2017, ഏപ്രിൽ 4, ചൊവ്വാഴ്ച

വൃദ്ധ വിചാരം

വൃദ്ധ വിചാരം 

വയസ്സായാല്‍ പണ്ടു വാനപ്രസ്ഥം.
നാടും വീടും കാട്.
ബന്ധുരവും അല്ലാത്തതുമായ
എല്ലാ ബന്ധബന്ധനങ്ങളും വിട്ട്,
മരിച്ചവരെ മറവുചെയ്യാന്‍ മരിച്ചവര്‍ക്കു വിട്ട്,
കെട്ടും പാടുമില്ലാതെ,
ശിവനേയെന്നു വിളിച്ച്,
കരിയില പോലെ കാറ്റില്‍പ്പറന്നും
മഴയില്‍ നനഞ്ഞും
കാശിക്കു കൈവീശിയൊരു യാത്ര.

അതു പണ്ട്. . .
ഇന്ന്. . .
വയസ്സായാല്‍ വൃദ്ധസദനം.
ബന്ധുക്കളുപേക്ഷിച്ചാലും
ബന്ധുരാബന്ധുരസ്മരണകളയവിറക്കി
എങ്ങും പോകാതെ മണ്ണാങ്കട്ട പോലെ
കാറ്റില്‍പ്പൊടിഞ്ഞും
മഴയില്‍ക്കുതിര്‍ന്നും. . . 

മരണരോഷത്തിലൊരു രോദന രചന

മരണരോഷത്തിലൊരു രോദന രചന 
(രോഹിത് വേമുലയുടെ ആത്മഹത്യാക്കുറിപ്പ്‌) 

ചിറകുണ്ടെങ്കിലും പറക്കാന്‍ വിടാതെ 
പരിചിതപരിസരത്തു തന്നെ ചിക്കിച്ചിനക്കുന്നതിലേക്കു 
ചുരുക്കീ മാനവമൂല്യം;
ഒരു വോട്ടിലേക്കും, ഒരക്കത്തിലേക്കും.
ഒരു വസ്തുവാക്കിച്ചുരുക്കിക്കളഞ്ഞു;
ഒരു മനസ്സായി മനുഷ്യനെ നോക്കാതെ,
താരധൂളികളാല്‍ തീര്‍ത്ത വിസ്മയമായിക്കാണാതെ,
പാഠശാലയിലും 
തെരുവിലും 
രാഷ്ട്രീയത്തിലും
ജീവിതത്തിലും  
എന്തിന് മരണത്തില്‍പ്പോലും. 
എവിടെയുമിങ്ങിനെ മനുഷ്യനെ ചുരുക്കിച്ചുരുക്കി. . . 


ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...