്രീറ്റ് കട്ടിലുകൾ കാണും; അവയ്ക്കു ചുറ്റും സ്രവങ്ങൾ ശേഖരിക്കാനുള്ള ആഴമുള്ള ചാലുകളും. ദയാവധത്തിനു ശേഷം ഡോക്ടർമാർ ഇവിടെയാണ് ശവങ്ങൾ കീറിമുറിക്കുക; അവയുടെ ജീവകലകളും മസ്തിഷ്കങ്ങളും ഭാവി ജനിതക പഠനത്തിനു വേണ്ടി സംരക്ഷിച്ചു വെക്കാൻ. "ജീവിക്കാൻ അർഹതയില്ലാത്ത" ജന്മങ്ങൾ ശാസ്ത്ര പുരോഗതിക്ക് അങ്ങേയറ്റം വിലപ്പെട്ടതാണെന്ന്, ഒറ്റനോട്ടത്തിൽ,
തോന്നിപ്പോയേക്കും.

തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ, കുട്ടികൾക്ക്  ഉചിതമായ ചികിത്സയും പ്രഥമപരിഗണനയും ലഭിക്കുന്നുണ്ടെന്ന് കുടുംബങ്ങളെ ബോദ്ധ്യപ്പെടുത്താൻ, രോഗികളെ ആദ്യം ഒരു താൽക്കാലിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവിടെനിന്നവരെ ഉന്മൂലനത്തിനായ് ഹാഡമാറിലേക്കോ ബ്രാൻഡൻബർഗിലേക്കോ രഹസ്യമായ് മാറ്റും. ദയാവധത്തിന് ശേഷം ആയിരക്കണക്കിന് വ്യാജ മരണസർട്ടിഫിക്കറ്റുകളാണ് നൽകപ്പെട്ടത്. മരണകാരണങ്ങൾ വിവിധ തരത്തിലുള്ളവയായിരുന്നു. അവയിൽ ചിലതാകട്ടേ, തീർത്തും അസംബന്ധവും.  മേരി റോയുടെ വിഷാദോന്മാദബാധിതയായ അമ്മ 1939ൽ ഉന്മൂലനം ചെയ്യപ്പെട്ടു. "ചുണ്ടിലുള്ള അരിമ്പാറ"യുടെ ഫലമായാണ് അവർ മരിച്ചതെന്നാണ് അവരുടെ കുടുംബത്തിനു കിട്ടിയ വിശദീകരണം.1947 ആയപ്പോഴേക്കും, ആക്ഷൻ T 4 രണ്ടു ലക്ഷത്തിൽ കൂടുതൽ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും കൊന്നൊടുക്കിയിരുന്നു. 1933നും 1943നുമിടയിൽ വന്ധ്യംകരണ നിയമത്തിൻ്റെ നേട്ടം ഏകദേശം നാനൂറായിരം നിർബന്ധിത വന്ധീകരണമായിരുന്നു.




നാസിസത്തിൻ്റെ അശ്ലീലമായ അതിക്രമങ്ങളെ രേഖപ്പെടുത്തിയ ഹന്നാ ആറെൻഡ് എന്ന സ്വാധീനശക്തിയുള്ള സാംസ്കാരിക വിമർശക, കുറേക്കാലം കഴിഞ്ഞ്, നാസിയുഗത്തിലെ ജർമ്മൻസംസ്കാരത്തിൽ പരക്കെ പടർന്നിരുന്ന "തിന്മയുടെ സാമാന്യത'' യെപ്പറ്റി എഴുതും. പക്ഷേ, തിന്മയുടെ പച്ചപ്പാവത്തവും അത്ര തന്നെ വ്യാപകമായിരുന്നുവെന്ന് തോന്നുന്നു. "യഹൂദത"'യും അല്ലെങ്കിൽ, "നാടോടിത്ത"വും ക്രോമസോമുകളാണ് വഹിക്കുന്നതെന്നും, അത് പാരമ്പര്യത്തിലൂടെ സംക്രമിക്കുന്നുവെന്നും, അതിനാൽ ജനിതക ശുചീകരണത്തിന് വിധേയമാണെന്നതുമൊക്കെ  വസ്തുതയാണെന്ന് വിശ്വസിക്കപ്പെട്ടത് അസാധാരണമാണ്. പക്ഷേ, സംശയിക്കാതിരിക്കുക എന്നത് ആ സംസ്കാരത്തിൻ്റെ അടിസ്ഥാന പ്രമാണമായ്  മാറിയിരുന്നു. വാസ്തവത്തിൽ, യൂജെനിക്സ് പദ്ധതിയുടെ ശാസ്ത്രീയ യുക്തി ഊട്ടിയുറപ്പിക്കാൻ, "ശാസ്ത്രജ്ഞരുടെ" ഒരു സംഘം തന്നെ --- ജനിതകവിദഗ്ദ്ധർ, വൈദ്യഗവേഷകർ, മനഃശാസ്ത്രജ്ഞർ, നരവംശഗവേഷകർ, ഭാഷാപണ്ഡിതന്മാർ --- അക്കാദമിക പഠനങ്ങൾ ഛർദ്ദിച്ചു തള്ളി. ബർലിനിലെ കൈസർ വിൽഹെം ഇൻസ്റ്റിട്യൂട്ടിലെ പ്രഫസർ ആയിരുന്ന ഓട്മർ വോൺ വേർഷുവേയുടെ ശാഖാചംക്രമണ സ്വഭാവമുള്ള ജൂതരുടെ വംശീയ ജീവശാസ്ത്രമെന്ന പ്രബന്ധം ഒരുദാഹരണമാണ്.  വേർഷുവേയുടെ വാദപ്രകാരം, നാഡീരോഗവും, അപസ്മാരവുമൊക്കെ യഹൂദരുടെ പ്രകൃതിസഹജമായ ജനിതകലക്ഷണങ്ങളാണ്. 1879നും 1907നുമിടയിൽ ജൂതന്മാർക്കിടയിൽ ആത്മഹത്യാനിരക്ക് ഏഴുമടങ്ങ് വർദ്ധിച്ചതായി അദ്ദേഹം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു. അതിനുള്ള അടിസ്ഥാന കാരണം, യൂറോപ്പിലെ യഹൂദന്മാർ നേരിട്ട ക്രമാനുഗതമായ പീഡനമല്ല, ആ പീഡനത്തോടുള്ള അവരുടെ ഭ്രാന്തമായ അമിതപ്രതികരണമാണെന്ന അവിശ്വസനീയമായ  നിഗമനത്തിലേക്കാണ് വേർഷുവേ എത്തിച്ചേരുന്നത്: "തങ്ങളുടെ ബാഹ്യസാഹചര്യങ്ങളിലുള്ള ഇത്തരം മാറ്റങ്ങൾക്ക് നേരെ ഇത്തരത്തിൽ പ്രതികരിക്കുക, മനോരോഗപ്രവണതകളും ഉന്മാദപ്രവണതകളുമുള്ള വ്യക്തികൾ മാത്രമാണ്." ഹിറ്റ്ലറാൽ സമ്പന്നമാക്കപ്പെട്ട മ്യൂണിക് സർവ്വകലാശാല, 1936ൽ, മനുഷ്യൻ്റെ കീഴ്ത്താടിയുടെ "വംശീയരൂപവിജ്ഞാനീയ"ത്തെ സംബന്ധിച്ച ഒരു പ്രബന്ധത്തിൻ്റെ പേരിൽ, യുവാവായൊരു വൈദ്യഗവേഷകനെ പി. എച്. ഡി നൽകി സമ്മാനിച്ചു. കീഴ്ത്താടിയുടെ ഘടന വംശപരമായ് നിർണ്ണയിക്കപ്പെടുന്നതാണെന്നും, ജനിതകപരമായ് പാരമ്പര്യത്തിലൂടെ സിദ്ധമാകുന്നതാണെന്നും തെളിയിക്കാനായിരുന്നൂ ഗവേഷകൻ്റെ  ശ്രമം. ഐതിഹാസികമായ വിപരീത ബുദ്ധിയുള്ള നാസീഗവേഷകനായ്, നൂതനമായ് പടക്കപ്പെട്ട 'മാനവജനിതകവിദഗ്ദ്ധൻ' യോസേഫ് മെൻഗലേ, താമസിയാതെ, ഉദിച്ചുപൊങ്ങുകയുണ്ടായി. തടവുകാരിലുള്ള തൻ്റെ പരീക്ഷണത്തിൻ്റെ പേരിൽ അദ്ദേഹത്തിന് 'മൃത്യുമാലാഖ'യെന്ന പട്ടം, പിന്നീട്, കിട്ടി.

'ജനിതകരോഗമുള്ളവരെ" ശുചീകരിക്കാനുള്ള നടപടി, ഒടുവിൽ, വരാനിരിക്കുന്ന കൂടുതൽ വലിയൊരു നാശത്തിൻ്റെ വെറുമൊരു മുന്നോടി മാത്രമായി. ബധിരരും, അന്ധരും, മൂകരും, ചട്ടുകാലികളും, വികലാംഗരും, മന്ദബുദ്ധികളും നിർമാർജ്ജനം ചെയ്യപ്പെട്ടത് ഭീകരം തന്നെ. പക്ഷേ, വരാനിരിക്കുകയായിരുന്ന ബൃഹദ്ഭീതികൾ, എണ്ണം കൊണ്ടതിനെയൊക്കെ തമസ്കരിച്ചു: ഹോളകോസ്റ്റ് കാലത്ത്, ക്യാമ്പുകളിലും ഗ്യാസ് ചേമ്പറുകളിലുമായ് ഉന്മൂലനം ചെയ്യപ്പെട്ടത് ആറു ദശലക്ഷം ജൂതന്മാരാണ്; രണ്ടു ലക്ഷം നാടോടികൾ; എത്രയോ ലക്ഷം സോവിയറ്റ് പൗരന്മാരും, പോളണ്ടുകാരും; കണക്കില്ലാത്തത്ര സ്വവർഗ്ഗസ്നേഹികൾ, ബുദ്ധിജീവികൾ, എഴുത്തുകാർ, കലാകാരന്മാർ, രാഷ്ട്രീയവിയോജിപ്പുള്ളവർ. എങ്കിലും, ക്രൂരതയുടെ പൂർണ്ണ വികാസമെത്തിയ ആ അവതാരത്തിൽനിന്ന്, മൃഗീയതയിലുള്ള ഈ പരിശീലനത്തെ വേർതിരിക്കുക അസാദ്ധ്യമാണ്. ഉൽകൃഷ്ടജനിതകമെന്ന കാടത്തത്തിൻ്റെ  ഈ ശിശുവിദ്യാലയത്തിൽനിന്നാണ് നാസികൾ അവരുടെ വ്യവഹാരത്തിൻ്റെ അക്ഷരമാലകൾ സ്വായത്തമാക്കിയത്. മൂലരൂപത്തിൽ ജീനുംജനോസൈഡും [വംശഹത്യ] തമ്മിൽ ബന്ധമുണ്ട്  --- അതിന് തക്കതായ കാരണവുമുണ്ട്: തങ്ങളുടെ കാര്യപരിപാടി ആരംഭിക്കാനും, ന്യായീകരിക്കാനും, തുടരാനുമാണ് നാസികൾ ജീനുകളുടേയും, ജനിതകശാസ്ത്രത്തിന്റേയും പദാവലി ഉപയോഗിച്ചത്. ജനിതകവിവേചനത്തിൻ്റെ ഭാഷ, വളരെയെളുപ്പം, വംശനിർമ്മാർജ്ജനത്തിൻ്റെ ഭാഷയാക്കി മാറ്റിയെടുക്കാനായി. മാനസികരോഗികളുടേയും, വികലാംഗരുടേയും അപമാനവീകരണം ("അവർക്ക് നമ്മെപ്പോലെ ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴിയില്ല"), യഹൂദരെ അപമാനവീകരിക്കുന്നതിനുള്ള പ്രാരംഭവ്യായാമമായിരുന്നു ("അവർക്ക് നമ്മെപ്പോലെ ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴിയില്ല"). ജീനിനെ സ്വത്വവുമായും, സ്വത്വത്തെ വൈകല്യവുമായും, വൈകല്യത്തെ ഉന്മൂലനവുമായും ചരിത്രത്തിൽ ഇതിനു മുമ്പൊരിക്കലും, ഇത്ര പൈശാചികതയോടെ, ഇത്ര അനായാസമായ് ആരും കൂട്ടിയോജിപ്പിച്ചിട്ടില്ല. പലപ്പോഴായ് ഉദ്ധരിക്കപ്പെട്ട തൻ്റെ പ്രസ്താവനയിൽ, ജർമ്മൻ ദൈവശാസ്ത്രകാരനായ മാർട്ടിൻ നീമൊളർ തിന്മയുടെ കപടഗമനം ഇങ്ങനെ സംക്ഷേപിക്കുന്നു:

ആദ്യമവർ സമത്വവാദികൾക്കുവേണ്ടിയാണ് വന്നത്;                                                                                                                                                                            അപ്പോൾ ഞാനൊന്നും മിണ്ടിയില്ല;                                                 
ഞാൻ സമത്വവാദിയല്ലല്ലോ.
പിന്നെയവർ തൊഴിലാളികളെത്തേടിയെത്തി;                                   
അപ്പോഴും ഞാൻ മിണ്ടിയില്ല;                                                            
ഞാൻ തൊഴിലാളിയല്ലായിരുന്നല്ലോ.
പിന്നെയവർ വന്നത് യഹൂദർക്ക് വേണ്ടിയായിരുന്നു;                                                                                                                                                                             അപ്പോഴും, ഞാൻ മിണ്ടാതിരുന്നു.                                             
ഞാൻ യഹൂദനല്ലായിരുന്നല്ലോ.
ഒടുവിലവർ എന്നേടത്തേടിയെത്തി; 
എനിക്കുവേണ്ടി മിണ്ടാൻ അപ്പോഴേക്കും ആരുമുണ്ടായിരുന്നില്ല.



ഭരണകൂടപിന്തുണയുള്ള വന്ധ്യംകരണപരിപാടിയും ഉന്മൂലനകാര്യക്രമവും കെട്ടിപ്പൊക്കുന്നതിന്, 1930കളിൽ, നാസികൾ പാരമ്പര്യത്തിൻ്റെ ഭാഷ വക്രീകരിക്കാൻ പഠിക്കുമ്പോൾ, പ്രബലമായ മറ്റൊരു യൂറോപ്യൻ രാഷ്ട്രം അതിൻ്റെ രാഷ്ട്രീയ കാര്യപരിപാടികളെ ന്യായീകരിക്കാൻ പാരമ്പര്യത്തിന്റേയും ജീനുകളുടേയും യുക്തി വളച്ചൊടിക്കുകയായിരുന്നു --- തീർത്തും കൃത്യമായ വിപരീതരീതിയിലാണെന്നു മാത്രം. വംശശുദ്ധിക്കു വേണ്ടിയുള്ള ഒരുപകരണമായിട്ടാണ് നാസികൾ ജനിതകശാസ്ത്രത്തെ സ്വാഗതം ചെയ്തത്. 1930കളിലെ സോവിയറ്റ് യൂണിയനിലാകട്ടേ, ഇടതുപക്ഷ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും പാരമ്പര്യത്തിലെ ഒന്നും തന്നെ പ്രകൃതിസഹജമേയല്ലെന്ന് പ്രസ്താവിച്ചു: പ്രകൃതിയിൽ എല്ലാം --- എല്ലാവരും --- മാറും. ലക്ഷണങ്ങളേയും, സ്വത്വങ്ങളേയും, ഇഷ്ടങ്ങളേയും, ഭാഗധേയങ്ങളെയും കുറിച്ചുള്ള ഒന്നും സ്ഥിരമല്ലാതിരിക്കേ, വ്യക്തിപരമായ വൈജാത്യങ്ങളുടെ സ്ഥിരതക്കൂന്നുകൊടുക്കാൻ ബൂർഷ്വകൾ സൃഷ്ടിച്ച ഭാവനയാണ് ജീൻ. രാഷ്ട്രത്തിന് ശുചിത്വമാവശ്യമെങ്കിൽ, ജനിതകപരമായ തെരഞ്ഞെടുപ്പിലൂടെ അത് നേടാൻ കഴിയില്ല; വ്യക്തികളുടെ പുനർവിദ്യാഭ്യാസത്തിലൂടെയും, പഴയ സ്വത്വം തുടച്ചുനീക്കുന്നതിലൂടെയുമാണ് അതു സാദ്ധ്യമാകുക. ജീൻ ശുചിത്വമല്ല, മസ്തിഷ്കപ്രക്ഷാളണമാണ് വേണ്ടത്. 

നാസികളുടെ കാര്യത്തിലെന്നപോലെ, സോവിയറ്റ് പ്രമാണവും വ്യാജശാസ്ത്രം കൊണ്ട് ഊട്ടിയുറപ്പിച്ചതായിരുന്നു. 1928ൽ, കർക്കശക്കാരനും, നിർവ്വികാരനുമായ കാർഷിക ഗവേഷകൻ ട്രോഫിം ലൈസെങ്കോ --- "അയാളെക്കണ്ടാൽ പല്ലുവേദന വരുമെ"ന്നാണ്  ഒരു പത്രപ്രവർത്തകൻ എഴുതിയത് --- മൃഗങ്ങളിലെയും സസ്യങ്ങളിലെയും പാരമ്പര്യസ്വാധീനത്തെ 'തരിപ്പണമാക്കാനും', അതിനു പുതിയൊരു ദിശാബോധം നൽകാനുമുള്ള ഒരു മാർഗ്ഗം താൻ കണ്ടെത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. വിദൂരമായ സൈബീരിയൻപാടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ലൈസെങ്കോ, ഗോതമ്പിനങ്ങളെ കടുത്ത തണുപ്പിനും, രൂക്ഷ വരൾച്ചയ്ക്കും വിധേയമാക്കിയെന്നും, അതുവഴി, ആ ഇനങ്ങൾ കഷ്ടകാലത്തെ പ്രതിരോധിക്കാനുള്ള  പാരമ്പര്യം ആർജ്ജിച്ചുവെന്നുമാണ് പറയപ്പെട്ടത്. *** ഗോതമ്പിനങ്ങളെ ഇത്തരം 'ഷോക്ക് തെറാപ്പി'ക്ക് വിധേയമാക്കുന്നതിലൂടെ, വസന്തത്തിൽ ആ ചെടികൾ ഊർജ്ജസ്വലതയോടെ പൂവിടുകയും, ഗ്രീഷ്മകാലം മുഴുവൻ മികച്ച വിളവ് തരുമെന്നും ലൈസെങ്കോ അവകാശപ്പെട്ടു.

ജനിതകശാസ്ത്രവുമായ് പൊരുത്തമില്ലാത്തതായിരുന്നൂ 'ഷോക്ക് തെറാപ്പി'. ചുണ്ടെലികളുടെ വാലുകൾ പരമ്പരയാ മുറിച്ചുമാറ്റുന്നതിലൂടെ, വാലില്ലാത്ത എലികളുടെ ഇനമുണ്ടാക്കാമെന്നതുപോലെ, അല്ലെങ്കിൽ, കലമാനിൻ്റെ കഴുത്തു നീട്ടുന്നതിലൂടെ ഒരു ജിറാഫിനെ സൃഷ്ടിക്കാമെന്നതുപോലെയാണ്, ഗോതമ്പിനെ ചൂടിനും തണുപ്പിനും വിധേയമാക്കി സ്ഥിരവും, പരമ്പരാഗതക്ഷമതയുമുള്ള മാറ്റങ്ങൾ അതിൻ്റെ ജീനുകളിൽ സൃഷ്ടിക്കാമെന്ന് പറയുന്നത്. സസ്യങ്ങളിൽ അത്തരം മാറ്റങ്ങൾ വരുത്താൻ ലൈസെങ്കോ തണുപ്പിനെ പ്രതിരോധിക്കുന്ന ജീനുകളെ ഉൾപ്പരിവർത്തിപ്പിക്കണം (മോർഗനും, മുള്ളറും ചെയ്തതുപോലെ); പരിവർത്തിത ജീനുകളെ പ്രകൃതിനിർദ്ധാരണം വഴിയോ, കൃത്രിമമായോ വേർതിരിച്ചെടുക്കണം (ഡാർവ്വിൻ ചെയ്തതുപോലെ); ആ ഉൾപ്പരിവർത്തനം സ്ഥിരപ്പെടുത്താൻ പരിവർത്തിത ഇനങ്ങളെ സങ്കരണം ചെയ്യണം (മെൻഡലും ഡ വ്രീസും ചെയ്തതുപോലെ). എന്നാൽ, വിളകളെ പരിസ്ഥിതിയെ പരിചയപ്പെടുത്തുകയും, ശീലിപ്പിക്കുകയും മാത്രം ചെയ്ത് താൻ അവയെ 'പുനരഭ്യസിപ്പിച്ചു'വെന്നും, അതു ഹേതുവായി, അവയുടെ സഹജഗുണങ്ങൾക്ക് മാറ്റം വരുത്തിയെന്നുമാണ് ലൈസെങ്കോ, പക്ഷേ, തൻ്റെ യജമാനന്മാരെയും തന്നെത്തന്നേയും വിശ്വസിപ്പിച്ചത്. "ജീർണ്ണിക്കുന്ന, മരണാസന്നമായ ബൂർഷ്വാസിയെ' താങ്ങിനിർത്താൻ 'ജനിതകശാസ്ത്രജ്ഞർ കണ്ടുപിടിച്ച' കാര്യമാണ് ജീൻ എന്നായിരുന്നൂ അദ്ദേഹത്തിൻ്റെ വാദം. "പാരമ്പര്യത്തിൻ്റെ അടിസ്ഥാനം നിലകൊള്ളുന്നത് ഏതെങ്കിലും സവിശേഷമായ, സ്വയം പുനരുൽപ്പാദിക്കുന്ന പദാർത്ഥത്തിലല്ല." പരിസ്ഥിതിയുമായുള്ള അനുരൂപത നേരിട്ട് പാരമ്പര്യപരിവർത്തനത്തിലേക്ക് മാറുകയെന്നത്, ലാമാർക്കിൻ്റെ ആശയത്തിൻ്റെ പരുക്കൻ പുനരുക്തിയായിരുന്നു; അതും, ലാമാർക്കുവാദത്തിലെ സൈദ്ധാന്തികപ്പിശക് ജനിതകശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടി ദശകങ്ങൾ കഴിഞ്ഞതിനു ശേഷം.


ലൈസെങ്കോയുടെ സിദ്ധാന്തം തൽക്ഷണം സോവിയറ്റ് രാഷ്ട്രീയ സംവിധാനം സ്വാഗതം ചെയ്തു. ഭക്ഷ്യക്ഷാമത്തിലേക്ക് തലകുത്തിവീഴാനിരിക്കുകയായിരുന്ന ഒരു രാജ്യത്തിൽ, കാർഷികോൽപ്പാദനം വിപുലമായ് വർദ്ധിപ്പിക്കാനുള്ള ഒരു പുതുരീതി അതു വാഗ്ദാനം ചെയ്തു. ഗോതമ്പും, നെല്ലും, മറ്റു വിളകളും "പുനരഭ്യസനത്തിലൂടെ", കടുത്ത ശൈത്യകാലത്തും, വരൾച്ചയേറിയ ഉഷ്ണകാലത്തും, ഏതു സാഹചര്യത്തിലും വളർത്തിയെടുക്കാം. ഷോക്ക് തെറാപ്പി മുഖാന്തരം ജീനുകളെ 'തരിപ്പണമാക്കാനും',  'പുനരഭ്യസിപ്പിക്കാനു'മുള്ള സാദ്ധ്യത സ്റ്റാലിനും സഹപ്രവർത്തകർക്കും പ്രത്യയശാസ്ത്രപരമായ തൃപ്തി നൽകിയെന്നതാണ്, ഒരു പക്ഷേ, സുപ്രധാനമായ കാര്യം. മണ്ണിനെയും കാലാവസ്ഥയെയും ആശ്രയിക്കുന്നതിൽനിന്ന് ചെടികളെ മോചിപ്പിക്കാൻ ലൈസെങ്കോ അവയെ പരിശീലിപ്പിക്കുമ്പോൾ, വ്യാജബോധത്തോടും ഭൗതീകദ്രവ്യങ്ങളോടുമുള്ള അന്തർനിഹിതമായ ആശ്രിതത്വത്തിൽനിന്ന് രാഷ്ട്രീയവിമതരെ മോചിപ്പിക്കാൻ സോവിയറ്റ് പാർട്ടിത്തൊഴിലാളികൾ അവരെയും  പുനർവിദ്യാഭ്യാസത്തിന് വിധേയമാക്കുന്നുണ്ടായിരുന്നു. ജീനുകൾ പൂർണ്ണമായും അചഞ്ചലമെന്ന് നാസികൾ വിശ്വസിച്ചു: "ഒരു ജൂതനെന്നും ജൂതൻ തന്നെ." അവർ അവരുടെ ജനസമൂഹത്തിൻ്റെ ഘടന മാറ്റാൻ യൂജെനിക്സിനെ ആശ്രയിച്ചു. സോവിയറ്റുകളാകട്ടെ, പരിപൂർണ്ണമായ ജനിതകപുനഃസംഘാടനത്തിൽ വിശ്വസിച്ചു: "ഓരോരുത്തരും എല്ലാവരുമാണ്." എല്ലാ സവിശേഷതകളും നിർമാർജ്ജനം ചെയ്ത് സമൂലമായ സാമൂഹിക ക്ഷേമം കൈവരിക്കാമെന്നാണ് അവർ വിശ്വസിച്ചത്.

തൻ്റെ വിമർശകരെ ആപ്പീസിൽനിന്ന് പുറത്താക്കിക്കൊണ്ട്, 1940ൽ, ലൈസെങ്കോ സോവിയറ്റ് യൂണിയനിലെ ഇൻസ്റ്റിട്യൂട്ട് ഓവ് ജെനിറ്റിക്സിൻ്റെ അദ്ധ്യക്ഷപദവി ഏറ്റെടുത്തു. അങ്ങനെ, സോവിയറ്റ് ജീവശാസ്ത്രത്തിനു മീതെ സ്വന്തം കുത്തകാധികാരം സ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ   സിദ്ധാന്തത്തിനെതിരായ ഏത് ശാസ്ത്രീയവിയോജിപ്പും സോവിയറ്റ് യൂണിയനിൽ നിയമവിരുദ്ധമാക്കപ്പെട്ടു --- പ്രത്യേകിച്ച്, മെൻഡലിൻ്റെ ജനിതകശാസ്ത്രത്തിലോ, ഡാർവ്വിൻ്റെ പരിണാമത്തിലോ ഉള്ള ഏതെങ്കിലും അഭിമതം. ലൈസെങ്കോവിൻ്റെ ആശയങ്ങളിൽ "പുനരഭ്യസിപ്പിക്കാൻ" ശാസ്ത്രജ്ഞമാർ ഗുലാഗുകളിലേക്ക് പറഞ്ഞയക്കപ്പെട്ടു. ഗോതമ്പിൻ്റെ കാര്യത്തിലെന്നപോലെ, വിമതപ്രഫസർമാർ "ഷോക്ക് തെറാപ്പി"ക്ക് വിധേയരായാൽ, അതവരെ അവരുടെ മനസ്സുമാറ്റാൻ പ്രേരിപ്പിച്ചേക്കാമല്ലോ. 1940 ആഗസ്തിൽ, പ്രശസ്ത മെൻഡേലിയൻ ജനിതകശാസ്ത്രജ്ഞനായിരുന്ന നിക്കോളായ് വാവിലോവ് പിടിക്കപ്പെട്ടു; ജീവശാസ്ത്രത്തെക്കുറിച്ചുള്ള തൻ്റെ 'ബൂർഷ്വാസീ' വീക്ഷണങ്ങൾ പ്രചരിപ്പിച്ചതിന് കുപ്രസിദ്ധമായ സറാട്ടോവ് ജയിലിലേക്ക് പറഞ്ഞയക്കപ്പെട്ടു (ജീനുകൾ അത്ര അനായാസം മയപ്പെടുന്നവയല്ലെന്ന് പറയാൻ ധൈര്യപ്പട്ടയാളാണ് വാവി‌ലോവ്). വാവിലോവിനെപ്പോലുള്ള ജനിതകകാരന്മാർ ജയിലുകളിൽ അഴുകിപ്പോകുന്ന സമയത്ത്, ലൈസെങ്കോവിൻ്റെ അനുയായികൾ ഒരു ശാസ്ത്രമെന്ന രീതിയിൽ ജനിതകശാസ്ത്രത്തെ ഇകഴ്ത്താനുള്ള തീവ്രമായ പ്രചാരണം ആരംഭിച്ചു. 1943 ജനുവരിയിൽ, ക്ഷീണിതനും, പട്ടിണി പിടിച്ചവനുമായ വാവിലോവ് ജയിലാസ്പത്രിയിലേക്ക് നീക്കം ചെയ്യപ്പെട്ടു. "ഞാനിപ്പോൾ വെറും ചാണകം മാത്രമാണ്," തന്നെ പിടികൂടിയവരോട് അദ്ദേഹം പറഞ്ഞു; കുറച്ചാഴ്ചകൾ കഴിഞ്ഞ് അദ്ദേഹം മരിച്ചു.

നാസീവാദത്തിന്റേയും, ലൈസെങ്കോവാദത്തിന്റേയും അടിസ്ഥാനം പാരമ്പര്യത്തെക്കുറിച്ചുള്ള ഘടകവിരുദ്ധമായ ആശയങ്ങളാണ്. പക്ഷേ, രണ്ടു പ്രസ്ഥാനങ്ങളും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. വിഷവീര്യത്തിൽ നാസീപ്രമാണത്തെ വെല്ലാൻ മറ്റൊന്നില്ലെന്നത് ശരി തന്നെ; പക്ഷേ, നാസീവാദവും, ലൈസെങ്കോവാദവും പങ്കിടുന്ന പൊതുവായൊരു ചരടുണ്ട്: രണ്ടു കാര്യത്തിലും, മനുഷ്യസ്വത്വത്തെക്കുറിച്ചുള്ള ഒരാശയം നിർമ്മിക്കാൻ പാരമ്പര്യത്തെക്കുറിച്ചുള്ളൊരു സിദ്ധാന്തം ഉപയോഗിക്കപ്പെട്ടു; പിന്നീടാ ആശയം ഒരു രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി വക്രീകരിക്കപ്പെട്ടു. പാരമ്പര്യത്തെക്കുറിച്ചുള്ള രണ്ടു സിദ്ധാന്തങ്ങളും ഉജ്ജ്വലമായ രീതിയിൽ വിപരീതങ്ങളായിരിക്കാം. സ്വത്വത്തിൻ്റെ സ്ഥിരതയെച്ചൊല്ലി നാസികൾക്കെത്ര ഭ്രമമുണ്ടായിരുന്നുവോ, അത്രയും ഭ്രമം,  മയപ്പെടാനുള്ള അതിൻ്റെ സമ്പൂർണ്ണമായ ശീലത്തെച്ചൊല്ലി സോവിയറ്റുകൾക്കുണ്ടായിരുന്നു. എന്നാൽ, രണ്ടു കാര്യത്തിലും, പാരമ്പര്യത്തിന്റേയും ജീനുകളുടേയും ഭാഷ രാഷ്ട്രപദവിക്കും പുരോഗതിക്കും കേന്ദ്രപ്രധാനമായിരുന്നു. പാരമ്പര്യത്തിൻ്റെ സ്ഥിരതയിലുള്ള വിശ്വാസമില്ലാതെ നാസിവാദത്തെ സങ്കൽപ്പിക്കുക എത്ര ക്ലേശകരമാണോ, അത്രയും ബുദ്ധിമുട്ടാണ് സ്വത്വത്തിൻ്റെ ഉന്മൂലനത്തിൽ വിശ്വാസമില്ലാത്ത ഒരു സോവിയറ്റ് രാഷ്ട്രത്തെ വിഭാവനം ചെയ്യാൻ. രണ്ടു സംഗതികളിലും, ഭരണകൂടസഹായമുള്ള "ശുചീകരണ" പ്രകിയയെ താങ്ങിനിർത്താൻ ശാസ്ത്രം മനഃപൂർവ്വം വളച്ചൊടിക്കപ്പെട്ടുവെന്നതിൽ യാതൊരു  വിസ്മയവുമില്ല. ജീനുകളുടേയും, പാരമ്പര്യത്തിന്റേയും ഭാഷ സ്വായത്തമാക്കുക വഴി, രാഷ്ട്രത്തിന്റേയും അധികാരത്തിന്റേയും മുഴുവൻ ചിട്ടവട്ടങ്ങളും ന്യായീകരിക്കപ്പെട്ടു; പ്രബലമാക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെ, ജീൻ --- ഒന്നുകിൽ അതുണ്ടെന്നത്, അല്ലെങ്കിൽ, അതില്ലെന്നത് ---  മാരകമായൊരു രാഷ്ട്രീയ, സാംസ്കാരിക ആയുധമായ് ആവിർഭവിച്ചു കഴിഞ്ഞിരുന്നു; ചരിത്രത്തിലെ അത്യാപൽക്കരമായ ഒരാശയമായ് മാറിക്കഴിഞ്ഞിരുന്നു.    




സാരശൂന്യമായ ശാസ്ത്രം സമഗ്രാധിപത്യഭരണവ്യവസ്ഥകൾക്കുള്ള അവലംബമാകുന്നു. സമഗ്രാധിപത്യഭരണസംവിധാനങ്ങൾ സാരശൂന്യമായ ശാസ്ത്രത്തെ സൃഷ്ടിക്കുന്നു. ജനിതകശാസ്ത്രത്തിന് നാസികൾ എന്തെങ്കിലും സാരമായ സംഭാവന നൽകിയിട്ടുണ്ടോ?

പതിരുകളുടെ കൂറ്റൻകൂനകൾക്കിടയിൽ, രണ്ടു സംഭാവനകൾ വേറിട്ടു നിൽക്കുന്നുണ്ട്: അവയിലാദ്യത്തേത്, പഠനസംബന്ധമായ രീതികളെയും, മാർഗങ്ങളെയും കുറിച്ചുള്ള അപഗ്രഥനത്തെ സംബന്ധിച്ചതാണ്: നാസീശാസ്ത്രകാരന്മാർ "ഇരട്ടകളുടെ പഠനം" മുന്നോട്ടു കൊണ്ടു വന്നു; അതൊടുവിൽ, സ്വാഭാവികമായും, ഒരു ഭീകരരൂപം പൂണ്ടെങ്കിലും. 1890കളിലെ ഗാൾട്ടണിൻ്റെ ഗവേഷണങ്ങളിലാണ് ഇരട്ടകളുടെ പഠനത്തിൻ്റെ ഉത്ഭവം. പ്രകൃതിക്കു നേരെ പരിപാലനം [nature versus nurture] എന്ന വചനം പടച്ചതിനു ശേഷം, അവയിലൊന്ന് മറ്റൊന്നിനെ സ്വാധീനിക്കുന്നത് ഒരു ശാസ്ത്രജ്ഞന് എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമെന്ന ആലോചനയിലായീ ഗാൾട്ടൺ. ഏതെങ്കിലുമൊരു ലക്ഷണത്തിൻ്റെ  --- ഉദാഹരണത്തിന്, ഉയരത്തിൻ്റെ, അല്ലെങ്കിൽ, ബുദ്ധിയുടെ --- സൃഷ്ടിക്ക് ഹേതു പ്രകൃതിയാണോ, പരിപോഷണമാണോ എന്ന് എങ്ങനെ നിർണ്ണയിക്കും? പാരമ്പര്യത്തെയും പരിസ്ഥിതിയെയും ഇഴപിരിക്കുന്നതെങ്ങനെ?

ഒരു പ്രകൃതിപരീക്ഷണത്തെ അവലംബിക്കാമെന്ന് ഗാൾട്ടൺ തീരുമാനിച്ചു. ഇരട്ടകൾ ഒരേ ജനിതകദ്രവ്യം പങ്കിടുന്നതുകൊണ്ട്, അവർക്കിടയിലെ സാരവത്തായ സാദൃശ്യങ്ങൾ ജീനുകൾ മൂലമായിരിക്കുമെന്ന് അദ്ദേഹം  അനുമാനിച്ചു; വ്യത്യാസങ്ങൾ പരിസ്ഥിതി മൂലമുള്ള പരിണതഫലവും. ഇരട്ടകളെ പഠിക്കുക വഴി, സാദൃശ്യങ്ങളും വൈജാത്യങ്ങളും താരതമ്യപ്പെടുത്തി, അവരുടെ പ്രധാന ലക്ഷണങ്ങളിൽ പ്രകൃതിയുടെ സംഭാവനയേത്, പരിപാലനത്തിൻ്റെ സംഭവനയേത് എന്ന് ഒരു ജനിതകശാസ്ത്രജ്ഞന് നിർണ്ണയിക്കാനാകും.

ഗാൾട്ടണിൻ്റെ മാർഗ്ഗം ശരിയായിരുന്നു --- നിർണ്ണായകമായൊരു പിഴവൊഴിച്ചാൽ. ജനിതകമായി ശരിക്കും അനന്യരായ അഭിന്നയിരട്ടകളെയും, ജനിതകബന്ധുക്കൾ മാത്രമായ  സഹോദരയിരട്ടകളെയും അദ്ദേഹം വേർതിരിച്ചില്ല (ബീജസംയോഗം നടന്ന ഒറ്റയണ്ഡം വിഭജിച്ചാണ് അഭിന്നയിരട്ടകൾ ഉണ്ടാകുക; അതിനാൽ, അവർക്ക്‌ ഒരേ ജനിതകശ്രേണിയായിരിക്കും.  എന്നാൽ, രണ്ടണ്ഡങ്ങളിൽ ഒരേസമയത്ത് രണ്ടു ബീജങ്ങളുടെ സങ്കലനം വഴിയാണ് സഹോദരയിരട്ടകൾ ഉണ്ടാകുന്നത്.  അവർക്ക്, അതിനാൽ, ഒരേ ജനിതകശ്രേണി ഉണ്ടായിരിക്കുന്നതല്ല). അങ്ങനെ, ഇരട്ടകളുടെ പഠനം, ആദ്യകാലത്ത്, ഈ ആശയക്കുഴപ്പം കൊണ്ട് കലുഷിതമാവുകയും, ഒരന്തിമ നിഗമനത്തിലെത്താൻ കഴിയാതെ പോവുകയും ചെയ്തു. 1924ൽ, ജർമ്മൻ യൂജെനിക്സ് വിദഗ്ദ്ധനും, നാസീഅനുകൂലിയുമായിരുന്ന ഹെർമൻ വെർണർ സീമൻസ് ഇരട്ടകളുടെ ഒരു പഠനം പരിഗണനക്ക് വച്ചു. സഹോദരയിരട്ടകളിൽനിന്ന് അഭിന്നയിരട്ടകളെ ശ്രദ്ധാപൂർവ്വം വേർതിരിക്കുക വഴി, അത് ഗാൾട്ടണിൻ്റെ ഗവേഷണത്തെ പുരോഗമിപ്പിച്ചു.**** 
തൊഴിലനുസരിച്ച്, സീമൻസ് ഒരു ചർമ്മചികിത്സകനായിരുന്നു; പ്ലീറ്റ്‌സിൻ്റെ ശിഷ്യൻ; വംശശുദ്ധിയുടെ വക്താവായ്, ആദ്യകാലത്ത്, അതിനുവേണ്ടി ഉച്ചൈസ്തരം വാദിച്ചയാൾ. ശാസ്ത്രജ്ഞർ പാരമ്പര്യം തെളിവോടെ സ്ഥാപിച്ചു കഴിഞ്ഞാൽ മാത്രമേ, ജനിതകശുചീകരണത്തെ ന്യായീകരിക്കാനാകൂ എന്ന് സീമൻസ്, പ്ലീറ്റ്‌സിനെപ്പോലെ, മനസ്സിലാക്കി: ഒരന്ധനെ വന്ധീകരിക്കുന്നത് നീതീകരിക്കണമെങ്കിൽ, അവൻ്റെ അന്ധത പാരമ്പര്യസിദ്ധമായിരിക്കണം. ഹീമഫിലിയ പോലുള്ള ലക്ഷണങ്ങളുടെ കാര്യത്തിൽ ഇക്കാര്യം ലളിതമാണ്: ഇവിടെ, പാരമ്പര്യം സ്ഥാപിച്ചെടുക്കാൻ ഇരട്ടകളുടെ പഠനം വേണ്ട. പക്ഷേ, ബുദ്ധി, മനോരോഗം പോലുള്ള കൂടുതൽ സങ്കീർണ്ണമായ ലക്ഷണങ്ങളുടെ കാര്യത്തിൽ, പാരമ്പര്യം സഥാപിക്കുക വളരെയേറെ ക്ലിഷ്ടമാണ്. പാരമ്പര്യത്തിൻ്റെയും പ്രകൃതിയുടെയും പ്രഭാവങ്ങളുടെ സങ്കീർണ്ണത പരിഹരിക്കാൻ, സഹോദരയിരട്ടകളെ അഭിന്നയിരട്ടകളുമായി താരതമ്യം ചെയ്യാൻ സീമൻസ് നിർദ്ദേശിച്ചു. പാരമ്പര്യം സ്ഥാപിക്കാനുള്ള പ്രധാന പരിശോധന പൊരുത്തം [concordance] ആയിരിക്കും. പൊതുവായൊരു ലക്ഷണമുള്ള ഇരട്ടകളുടെ ഭിന്നസംഖ്യയെയാണ് പൊരുത്തം   സൂചിപ്പിക്കുന്നത്. ഇരട്ടകളുടെ കണ്ണിൻ്റെ നിറം എല്ലായ്‌പ്പോഴും നൂറുശതമാനവും ഒരുപോലെയെങ്കിൽ, പൊരുത്തം 1 ആയിരിക്കും. അതെല്ലായ്‌പ്പോഴും അമ്പതു ശതമാനമാണെങ്കിൽ 0.5  ആയിരിക്കും. ഒരു ഗുണത്തെ ജീൻ സ്വാധീനിക്കുന്നുണ്ടോ എന്നറിയാനുള്ള സൗകര്യപ്രദമായ ഒരളവാണ് പൊരുത്തം. ഉദാഹരണത്തിന്, ഭഗ്നവ്യക്തിത്വത്തിനുള്ള പ്രബലമായൊരു പൊരുത്തം അഭിന്നയിരട്ടകൾക്കുണ്ടെങ്കിൽ, എന്നാൽ, അതേ സഹാചര്യത്തിൽ വളർന്നുവന്ന, സഹോദരയിരട്ടകൾക്ക് അത്തരം പൊരുത്തം തീരെയില്ലെങ്കിൽ, ആ രോഗത്തിൻ്റെ വേര് ജനിതകത്തിലാണെന്ന് ഉറപ്പിക്കാം.

നാസീജനിതകകാരന്മാരെ സംബന്ധിച്ചിടത്തോളം, ഈ ആദ്യകാല പഠനങ്ങൾ,  കൂടുതൽ കഠിനമായ പരീക്ഷണങ്ങൾക്കുള്ള ഇന്ധനമായി. ഇത്തരം പരീക്ഷണങ്ങളുടെ ശക്തനായ വക്താവ് യോസേഫ് മെൻഗലെ ആയിരുന്നു. നരവംശശാത്രജ്ഞനിൽനിന്ന്, ഡോക്റ്ററായും, SS ആപ്പീസറായും മാറിയ ഇദ്ദേഹം, വെള്ളകോട്ടണിഞ്ഞ് ഓഷ്വിറ്റ്സിലെയും, ബിർകേനുവിലേയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഒരു ഭൂതത്താനെപ്പോലെ നടന്നു. ജനിതകശാസ്ത്രത്തിലും, വൈദ്യഗവേഷണത്തിലും ജുഗുപ്സയുണ്ടാക്കുന്ന രീതിയിൽ താല്പര്യമുണ്ടായിരുന്ന മെൻഗലെ ഓഷ്വിറ്റ്സിലെ മുഖ്യഡോക്റ്ററായി. അവിടെ അദ്ദേഹം ഇരട്ടകളിൽ രാക്ഷസീയമായ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ അഴിച്ചു വിട്ടു. ഓട്മർ വോൺ വെർഷുവെ എന്ന തൻ്റെ മാർഗ്ഗദർശിയുടെ പ്രോത്സാഹനത്തോടെ, ക്യാമ്പിലേക്ക് വരുന്ന തടവുകാരിൽനിന്ന് തൻ്റെ പഠനത്തിനു വേണ്ട ഇരട്ടകളെ അദ്ദേഹം വലയിട്ടു പൊക്കി. ക്യാമ്പ് നിവാസികളുടെ ഓർമ്മയിൽ ശാശ്വതമായ് ആലേഖനം ചെയ്യപ്പെട്ട ഒരു വാക്യം അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറയുമായിരുന്നു: "ഇരട്ടകൾ പുറത്ത്" (Zwillinge heraus), അല്ലെങ്കിൽ, "ഇരട്ടകൾ മുമ്പോട്ട് നീങ്ങി നില്ക്കാൻ (Zwillinge heraustreten).    

പടികളിറങ്ങിവരുന്ന ഇരട്ടകളെ വലിച്ചുമാറ്റി, പ്രത്യേകം ചാപ്പ കുത്തി, വെവ്വേറെ മുറികളിൽ താമസിപ്പിച്ച്, മെൻഗലേയും സഹപ്രവർത്തകരും അവരെ ക്രമബദ്ധമായ് പീഡിപ്പിച്ചു (വിരോധാഭാസമെന്ന് പറയട്ടേ, നിസ്സാരമായ് ഉന്മൂലനം ചെയ്യപ്പെട്ട ഇരട്ടകളല്ലാത്ത കുട്ടികളേക്കാൾ അതിജീവന സാദ്ധ്യത പരീക്ഷണവിഷയമെന്ന നിലക്ക് ഇരട്ടകൾക്കുണ്ടായിരുന്നു). വളർച്ചയിലുള്ള ജനിതക സ്വാധീനം താരതമ്യം ചെയ്യാൻ, മെൻഗലെ അവരുടെ ശരീരഭാഗങ്ങൾ അത്യന്തം കരുതലോടെ അളന്നെടുത്തു. "അളക്കപ്പെടാത്ത , താരതമ്യപ്പെടുത്താത്ത ഒരൊറ്റ അവയവവും ശരീരത്തിലുണ്ടായിരുന്നില്ല," ഒരു ഇരട്ട ഓർക്കുന്നു. "ഞങ്ങൾ എപ്പോഴും ഒരുമിച്ചാണിരുന്നിരുന്നത് --- എപ്പോഴും നഗ്നരായി." മറ്റു ചില ഇരട്ടകൾ ഗ്യാസു കൊണ്ട് കൊല്ലപ്പെട്ടു. ആന്തരാവയവങ്ങളുടെ വലുപ്പം‌ താരതമ്യപ്പെടുത്താൻ അവരുടെ ശീരീരങ്ങൾ കീറിമുറിക്കപ്പെട്ടു. മറ്റുചിലരാകട്ടെ, ഹൃദയത്തിലേക്ക് ക്ളോറോഫോം കുത്തിവെക്കപ്പെട്ട് കൊല്ലപ്പെട്ടു. ഇനിയും ചിലർ പൊരുത്തമില്ലാത്ത രക്തസംക്രമണത്തിനും,  അംഗവിച്ഛേദനത്തിനും, അനസ്‌തേഷ്യയില്ലാത്ത ശസ്ത്രക്രിയയ്ക്കും വിധേയരാക്കപ്പെട്ടു. ബാക്ടീരിയാബാധയോടുള്ള പ്രതികരണത്തിലെ ജനിതകവ്യതിയാനങ്ങൾ നിർണ്ണയിക്കാൻ ചില ഇരട്ടകളിൽ ടൈഫസ് കുത്തിവെച്ചു.  പ്രത്യേകിച്ച് ഭീകരമായൊരു ഉദാഹരണമെടുത്താൽ, ഒരു ജോഡി ഇരട്ടകൾ --- അതിലൊരാൾ കൂനനായിരുന്നു --- ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കപ്പെട്ടു. രണ്ടു പേർക്കും ഒരേ നട്ടെല്ലാണെങ്കിൽ, അംഗവൈകല്യം പരിഹരിക്കപ്പെടുമോ എന്ന് നിർണ്ണയിക്കുകയായിരുന്നൂ ലക്‌ഷ്യം. കുത്തിക്കീറിയ ഭാഗം പഴുത്ത്, രണ്ടിരട്ടകളും താമസിയാതെ മരിച്ചു.

ശാസ്ത്രത്തിൻ്റെ വ്യാജമായ ആവരണമുണ്ടായിട്ടു കൂടി, മെൻഗെലെയുടെ ഗവേഷണത്തിന് ശാസ്ത്രീയ ഗുണമില്ലായിരുന്നു. നൂറുകണക്കിന് ഇരകളെ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിനു ശേഷം, അദ്ദേഹത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞത്, ശ്രദ്ധേയമായ ഒരു ഫലവുമില്ലാത്ത, കോറിവരച്ചിട്ട, മോശമായ രീതിയിൽ വിവരണങ്ങളെഴുതിയ ഒരു നോട്ടുപുസ്തകം മാത്രമായിരുന്നു. ഓഷ്വിറ്റ്സ് മ്യൂസിയത്തിലുള്ള പരസ്പരബന്ധമില്ലാത്ത  ഈ കുറിപ്പുകൾ പരിശോധിച്ച ഒരു ഗവേഷകൻ പറഞ്ഞു: "ഇത് ഗൗരവമായെടുക്കാൻ ഒരു ശാസ്ത്രജ്ഞനുമാകില്ല." സത്യത്തിൽ, ഇരട്ടകളുടെ പഠനത്തിൽ ജർമ്മനിയിൽ ആദ്യമുണ്ടായ പുരോഗതി എന്തൊക്കെയോ, അതൊക്കെയും, ഇരട്ടകളിലുള്ള ഗവേഷണങ്ങളെയാകെത്തന്നെ, മെൻഗെലെയുടെ പരീക്ഷണങ്ങൾ സമർത്ഥമായ് ജീർണ്ണമാക്കിക്കളഞ്ഞു; ആ പഠനമേഖലയെ മുഴുവനായും വെറുപ്പിൽ ചാലിച്ചുകളഞ്ഞു. ലോകം ഈ പഠനത്തെ ഗൗരവമായെടുക്കാൻ, പിന്നീട്, ദശാബ്ദങ്ങൾ തന്നെ വേണ്ടി വന്നു.   



ജനിതകശാസ്ത്രത്തിനുള്ള നാസികളുടെ രണ്ടാമത്തെ സംഭാവന, ഒരു സംഭാവനയായ് ഉദ്ദേശിക്കപ്പെട്ടതായിരുന്നില്ല. 1930കളോടെ, ജർമ്മനിയിൽ ഹിറ്റ്‌ലർ അധികാരാരോഹണം ചെയ്തതോടെ, ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നാസികളുടെ ഉയർന്നുവരുന്ന രാഷ്ട്രീയരഹസ്യപദ്ധതി മണത്തറിയുകയും, നാടുവിടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ ശാസ്ത്രത്തിൽ ശ്രേഷ്ഠത ജർമ്മനിക്കായിരുന്നു. അത്
ആണവഭൗതികശാസ്‌ത്രത്തിൻ്റെയും, ക്വാൺടം മെക്കാനിക്സിൻ്റെയും, ന്യൂക്ലിയർ രസതന്ത്രത്തിൻ്റെയും, ശരീരശാസ്ത്രത്തിൻ്റെയും, ജീവരസതന്ത്രത്തിൻ്റെയും പരീക്ഷണമൂശയായിരിന്നു. 1901നും 1932നുമിടയിൽ, ഫിസിക്സിനും കെമിസ്ട്രിക്കും മെഡിസിനുമായ് നൽകപ്പെട്ട നൂറു നൊബേൽ സമ്മാനങ്ങളിൽ മുപ്പത്തിമൂന്നും കരസ്ഥമാക്കിയത് ജർമ്മനിയിലെ ശാസ്ത്രജ്ഞന്മാരായിരുന്നു (പതിനെട്ടെണ്ണം ബ്രിട്ടീഷുകാർക്ക് കിട്ടി; അമേരിക്കക്കാർക്ക് വെറും ആറെണ്ണവും). 1932ൽ, ഹെർമൻ മുള്ളർ ബർലിനിൽ എത്തുന്ന കാലത്ത്, ലോകത്തിലെ അതിവിശിഷ്ടമായ ശാസ്ത്രമനസ്സുകളുടെ സ്വദേശമായിരുന്നൂ ആ നഗരം. കൈസർ വിൽഹെം ഇൻസ്റ്റിട്യൂട്ടിലെ ചോക്കുബോർഡിൽ ഐൻസ്റ്റീൻ സമവാക്യങ്ങൾ എഴുതുന്ന കാലം. പരമാണുക്കളെ വിച്ഛേദിച്ച്, അവയുടെ സൂക്ഷ്മമായ  ഭൗതിക ഘടകങ്ങൾ ഓട്ടോ ഹാൻ എന്ന രസതന്ത്രജ്ഞൻ കണ്ടെത്താൻ പരിശ്രമിക്കുന്ന കാലം. ഹാൻസ് ക്രെബ്സ് എന്ന ജീവരസതന്ത്രജ്ഞൻ കോശങ്ങളെ കീറിത്തുറന്ന് അവയുടെ രാസഘടകങ്ങൾ കണ്ടെത്തുന്ന കാലം.

പക്ഷേ, നാസിവാദത്തിൻ്റെ ആരോഹണം ജർമ്മനിയിലെ ശാസ്ത്രസ്ഥാപനത്തിലൂടെ ഉടൻതന്നെ ഭീതി പരത്തി. 1933 ഏപ്രിലിൽ, സർക്കാർ ധനസഹായമുള്ള സർവ്വകലാശാലകളിലെ പദവികളിൽനിന്ന് യഹൂദരായ പ്രഫസർമാർ ഉടനടി കുടിയൊഴിപ്പിക്കപ്പെട്ടു. ആസന്നമായ ആപത്തു മണത്ത ആയിരക്കണക്കിന് ജൂതശാസ്ത്രജ്ഞർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറി. 1933ൽ, ഐൻസ്റ്റീൻ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ നാടു വിടുകയും, 1933ൽ, ഐൻസ്റ്റീൻ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ നാടു വിടുകയും, തിരിച്ചു വരാൻ, വിവേകപൂർവ്വം, വിസമ്മതിക്കുകയുമുണ്ടായി. ആ വർഷം തന്നെ ക്രെബ്സ് പലായനം ചെയ്തു; അതുപോലെ, ജീവരസതന്ത്രജ്ഞനായ ഏണസ്റ്റ് ചെയിനും, ശരീരശാസ്ത്രജ്ഞനായ വിൽഹെം ഫെൽഡ്ബർഗും. ഊർജ്ജതന്ത്രജ്ഞനായ മാർക്സ് പെറൂട്സ്, 1937ൽ, കേംബ്രിഡ്ജ് സർവ്വകലാശാലയിലേക്ക് മാറി. ഇർവിൻ ഷ്രോഡിങ്ങർ, ന്യൂക്ലിയർരസതന്ത്രജ്ഞനായ മാക്സ് ഡെൽബ്രൂക് തുടങ്ങിയ യഹൂദരല്ലാത്തവർക്ക് പരിതസ്ഥിതി ധാർമ്മികമായ് ന്യായീകരിക്കാൻ പറ്റാത്തതായി. അവജ്ഞ തോന്നിയ പലരും രാജി വച്ച് അന്യരാജ്യങ്ങളിലേക്ക് പോയി. മറ്റൊരു കപട സ്വർഗ്ഗരാജ്യത്താൽ നിരാശപൂണ്ട ഹെർമൻ മുള്ളർ, ശാസ്ത്രത്തെയും സോഷ്യലിസത്തെയും സംയോജിപ്പിക്കാനുള്ള മറ്റൊരു പരിശ്രമവുമായ്, ബർലിൻ വിട്ട് സോവിയറ്റ് യൂണിയനിലേക്ക് പോയി (നാസീ ആധിപത്യത്തോടുള്ള ശാസ്ത്രജ്ഞന്മാരുടെ പ്രതികരണത്തെക്കുറിച്ച് തെറ്റായ വ്യാഖ്യാനമുണ്ടാകാതിരിക്കാൻ, നാസിവാദത്തോട് അവരിൽ പലരും മാരകമായ മൗനമാണ് പാലിച്ചിരുന്നതെന്ന് വെളിവാക്കിക്കൊള്ളട്ടെ.
"ജർമ്മനിയിലെ ശാസ്ത്രത്തിൻ്റെ വിദൂര ഭാവിസാദ്ധ്യതകൾ ഹിറ്റ്‌ലർ നശിപ്പിച്ചിരിക്കാം," ജോർജ്ജ് ഓർവെൽ, 1945ൽ, എഴുതുകയുണ്ടായി. പക്ഷേ, "കൃത്രിമഎണ്ണയിലും, ജെറ്റുകളിലും, റോക്കറ്റുകളിലും,  അണുബോബുകളിലും ഗവേഷണം നടത്താനുള്ള പ്രതിഭാധനരായ ജർമ്മനിക്കാർക്ക്" യാതൊരു ക്ഷാമവുമുണ്ടായിരുന്നില്ല).

ജർമ്മനിയുടെ നഷ്ടം ജനിതകശാസ്ത്രത്തിൻ്റെ നേട്ടമായി. ജർമ്മനിയിൽനിന്നുള്ള പുറപ്പാട് ശാസ്ത്രജ്ഞർക്ക്, രാജ്യാന്തര പ്രയാണത്തിന് മാത്രമല്ല, വിഷയാന്തരയാത്രകൾക്കു കൂടി അവസരമുണ്ടാക്കി. പുതിയ രാജ്യങ്ങളിൽ എത്തപ്പെട്ട അവർക്ക് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പായിക്കാനുള്ള അവസരമുണ്ടായി. ആണവശാസ്ത്രകാരന്മാർക്ക് പ്രത്യേകിച്ചും ജീവശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായി. ശാസ്ത്രാന്വേഷണത്തിലെ ഒരചുംബിത മേഖലയായിരുന്നൂ അത്. ദ്രവ്യത്തെ അതിൻ്റെ അടിസ്ഥാന ഘടകങ്ങളിലേക്ക് ചുരുക്കിയതിനു ശേഷം, അവർ ജീവനെ അതിൻ്റെ ഭൗതീകഏകകങ്ങളിലേക്ക് ചുരുക്കാനുള്ള ശ്രമത്തിലായി. ആണവശാസ്ത്രത്തിൻ്റെ പ്രകൃതം --- അവിഭാജ്യ ഘടകങ്ങളെ കണ്ടെത്താനുള്ള നിരന്തര പ്രേരണയും, സാർവത്രിക പ്രക്രിയകളും, ചിട്ടയോടെയുള്ള വിശദീകരണങ്ങളും ----
ജീവശാസ്ത്രത്തിലേക്കാവേശിക്കുകയും, ആ പഠനമേഖലയെ പുതിയ രീതികളിലേക്കും, പുതിയ പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്തു. പിന്നീടുള്ള ദശകങ്ങളിൽ ഈ പ്രകൃതത്തിൻ്റെ അനുരണനങ്ങൾ
അനുഭവപ്പെടുകയുണ്ടായി. ഭൗതികശാസ്ത്രജ്ഞരും, രസതന്ത്രജ്ഞരും ജീവശാസ്ത്രത്തിലേക്ക് നീങ്ങിയപ്പോൾ, അവർ ജീവജാലങ്ങളെ ഭൗതീകമായും, രാസപരമായും മനസ്സിലാക്കാനാണ് ശ്രമിച്ചത് --- തന്മാത്രകളിലൂടെ, ഊർജ്ജങ്ങളിലൂടെ, ഘടനകളിലൂടെ, പ്രവൃത്തികളുടെ, പ്രതിപ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കാൻ. പുതിയ ഭൂഖണ്ഡത്തിലേക്ക് കുടിയേറിയ ഇവർ അതിൻ്റെ ഭൂപടം മാറ്റിവരച്ചു.

ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയത് ജീനായിരുന്നു. എന്തുകൊണ്ടുണ്ടാക്കപ്പെട്ടതാണ് ജീനുകൾ? അവ പ്രവർത്തിക്കുന്നതെങ്ങനെ? അവയുടെ സ്ഥാനം ക്രോമസോമുകളിലാണെന്ന് മോർഗൻ്റെ ഗവേഷണം കൃത്യമായ് അടയാളപ്പെടുത്തിയതാണ്. ഒരു ചരടിലെ മണികളെന്നപോലെ അവ അവിടെ
കോർത്തിരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെട്ടത്. ഗ്രിഫിത്തിൻ്റെയും മുള്ളറുടെയും പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയത് ഒരു ഭൗതികപദാർത്ഥത്തെയാണ്; ജീവികൾക്കിടയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന, എക്സ്-റേ കൊണ്ട് അനായാസമായ് പരിവർത്തിപ്പിക്കാൻ കഴിയുന്ന ഒരു രാസദ്രവ്യത്തെ.

തീർത്തും സൈദ്ധാന്തികമായ നിലപാടിൽ നിന്നുകൊണ്ട് "ജീൻ തന്മാത്രയെ" നിർവചിക്കാൻ ശ്രമിക്കുന്നതിന് ജീവശാസ്ത്രജ്ഞന്മാർക്ക് നല്ല മടി കണ്ടേക്കാം. പക്ഷേ, വിചിത്രവും അബദ്ധസാദ്ധ്യതകളുമുള്ള ഒരു പ്രദേശത്തിലൂടെ അലഞ്ഞു തിരിയുന്നതിൽനിന്ന് ഒരു ഭൗതികശാസ്ത്രജ്ഞനെ ആർക്ക് തടയാനാകും? 1944ൽ, ഡബ്ലിനിൽ പ്രസംഗിക്കവേ, ക്വാണ്ടം സൈദ്ധാന്തികനായ ഇർവിൻ ഷ്രോഡിങ്ങർ തീർത്തും സാങ്കൽപ്പികമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ജീനിൻ്റെ തന്മാത്രാസ്വഭാവത്തെ വിവരിക്കാൻ ധീരമായ് പരിശ്രമിച്ചു (ഈ പ്രഭാഷണം പിന്നീട് 'എന്താണ് ജീവൻ' എന്ന പുസ്തകമായ് പ്രസിദ്ധീകരിക്കപ്പെട്ടു). ഒരു പ്രത്യേക തരം രാസദ്രവ്യം കൊണ്ടുണ്ടാക്കിയതാവണം ജീൻ എന്നാണ് ഷ്രോഡിങ്ങർ വാദിച്ചത്. അത് വൈരുദ്ധ്യങ്ങളുള്ള ഒരു തന്മാത്രയായിരിക്കണം. അതിന് രാസപരമായ കൃത്യത ഉണ്ടായിരിക്കണം: അതല്ലെങ്കിൽ സംക്രമണവും, അനുകരണവും പോലുള്ള സാധാരണ പ്രക്രിയകൾ നടക്കില്ല. അതേസമയം, അതിന് അസാധാരണമായ അനിയതത്വവുമുണ്ടായിരിക്കണം: അതില്ലെങ്കിൽ, പാരമ്പര്യത്തിലെ ഭീമമായ വൈജാത്യം വിശദീകരിക്കാൻ പറ്റില്ല. ആ തന്മാത്രക്ക് വിപുലമായ വിവരങ്ങൾ വഹിക്കാൻ കഴിയണം; എന്നാലോ, കോശങ്ങളിൽ പൊതിഞ്ഞിരിക്കാനുള്ളത്ര ഒതുക്കമുള്ളതുമാകണം. 

"ക്രോമസോം നാരി"ലങ്ങോളം രാസപരമായ നിരവധി കെട്ടുകളോടെ [chemical bonds] നീണ്ടുകിടക്കുന്ന ഒരു രാസദ്രവ്യത്തെയാണ് ഷ്രോഡിങ്ങർ വിഭാവനം ചെയ്തത്. ഒരു പക്ഷേ, ഈ കെട്ടുകളുടെ അനുക്രമത്തിലാകണം കോഡിന്റെ ലിപി  നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്നത്. --- "വ്യത്യസ്തങ്ങളായ നിരവധി വിവരങ്ങൾ ഒരു കൊച്ചുകോഡായി സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്". ചരടിലെ മണികളുടെ ക്രമത്തിലാകാം, ഒരു പക്ഷേ, ജീവന്റെ രഹസ്യഭാഷയിരിക്കുന്നത്. 

സാമ്യവും, വൈജാത്യവും; ക്രമവും, ക്രമരാഹിത്യവും; സന്ദേശവും, 
പദാർത്ഥവും. പാരമ്പര്യത്തിന്റെ വിഭിന്നവും, വിരുദ്ധവുമായ ഗുണങ്ങളെ ഗ്രഹിക്കാനാകുന്ന ഒരു രാസദ്രവ്യത്തെ മായയാൽ സൃഷ്ടിക്കുവാനാണ് ഷ്രോഡിങ്ങർ ശ്രമിച്ചത് --- അരിസ്റ്റോട്ടിലിന് തൃപ്തിയുളവാക്കുന്ന ഒരു തന്മാത്രയെ സൃഷ്ടിക്കുവാൻ. അദ്ദേഹത്തിന്റെ മനക്കണ്ണിൽ, അദ്ദേഹം DNAയെ കണ്ടതുപോലെയായിരുന്നു. 
************************
* ഈ ഉദ്ധരണി ഹിറ്റ്ലറുടെ ഡെപ്യൂട്ടി റുഡോൾഫ് ഹെസ്സിലും ആരോപിക്കാറുണ്ട്.
** ഈ പ്ലീറ്റ്‌സ് 1930കളിൽ നാസികൾക്കൊപ്പം ചേർന്നു.
*** ലൈസെങ്കോയുടെ അവകാശവാദങ്ങൾ ഒന്നുകിൽ പച്ചക്കള്ളമാണെന്നും അല്ലെങ്കിൽ, ശാസ്ത്രീയനിലവാരം തീരെയില്ലാത്ത പരീക്ഷണങ്ങളുടെ ഫലമാണെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി.

2020, ജൂലൈ 22, ബുധനാഴ്‌ച

DUNNO: 16

ട്രി സംഗീതക്കച്ചേരി

സുപ്രസിദ്ധ സഞ്ചാരി ഡന്നോയും കൂട്ടുകാരും ആശുപത്രിയിൽ പരിചരണത്തിലാണെന്ന വിവരം താമസിയാതെ പട്ടണം മുഴുവൻ പരന്നു. ഫ്ലഫും മിന്നിയും വീടുവീടാന്തരം ഓടിനടന്ന് സുഹൃത്തുക്കളിൽ വാർത്ത എത്തിച്ചു. ആ സുഹൃത്തുക്കൾ മറ്റുള്ളവരോടത് പറഞ്ഞു; അവർ ഇനിയുമുള്ളവരോട് പറഞ്ഞു. അങ്ങനെ, ഒടുവിൽ, ഗ്രീൻവില്ലിലെ ബഹുജനമെല്ലാം ആശുപത്രിയിൽ തടിച്ചുകൂടി. എല്ലാവർക്കും രോഗികളെ ഏതെങ്കിലും രീതിയിൽ സഹായിക്കണമെന്നുണ്ടായിരുന്നു: ഒരാൾ വീട്ടിലുണ്ടാക്കിയ കേയ്ക്ക് കൊണ്ടുവന്നു; ഇനിയൊരാൾ ഒരു ഭരണി ജാമും. ഇനിയുമൊരാൾ കൊണ്ട് വന്നതോ, വേവിച്ച പഴങ്ങളും.

അരമണിക്കൂറിനുള്ളിൽ ആശുപത്രിത്തെരുവ് സന്ദർശകരെക്കൊണ്ട് നിറഞ്ഞു. സ്വാഭാവികമായും, അത്തരമൊരാൾക്കൂട്ടത്തെ ആശുപത്രിയിൽ കയറ്റാൻ പറ്റില്ലല്ലോ. തേന്മൊഴി പൂമുഖത്തേക്കിറങ്ങി വന്ന്, രോഗികൾക്കാവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു; എല്ലാവരും ഇത്രയും ബഹളമുണ്ടാക്കാതെ വീടുകളിലേക്ക്, ദയവായി,  തിരിച്ചു
പോയാട്ടേ, എന്നും പറഞ്ഞു.

പക്ഷേ, സന്ദർശകർ വീടുകളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെട്ടില്ല. മുഖ്യ സഞ്ചാരിയായ ഡന്നോ തൻ്റെ ചങ്ങാതിമാരായ ബ്ലോബ്സിനും ട്രിൽസിനുമൊപ്പം ആശുപത്രി വിടുന്നുണ്ടെന്ന്,  അജ്ഞാതമായ ഏതോ വഴിക്ക്, അവർ അറിഞ്ഞിരുന്നു.

തേന്മൊഴി ഒരിക്കൽ കൂടി പൂമുഖത്ത് പ്രത്യക്ഷപ്പെട്ടു; ആൾക്കൂട്ടം പിരിഞ്ഞുപോയാലേ ഡന്നോയെ ആശുപത്രിയിൽനിന്ന് വിടുള്ളൂവെന്ന് പറഞ്ഞു. അവർക്കപ്പോൾ പിരിഞ്ഞുപോകാതെ നിവർത്തിയില്ലെന്നായി. പക്ഷേ, പെൺകുട്ടികളാരും അവരവരുടെ വീടുകളിലേക്കല്ല പോയത്. അവർ ആശുപത്രിത്തെരുവിൽ താമസിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കാണ് പോയത്. ധാന്യമണിയുടെയും, ഹിമബിന്ദുവിൻ്റെയും അകമ്പടിയോടെ ഡന്നോയും, ബ്ലോബ്‌സും, ട്രിൽസും പുറത്തുവന്നപ്പോൾ, ജനലുകളുടെയും വാതിലുകളുടെയും പിറകിൽനിന്ന് അസംഖ്യം കണ്ണുകൾ തങ്ങളെ തുറിച്ചുനോക്കുന്നുണ്ടെന്ന് അവർക്ക് തോന്നി. ഇത്തരമൊരു ജനപ്രീതി ഡന്നോയെ വല്ലാതെ സന്തോഷിപ്പിച്ചു.

"ഇതിലാരാ ഡന്നോ? സുപ്രസിദ്ധ ഡന്നോ?" ആരോ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
"ആ മഞ്ഞ ട്രൗസറിട്ടവൻ," ഉത്തരം ഉടനെ വന്നു.
"ആ നായച്ചെവിയനോ? അതാണ് ഡന്നോയെന്ന് എനിക്കു വിശ്വസിക്കാനേ   വയ്യ. അവനെക്കണ്ടാൽ ഒരു പൊട്ടനെപ്പോലെയുണ്ട്."
"ഉവ്വല്ലേ? പക്ഷേ, അവൻ്റെ ആ ഭാവത്തിൽ എന്തോ ഒന്നുണ്ട്. അതവനാണ്. എൻ്റെ വാക്ക് വിശ്വസിക്കാം."

തെരുമൂലയിലെ ഒരു വീടിൻ്റെ രണ്ടാംനിലയിലുള്ള ജാലകത്തിൽനിന്ന് ഒരു പെൺകുട്ടി, ഡന്നോ കണ്ണിൽപ്പെട്ടയുടൻ, ആവേശത്തോടെ കൈവീശിത്തുടങ്ങി.
"ഡന്നോ! ഡന്നോ!" അവൾ കൂവിവിളിച്ചു. "ബലേ, ഭേഷ്! ഡന്നോ!"
ജാലകത്തിലൂടെ വളരെമുന്നോട്ട് ആഞ്ഞതിനാൽ അവൾ താഴേക്ക്  വീണൂവീണില്ലാ എന്നായി. ഭാഗ്യത്തിന് അവളുടെ കൂട്ടുകാരികൾ അവളെ കാലിൽപിടിച്ച് പിറകിലേക്ക് വലിച്ചു.

"നാണമില്ലല്ലോ!" കൂർത്തകൊച്ചുമുഖവും, കൂർത്ത താടിയുമുള്ള ഒരു മൈറ്റ് പറഞ്ഞു. "എല്ലാരേക്കാളും കേമനാണ് താനെന്ന് ഈ ഡന്നോയെ നീ ധരിപ്പിക്കും."
"ശരിക്കും അത് നേരാണ്, ബേഡി," അവളുടെ, കുറുകിയ മേൽച്ചുണ്ടും മിന്നുന്ന വെള്ളപ്പല്ലുകളുമുള്ള, ചങ്ങാതി യോജിച്ചു. "തങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് ആൺകുട്ടികൾക്ക് തോന്നാനേ പാടില്ല. അവരുടെ പിത്തലാട്ടം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോ, അവരത് താനേ മതിയാക്കിക്കോളും."
"അതു തന്നെയാ ഞാനും പറയുന്നത്, കിറ്റി," ബേഡി അനുകൂലിച്ചു. "ആൺകുട്ടികൾ ആദരവർഹിക്കുന്നില്ല. അവരോട് നമുക്ക് പുച്ഛമാണെന്നറിയുമ്പോൾ, നമ്മളെ ദ്രോഹിക്കാൻ അവർക്ക് പേടിയുണ്ടാകും."

അങ്ങനെ, നവാഗതരായ ആൺകുട്ടികളെ അനാദരിക്കേണ്ടതാണെന്ന് ബേഡിയും, കിറ്റിയും ഓരോ കാതിലും മന്ത്രിച്ചു തുടങ്ങി. അവരെ ഒട്ടും ശ്രദ്ധിക്കില്ലെന്ന് എല്ലാ പെൺകുട്ടികളെക്കൊണ്ടും അവർ സമ്മതിപ്പിച്ചു; അവരിലാരെങ്കിലും വരുന്നതുകണ്ടാൽ വഴിയുടെ മറുവശത്തേക്ക് മാറണമെന്നും.

ഈ ഉടമ്പടികൊണ്ട് ഫലമൊന്നുമുണ്ടായില്ല. ബ്ലോബ്സ് ഒരു കലാകാരനാണെന്നും, ട്രിൽസ് മനോഹരമായ് മുരളിയൂതുന്ന ഒരു സംഗീതകാരനുമാണെന്ന് വെളിവായിക്കഴിഞ്ഞിരുന്നു. എല്ലാവർക്കും അയാൾ വായിക്കുന്നത് കേൾക്കാൻ തിടുക്കമായിരുന്നു. ഗ്രീൻവില്ലുകാർ ആകെക്കേട്ടിരുന്നത് വീണ മാത്രമായിരുന്നല്ലോ. അവിടെയാരും ഇതുവരെയായും ഓടക്കുഴൽ കേട്ടിരുന്നില്ല. അങ്ങിനെയൊരു ഉപകരണമുണ്ടെന്ന് അവിടത്തെ പല അന്തേവാസികൾക്ക് അറിയുകപോലുമില്ലായിരുന്നു.

ബ്ലോബ്‌സും ട്രിൽസും ആപ്പിൾ സ്ക്വയറിലുള്ള ബട്ടണിൻ്റെ വീട്ടിലേക്ക് താമസം മാറ്റിയതായ്, കുറച്ചുകഴിഞ്ഞ്, അവരറിഞ്ഞു. ഈ വീടിൻ്റെ രണ്ടാംനിലയിൽ വലിയൊരു മുറിയുണ്ടായിരുന്നു; മുറിയുടെ ഒരു ചുമർ മുഴുവനും നിറഞ്ഞുനിൽക്കുന്ന ഒരു ജനാലയും. മുറിയിൽ നിറയെ കാറ്റും വെളിച്ചവുമുണ്ടായതിനാൽ, ബ്ലോബ്സിനത് ഇഷ്ടപ്പെടാൻ താമസമുണ്ടായില്ല. അങ്ങനെയാണ് ട്രിൽസും അയാളും ആ മുറിയിലേക്ക് മാറിയത്.

മുറിയിലെ ജനൽ തുറക്കുന്നത് ആപ്പിൾ സ്ക്വയറിലേക്കായിരുന്നു. ആപ്പിൾ സ്‌ക്വയർ ഒരിക്കലും സായാഹ്നസവാരിക്കുള്ള ഒരു സ്ഥലമായിരുന്നില്ല. പക്ഷേ, ആ വൈകുന്നേരം ആളുകൾ അവിടെ ഉലാത്തുന്നത് കാണാമായിരുന്നു. ജോഡികളായി കൈകോർത്ത് നടന്ന അവർ ഇടയ്ക്കിടെ രണ്ടാംനിലയിലെ ജാലകത്തിലേക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അത്, എന്തായാലും, ബ്ലോബ്സിനെയും ട്രിൽസിനെയും കാണായിരുന്നില്ല; സംഗീതം കേൾക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു.

ഇടയ്ക്കിടെ അവർ മുടി നന്നായ് ചീകിയൊതുക്കിയ ബ്ലോബ്സിനെക്കണ്ടു; ചിലപ്പോൾ, നാനാവശത്തേക്കും തലമുടി എഴുന്നേറ്റുനിൽക്കുന്ന ട്രിൽസിനെയും. ഒരു തവണ ബ്ലോബ്സ് ജാലകപ്പടിയിലൂന്നിനിന്ന് ശൂന്യതയിലേക്ക് കണ്ണയക്കുന്നതും അവർ കണ്ടു. അപ്പോൾ അവനൊപ്പം ട്രിൽസും വന്നുചേരുകയും, അവനുമായ് തലകുലുക്കിയും കൈവീശിയും ചൂടുപിടിച്ച ചർച്ചയിലേർപ്പെടുന്നതും അവർ കണ്ടു. അതിനു ശേഷം രണ്ടു പേരും അവിടെനിന്ന് പോയി.

ആ രാത്രി രസകരമായതൊന്നും ഇനിയുണ്ടാവില്ലെന്ന് തോന്നി. എങ്കിലും, ആരും പിരിഞ്ഞുപോയില്ല. അതേതായാലും നന്നായേയുള്ളൂ. കാരണം, അല്പസമയത്തിനുള്ളിൽ, രണ്ടാം നിലയിലെ ജനലിലൂടെ, ഒരരുവിയുടെ കളകളാരവം പോലെ, ഒരോടക്കുഴൽ നാദം ഒഴുകി വന്നു. പിന്നെ, ഒരു തിരക്കു പിന്നാലെ മറ്റൊരു തിരയെന്ന പോലെ, സ്വരങ്ങൾ ഒന്നിനുപിറകെയൊന്നായി ഉയരുവാൻ തുടങ്ങി. പിന്നീടവ, പൊടുന്നനെ, ആരോഹണത്തിലായി; ഒന്നു മറ്റൊന്നിനു പിന്നാലെ, അന്തരീക്ഷത്തിൽ, വീണുമുരുണ്ടും  അനുധാവനം ചെയ്യുകയായി. അത് പ്രസന്നവും ഉണർവ്വുള്ളതുമായ സംഗീതമായിരുന്നു. എല്ലാവരേയും അത് ആനന്ദഭാവത്തിലാക്കി. സംഗീതം അവരുടെ കൈകാലുകളെ പിടിച്ചുലച്ച് നൃത്തമാടാൻ പ്രേരിപ്പിക്കുകയാണെന്ന് തോന്നി.

വീടുകളുടെ വാതിലുകൾ ഒന്നൊന്നായ് പതിയെ തുറക്കപ്പെട്ടു. സ്‌ക്വയറിലെ എല്ലാ ചലനങ്ങളും നിലച്ചു. സംഗീതത്തിലെ ഒരു സ്വരമെങ്കിലും വിട്ടുപോകാതിരിക്കാൻ ഏവരും നിശ്ചലരായ് നിലകൊണ്ടു.

ഒടുവിൽ, മുരളി മൂകമായി. പക്ഷേ, ചത്വരത്തിന് മറുവശത്തുള്ള ഒരു വീടിൻ്റെ മട്ടുപ്പാവിൽനിന്ന് ഒരു വീണാനാദമുയർന്നു. അത് ഓടക്കുഴലുണ്ടാക്കിയ രാഗം ആവർത്തിക്കുന്നതുപോലെ തോന്നി. ഏതോ വിരലുകൾ ആ രാഗം ശങ്കിച്ചുശങ്കിച്ച് തന്ത്രികളിൽ മീട്ടുന്നതുപോലെ. അൽപ്പാൽപ്പമായ് ആ രാഗം മഞ്ഞുമാഞ്ഞുപോയപ്പോൾ, അതാ, ഓടക്കുഴൽ വീണ്ടും അതേറ്റു പിടിച്ചു. വീണാവായന തുടരുന്നതിന് അതുത്തേജകമായി. അടുത്തനിമിഷം, രണ്ടാമതൊരു വീണ കൂടി അതിൽ പങ്കാളിയായി; പിന്നെ, മൂന്നാമതൊന്നു കൂടി. രാഗം മുമ്പത്തേക്കാളേറെ പ്രസന്നവും, ആനന്ദമയവുമായി. 

കൃത്യം ഈ സമയത്താണ്, ബ്ലോബ്സിനുള്ള ചായങ്ങളും ബ്രഷുമായി, ഡന്നോ പടികൾ ചാടിക്കയറി വന്നത്. പെൺകുട്ടികളെല്ലാം ശ്വാസമടക്കിപ്പിടിച്ച് സംഗീതത്തിന് കാതു കൊടുക്കുന്ന കാഴ്ച്ച കണ്ട് അവൻ അമ്പരന്നു പോയി. അവനും സംഗീതമാസ്വാദിക്കാൻ നിന്നു. ശ്രദ്ധയാകർഷിക്കാമെന്ന പ്രതീക്ഷയോടെ അവൻ ഒന്നുരണ്ടു ചുവുടകൾ വച്ചു. പക്ഷേ, ആരുമവനെ ശ്രദ്ധിച്ചതേയില്ല. അതിനാൽ അവൻ ബട്ടണിൻ്റെ  വീടിലേക്കുള്ള വാതിലിലേക്ക് മുങ്ങി.
************************************************************

2020, ജൂലൈ 20, തിങ്കളാഴ്‌ച

DUNNO: 15

ആസ്പത്രിയിൽ 

അവർ വാതിൽക്കലേക്ക് നടന്നു. ഹിമബിന്ദു വാതിലിലെ 'റിംഗ് ... റിംഗ് ... റിംഗ്' എന്നൊച്ചയുണ്ടാക്കുന്ന ബെല്ലമർത്തിയപ്പോൾ, വെള്ളയുടുപ്പും തൊപ്പിയുമിട്ട ഒരു നഴ്സ് വന്ന് വാതിൽ തുറന്നു. അവളുടെ നെറ്റിയിൽ സ്വർണ്ണമുടിച്ചുരുളുകൾ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു.

"കർത്താവേ! ഇനിയുമൊരു രോഗിയോ!" അവരെ കണ്ടപ്പോൾ അവൾക്ക് ശ്വാസം നിലച്ചതുപോലെയായി. "നേരായിട്ടും പറയുവാ, ഇവനെ കിടത്താനിവിടെ സ്ഥലമില്ല. ഏത് പാതാളത്തിൽനിന്നാവോ ഇവരൊക്കെ വരുന്നത്? കൊല്ലം മുഴുവൻ ഈ ആസ്പത്രിയിൽ ആളേ ഉണ്ടായിരുന്നില്ല. ഇന്നോ, ഇപ്പോൾത്തന്നെ പതിനാലു രോഗികളായി!"
"ഇത് രോഗിയല്ല," ഹിമബിന്ദു പറഞ്ഞു. "ഇവനിവൻ്റെ ചങ്ങാതിമാരെ കാണാൻ വന്നതാണ്."
"ഓ, അതാണ് കാര്യമെങ്കിൽ, വന്നാട്ടെ."

മൂന്നുപേരും ഡോക്റ്ററുടെ ആപ്പീസിലേക്ക് കയറിപ്പോയി. അവിടെ ഒരു മേശക്കരികിലിരിക്കുന്ന തേന്മൊഴിയെ അവർ കണ്ടു. അവർക്കു മുമ്പിൽ ഒരു കൂന കാർഡുകൾ ഉണ്ടായിരുന്നു. അവരതിൽ ഓരോ രോഗിയുടെയും രോഗവിവരങ്ങൾ കുത്തിക്കുറിക്കുകയായിരുന്നു. ധാന്യമണിയേയും, ഹിമബിന്ദുവിനേയും കണ്ടയുടൻ അവർ പറഞ്ഞു:
"രോഗികളെ കാണാൻ വന്നതാണ്, അല്ലേ? എനിക്കതനുവദിക്കാൻ പറ്റില്ല. രോഗികൾക്ക് ശാന്തിയും സമാധാനവും വേണമെന്ന കാര്യം നിങ്ങൾ മറക്കുന്നു. നിൻ്റെ നെറ്റിയിലെന്താണ്, ധാന്യമാണീ? പ്ലാസ്റ്ററോ? മിടുക്കി!ഇങ്ങനേ വരൂ എന്ന് ഞാൻ പറയാത്തതല്ലല്ലോ. ഈ ആൺകുട്ടികൾ എത്ര അപകടകാരികളാണെന്ന് ആരെക്കാളും നന്നായ് എനിക്കറിയാം. ഒന്നിനെ വീട്ടിൽ കടത്തിയാൽ മതി, പിന്നെ, ഇടിയും ചതവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട."
"രോഗികളെക്കാണേണ്ടത് ഞങ്ങൾക്കല്ല," ഹിമബിന്ദു പറഞ്ഞു. "ഇവനാണ്. അവരൊക്കെ ഇവൻ്റെ  ചങ്ങാതിമാരാണ്."
"ഹും. ഈ കൊച്ചു പഹയനോട് ഞാൻ അനങ്ങാതെ കിടക്കാൻ പറഞ്ഞതാണ്. എന്നിട്ടിപ്പോ, ഇവനിതാ ഇവിടെ ഡോക്റ്ററുടെ ആജ്ഞയും ലംഘിച്ച് എല്ലാവരോടും അടിപിടി കൂടുന്നു. ഇവനെ കടത്തിവിടാൻ എനിക്ക് പറ്റില്ല. അടികൂടാനുള്ള സ്ഥലമല്ലാ ആസ്പത്രി."
"ഞാൻ അടികൂടില്ല," ഡന്നോ പറഞ്ഞു.
"ഇല്ലാന്ന്, അല്ലേ?" തേന്മൊഴി, തൻ്റെ മരക്കുഴൽ മേശയിലിടിച്ച്, കാർക്കശ്യത്തോടെ പറഞ്ഞു. "അടികൂടില്ലെന്നാണ് എല്ലാ ആൺകുട്ടികളും എപ്പോഴും പറയാറ്. എന്നിട്ടോ, എപ്പോഴും അടികൂടിക്കൊണ്ടേയിരിക്കും."

ഈ കാര്യത്തിൽ തേന്മൊഴി ഒരു തീരുമാനത്തിലെത്തിയതു പോലെ തോന്നി. കാരണം, അവർ ധാന്യമണിയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: "നിൻ്റെയാ നെറ്റിയൊന്ന് കാണിക്ക്, മോളേ."
അവർ പ്ലാസ്റ്റർ വലിച്ചൂരി, തിണർത്ത ഭാഗം പരിശോധിച്ചു.
"ഇനിയുമീ പ്ലാസ്റ്റർ വെക്കേണ്ട കാര്യമില്ല," പരിശോധന കഴിഞ്ഞ് അവർ പറഞ്ഞു. "എൻ്റെ കൂടെ വരൂ, മോളേ. നിൻ്റെയാ മുഴ അൾട്രാ വയലറ്റ് രശ്മികൾ കൊണ്ട് സുഖപ്പെടുത്താം. അപ്പോപ്പിന്നെ, അത് കരിനീലിച്ചു നിൽക്കില്ല.

അവരും ധാന്യമണിയും മുറിയിൽനിന്ന് പുറത്തേക്കു പോയി. അവർ പോകേണ്ട താമസം, ഒരു കൊളുത്തിൽ തൂങ്ങിക്കിടക്കുന്ന വെള്ളക്കുപ്പായവും തൊപ്പിയും ഡന്നോയുടെ കണ്ണിൽപ്പെട്ടു. അവൻ ഉടനെ അവയെടുത്തണിഞ്ഞു. മേശമേൽ തേന്മൊഴി വച്ചുപോയ കണ്ണടയും അവനെടുത്തണിഞ്ഞു. പിന്നീട്, അവരുടെ മരക്കുഴലുമെടുത്ത് അവൻ വെളിയിലേക്ക് നീങ്ങി. ഹിമബിന്ദു അവനെ ഭയാദരവോടെ നോക്കിനിന്നു.

ഇടനാഴിയിലൂടെ നടന്ന് അവൻ ചങ്ങാതിമാർ കിടക്കുന്ന വാർഡിൻ്റെ വാതിൽ തുറന്നു. അവനാദ്യം കണ്ട കിടക്കയിൽ കിടന്നിരുന്നത്, എന്നെത്തേക്കാളും മുഷിഞ്ഞു കറുത്ത മുഖത്തോടെയുള്ള  ഗ്രംപ്സ് ആയിരുന്നു.
"എങ്ങനെയുണ്ടെൻ്റെ സുഹൃത്തേ?" ഡന്നോ സ്വരം മാറ്റി ചോദിച്ചു.
"ഗംഭീരം!" ഇപ്പോൾ ചത്തുപോകുമെന്ന മുഖഭാവം വരുത്തി ഗ്രംപ്സ് പറഞ്ഞു.
"എഴുന്നേറ്റിരുന്നാട്ടേ, ദയവായി," ഡന്നോ പറഞ്ഞു.
ഗ്രംപ്സ് വളരെ ആയാസപ്പെട്ട് എഴുന്നേറ്റിരുന്ന്, നേരെ മുമ്പിലേക്ക് നീരസത്തോടെ നോക്കി.
"ശ്വാസം നീട്ടി വലിച്ചു വിട്ടാട്ടെ, ദയവായി."
"മനുഷ്യനെ സ്വസ്ഥമായിരിക്കാൻ വിടില്ലല്ലേ?" ഗ്രംപ്സ് മുറുമുറുത്തു. "'എണീക്ക്!', 'കിടക്ക്!', 'ശ്വാസം വിട്!', 'ശ്വാസം പിടിച്ചുവെക്ക്!'"
മരക്കുഴലുകൊണ്ട് ഡന്നോ അവൻ്റെ തലക്കൊന്നു കൊടുത്തു.
"നീ ഒരിഞ്ചു പോലും മാറിയിട്ടില്ല, ഗ്രംപ്സേ," അവൻ പറഞ്ഞു.
"ഡന്നോ!" അവനെക്കണ്ടമ്പരന്ന ഗ്രംപ്സ് പറഞ്ഞു.
"ശ്ശ്!" ഡന്നോ അവനെ വിലക്കി.

"നോക്ക്, ഡന്നോ. നീയെന്നെ ഇവിടെനിന്ന് രക്ഷപ്പെടാൻ ഒന്ന് സഹായിക്ക്," ഗ്രംപ്സ് ഒച്ച താഴ്ത്തിപ്പറഞ്ഞു. ഞാൻ പരിപൂർണ്ണമായും സുഖപ്പെട്ടു; സത്യമായിട്ടും. എൻ്റെ കാൽമുട്ടൊന്നു മുട്ടി. അത്രേയുള്ളൂ. അതിപ്പോ വേദനിക്കുന്നുപോലുമില്ല. അവരെനിക്കെൻ്റെ ഉടുപ്പു തരുന്നില്ല. ഇവിടെനിന്നാ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കൊന്നെണീറ്റ് പുറത്തുപോയാ മതി."
ഡന്നോ  പോകാതിരിക്കാൻ ഗ്രംപ്സ് അവൻ്റെ കുപ്പായക്കയ്യിൽക്കയറിപിടിച്ചു.
"ഞാനെന്തെങ്കിലും ചെയ്യാം," ഡന്നോ പറഞ്ഞു. "നീ കുറച്ചു കൂടി ക്ഷമിക്ക്. ഞാൻ പറയുന്നത് പോലെ ചെയ്യുമെന്ന് വാക്ക് താ.  ബലൂൺ ആരാണുണ്ടാക്കിയയതെന്ന് ആരെങ്കിലും ചോദിച്ചാ, ഞാനാണെന്ന് പറയണം, പറയില്ലേ? "
"നീയെന്നെ ഇവിടെനിന്നൊന്ന് രക്ഷപ്പെടുത്തിയാൽ, നീ പറയുന്നതെന്തെന്നതും ചെയ്യാം," ഗ്രംപ്സ് പറഞ്ഞു.
"അത് നീ എനിക്ക് വിട്ടേക്ക്," ഡന്നോ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പിന്നെയവൻ ഡോ. പിൽമാൻ കിടക്കുന്ന അടുത്ത കിടക്കക്കരികിലേക്ക് പോയി.

"എന്നെ രക്ഷിക്കൂ!" ഡോ. പിൽമാൻ നിരാശയോടെ മന്ത്രിച്ചു. "ഒന്നാലോചിച്ചുനോക്കിയേ! എൻ്റെ ആയുഷ്കാലം മുഴുവൻ ഞാൻ മറ്റുള്ളവരെ സുഖപ്പെടുത്തി; ഇപ്പൊ, മറ്റുള്ളവർക്കെന്നെ സുഖപ്പെടുത്തണം!"
"അവർ സുഖപ്പെയുത്തിയാലെന്താ?"
"എങ്ങനെ?" ഡോ. പിൽമാൻ പറഞ്ഞു. "എനിക്കതിന് ഒരു കുഴപ്പവുമില്ലല്ലോ. മൂക്കിനൊരു പോറലും, ചുമലിലൊരു ചതവും മാത്രമുള്ള ഒരാളെ ആസ്പത്രിയിൽ കിടത്തരുത്."
"പിന്നെ നിങ്ങളെയെന്തിനാണവർ വച്ചുകൊണ്ടിരിക്കുന്നത്?"
"അവർക്ക് വേറേ രോഗികളില്ലാത്തതതുകൊണ്ട്. അവർക്കാരെയെങ്കിലും പരിചരിച്ചേ മതിയാകൂ. ഈ പെൺകുട്ടികളേ! അവർക്കു വല്ലതും അറിയാവുന്നതുപോലെ! ഫാ! പുറത്ത് പ്ലാസ്റ്ററിടാനും, അകത്ത് തേനൊഴിക്കാനും മാത്രമാണ് അവർക്കറിയാവുന്നത്. ഒക്കെ തെറ്റാണ്! പുറത്ത് അയഡിൻ പുരട്ടുകയാണ് വേണ്ടത്; അകത്തേക്ക് ആവണക്കെണ്ണയും. ഇവരുടെ രീതികളെ ഞാൻ ഹൃദയം തുറന്ന് എതിർക്കുന്നു."
"ഞാനും," അടുത്ത കിടക്കയിൽ നിന്ന് പ്രാപ്സ് അനുകൂലിച്ചു. "നടക്കരുത്! ഓടരുത്! ഒളിച്ചു കളിക്കരുത്! കണ്ണുപൊത്തിക്കളി പാടില്ല! എന്തിന്, പാട്ടുപോലും പാടിക്കൂടാ. അവർ ഞങ്ങളുടെ ഉടുപ്പുകളെല്ലാം ഊരിയെടുത്ത് കുറേ തൂവാലകൾ മാത്രം തന്നു. ഞങ്ങൾക്കിവിടെക്കിടന്ന് ആകെ ചെയ്യാവുന്നത് മൂക്കു ചീറ്റൽ മാത്രം."
"പിന്നെ നിങ്ങളെന്തിന് ആസ്പത്രിയിലേക്ക് വന്നു?"
"തലേന്ന് രാത്രി കൂടയിൽനിന്ന് വീണതിനു ശേഷം, ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ചില പെൺകുട്ടികൾ വന്ന് ഞങ്ങളെ ഉണർത്തി, ഞങ്ങൾ എവിടെനിന്നാണ് വന്നതെന്ന് ചോദിച്ചു. ഇവിടെ വന്നിടിച്ചു വീണ ബലൂണിലാണ് ഞങ്ങൾ വന്നതെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. 'ഇടിച്ചു വീണെന്നോ?' അവരു ചോദിച്ചു. 'മുറിവു പറ്റിയോ,' എന്നും ചോദിച്ചു. 'അപ്പോപ്പിന്നെ, ഞങ്ങളുടെ ആസ്പത്രിയിൽ വന്നേ പറ്റൂ' എന്നായി. അങ്ങനെയാണ് ഞങ്ങൾ ഇവിടെ പെട്ടത്."
"അപ്പോ, ആർക്കുമൊന്നും പറ്റിയില്ല?"
"ഇല്ല, ഷോട്ടിനൊഴികെ."

ഡന്നോ ഷോട്ടിൻ്റെ  കിടക്കയിലേക്ക് പോയി.
"നിനക്കെന്ത് പറ്റി?" അവൻ ചോദിച്ചു.
"എൻ്റെ കണങ്കാലുളുക്കി. നടക്കാനേ പറ്റില്ല. പക്ഷേ, അതല്ല എൻ്റെ വിഷമം. ഡോട്ടിനെ കാണാനില്ല. അവനിവിടെ എവിടെയെങ്കിലും ഉണ്ടാകും. പക്ഷേ, എനിക്കവനെ തിരയാൻ പറ്റില്ല. അവനെയൊന്ന് കണ്ടുപിടിക്കാമോ. നല്ലൊരുത്തനാണവൻ."
"ഞാൻ നോക്കാം," ഡന്നോ പറഞ്ഞു. "നിനക്കുവേണ്ടി ഞാനവനെ കണ്ടെത്തും. ഞാൻ കണ്ടെത്തിയിരിക്കും. അതായത്, ഞാനാണ് ബലൂൺ ഉണ്ടാക്കിയതെന്ന് എല്ലാവരോടും പറഞ്ഞാൽ."

ഡന്നോ ഓരോ കിടക്കയും സന്ദർശിച്ചു. താനാണ് ബലൂൺ ഉണ്ടാക്കിയതെന്ന് പറയാൻ എല്ലാവരോടും താക്കീതു പോലെ നിർദ്ദേശിച്ചു. ഒടുവിലവൻ ഡോക്റ്ററുടെ ആപ്പീസിലേക്ക് തിരിച്ചു പോയി. അവിടെ അവനെക്കാത്ത് ഹിമബിന്ദു ക്ഷമകെട്ട് നിൽപ്പുണ്ടായിരുന്നു.
"എങ്ങനെയുണ്ട് നിൻ്റെ അസുഖം ബാധിച്ച ചങ്ങാതിമാർ?" അവൾ ചോദിച്ചു.
"അവർക്കൊന്നും ഒരു കുഴപ്പുവുമില്ല," ഡന്നോ ഒരു ചെറു ചിരിയോടെ പറഞ്ഞു. "എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് ഷോട്ടിന് മാത്രമാണ്."
"അപ്പൊ, അവർക്കുടനെ ആശുപത്രി വിടാം? നന്നായി!" ഹിമബിന്ദു പറഞ്ഞു.
"ഞാൻ ഒരു കാര്യമാലോചിച്ചത് നിനക്കൂഹിക്കാമോ? അവർ സുഖം പ്രാപിച്ചതിൻ്റെ  പേരിൽ ഒരു നൃത്തവിരുന്നൊരുക്കാൻ! നല്ല രാസമായിരിക്കില്ലേ?"
"അവരെ ഉടനെയൊന്നും പറഞ്ഞയക്കുന്ന മട്ടില്ലായെന്ന് തോന്നുന്നു, " ഡന്നോ പറഞ്ഞു.

ആ നിമിഷം തേന്മൊഴിയും ധാന്യമണിയും തിരിച്ചെത്തി.
"ആ ഉടുപ്പിടാൻ നിന്നോടാരാ പറഞ്ഞത്?" തേന്മൊഴി ദേഷ്യപ്പെട്ട് പറഞ്ഞു. "ഇത്തരമൊരനുസരണക്കേട് ഞാനിതേവരെ കണ്ടിട്ടില്ല."
"അനുസരണക്കേടല്ല," ഡന്നോ പറഞ്ഞു. "ഞാനെൻ്റെ ചങ്ങാതിമാരുടെ സുഖവിവരമന്വേഷിക്കാൻ പോയതാണ്."
"എന്നിട്ടവരെങ്ങനെയുണ്ട്?" തേന്മൊഴി പരിഹാസത്തോടെചോദിച്ചു.
"ഒരാളൊഴികെ ആർക്കുമൊരു കുഴപ്പവുമില്ല; അവർക്കെല്ലാം ആസ്പത്രി വിടാം."
"എന്ത്!" തേന്മൊഴി ഭയപ്പാടോടെ പറഞ്ഞു. "പതിനാല് ആൺപിള്ളാരെ ഒരേസമയത്ത് ഒറ്റക്ക് വിട്ടാൽ എന്തുണ്ടാവുമെന്ന് നിനക്കാലോചിക്കാമോ? അവരീ പട്ടണം തലകീഴായ്‌ മറിച്ചിടും! ഒരു വീടിനും ഒരൊറ്റ ജനലുപോലുമുണ്ടാകില്ല. മാത്രമോ, നമ്മളെല്ലാവരും മുഴകളും ചതവുകളും കൊണ്ട് നിറയും. ഒടിവുകളുടേയും ചതവുകളുടേയും മഹാമാരി ഒഴിവാക്കാൻ ആൺകുട്ടികളെ ആശുപത്രിയിൽത്തന്നെ കിടത്തേണ്ടതാണ്."

"ഒരു സമയത്ത് ഒരാളെ എന്ന രീതിയിൽ നമുക്കവരെ പുറത്തു വിട്ടാലോ?" ധാന്യമണി നിർദ്ദേശിച്ചു. "ഒരു ദിവസം ഒരാളെ?"
"അത് വളരെ മെല്ലെയായിപ്പോയി," ഹിമബിന്ദു പറഞ്ഞു. "ഒരു ദിവസം ചുരുങ്ങിയത് രണ്ടുപേരെയെങ്കിലും വിടണം. അതല്ലെങ്കിൽ, നൃത്തവിരുന്നൊരുക്കാൻ ആകില്ല."
"ഒരു ദിവസം ഒരുവൻ!" തേന്മൊഴി വാശിപിടിച്ചു. "ഒരു ലിസ്റ്റുണ്ടാക്കി, നാളെ മുതൽ ഓരോരുത്തനെയായി പുറത്തുവിടാം."
"ഒരു ദിവസം രണ്ടുപേരെ, പൊന്നേ! രണ്ടു പേർ," തേന്മൊഴിയെ കൈകൊണ്ട് വരിഞ്ഞ്, അവരുടെ കവിളിലൊരുമ്മ കൊടുത്ത് ഹിമബിന്ദു കൊഞ്ചി. "ഒരു നൃത്തവിരുന്നൊരുക്കാൻ എനിക്കത്ര കൊതിയുണ്ട്! നിങ്ങളും വരണം. നിങ്ങളുടെ ഡാൻസ് എത്ര മനോഹരമാണ്!
"ശരി, അങ്ങനെയാകട്ടെ, ഒരു ദിവസം രണ്ടു പേർ," തേന്മൊഴി പറഞ്ഞു. "നല്ല അച്ചടക്കമുള്ളവരെത്തൊട്ട് തുടങ്ങാം. അതിന് നിൻ്റെ സഹായം വേണം," ഡന്നോയുടെ നേരെ തിരിഞ്ഞു കൊണ്ട് അവർ പറഞ്ഞു.
"അവരെല്ലാവരും നല്ല അച്ചടക്കമുള്ളവരാണ്," ഡന്നോ പറഞ്ഞു.
"എന്നെയങ്ങനെ വിശ്വസിപ്പിക്കാൻ നോക്കേണ്ട. ആൺകുട്ടികൾ ഒരിക്കലൂം അച്ചടക്കം പാലിക്കാത്തവരാണ്. കുറുമ്പു കാട്ടുന്നതിൽനിന്ന് അവരെ അകറ്റിനിർത്താൻ അവർക്കെപ്പോഴും എന്തെങ്കിലും പണി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്."
"അങ്ങനെയെങ്കിൽ ബെൻഡമും ട്വിസ്റ്റമും ആകട്ടെ ആദ്യം. അവർക്ക് പുറത്തു വന്നയുടൻ  കാറു നന്നാക്കിത്തുടങ്ങാമല്ലോ," ധാന്യമണി പറഞ്ഞു.
"വളരെ നല്ല ആശയം!" തേന്മൊഴി പറഞ്ഞു. "അപ്പൊ, ലിസ്റ്റിലാദ്യം ബെൻഡമും ട്വിസ്റ്റമും."
ലോഹപ്പണിക്കാരുടെ പേരുകൾ ലിസ്റ്റിൽ ചേർക്കപ്പെട്ടു.

"അടുത്തത് ആ ഗ്രംപ്സാകട്ടെയെന്നാണ് എൻ്റെയൊരാശ," തേന്മൊഴി പറഞ്ഞു.
"ദിവസം മുഴുവൻ അവിടെക്കിടന്ന് മുറുമുറുക്കുന്ന അവനൊരു ശല്യം തന്നെയാണ്."
"അവനെ വിടരുത്!" ഡന്നോ പറഞ്ഞു. "അവൻ്റെയാ മുറുമുറുപ്പ് സുഖമാകും വരെ അവൻ ആശുപത്രിയിൽത്തന്നെ കിടക്കട്ടെ."
"എന്നാൽ, ഡോ. പിൽമാൻ ആകട്ടെ അടുത്തത്. അയാൾ എപ്പോഴും ഞങ്ങളുടെ രീതികളെ കുറ്റപ്പെടുത്തുകയാണ്. ഞങ്ങൾ ചെയ്യുന്നതിനോടെല്ലാം അങ്ങേർക്ക് വിരോധമാണ്. അയാളെ കേട്ടിരിക്കുക തന്നെ എത്ര കഠിനമാണെന്നോ! അങ്ങേരൊന്ന് ഒഴിവായിക്കിട്ടിയാൽ എനിക്ക് നല്ല സന്തോഷമുണ്ടാകും."
"അയാളേയും വിട്ടയക്കരുത്," ഡന്നോ പറഞ്ഞു. "ജീവിതകാലം മുഴുവൻ അയാൾ മറ്റുള്ളവരെ ചികിത്സിച്ചതല്ലേ; ഇനി ആ ചികിത്സ മൂപ്പർക്കും കുറച്ചു കിട്ടട്ടെ. നമുക്ക് ബ്ലോബ്‌സിനെ വിട്ടയക്കാം. അയാൾ നല്ലൊരു കലാകാരനാണ്. അയാൾക്കുള്ള പണി നമുക്കടനേ കണ്ടെത്താം. അയാൾ എൻ്റെ ശിഷ്യനാണ്. ഞാനാണ് അയാളെ ചിത്രം വരയ്ക്കാൻ പഠിപ്പിച്ചത്.
"ഓ, അയാളെ വിട്ടയക്കൂ!" ഹിമബിന്ദു യാചിച്ചു. "അയാളെ ഇ നിമിഷം തന്നെ വിട്ടുകൂടെ? അയാളോട് ഞാനെൻ്റെ പടം വരക്കാൻ അപേക്ഷിക്കും."
"അതുപോലെ ട്രിൽസിനെയും," ഡന്നോ കൂട്ടിച്ചേർത്തു. "അയാളും എൻ്റെ ശിഷ്യനാണ്. ഞാനാണ് അയാളെ ഓടക്കുഴലൂതാൻ പഠിപ്പിച്ചത്."

തേന്മൊഴിയുടെ കഴുത്തിൽ ഹിമബിന്ദു വീണ്ടും കൈകൾ വച്ചു.
"ബ്ലോബ്‌സിനെയും ട്രിൽസിനെയും വിട്ടയച്ചാട്ടെ, പൊന്നേ!" അവൾ ഒച്ചയിട്ടു. "ദയവായ്, ദയാവായ്."

"അവരുടെ കാര്യത്തിൽ ഒരിളവ് കൊടുക്കാമെന്ന് തോന്നുന്നു," അവർ പറഞ്ഞു. "മറ്റുള്ളവർ അവരുടെ ഊഴം കാത്തിരിക്കട്ടെ."

ഒടുവിൽ ലിസ്റ്റ് തയ്യാറായി. ബ്ലോബ്സിനും ട്രിൽസിനും അവരുടെ ഉടുപ്പുകൾ തിരിച്ചു നൽകാൻ തേന്മൊഴി കൽപ്പനയിട്ടു. അല്പനിമിഷങ്ങൾക്കുള്ളിൽ, സന്തോഷത്താൽ പുഞ്ചിരിച്ചുകൊണ്ട്, ഇരുവരും അവരുടെ ആപ്പീസിലെത്തി.
"ഞങ്ങൾ നിങ്ങളെ പുറത്തു വിടുകയാണ്," തേന്മൊഴി പറഞ്ഞു. "അച്ചടക്കോത്തോടെയിരിക്കണം. അല്ലെങ്കിൽ, വീണ്ടും പിടിച്ച് നേരെ ആശുപത്രിയിലാക്കും."
*************************************************

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...