2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

എലിനോർ: 3. ഹാന്‍സ് റോക്കിളിന്‍റെ കളിപ്പാട്ടക്കട

1843ലെ ഒരു ഗ്രീഷ്മപ്പുലരിയില്‍, ജൂണ്‍ 19ന്, സ്പാ പട്ടണമായ ബാദ് ക്രൂസ്നാക്കിലെ ഒരു സാധാരണ പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ വെച്ച് ജെന്നിയും കാളും ഒടുവില്‍ വിവാഹിതരായി. ഇളംപച്ചപ്പട്ടിന്‍റെ ചുരുളുകളില്‍ ജെന്നി തിളങ്ങി നിന്നു. കാള്‍ കൊടുത്ത ഇളം ചുകപ്പു പനിനീര്‍പ്പൂക്കള്‍ അവള്‍ മുടിയിഴകള്‍ക്കൊപ്പം തുന്നിച്ചേര്‍ത്തിരുന്നു. അവളുടെ അച്ഛന്‍റെ അസാന്നിദ്ധ്യത്തില്‍, എഡ്ഗാറാണ് തന്‍റെ സഹോദരിയെ ശ്രീമാന്‍ ഡോക്റ്റര്‍ കാളിന്‍റെ കയ്യിലേല്‍പ്പിച്ചത്.
രണ്ടുപേരുടെയും മാതാപിതാക്കളില്‍വെച്ച് കരോളിന്‍ വോണ്‍ വെസ്റ്റ്‌ഫാലന്‍ മാത്രമായിരുന്നു സന്നിഹിതയായിരുന്നത്. ആ ദിവസം കാണുന്നതില്‍ തന്‍റെ ഭര്‍ത്താവിന് എത്ര സന്തോഷമുണ്ടാകുമായിരുന്നെന്ന്‍ അവര്‍ വിഷാദം കലര്‍ന്ന ആശയോടെ നിരീക്ഷിച്ചു. തലേ വര്‍ഷം, 1842 മാര്‍ച്ചില്‍, ലുദ്‌വിഗ് മരിച്ചിരുന്നു. തന്‍റെ ‘പ്രിയപ്പെട്ട പിതൃതുല്യനായ സ്നേഹിതനും വഴികാട്ടിക്കു’മുള്ള അംഗീകാരമായി, 1841ല്‍, കാള്‍ തന്‍റെ പി. എച്. ഡി. പ്രബന്ധം ‘പുത്രോചിതമായ ഒരു സൂചകമായി’ ലുദ്‌വിഗിനു സമര്‍പ്പിച്ചിരുന്നു. അവന്‍റെ സ്വന്തം അച്ഛനാകട്ടെ, താന്‍ യൂണിവേഴ്സിറ്റിയിലായിരിക്കെ, 1838 മേയില്‍, മരിച്ചു പോയിരുന്നു.
കാളിന്‍റെ അമ്മ കല്യാണത്തിനു വന്നില്ല. തന്‍റെ മൂത്ത മകനു ഒരു ക്രിസ്ത്യാനിയെ എങ്ങിനെ വിവാഹം ചെയ്യാന്‍ കഴിഞ്ഞു? അതും ഒരു പള്ളിയില്‍വെച്ച്? അവനു നല്ലൊരു യഹൂദപ്പെണ്ണിനെ കെട്ടിക്കൂടെ? എങ്കിലും, ഇണകള്‍ക്ക് സ്വത്തിനുമേല്‍ പൊതുവായ ഉടമസ്ഥാവകാശം നല്‍കുന്ന ഉടമ്പടിയില്‍ കാളിന്‍റെ പക്ഷത്തു നിന്നു സാക്ഷിയാകാന്‍ അവരുണ്ടായിരുന്നു. ഉടമ്പടിപ്രകാരം, അവനവനുണ്ടാക്കിയതോ, വന്നുഭവിച്ചതോ, പരമ്പരാഗതമായതോ, മറ്റു രീതിയിലുള്ളതോ ആയ എല്ലാ കടങ്ങളും ഓരോ പങ്കാളിയും സ്വയം വീട്ടണം. അതുവഴി, അത്തരം കടങ്ങളെല്ലാം പൊതുസ്വത്തിന്‍റെ പരിധിയില്‍നിന്ന് പുറത്തായി. കാളിന്‍റെ ഭാഗത്തായിരുന്നു എല്ലാ കടങ്ങളും; സര്‍വ്വകലാശാലയില്‍വെച്ച് കുറേശ്ശെയായി ഉണ്ടാക്കിയവ. പിതൃസ്വത്ത് അവനു വിട്ടുകൊടുക്കാന്‍  ഹെന് റീറ്റ വിസമ്മതിച്ചതിനാല്‍ അവ പെരുകി വരികയായിരുന്നു.
പക്ഷെ, ഈ കടങ്ങളൊക്കെ, റൈനിനരികിലെ അവരുടെ ഹ്രസ്വവും ശാന്തവുമായ മധുവിധുക്കാലത്ത്, അവരുടെ മനസ്സില്‍നിന്നു ഏറെ ദൂരത്തായിരുന്നു. വിവാഹസമ്മാനമായി കരോളിന്‍ നല്‍കിയ ഒരു പെട്ടി പണം അവര്‍ വെള്ളം പോലെ ചെലവഴിച്ചു.
കല്യാണം കഴിക്കുമ്പോൾ ജെന്നിയുടെ വരനു തൊഴില്‍ ഇല്ലായിരുന്നു. കാളിന്‍റെ ആദ്യത്തെ ഉദ്യോഗം തീവ്രവാദിപത്രമായ Rheinische Zeitung (റൈൻലാൻഡ് ഗസറ്റ്ന്‍റെ പത്രാധിപരായിട്ടായിരുന്നു. 1842 ഒക്ടോബറിലായിരുന്നു നിയമനം. 1843ല്‍ അരിശം പൂണ്ട സര്‍ക്കാര്‍ സെന്‍സര്‍ പത്രം അടച്ചുപൂട്ടിയപ്പോള്‍ ആ ഉദ്യോഗം അവസാനിച്ചു. പ്രഷ്യന്‍ സെൻസര്‍ഷിപ്പിന്‍റെ ഉരുക്കുകൈകളുടെ പരിധിക്കു പുറത്തായിരിക്കും സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന പാരീസ് എന്ന പ്രതീക്ഷയോടെ, അവിടെ പുതിയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതില്‍ സഹകരിക്കാന്‍ ആര്‍നോള്‍ഡ് റൂജ് കാളിനെ ക്ഷണിച്ചു; അങ്ങിനെയാണ് ശ്രീമാന്‍ മാര്‍ക്സിന്‍റെയും ശ്രീമതി മാര്‍ക്സിന്‍റെയും പുതിയ കുടുംബത്തിന്‍റെ  യൂറോപ്പിലൂടെയുള്ള ദേശാടനം ആരംഭിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഒരു മഹാപ്രസ്ഥാനം.
ഒക്ടോബറിലാണ് നവദമ്പതികള്‍ പാരീസില്‍ ചേക്കേറിയത്. ഒറ്റ പതിപ്പു മാത്രം പുറത്തിറക്കിയ പുതിയ പത്രം Deutsche-Franzosische Jahrbucher (ജർമ്മൻ-ഫ്രഞ്ച് ഇയർ ബുക്ക്) അല്‍പ്പായുസ്സായിരുന്നു. പക്ഷെ, വിപ്ലവലോകത്തിന്‍റെ കേന്ദ്രത്തിലെ അവരുടെ വിവാഹജീവിതത്തിലെ ആദ്യ വര്‍ഷം ക്രിയാത്മകമായിരുന്നു. കാള്‍ പ്രധാനപ്പെട്ട ചില പുരോഗമന കൃതികളെഴുതി. അതില്‍പ്പെടുന്നതാണ് “യഹൂദ പ്രശ്നത്തെക്കുറിച്ച്” എന്ന പ്രബന്ധവും, “ഹെഗലിന്‍റെ അവകാശത്തെക്കുറിച്ചുള്ള തത്ത്വചിന്തയെ വിമര്‍ശിക്കുന്നതിലേക്ക്”  എന്നതിനുള്ള ആമുഖവും. 1844 മേയ് ഒന്നിനു അവരുടെ ആദ്യത്തെ കുട്ടി ജനിച്ചു. അമ്മയുടെ പേരാണ് അവള്‍ക്കിട്ടത്. അവളുടെ അച്ഛനുമമ്മയും കുടുംബത്തിലെ മറ്റുള്ളവരും അവളെ, പിന്നീടുള്ള ജീവിതകാലം മുഴുവൻ, കൊച്ചുജെന്നിയെന്നു വിളിച്ചു പോന്നു.
അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ നോക്കാന്‍ ജെന്നി ട്രയറിലേക്കു തിരിക്കുമ്പോള്‍, Vorwarts (മുന്നോട്ട്)നു വേണ്ടി കാള്‍ ഏഴുതാന്‍ തുടങ്ങുകയായിരുന്നു. പാരീസ് അപ്പോഴും പുരോഗമന രാഷ്ട്രീയത്തിന്‍റെയും കലയുടെയും ആസ്ഥാനമായി നിലകൊണ്ടുവെങ്കിലും, പൌരരാജാവായ ഉരുണ്ടുതടിച്ച ലൂയി ഫിലിപ്പിന്‍റെ ബൂര്‍ഷ്വാ രാജവാഴ്ചയില്‍ ഫ്രാന്‍സ് ഞെരുങ്ങുകയായിരുന്നു. “നിങ്ങള്‍ പണക്കാരാകൂ”, എന്നായിരുന്നു അദ്ദേഹത്തിന്‍റെ, അവിഹിത സമ്പത്തുണ്ടാക്കാനുള്ള, മുദ്രാവാക്യം. 1844 ആഗസ്തില്‍ മാര്‍ക്സും ഏംഗല്‍സും പാരീസില്‍വെച്ച് വീണ്ടും കണ്ടുമുട്ടി. 1842ലെ ആദ്യത്തെ അഭിമുഖത്തിനു ശേഷം ഏംഗല്‍സിന്‍റെ പത്രലേഖനങ്ങള്‍ മാര്‍ക്സ് പിന്തുടരുന്നുണ്ടായിരുന്നു. Deutsche-Franzosische Jahrbucherനു വേണ്ടി ഏംഗല്‍സ് സമര്‍പ്പിച്ച ലേഖനങ്ങളുടെയും നിരൂപണങ്ങളുടെയും ഒരു പരമ്പര മാര്‍ക്സിനു പ്രത്യേകിച്ചും മതിപ്പുണ്ടാക്കിയിരുന്നു. ലാങ്കാഷയറിലെ പരുത്തി മില്ലുകളിലെ ഇംഗ്ലീഷ് വ്യവസായവല്‍ക്കരണത്തെക്കുറിച്ചുള്ള ഏംഗല്‍സിന്‍റെ നേരിട്ടുള്ള അനുഭവത്തെക്കുറിച്ചറിയാനും മാര്‍ക്സിനു താല്‍പ്പര്യമുണ്ടായിരുന്നു. ജര്‍മ്മനിയിലെ വീട്ടിലേക്കുള്ള വഴിയില്‍ ഏംഗല്‍സ് പാരീസിലൂടെ കടന്നുപോകുന്നുവെന്നറിഞ്ഞപ്പോള്‍, മാര്‍ക്സ് അദ്ദേഹത്തെ കാപ്പി കുടിക്കാന്‍ ഒരു കഫേയിലേക്കു ക്ഷണിച്ചു. ആ രാത്രി കഫെ ദെ ലാ റീജന്‍സില്‍വെച്ച് മാര്‍ക്സും ഏംഗല്‍സും മദ്യത്തിനു മുകളില്‍ അനൌപചാരികമായി തുടങ്ങിയ സംഭാഷണം പത്തു രാവും പകലും നീണ്ടു. അതു, പിന്നീട്, അവരുടെ സംയുക്ത ജീവിതകാലം തീരും വരെ തുടര്‍ന്നു പോയി.
1844ലെ ആ ഗ്രീഷ്മത്തില്‍, Vorwartsനു വേണ്ടി എഴുതിയ ഒരു നര്‍മ്മലേഖനത്തില്‍, പ്രഷ്യയിലെ രാജാവു വില്യം ഫ്രെഡ്രിക് നാലാമനെ മാര്‍ക്സ് കളിയാക്കി. ഫ്രെഡ്രിക്, സ്വകാര്യമായ ഒരു രാജകീയ സന്ദേശം വഴി, ലൂയി ഫിലിപ്പിനോട്‌ പരാതിപ്പെട്ടു; അപവാദത്തിനും അപമാനത്തിനും നിവാരണം കാണണമെന്ന്‍ ആവശ്യപ്പെട്ടു. കാളിനെ നാടു കടത്താനുള്ള കല്‍പ്പനയുമായി ഒരു പോലീസ് സൂപ്രണ്ട് അര്‍ദ്ധരാത്രിയില്‍ വന്നു വീട്ടുവാതിലില്‍ തട്ടി. കല്‍പ്പന ഉടനടി പ്രാബല്യത്തിലാക്കാനുള്ളതായിരുന്നു. ബ്രസ്സല്‍സ് നല്ലൊരു അഭയ സ്ഥാനമായി ലഭിച്ചു. എന്നാല്‍, അവിടെ തങ്ങുന്നതിന്, രാഷ്ട്രീയമായ സര്‍വ്വ വൃത്തികളില്‍നിന്നും താന്‍ മാറിനില്‍ക്കുമെന്ന നിയമപരമായ ഒരു പ്രതിജ്ഞ മാര്‍ക്സിനു ചെയ്യേണ്ടി വന്നു. അതു മൂലം അദ്ദേഹത്തിനു പത്രപ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. വരുമാനത്തിന്‍റെ  മുഖ്യ സ്രോതസ്സ് അങ്ങിനെ നഷ്ടമായി.
1845 സപ്തംബറില്‍ അവരുടെ രണ്ടാമത്തെ കുഞ്ഞായ ലോറ പിറന്നു. 1845-6ലെ കൊടുംശീതകാലത്ത്, പുതിയ ചങ്ങാതി ഏംഗല്‍സുമൊത്ത്  മാര്‍ക്സ് ‘ജര്‍മ്മന്‍ ഐഡിയോളജി’യുടെ എഴുത്തിലേര്‍പ്പെട്ടു. “പാപ്പരായവരുടെ കോളണി”യെന്നു സ്വന്തം കുടുംബത്തെ വിശേഷിപ്പിക്കാന്‍ ജെന്നിയെ പ്രേരിപ്പിക്കുംവിധം അത്യന്തം കഷ്ടത്തിലായിരുന്നു മാര്‍ക്സുമാര്‍. മകളുടെ പ്രയാസങ്ങളെക്കൊണ്ടു മനസ്സു കലങ്ങിയ കരോളിന്‍ വോണ്‍ വെസ്റ്റ്‌ഫാലന്‍, “നിനക്കായി എനിക്കു തരാന്‍ കഴിയുന്ന ഏറ്റവും മുന്തിയത്; എന്‍റെ വിശ്വസ്തയായ പൊന്നു കൊച്ചുലെന്‍” എന്നു പറഞ്ഞ്, ഹെലന്‍ ദിമത്തിനെ ബ്രസ്സല്‍സിലേക്കയച്ചു. സ്വര്‍ണ്ണമുടിയും, നീലക്കണ്ണുകളുമുള്ള, മെലിഞ്ഞ ഒരിരുപത്തിയഞ്ചുകാരിയായിരുന്നു വിശ്വസ്തയായ പുന്നാരക്കൊച്ചുലെന്‍ അപ്പോള്‍. ജെന്നിയെക്കാള്‍ ആറു വയസ്സിനിളത്. എങ്കിലും, രണ്ടുപേരും ഒന്നിച്ചല്ലെങ്കില്‍, മാര്‍ക്സിന്‍റെ ഭാര്യയെന്നു തെറ്റിദ്ധരിക്കാനിടയുണ്ടാക്കുംവിധം ജെന്നിയോടു സാദൃശ്യമുള്ളവള്‍. കൊച്ചുലെന്‍ വീട്ടു ഭരണം ഏറ്റെടുത്തു. ജെന്നിയാകട്ടെ, ഭര്‍ത്താവിന്‍റെ ലേഖനങ്ങളും കയ്യെഴുത്തു പ്രതികളും പകര്‍ത്തിയെഴുതി; സ്വന്തമായും കത്തുകളും ലേഖനങ്ങളുമെഴുതി; പ്രായോഗിക രാഷ്ട്രീയത്തിലിറങ്ങി; പ്രവര്‍ത്തനങ്ങളിലും. വിവാഹസമ്മാനമായി അമ്മ നല്‍കിയ വെള്ളിപ്പാത്രങ്ങളും നല്ല തുണികളും പണയപ്പെടുത്തിക്കൊണ്ട് ജെന്നി തന്‍റെ ആദ്യത്തെ പണയവ്യവഹാരവും തുടങ്ങി. ഫലത്തില്‍, വീട്ടിലെ പ്രഥമ വനിത ജെന്നിയും, കാര്യക്കാരി കൊച്ചുലെന്നുമായി. കൊച്ചുജെന്നിയും ലോറയും അവരെ താമസിയാതെ രണ്ടാനമ്മയായി കണ്ടുതുടങ്ങി.  
ബ്രസ്സല്‍സില്‍, ഇപ്പോള്‍, പത്രപ്രവര്‍ത്തനത്തിലൂടെയുള്ള വരുമാനമില്ലാതായപ്പോള്‍, മാര്‍ക്സ് ഏംഗല്‍സില്‍നിന്നു ആദ്യമായി കടം കൈപ്പറ്റി. ഏംഗല്‍സാകട്ടെ ആ പണം അച്ഛനില്‍നിന്നു പിടുങ്ങിയതായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ റൈന്‍ലാന്‍ഡിലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്ന്‍ ഏംഗല്‍സ് സംഭാവന പിരിക്കുകയുമുണ്ടായി. ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചെഴുതിയ, പുതുതായി ഇറങ്ങിയ, തന്‍റെ പുസ്തകത്തിന്‍റെ പകര്‍പ്പവകാശത്തില്‍നിന്നു വരാനുള്ള പണവും അദ്ദേഹം മാര്‍ക്സിനു വാഗ്ദാനം ചെയ്തു. ‘ജര്‍മ്മന്‍ ഐഡിയോളജി’ക്ക് ഒരു പ്രസാധകനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അവരതു തല്‍ക്കാലം മാറ്റി വെച്ചിരുന്നു. അടുത്ത ഒരു തൊണ്ണൂറു കൊല്ലങ്ങള്‍ കഴിഞ്ഞേ അതിനി വെളിച്ചം കാണൂ.
വന്ന്‍ അല്‍പ്പംപോലും താമസിയാതെ, ഫ്രെഡ്രിക് തന്നോടൊപ്പം ബല്‍ജിയത്തില്‍ ചേരാന്‍ കാമുകിയായ മേരി ബേണ്‍സിനെ ക്ഷണിച്ചു. ഇംഗ്ലണ്ടിലേക്കുള്ള അവളുടെ യാത്രാക്കൂലി അദ്ദേഹം വഹിച്ചു. രണ്ടു പേരും ബ്രസ്സല്‍സില്‍ കൂടു കൂട്ടി. പത്തൊമ്പതുകാരിയായ മേരി ഒരു തുണിമില്ലു തൊഴിലാളിയായിരുന്നു; ഒരു രാഷ്ട്രീയ പ്രവര്‍ത്തക; ഫാക്റ്ററിത്തൊഴിലാളികളായ മൈക്കേല്‍ ബേണ്‍സിന്‍റെയും മേരി ബേണ്‍സിന്‍റെയും മകള്‍. അച്ഛന്‍റെ മാഞ്ചസ്റ്ററിലെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രെഡ്രിക് അവളെ കാണുന്നത്. മേരിയാണ് അദ്ദേഹത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വ്യാവസായിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ ബോധം ഉണര്‍ത്തുന്നതും, ആദ്യസമാഗമത്തെത്തുടര്‍ന്ന്‍ മാര്‍ക്സില്‍  പ്രതിപത്തിയുണ്ടാക്കിയ പത്രലേഖനങ്ങളെഴുതാനുള്ള ഗവേഷണത്തിനു പ്രേരണയായതും. കൊച്ചുലെന്നിന്‍റെയും മാര്‍ക്സുമാരുടെയും കാര്യത്തിലെന്ന പോലെ, ഏംഗല്‍സിന്‍റെ ജീവിതത്തിലെ ഉത്പ്രേരകശക്തിയായി മേരി.
ബ്രസ്സല്‍സില്‍ ഈ യുവസഖാക്കള്‍, “മാര്‍ക്സ് പാര്‍ട്ടി” എന്നു പിന്നീട് പ്രശസ്തമായ “കമ്മ്യൂണിസ്റ്റു കറസ്പോണ്ടന്‍സ് കമ്മറ്റി” സ്ഥാപിച്ചു. ഈ മൂലവൃക്ഷത്തില്‍നിന്നാണ് പിന്നീടുണ്ടായ സര്‍വ്വ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പൊട്ടി മുളച്ചത്. ജെന്നി മാര്‍ക്സ് മാത്രമായിരുന്നൂ അതിന്‍റെ പതിനെട്ടു സ്ഥാപക പ്രതിനിധികളിലുണ്ടായിരുന്ന ഒരേയൊരു സ്ത്രീ. 1845ല്‍ കാളും ഫ്രെഡ്രിക്കും കൂടി ഒരുമിച്ചു ഇംഗ്ലണ്ട് സന്ദര്‍ശിച്ചു; ഇംഗ്ലീഷ് ട്രെയ്ഡ് യൂണിയന്‍റെയും, ചാര്‍ട്ടിസ്റ്റുകളുടെയും, ജര്‍മ്മന്‍ കമ്യൂണിസ്റ്റുകളുടെയും നേതാക്കന്മാരെ ചെന്നു കണ്ടു. ഈ യാത്ര, രണ്ടുപേര്‍ക്കുമറിയാതെ, അവരുടെ അന്ത്യ പ്രവാസസ്ഥലിയിലേക്ക്, ഇംഗ്ലണ്ടിലേക്ക്, കൊണ്ടുപോവുക വഴി, അവരുടെ ശിഷ്ട ജീവിതത്തിന്‍റെ ഭാവിദിശ മുന്‍കൂട്ടി തീരുമാനിച്ചു.
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്. 
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.
1843നും 1848നുമിടക്കുണ്ടായ യൂറോപ്പിലൂടെയുള്ള സഞ്ചാര രാഷ്ട്രീയ സാഹസികതകള്‍ക്കിടയില്‍ കാളും, ഫ്രെഡ്രിക്കും, ജെന്നിയും കമ്മ്യൂണിസത്തെക്കുറിച്ചുള്ള തങ്ങളുടെ വിചിന്തനം, പ്രസിദ്ധമാം വിധം, സമഗ്രമായി പഠിച്ചു. ഗൂഢാലോചനയിലേര്‍പ്പെടുന്ന രഹസ്യസംഘങ്ങളുടെ വിവേകമില്ലായ്മ അവര്‍ ത്യജിച്ചു. ആകര്‍ഷകവും പലപ്പോഴും പ്രയോജനപ്പെടുന്നതുമായ തന്ത്രപരമായ ഒരു ഉപകരണമാണ് അരാജകസിന്‍ഡിക്കലിസമെങ്കിലും1, അതു ആദര്‍ശാത്മകവും അപ്രായോഗികവുമായിരുന്നു. ക്രിസ്തീയ ഭൂതാനുകമ്പ ഉദ്ദേശ്യശുദ്ധിയുള്ളതു തന്നെ. പക്ഷെ, അതു വികാരപരമാണ്; മാറ്റമുണ്ടാക്കാന്‍ ഉതകുന്നതല്ല. ലോകത്തിലെ അനീതിയെയും അസമത്വത്തെയും വ്യാഖ്യാനിക്കുന്നതില്‍ ഈ ആദര്‍ശങ്ങള്‍ക്കെല്ലാം ഗുണങ്ങളുണ്ട്. എന്നാല്‍, അവയൊന്നും ഇതെങ്ങിനെ മാറ്റാം എന്ന പ്രവര്‍ത്തനപഥത്തിലെത്തിയില്ല.
അധികാരത്തിന്‍റെ പ്രകൃതത്തെക്കുറിച്ചും, അതെങ്ങിനെ പിടിച്ചുപറ്റാമെന്നതിനെക്കുറിച്ചും,  ഈ പഞ്ചവല്‍സര വേളയില്‍, മാര്‍ക്സുമാരും ഏംഗല്‍സും ആലോചിച്ചു; ശരിയായ ഘടനാപരമായ മാറ്റത്തില്‍ ബൂര്‍ഷ്വാസിക്കും പ്രൊലിറ്റെറിയറ്റിനുമുളള പങ്കിനെപ്പറ്റി തര്‍ക്കിച്ചു; സാമ്പത്തികനിയമങ്ങള്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഏതൊക്കെ വഴികളുണ്ടെന്ന് ആരാഞ്ഞു. ഇതു ആദ്യദിനങ്ങളായിരുന്നു. അവരുടെ ചിന്ത അനുഭവത്തിന്‍റെ അടിത്തറയില്ലാത്തതും, ഗവേഷണോന്മുഖവുമായിരുന്നു. എങ്കിലുമത് സജീവവും, വികാസം പൂണ്ടു വരുന്നതുമായ ഒരു കാലഘട്ടമായിരുന്നു. 1848ലെ ദേശീയ യൂറോപ്യന്‍ വിപ്ലവങ്ങളില്‍നിന്ന്‍ അവര്‍ പഠിച്ച ഗൌരവമേറിയ പാഠങ്ങളിലാണ് അതൊടുവില്‍ ചെന്നെത്തിയത്. 1848ന്‍റെ പ്രഭാവം ചിന്തയുടെയും സംസ്കാരത്തിന്‍റെയും എല്ലാ തലങ്ങളിലും പടര്‍ന്നു കയറി ----- വാഗ്നറും ലിസ്റ്റും പോലുള്ള സംഗീതജ്ഞരുടെ പുതിയ സൃഷ്ടികളില്‍ കാണാന്‍ കഴിയുന്നതു പോലെ.  ബ്രസ്സല്‍സില്‍, ഇപ്പോള്‍, പത്രപ്രവര്‍ത്തനത്തിലൂടെയുള്ള വരുമാനമില്ലാതായപ്പോള്‍, മാര്‍ക്സ് ഏംഗല്‍സില്‍നിന്നു ആദ്യമായി കടം കൈപ്പറ്റി. ഏംഗല്‍സാകട്ടെ ആ പണം അച്ഛനില്‍നിന്നു പിടുങ്ങിയതായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ റൈന്‍ലാന്‍ഡിലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്ന്‍ ഏംഗല്‍സ് സംഭാവന പിരിക്കുകയുമുണ്ടായി. ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചെഴുതിയ, പുതുതായി ഇറങ്ങിയ, തന്‍റെ പുസ്തകത്തിന്‍റെ പകര്‍പ്പവകാശത്തില്‍നിന്നു വരാനുള്ള പണവും അദ്ദേഹം മാര്‍ക്സിനു വാഗ്ദാനം ചെയ്തു. ‘ജര്‍മ്മന്‍ ഐഡിയോളജി’ക്ക് ഒരു പ്രസാധകനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അവരതു തല്‍ക്കാലം മാറ്റി വെച്ചിരുന്നു. അടുത്ത ഒരു തൊണ്ണൂറു കൊല്ലങ്ങള്‍ കഴിഞ്ഞേ അതിനി വെളിച്ചം കാണൂ.
വന്ന്‍ അല്‍പ്പംപോലും താമസിയാതെ, ഫ്രെഡ്രിക് തന്നോടൊപ്പം ബല്‍ജിയത്തില്‍ ചേരാന്‍ കാമുകിയായ മേരി ബേണ്‍സിനെ ക്ഷണിച്ചു. ഇംഗ്ലണ്ടിലേക്കുള്ള അവരുടെ യാത്രാക്കൂലി അദ്ദേഹം വഹിച്ചു. രണ്ടു പേരും ബ്രസ്സല്‍സില്‍ കൂടു കൂട്ടി. പത്തൊമ്പതുകാരിയായ മേരി ഒരു തുണിമില്ലു തൊഴിലാളിയായിരുന്നു; ഒരു രാഷ്ട്രീയ പ്രവര്‍ത്തക; ഫാക്റ്ററിത്തൊഴിലാളികളായ മൈക്കേല്‍ ബേണ്‍സിന്‍റെയും മേരി ബേണ്‍സിന്‍റെയും മകള്‍. അച്ഛന്‍റെ മാഞ്ചസ്റ്ററിലെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രെഡ്രിക് അവളെ കാണുന്നത്. മേരിയാണ് അദ്ദേഹത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വ്യാവസായിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ ബോധം ഉണര്‍ത്തുന്നതും, ആദ്യസമാഗമത്തെത്തുടര്‍ന്ന്‍ മാര്‍ക്സില്‍  പ്രതിപത്തിയുണ്ടാക്കിയ പത്രലേഖനങ്ങളെഴുതാനുള്ള ഗവേഷണത്തിനു പ്രേരണയായതും. കൊച്ചുലെന്നിന്‍റെയും മാര്‍ക്സുമാരുടെയും കാര്യത്തിലെന്ന പോലെ, ഏംഗല്‍സിന്‍റെ ജീവിതത്തിലെ ഉത്പ്രേരകശക്തിയായി മേരി.
ബ്രസ്സല്‍സില്‍ ഈ യുവസഖാക്കള്‍, “മാര്‍ക്സ് പാര്‍ട്ടി” എന്നു പിന്നീട് പ്രശസ്തമായ “കമ്മ്യൂണിസ്റ്റു കറസ്പോണ്ടന്‍സ് കമ്മറ്റി” സ്ഥാപിച്ചു. ഈ മൂലവൃക്ഷത്തില്‍നിന്നാണ് പിന്നീടുണ്ടായ സര്‍വ്വ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പൊട്ടി മുളച്ചത്. അതിന്‍റെ പതിനെട്ടു സ്ഥാപക പ്രതിനിധികളിലുണ്ടായിരുന്ന ഒരേയൊരു സ്ത്രീ ജെന്നി മാര്‍ക്സ് മാത്രമായിരുന്നു. 1845ല്‍ കാളും ഫ്രെഡ്രിക്കും കൂടി ഒരുമിച്ചു ഇംഗ്ലണ്ട് സന്ദര്‍ശിച്ചു; ഇംഗ്ലീഷ് ട്രെയ്ഡ് യൂണിയന്‍റെയും, ചാര്‍ട്ടിസ്റ്റുകളുടെയും, ജര്‍മ്മന്‍ കമ്യൂണിസ്റ്റുകളുടെയും നേതാക്കന്മാരെ ചെന്നു കണ്ടു. ഈ യാത്ര, രണ്ടുപേര്‍ക്കുമറിയാതെ, അവരുടെ അന്ത്യ പ്രവാസസ്ഥലിയിലേക്ക്, ഇംഗ്ലണ്ടിലേക്ക്, കൊണ്ടുപോവുക വഴി, അവരുടെ ശിഷ്ട ജീവിതത്തിന്‍റെ ഭാവിദിശ മുന്‍കൂട്ടി തീരുമാനിച്ചു.

ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.  
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.
1843നും 1848നുമിടക്കുണ്ടായ യൂറോപ്പിലൂടെയുള്ള സഞ്ചാര രാഷ്ട്രീയ സാഹസികതകള്‍ക്കിടയില്‍ കാളും, ഫ്രെഡ്രിക്കും, ജെന്നിയും കമ്മ്യൂണിസത്തെക്കുറിച്ചുള്ള തങ്ങളുടെ വിചിന്തനം, പ്രസിദ്ധമാം വിധം, സമഗ്രമായി പഠിച്ചു. ഗൂഢാലോചനയിലേര്‍പ്പെടുന്ന രഹസ്യസംഘങ്ങളുടെ വിവേകമില്ലായ്മ അവര്‍ ത്യജിച്ചു. ആകര്‍ഷകവും പലപ്പോഴും പ്രയോജനപ്പെടുന്നതുമായ തന്ത്രപരമായ ഒരു ഉപകരണമാണ് അരാജകസിന്‍ഡിക്കലിസമെങ്കിലും1, അതു ആദര്‍ശാത്മകവും അപ്രായോഗികവുമായിരുന്നു. ക്രിസ്തീയ ഭൂതാനുകമ്പ ഉദ്ദേശ്യശുദ്ധിയുള്ളതു തന്നെ. പക്ഷെ, അതു വികാരപരമാണ്; മാറ്റമുണ്ടാക്കാന്‍ ഉതകുന്നതല്ല. ലോകത്തിലെ അനീതിയെയും അസമത്വത്തെയും വ്യാഖ്യാനിക്കുന്നതില്‍ ഈ ആദര്‍ശങ്ങള്‍ക്കെല്ലാം ഗുണങ്ങളുണ്ട്. എന്നാല്‍, അവയൊന്നും ഇതെങ്ങിനെ മാറ്റാം എന്ന പ്രവര്‍ത്തനപഥത്തിലെത്തിയില്ല.
അധികാരത്തിന്‍റെ പ്രകൃതത്തെക്കുറിച്ചും, അതെങ്ങിനെ പിടിച്ചുപറ്റാമെന്നതിനെക്കുറിച്ചും,  ഈ പഞ്ചവല്‍സര വേളയില്‍, മാര്‍ക്സുമാരും ഏംഗല്‍സും ആലോചിച്ചു; ശരിയായ ഘടനാപരമായ മാറ്റത്തില്‍ ബൂര്‍ഷ്വാസിക്കും പ്രൊലിറ്റെറിയറ്റിനുമുളള പങ്കിനെപ്പറ്റി തര്‍ക്കിച്ചു; സാമ്പത്തികനിയമങ്ങള്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഏതൊക്കെ വഴികളുണ്ടെന്ന് ആരാഞ്ഞു. ഇവ ആദ്യദിനങ്ങളായിരുന്നു. അവരുടെ ചിന്ത അനുഭവത്തിന്‍റെ അടിത്തറയില്ലാത്തതും, ഗവേഷണോന്മുഖവുമായിരുന്നു. എങ്കിലുമത് സജീവവും, വികാസം പൂണ്ടു വരുന്നതുമായ ഒരു കാലഘട്ടമായിരുന്നു. 1848ലെ ദേശീയ യൂറോപ്യന്‍ വിപ്ലവങ്ങളില്‍നിന്ന്‍ അവര്‍ പഠിച്ച ഗൌരവമേറിയ പാഠങ്ങളിലാണ് അതൊടുവില്‍ ചെന്നെത്തിയത്. 1848ന്‍റെ പ്രഭാവം ചിന്തയുടെയും സംസ്കാരത്തിന്‍റെയും എല്ലാ തലങ്ങളിലും പടര്‍ന്നു കയറി ----- വാഗ്നറും ലിസ്റ്റും പോലുള്ള സംഗീതജ്ഞരുടെ പുതിയ സൃഷ്ടികളില്‍ കാണാന്‍ കഴിയുന്നതു പോലെ. 
മാര്‍ക്സും ഏംഗല്‍സും ഒരുമിച്ച് ഏംഗല്‍സ് കളിയായി “വിശ്വാസത്തിന്‍റെ കുമ്പസാര”മെന്നു വിളിച്ചതിനു വേണ്ടിയുള്ള ആശയങ്ങള്‍ വികസിപ്പിച്ചെടുത്തു. അതു ‘ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ലീഗ്’ അവരെയേല്‍പ്പിച്ച ആദര്‍ശപ്രമാണങ്ങളുടെ പ്രഖ്യാപനമായിരുന്നു. അതിനു നല്‍കിയ പല കാലാവധിയും അവര്‍ തെറ്റിച്ചു. ഒടുവില്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവുമധികവും സ്വാധീനമുണ്ടാക്കിയ ആ കൃതി മാര്‍ക്സ് ധൃതിയില്‍ പൂര്‍ത്തിയാക്കിയ ഒരു സൃഷ്ടിയായി. ബ്രസ്സല്‍സിലെ ദ’ ഓര്‍ലിയാന്‍സിലെ 42-)o തെരുവില്‍, 1848 ജനുവരിയില്‍, ചുരുട്ടുകളുമായി വാതിലടച്ചാണ് അദ്ദേഹം അതു സാധിച്ചത്. അന്നേരം അദ്ദേഹത്തിന്‍റെ കുടുംബം അടുത്തുള്ള മാഞ്ചസ്റ്റര്‍ ഹോട്ടലില്‍ പാര്‍ക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ”യുടെ ആദ്യ പതിപ്പ് ലണ്ടനിലെ “ജര്‍മ്മന്‍ തൊഴിലാളി വിദ്യാഭ്യാസ സംഘം” പേരു വെക്കാതെ ഇറക്കി. മുഴങ്ങുന്ന മൌനമായിരുന്നൂ പ്രതികരണം. ലിവര്‍പൂള്‍ സ്ട്രീറ്റിലെ അവരുടെ അച്ചുകൂടങ്ങളിലെ മഷി ഉണങ്ങും മുമ്പ് യൂറോപ്പിലെ മുഖ്യമേഖല വിപ്ലവത്തിലേക്കു പൊട്ടിത്തെറിച്ചു.
ഭൂഖണ്ഡം മുഴുവന്‍ ഏഴകളായ തൊഴിലാളികള്‍ സാമൂഹ്യവിപ്ലവത്തിലൂടെ രാജഭരണങ്ങള്‍ക്കും ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങള്‍ക്കുമെതിരെ കലാപമുണ്ടാക്കി. 1846ല്‍ നിലവില്‍ വന്ന, യൂറോപ്പാകമാനമുള്ള, ധാന്യക്ഷാമമായിരുന്നൂ ഈ കലാപത്തിനു പെട്ടെന്നുണ്ടായ കാരണം. ഏറെ സാമാന്യവല്‍ക്കരിച്ചാല്‍, കൂടുതല്‍ ജനാധിപത്യ ഭരണകൂടങ്ങളും, മനുഷ്യാവകാശങ്ങളും ജര്‍മ്മന്‍ ഏകീകരണവും ആവശ്യപ്പെട്ട ജനനങ്ങളുടെ, യൂറോപ്പില്‍ ഉരുണ്ടുകൂടുകയായിരുന്ന, വിപ്ലവത്തിന്‍റെ പ്രകാശനമാണ് 1848 കണ്ടത്. ഭക്ഷ്യക്ഷാമം വില പെരുപ്പിച്ചു. കൂലിയാകട്ടെ, കൂടിയതുമില്ല. ലാഭമുണ്ടാകുന്നത് മൂക്കുകുത്തനെ ഇടിഞ്ഞു. അതു യൂറോപ്പാകെ സാമ്പത്തിക മാന്ദ്യമുണ്ടാക്കി. ജനായത്ത വിരുദ്ധവും അനങ്ങാപ്പാറകളുമായ ഭരണകൂടങ്ങള്‍ക്കെതിരെ കൂട്ടമായ തൊഴിലില്ലായ്മയും പട്ടിണിയും വിദ്വേഷം വളര്‍ത്തി. വിശപ്പും, ഭരണാധികാരികളുടെ നിര്‍വ്വികാരതയും യൂറോപ്പിലെ ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്കു വിപ്ലവം സ്വീകാര്യമാക്കി.
1848ലെ വിപ്ലവങ്ങള്‍ തുടങ്ങിയത് ഫ്രാന്‍സിലാണ്. വിപ്ലവമുണ്ടാക്കിയ ദരിദ്രത്തൊഴിലാളികളെ തുണച്ചുകൊണ്ട് മദ്ധ്യവര്‍ഗ്ഗവും, ഉദാരരായ വക്കീലന്മാരും, ഡോക്റ്റര്‍മാറും, വ്യാപാരികളും, ചില്ലറ വില്‍പ്പനക്കാരും, വിദ്യാഭ്യാസ രംഗത്തുള്ളവരും --- ചുരുക്കത്തില്‍ ബൂര്‍ഷ്വാസി --- വോട്ടവകാശത്തിന്‍റെ പരിധി വികസിപ്പിക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ചു. സംഘടനക്കു പണമുണ്ടാക്കാനായി അവര്‍ ‘പ്രചാരണവിരുന്നുകള്‍’ ഒരുക്കി. ഫ്രഞ്ചു നഗരങ്ങളിലെ ഉപഭോക്താക്കളില്‍നിന്ന്‍ ധനസഹായം സ്വരൂപ്പിക്കലായിരുന്നു ലക്ഷ്യം. സാമൂഹിക കലാപത്തിനു കാരണമാകുമെന്നതിന്‍റെ അടിസ്ഥാനത്തില്‍, 1848 ഫെബ്രുവരി 22ന്, ഒരുക്കം ചെയ്യപ്പെട്ട ഒരു വിരുന്നു സല്‍ക്കാരം നിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. ഫാക്റ്ററിത്തൊഴിലാളികള്‍ മുതല്‍ അദ്ധ്യാപകരും അഭിഭാഷകരുമടക്കമുള്ള, എല്ലാ വര്‍ഗ്ഗങ്ങളിലും പെടുന്ന, പാരീസിലെ പൌരന്മാര്‍ ഈ അടിച്ചമര്‍ത്തലില്‍ ക്ഷുഭിതരായി അതിനെതിരെ തെരുവിലിറങ്ങി. രാജാവായ ലൂയി ഫിലിപ്പിനെ ഉപേക്ഷിച്ച് ‘നാഷണല്‍ ഗാര്‍ഡ്’ പ്രതിഷേധത്തില്‍ ഭാഗഭാക്കായി. പാരീസില്‍ തമ്പടിച്ചിരുന്ന സൈനിക സംഘവും അവരെ പിന്തുടര്‍ന്നു. രാജാവ് നാടു വിട്ടു. ജനതയുടെ വിപ്ലവം ഫെബ്രുവരി 24ന് രണ്ടാം റിപ്പബ്ലിക്ക് വിളംബരപ്പെടുത്തി.
യൂറോപ്പിലെങ്ങും ജനാധിപത്യം പൊട്ടിപ്പുറപ്പെടുന്ന പ്രതീതിയായപ്പോള്‍, വിപ്ലവത്തിന്‍റെ ഏറ്റവുമുച്ചത്തില്‍ കൂവുന്ന പൂവന് അഭയമരുളുന്നതില്‍ ബല്‍ജിയം അസ്വസ്ഥമായി. പ്രഷ്യന്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം ഹേതുവായി, ബല്‍ജിയം വിട്ടു പോകാനുള്ള രാജശാസനം മാര്‍ക്സിനു മാര്‍ച്ചില്‍ ലഭിച്ചു. ലിയോപോള്‍ഡ് ഒന്നാമന്‍ രാജാവു, പക്ഷെ, വൈകിപ്പോയി. പുതുതായി വന്ന, താല്‍ക്കാലിക, ഫ്രഞ്ചു ഗവര്‍മ്മെണ്ടിന്‍റെ ഊഷ്മളമായ ക്ഷണമനുസരിച്ച് പാരീസിലേക്കു നാടു വിടാന്‍ അപ്പോഴേക്കും മാര്‍ക്സുമാര്‍ കെട്ടു മുറുക്കിയിരുന്നു. “ധീരനും വിശ്വസ്തനുമായ” മാര്‍ക്സിനെ ഫ്രഞ്ചു സര്‍ക്കാര്‍ സ്വാഗതം ചെയ്തു: “സ്വേച്ഛാധിപത്യം ഏതു നാട്ടിലെക്കാണോ അദ്ദേഹത്തെ ഭ്രഷ്ടനാക്കിയത് അവിടെനിന്നും, സര്‍വ്വജനതയുടെയും സാഹോദര്യമെന്ന വിശുദ്ധ ലക്ഷ്യത്തിനു വേണ്ടി പൊരുതുന്ന എല്ലാവര്‍ക്കുമെന്നപോലെ, അദ്ദേഹത്തിനും ഈ നാട്ടിലേക്കു സ്വാഗതം.” 
ഫ്രഞ്ചു രാജവാഴ്ച അട്ടിമറിക്കപ്പെട്ടത് കിഴക്കും നടുക്കുമുള്ള യൂറോപ്പിലെങ്ങും കലാപങ്ങളുണ്ടാക്കി. തീവ്രവാദികളായ ലിബറലുകളും, തൊഴിലാളികളും ഭരണഘടനാപരിഷ്കരണമോ, സമ്പൂര്‍ണ്ണമായ സര്‍ക്കാര്‍മാറ്റമോ ആവശ്യപ്പെട്ടു. പ്രഷ്യയിലെ കൈസര്‍ വില്യം നാലാമന്‍ ബെര്‍ലിനിലെ വിപ്ലവത്തിനു കീഴടങ്ങി; ഒരു പ്രഷ്യന്‍ നിയമനിര്‍മ്മാണസഭ രൂപീകരിക്കാമെന്നു സമ്മതിച്ചു. വിഘടിച്ചു നിന്നിരുന്ന ജര്‍മ്മന്‍ പ്രവിശ്യകളിലെ ലിബറലുകള്‍ക്ക് ജര്‍മ്മന്‍ ദേശത്തെ എകീകരിക്കാനുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ ഫ്രാങ്ക്ഫര്‍ട്ട് അസംബ്ലിയില്‍ സമ്മേളിക്കുന്നതിന് പ്രഷ്യന്‍ ഏകാധിപത്യത്തിന്‍റെ അന്ത്യം പ്രോത്സാഹനമായി. അവര്‍ ജര്‍മ്മന്‍ ഭരണകൂടത്തിന്‍റെ അതിരുകളേതെന്നു നിര്‍ണ്ണയിച്ചു; കൈസറിനു കിരീടം വെച്ചു നീട്ടി. പക്ഷെ, അദ്ദേഹം അതു നിരസിച്ചു. ജര്‍മ്മന്‍ പ്രവിശ്യകളിലും പ്രഷ്യയിലും ചില്ലറ പരിഷ്കരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ, ഒരു ഐക്യ ലിബറല്‍ ജര്‍മ്മനിയെന്ന പ്രതീക്ഷ അവിടെ ഒടുങ്ങി.
ആസ്ത്രിയയിലും, ഹംഗറിയിലും, ചെക്കോസ്ലോവാക്യയിലും, ഇറ്റലിയിലും സ്വയംഭരണവും, ജനാധിപത്യ നിയമസഭകളും, പുതിയ ഭരണഘടനകളുമുണ്ടാക്കാന്‍ ദേശീയസ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ കലാപങ്ങളുണ്ടാക്കി. പക്ഷെ, 1848ആഗസ്തു മുതല്‍, ആസ്ത്രിയന്‍ സേന അതിന്‍റെ സാമ്രാജ്യത്തിലെ ഓരോ പ്രതിഷേധവും അടിച്ചമര്‍ത്താന്‍ തുടങ്ങി. വിയന്നയിലും, ബുഡാപെസ്റ്റിലും, പ്രാഗിലും ആസ്ത്രിയന്‍ പട്ടാളം ലിബറലുകളുടെയും ജനായത്തവാദികളുടെയും ആവേഗത്തെ നിലം പരിശാക്കി; 1848ന്‍റെ തുടക്കത്തില്‍ വാണിരുന്ന പരമ്പരാഗത, യാഥാസ്ഥിതിക, ഭരണകൂടമായി സാമ്രാജ്യത്തെ പുന:സ്ഥാപിച്ചു. 
വധിക്കാനും തടവിലാക്കാനും വേണ്ടി വേട്ടയാടപ്പെട്ട പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് സ്വദേശം വിട്ടോടിപ്പോകേണ്ടി വന്നു. കാള്‍ മാര്‍ക്സും കുടുംബവും അദ്ദേഹത്തിന്‍റെ മിക്ക കൂട്ടുകാരും അവരില്‍പ്പെടും. “നാല്‍പ്പത്തിയെട്ടുകാര്‍” എന്നറിയപ്പെട്ട ഈ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്കും, അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കുടിയേറി.
     1848ലെ കലാപങ്ങള്‍ ഏകാധിപത്യത്തിന്‍റെ പ്രതിച്ഛായ ദുര്‍ബ്ബലമാക്കി; എങ്കിലും, സാരമായ മാറ്റമുണ്ടാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. 1848 ഡിസംബറില്‍ ഫ്രാന്‍സിലുണ്ടായ പ്രസിഡണ്ടു തിരഞ്ഞെടുപ്പിലൂടെ മുന്‍സാമ്രാട്ടിന്‍റെ മരുമകനായ ലൂയി നെപ്പോളിയന്‍ ഭരണത്തിലെത്തി. ഓസ്ട്രിയയിലാകട്ടെ, ഫ്രാന്‍സ് ജോസഫ് ഒന്നാമന്‍ കിഴക്കന്‍ യൂറോപ്പിലെങ്ങുമുള്ള ന്യൂനപക്ഷങ്ങളുടെ മേലുള്ള അടിച്ചമര്‍ത്തല്‍ അരക്കിട്ടുറപ്പിച്ചു. പ്രഷ്യയിലോ, പുതിയ നിയമസഭക്ക് അധികാരമൊന്നുമില്ലായിരുന്നു. അതു നിറയെ കൂലീനവര്‍ഗ്ഗത്തില്‍നിന്നുള്ള ശ്രേഷ്ഠജനമായിരുന്നു.
     1848ലെ ബൂര്‍ഷ്വാ വിപ്ലവം പരാജയപ്പെടാന്‍ രണ്ടു കാരണങ്ങളായിരുന്നു: ഒന്ന്‍, അതു സംഘടിക്കപ്പെട്ടത് മോശമായ രീതിയിലായിരുന്നു. രണ്ട്, അതില്‍ മുഖ്യമായും മുന്നിട്ടു നിന്നിരുന്നത് ഉദാരവല്‍ക്കരണത്തിനു ആത്മസമര്‍പ്പണം ചെയ്ത, എന്നാല്‍, ആത്യന്തികമായി, താഴേക്കിടയിലുള്ള തൊഴിലാളികളുടെ സംഘടനകളുടെ തീവ്രവാദത്തെ ഭയന്ന മദ്ധ്യവര്‍ഗ്ഗ നേതൃത്വമായിരുന്നു. ഫ്രാന്‍സിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായ വിപ്ലവങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തീവ്രവാദികള്‍ മുതിര്‍ന്നപ്പോള്‍, മദ്ധ്യവര്‍ഗ്ഗ ലിബറലുകള്‍ പിന്തിരിപ്പന്‍ ശക്തികളുടെ കൈകളിലേക്ക് ഭയന്നോടി. തീവ്രവിപ്ലവത്തിന്‍റെ അനിശ്ചിതത്വത്തിലല്ല, തങ്ങള്‍ക്കു പരിചിതമായ പരമാധികാരത്തിലും പരമമായ നിയമവാഴ്ചയിലുമാണ് അവര്‍ക്കു സുരക്ഷ തോന്നിയത്.
     മാര്‍ക്സും ഏംഗല്‍സും തിരിച്ചറിഞ്ഞതു പോലെ, കലാപങ്ങള്‍ അപക്വമായിരുന്നു. ബൂര്‍ഷ്വാ മേല്‍ക്കോയ്മയെ അട്ടിമറിച്ച് രാഷ്ട്രീയാധികാരത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള ഒരു രാജ്യാന്തര വര്‍ഗ്ഗമായി പ്രോലിറ്റെറിയറ്റിനെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ കാലവും, ജനാധിപത്യരാഷ്ട്രീയ സംസ്ഥാപനവും വേണ്ടിവരും. മാര്‍ക്സും ഏംഗല്‍സും ഏതു ബൂര്‍ഷ്വാസിയിലാണോ പ്രതീക്ഷയര്‍പ്പിച്ചത്, അതു, അവരെ നിരാശപ്പെടുത്തിക്കൊണ്ട്, ആയിടെ മാത്രം അവര്‍ പുറത്തിറക്കിയ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലെ പ്രവചനങ്ങള്‍ക്കു വിരുദ്ധമായി, ഒരു വിപ്ലവവര്‍ഗ്ഗമെന്ന നിലയില്‍ പരാജയമടഞ്ഞു
1848ല്‍നിന്നു പഠിച്ച പ്രധാന പാഠങ്ങള്‍ ഇവയാണ്. ഈ രണ്ടു ശുഭദര്‍ശികളായ വിപ്ലവകാരികളുടെ ഈ ആദ്യകൃതിയിറങ്ങിയ കാലം യൂറോപ്പിലെ പരാജയപ്പെട്ട മഹത്തായ വിപ്ലവങ്ങള്‍ക്കൊപ്പമായതിന്‍റെ 
രസകരമായ ആകസ്മികത അവര്‍ക്കു വളരെപ്പെട്ടെന്നു വളരാനുള്ള പ്രേരണയായി. സ്വതന്ത്രവും, ജനാധിപത്യരീതിയിലും സംഘടിതമായ ഒരു തൊഴിലാളി പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാതെ, പുസ്തകങ്ങളെ അവലംബിക്കുന്ന ബൂര്‍ഷ്വാജനാധിപത്യ വിപ്ലവം പരാജയപ്പെടുകയേയുള്ളൂവെന്ന് 1848ലെ സംഭവങ്ങള്‍ എക്കാലത്തേക്കുമായി തെളിയിച്ചു. തീവ്രവാദികളായ ഈ യുവ ശുഭാപ്തിവിശ്വാസികളെ, 1848ലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍, പ്രായോഗികമതികളായ വിപ്ലവകാരികളാക്കി. ഉട്ടോപ്യന്‍ സോഷ്യലിസത്തിന്‍റെ കാലത്തിന് അറുതിയായിരിക്കുന്നു. പ്രവാസവും, 1848ലെ പൊട്ടിത്തെറികള്‍ക്കു ശേഷമുള്ള രാഷ്ട്രീയത്തില്‍നിന്നുള്ള അടിച്ചേല്‍പ്പിക്കപ്പെട്ട ഒറ്റപ്പെടലും, മാര്‍ക്സിനും ഏംഗല്‍സിനും അവരുടെ സിദ്ധാന്തങ്ങളെ പാകപ്പെടുത്താന്‍ സഹായിച്ചു.
മാര്‍ക്സുമാര്‍ക്ക് 1848 എന്ന വര്‍ഷം, യൂറോപ്യന്‍ വിപ്ലവങ്ങളുടെ കുത്തൊഴുക്കില്‍, തിരക്കേറിയ രാജ്യാന്തരഭ്രമണത്തിന്‍റേതായിരുന്നു. ഒരു ഹ്രസ്വകാലം അവര്‍ പാരീസില്‍ ജീവിച്ചു; പിന്നെ, ‘New Rhenish Gazette’ തുടങ്ങാന്‍ കൊളോണിലേക്കു നീങ്ങി; പ്രഷ്യന്‍ ഗവര്‍മ്മെണ്ട് പത്രം നിരോധിക്കുകയും അടച്ചുപൂട്ടുകയും ചെയ്തപ്പോള്‍, വീണ്ടും, പാരീസിലേക്കു മടങ്ങി. ഫ്രാന്‍സിലും, താമസിയാതെ, സുരക്ഷയില്ലാതെയായി. കാളും ഭാര്യയും ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് വിടണമെന്ന കല്‍പ്പനയോടെ പോലീസുസര്‍ജന്‍റിന്‍റെ, ഇപ്പോഴേക്കും സുപരിചിതമായ, രൂപം ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷമായി. അനുസരിച്ചില്ലെങ്കില്‍, ചതുപ്പുള്ള ബ്രിട്ടനിയിലെ വാന്നില്‍ തുറുങ്കിലടക്കപ്പെടുന്നതാണ്2 .
മാര്‍ക്സുമാര്‍ അവരുടെ സമ്പാദ്യങ്ങള്‍ പെറുക്കിക്കെട്ടി; സുരക്ഷിതമായൊരു താവളമന്വേഷിച്ച് ഇംഗ്ലണ്ടിലേക്കു നീങ്ങുന്ന മറ്റു അഭയാര്‍ത്ഥികളുടെ കൂടെ ചേര്‍ന്നു; അവരെ സ്വീകരിക്കുമായിരുന്ന അവശേഷിച്ച ഒരേയൊരു രാജ്യത്തിലേക്ക്. ധാന്യനിയമങ്ങള്‍ പിന്‍വലിച്ച കൊല്ലമാണ് അവര്‍ ലണ്ടനിലെത്തുന്നത്; ആദ്യമായൊരു യഹൂദന്‍, ഡിസ്രേലി, കൺസര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ കൊല്ലം; ബ്രിട്ടന്‍ പഞ്ചാബ് പിടിച്ചടക്കിയ, യൂസ്റ്റണ്‍ സ്റ്റേഷനിലെ വിശാലമായ ഹാള്‍ ഉത്ഘാടനം ചെയ്യപ്പെട്ട, ലക്കോട്ടുകള്‍ ഉണ്ടാക്കാനുള്ള ഒരു യന്ത്രത്തിനു പേറ്റന്‍റ് അനുവദിച്ചു കിട്ടിയ കൊല്ലം. സാഹിത്യത്തിലാകട്ടെ, ഷാര്‍ലറ്റ് ബ്രോണ്ടേയുടെ ‘ജെയിന്‍ ഐര്‍’ പ്രസിദ്ധീകരിക്കപ്പെട്ട കാലം. ഡിക്കന്‍സ് ‘ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡും’ മക്കാളെ ‘ഇംഗ്ലണ്ടിന്‍റെ ചരിത്രവും’ പ്രസിദ്ധീകരിച്ചിരുന്നു. ഡാര്‍വിന്‍ ‘വംശോല്‍പ്പത്തി’ എഴുതുന്നുണ്ടായിരുന്നു. ആനീ ബസന്‍റും ചാള്‍സ് ബ്രാഡ്ലോയും ലൈംഗികവിദ്യാഭ്യാസത്തിനെതിരെയുള്ള ബ്രിട്ടീഷ് സെന്‍സര്‍ഷിപ്പിനെ വെല്ലുവിളിക്കുകയായിരുന്നു. നാടകരംഗത്താകട്ടെ, ഷേക്സ്പീരിയന്‍ നടിയും അടിമത്തവിരുദ്ധയുമായ, ഐതിഹാസികപ്രശസ്തിയുള്ള, ഫാനി കെംബ്ളെ തന്‍റെ ധനികനും അടിമകള്‍ക്കുടയോനുമായ പിയേര്‍സ് ബട്ലറെ, ഒടുവില്‍, വിവാഹത്തില്‍നിന്നു മോചിപ്പിച്ചിരുന്നു.
ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് മാര്‍ക്സും കുടുംബവും ബ്രിട്ടനിലെത്തുന്നത്. അവരതിനെ എന്നേക്കുമായ് മാറ്റിമറിക്കും.
ബ്രിട്ടനിലെ ജനസംഖ്യ ഒരിരുപതു ദശലക്ഷം വരുമായിരുന്നു. അതില്‍ പത്തു ശതമാനം ലണ്ടനിലും അതിന്‍റെ പ്രാന്തങ്ങളിലുമായി പൊറുത്തു. 1840കളില്‍ ബ്രിട്ടനില്‍നിന്ന്‍ ഇരുപത്തയ്യായിരത്തിലധികം ജനം അമേരിക്കയിലേക്കു കുടിയേറി; എഴുപത്തയ്യായിരത്തിലധികമാളുകള്‍ അയര്‍ലന്‍ഡ് വിട്ടു. 1848ലെ വിപ്ലവങ്ങള്‍ക്കു പിറകേ ആയിരക്കണക്കിന് “നാല്‍പ്പത്തിയെട്ടുകാര്‍” ബ്രിട്ടനിലേക്കു കുടിയേറി. ജയിലിലടക്കപ്പെടാതെ പ്രവാസികളാകാന്‍ കഴിഞ്ഞ ഭാഗ്യവാന്മാര്‍  --- അവരില്‍ മിക്കവരും തീവ്രവാദികളോ, മദ്ധ്യവര്‍ഗ്ഗികളോ, അല്ലെങ്കില്‍ അതു രണ്ടുമോ ആയിരുന്നു -— പ്രവാസികളുടെ മുഖ്യ സിരാകേന്ദ്രമായി കണ്ടത് ലണ്ടനാണ്.
18489ലെ ശരല്‍ക്കാലത്ത് ചെല്‍സിയയിലെ നാലാം ആൻഡേഴ്സന്‍ തെരുവില്‍ മാര്‍ക്സ് കുടുംബം താല്‍ക്കാലിക വസതി വാടകക്കെടുക്കുകയായിരുന്നു. മോം വീണ്ടും ഗര്‍ഭിണിയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വിശ്വനഗരിയില്‍ തന്‍റെ കളിപ്പാട്ടക്കട കെട്ടിപ്പൊക്കുകയായിരുന്നൂ ഹാന്‍സ് റോക്കിള്‍. അവര്‍ കൂടെക്കൊണ്ടു വന്നിരുന്ന “സമ്പാദ്യങ്ങളില്‍” കൂടുതലും പുസ്തകങ്ങളും, കടലാസുകളും, ലഘുലേഖകളുമായിരുന്നു; മേശകളും, കസേരകളും, തൊട്ടിലുകളുമല്ല. പക്ഷെ, ജെന്നിയുടെ അമ്മകൊടുത്ത തുണികളും, വെള്ളിപ്പാത്രങ്ങളുമുള്ള ഒരു പെട്ടി അവര്‍വശം ഉണ്ടായിരുന്നു. കുറച്ചു കാശുണ്ടാക്കാന്‍, പിന്നീട്, അവയില്‍ ചിലതുമായി മാര്‍ക്സ് ഒരു പണയക്കടക്കാരനെ സമീപിച്ചപ്പോള്‍ അയാള്‍ പോലീസിനെ വിളിച്ചു. തന്‍റെ ഭാര്യയുടേതാണിവയെന്ന്‍ ഇയാള്‍ അവകാശപ്പെടുന്നുവെന്ന് കടക്കാരന്‍ വിശദീകരിച്ചു. "പക്ഷെ, ഇയാളൊരു അലഞ്ഞു തിരയുന്ന കുടിയേറ്റക്കാരന്‍ തെണ്ടിയാണ്. ഇയാളിവ മോഷ്ടിച്ചതാണെന്നാണ് എന്‍റെ തോന്നല്‍." ആയിടെ ഭ്രഷ്ടരാക്കപ്പെട്ട യൂറോപ്യന്‍ കുടിയേറ്റക്കാരെ ലണ്ടനിലെ ജനം എങ്ങിനെയാണ് കണ്ടതെന്നതിലേക്കുള്ള മൂര്‍ച്ചയേറിയ ഉള്‍ക്കാഴ്ച്ച തരുന്നതാണ് ഈ സംഭവം.
     കുടുംബത്തിനു സുരക്ഷിതമായൊരു അഭയസ്ഥലിയായിരുന്നു ലണ്ടന്‍. പക്ഷെ, കുടുംബചരിത്രത്തിന്‍റെ ഈ ഭാഗമെഴുതുമ്പോള്‍ റ്റസ്സിയുടെ തൂലികയ്ക്കു പിറകില്‍ തത്തിയിരുന്ന ഷേയ്ക്സ്പീരിയന്‍ പ്രതീകം കടമെടുത്തു പറഞ്ഞാല്‍, അതു കൊടുങ്കാറ്റുലക്കുന്നതായിരുന്നു. “നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് --- എല്ലാവരും ഏറെക്കുറെ അഗതികള്‍ തന്നെ --- ലണ്ടനിലിപ്പോള്‍. നരക ദാരിദ്ര്യത്തിന്‍റെയും, കഠിന യാതനയുടെയും വര്‍ഷങ്ങളാണ് തുടര്‍ന്നു വന്നത്. ഒരപരിചിത ദേശത്ത് കയ്യില്‍ നയാപ്പൈസയില്ലാത്ത ഒരപരിചിതനു മാത്രം മനസ്സിലാകുന്ന യാതന.” ജര്‍മ്മന്‍ യഹൂദരാണവര്‍. ഒരു പരുക്കന്‍ നഗരത്തിലെ വിപ്ലവകാരികളായ പ്രവാസികള്‍. ആ നഗരമാകട്ടെ, ശീലിച്ചുപോന്ന ബ്രിട്ടീഷ് നിര്‍മ്മമതയോടെ അവരെ തള്ളുകയോ കൊള്ളുകയോ ചെയ്തില്ല.
               1849 നവംബര്‍ 5നു ചെല്‍സിയയില്‍വെച്ച് മോമിന്‍റെ അടുത്ത കുഞ്ഞു പിറന്നു. അവര്‍ ഈറ്റു നോവിലായിരിക്കെ, പുറത്താകെ ബഹളമായിരുന്നു. മുഖംമൂടികളണിഞ്ഞ ആണ്‍കുട്ടികള്‍ “ഗൈ ഫോക്സ് നീണാള്‍ വാഴട്ടെ”യെന്ന്‍ ആര്‍ക്കുകയായിരുന്നു. മഹാനായ ആ തീവ്രവാദിയെ ആദരിക്കാന്‍ നവജാത ആണ്‍ശിശുവിനു അവര്‍ ഹെയിന്‍ റിച് ഗിദോ, അഥവാ, “കുഞ്ഞു ഫോക്സ്” അതുമല്ലെങ്കില്‍, “ഫോക്സി” എന്നു പേരിട്ടു. തുടക്കത്തിലേ അവന്‍ ദുര്‍ബ്ബലനും രോഗിയുമാണെന്ന് തോന്നി.
     1850ലെ വസന്തത്തില്‍, കോടതിയില്‍ നിന്നു കങ്കാണിമാര്‍ വന്ന്, കുടുംബത്തെ ചെല്‍സിയയില്‍നിന്ന്‍ കുടിയൊഴിപ്പിച്ചു; മരസ്സാമാനങ്ങളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടുകെട്ടി. ഹാന്‍സ് റോക്കിളിനു തന്‍റെ സമ്പാദ്യങ്ങള്‍ ചെകുത്താനു കൊടുക്കേണ്ടിവരികയായിരുന്നു. ലെയ്സസ്റ്റര്‍ സ്ക്വയറിലെ ഒരു ജര്‍മ്മന്‍ ഹോട്ടലില് അവര്‍ക്കു ചിലവഴിക്കാന്‍ കഴിഞ്ഞ ഇടവേള വെറും ഒരാഴ്ച്ചയാണ്. പണമടക്കാന്‍ അവര്‍ക്കു പാങ്ങില്ലെന്നു കണ്ടപ്പോള്‍ ഹോട്ടലുടമ അവരെ തെരുവിലേക്കു തള്ളി. “ഒരു രാവിലെ,” ജെന്നി എഴുതി, “ഞങ്ങളുടെ മാന്യനായ ആതിഥേയന്‍ ഞങ്ങള്‍ക്കു പ്രാതല്‍ വിളമ്പാന്‍ വിസമ്മതിച്ചു. താമസിക്കാന്‍ മറ്റൊരിടം തിരയാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി.”
     മോമിന്‍റെ അമ്മ വെച്ചുനീട്ടിയ മറ്റൊരു അടിയന്തിര സഹായത്തിന്‍റെ പിന്‍ബലത്തില്‍, യഹൂദനായ ഒരു കസവു വ്യാപാരിയുടെ വീട്ടില്‍, മാര്‍ക്സുമാര്‍ക്ക് മുറികള്‍ കിട്ടി; സോഹോക്കടുത്ത്. നാലു കുട്ടികള്‍ക്കുമൊപ്പം അവരവിടെ ദുരിതമാര്‍ന്ന ഒരുഷ്ണകാലം കഴിച്ചുകൂട്ടി. മോമിന്‍റെ അമ്മ കരോളിന്‍ മകള്‍ക്കു പണമയച്ചു. കൊച്ചുകുഞ്ഞുമായി ട്രയറിലെ വീട്ടിലേക്കു വരാന്‍ പറഞ്ഞു. അവിടെ മകളെ ശുശ്രൂഷിക്കാന്‍ അവരുണ്ടാകുമല്ലോ. മാര്‍ക്സിനെയും മറ്റു കുട്ടികളെയും നോക്കാന്‍ കൊച്ചുലെന്നിനെ ലണ്ടനില്‍ത്തന്നെ നിര്‍ത്താനും പറഞ്ഞു.
     (ഗൈ ഫോക്സിന്‍റെ) വെടിമരുന്നു ഗൂഢാലോചനയുടെ അതേ ദുര്‍വ്വിധി തന്നെയായിരുന്നു ഫോക്സിക്കും. ജനിച്ച് ഒരു കൊല്ലം കഴിഞ്ഞ്, 1850 നവംബറില്‍, അവന്‍ മെനിന്‍ജൈറ്റിസ് ബാധിച്ചു മരിച്ചു. മുലപ്പാലിലൂടെ താന്‍ കുഞ്ഞുഫോക്സിക്കു തന്‍റെ വ്യാകുലതകള്‍ പകര്‍ന്നു നല്‍കിയിരിക്കണമെന്നു ജെന്നി ആശങ്കിച്ചു. “അവനു നിരന്തരമായ അസ്വസ്ഥതയും, അസഹനീയമായ വേദനയുമുണ്ടാക്കത്തക്കവണ്ണം എത്രയോ ദു:ഖവും സ്വകാര്യ വ്യാകുലതകളുമായിരുന്നു പാലിലൂടെ (അവന്‍) കുടിച്ചത്.” അവരപ്പോള്‍ ആറു മാസത്തോളം, വീണ്ടും, ഗര്‍ഭിണിയായിരുന്നു.
     താമസിയാതെ, അവര്‍ വീണ്ടും താമസം മാറി; 28 ഡീന്‍ സ്ട്രീറ്റിലേക്ക്. അവിടെയാണ്, 1851മാര്‍ച്ചില്‍, ജെന്നിയുടെ അമ്മയുടെ ഏറ്റവും ഇളയ അനിയത്തിയുടെ പേരിട്ട, ഫ്രാന്‍സിസ്ക ജനിക്കുന്നത്. പന്ത്രണ്ടാഴ്ച്ച കഴിഞ്ഞ് കുടുംബത്തില്‍ ഒരു നവാഗതന്‍ കൂടിയുണ്ടായി. കൊച്ചുലെന്നി തന്‍റെ ആദ്യത്തേതും അവസാനത്തേതുമായ കുട്ടിയെ പ്രസവിച്ചു. ഈ രണ്ടു നവാഗതര്‍ക്കും വീട്ടില്‍ സ്ഥലമില്ലായിരുന്നു. പരിക്ഷീണയായ മോമിനു മുലയൂട്ടാന്‍ വയ്യായിരുന്നു. അതുകൊണ്ട്, കൊച്ചുലെന്നിന്‍റെയും, തന്‍റെയും കുട്ടികളെ മുലയൂട്ടുന്ന ഒരായയെ ഏല്‍പ്പിച്ചു.
     ഫ്രാന്‍സിസ്കയെ രക്ഷിക്കാനുള്ള സര്‍വ്വ പ്രയത്നവും പാഴിലായി. ഒരു കൊല്ലം കഴിഞ്ഞ്, 1852 ഏപ്രിലില്‍, അവള്‍ ന്യൂമോണിയ പിടിച്ചു മരിച്ചു. അവളുടെ കൊച്ചു ശരീരം അവര്‍ പിറകിലെ മുറിയില്‍ കിടത്തി. “ഞങ്ങളുടെ ജീവനുള്ള മൂന്നു കുട്ടികള്‍ ഞങ്ങള്‍ക്കരികെ കിടന്നു,” മോം ഓര്‍മ്മിച്ചെടുത്തു, “മരിച്ചു മരവിച്ച ശരീരമായി അടുത്ത മുറിയില്‍ കിടക്കുന്ന കുഞ്ഞു മാലാഖക്കു വേണ്ടി ഞങ്ങള്‍ കരഞ്ഞു.” ശവപ്പെട്ടിക്കും, ഫ്രാന്‍സിസ്കയെ സംസ്കരിക്കാനും മോമിന് ഒരു സുഹൃത്തില്‍നിന്ന്‍ രണ്ടു പൌണ്ട് കടം വങ്ങേണ്ടി വന്നു.
     ഹോഫ്മാന്‍റെ ഏതു കഥകളെയും പോലെ ഭീകരവും കരയിപ്പിക്കുന്നതുമായിരുന്നൂ ഈ സംഭവങ്ങള്‍. സപ്തംബറില്‍ മാര്‍ക്സ് പരവശപ്പെട്ട് ഏംഗല്‍സിനെഴുതി. “എന്‍റെ ഭാര്യക്ക് അസുഖമാണ്. കൊച്ചുജെന്നിക്കും അസുഖമാണ്. കൊച്ചുലെന്നിനു ഒരു തരം ഞരമ്പു ജ്വരവും. എനിക്കു ഡോക്റ്ററെ വിളിക്കാനായില്ല. ആവുകയുമില്ല. കാരണം, മരുന്നിനു എന്‍റെ കയ്യില്‍ കാശില്ല. പോയ എട്ടോ, പത്തോ ദിവസമായി ഞാനെന്‍റെ കുടുംബത്തെ തീറ്റുന്നത് റൊട്ടിയും ഉരുളക്കിഴങ്ങുമാണ്. ഇന്നതു  പോലും കൈക്കലാക്കാന്‍ എനിക്കു പറ്റുമോ എന്നു ഞാന്‍ ഇപ്പോഴും ശങ്കിക്കുകയാണ്.”
     ഏംഗല്‍സ് ആയിടെ ലണ്ടന്‍ വിട്ടതായിരുന്നു. സാഹിത്യപരമോ, പത്രപ്രവര്‍ത്തനപരമോ ആയ ജോലിക്കു ശ്രമിക്കുന്നതുപേക്ഷിച്ച് മാഞ്ചസ്റ്ററിലേക്കാണ് അദ്ദേഹം പോയത്. “ഏറെ പ്രതികൂലമായ സാഹചര്യത്തില്‍, അച്ഛന്‍റെ കമ്പനിയില്‍ ഒരു ക്ലാര്‍ക്കായി ജോലി നോക്കാന്‍.” മാര്‍ക്സിന്‍റെ നേട്ടമുണ്ടാക്കാത്ത, എന്നാല്‍, അപൂര്‍വ്വമായ പ്രതിഭക്കു ധനസഹായത്തിനായി ആരെങ്കിലും പണിയെടുത്തേ പറ്റൂവെന്ന്‍ ഏംഗല്‍സു മനസ്സിലാക്കി. എർമ്മന്‍ ആന്‍ഡ് ഏംഗല്‍സിലെ ക്ലാര്‍ക്കും ജെനറല്‍ അസിസ്റ്റന്‍റുമായുള്ള തന്‍റെ പുതിയ ജോലി അദ്ദേഹത്തിനു നൂറു പൌണ്ട് വാര്‍ഷികവരുമാനം നേടിക്കൊടുത്തു. ഒപ്പം, കമ്പനിയുടെ 
ലാഭത്തിന്‍റെ പത്തു ശതമാനവും. ഇവ മുഴുവനും അദ്ദേഹം മാര്‍ക്സുമാരുമായി പങ്കിട്ടു.
     1849ല്‍ ലണ്ടനിലെത്തിയതു മുതല്‍ മാര്‍ക്സിനു രാഷ്ട്രീയമായ ഒരു കുന്നു ജോലികള്‍ ചെയ്യാനുണ്ടായിരുന്നു. അവയെല്ലാം അങ്ങിനെതന്നെ കിടപ്പായിരുന്നു. ജര്‍മ്മന്‍ വര്‍ക്കേഴ്സ് എജുക്കേഷണല്‍ സൊസൈറ്റിയുടെ ആസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ലീഗിനൊരു പുതിയ താവളം സ്ഥാപിക്കുന്നതും, ജര്‍മ്മന്‍ അഭയാര്‍ത്ഥികളുടെ സഹായത്തിനായി ഒരു കമ്മറ്റി നടത്തുന്നതുമായിരുന്നൂ അവയില്‍ ഏറെ സമയമാവശ്യമുണ്ടായിരുന്ന ജോലികള്‍. ഗ്രേയ്റ്റ് വിന്‍ഡ്മില്‍ സ്ട്രീറ്റും ആര്‍ച്ചര്‍ സ്ട്രീറ്റും സന്ധിക്കുന്നിടത്തുള്ള റെഡ് ലയണ്‍ പബ്ബിനു മുകളിലെ ജര്‍മ്മന്‍ വര്‍ക്കേഴ്സ് എജുക്കേഷണല്‍ സൊസൈറ്റി ക്ലബ്ബു മുറിയിലെ പതിവു സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. യുവഅഭയാര്‍ത്ഥികള്‍ക്ക് അദ്ദേഹം അവിടെ ക്ലാസുകളെടുക്കും. പ്രഭാഷണം ചെയ്യും. ഭാഷകളും, ദര്‍ശനവും, രാഷ്ട്രീയസാമ്പത്തികശാസ്ത്രവുമൊക്കെയായിരുന്നു വിഷയങ്ങള്‍. 1849നവംബറില്‍ അദ്ദേഹം ദീര്‍ഘമായൊരു പ്രഭാഷണ പരമ്പരക്കു തുടക്കമിട്ടു. പരമ്പരയുടെ തലക്കെട്ടിതാണ്: “എന്താണു ബൂര്‍ഷ്വാസ്വത്ത്?” അദ്ദേഹത്തിനു സ്വത്തൊന്നുമില്ലാത്തതുകൊണ്ട് അങ്ങിനെ ചോദിച്ചതില്‍ തെറ്റില്ല.
     1850ല്‍ മാര്‍ക്സ് 28 ഡീന്‍ സ്ട്രീറ്റിനെ കമ്മ്യൂണിസ്റ്റു ലീഗിന്‍റെ താല്‍ക്കാലിക ആസ്ഥാനമാക്കി. കൊളോണ്‍ കുറ്റവിചാരണക്കാര്‍ക്കു പിന്തുണ നേടാന്‍ പ്രചാരണം നടത്തുന്ന സന്നദ്ധസേവകരെക്കൊണ്ട് അവിടം കുത്തിനിറഞ്ഞു. കുടുംബത്തിനുമേലതു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി. കൊല്ലാവസാനത്തോടെ കമ്മ്യൂനിസ്റ്റു സഭ ഇല്ലാതെയായി. “മൂലധന”ത്തിനു വേണ്ടിയുള്ള സൈദ്ധാന്തിക ഗവേഷണത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാര്‍ക്സ് തീരുമാനിച്ചു. എന്നാല്‍, അതേ ക്ഷണം, New Rhenish Gazetteന്‍റെ ലണ്ടനില്‍നിന്നുള്ള പുന:പ്രസിദ്ധീകരണം അദ്ദേഹത്തിന്‍റെ ശ്രദ്ധ തെറ്റിച്ചു. അതു നല്ലൊരു പത്രപ്രസിദ്ധീകരണമായിരുന്നു. വരിക്കാരെ ചേര്‍ത്തു പണമുണ്ടാക്കാന്‍ പറ്റാതെ, അഞ്ചു ലക്കങ്ങള്‍ക്കൊടുവില്‍, അതു ചുരുണ്ടുകൂടി.
          1851 ശരല്‍ക്കാലത്തോടെ മാര്‍ക്സ് ന്യൂയോര്‍ക്ക് ഡെയ് ലി  ട്രിബ്യൂണിന്‍റെ ഒരു പതിവു കറസ്പോണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. ട്രിബ്യൂണില്‍നിന്നുള്ള വരുമാനത്തോടൊപ്പം, മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ചെയ്ത പത്രപ്രവര്‍ത്തനത്തിലൂടെ ഒരമ്പതു പൌണ്ടു കൂടി മാര്‍ക്സ് ഒപ്പിച്ചെടുത്തു. എന്നിട്ടും, ശരാശരി 200 പൌണ്ടു വാര്‍ഷിക വരുമാനമുണ്ടായിട്ടുകൂടി (അതില്‍ ഡീന്‍ സ്ട്രീറ്റിലെ വാടക പത്തു ശതമാനം വരും ... കൊല്ലത്തില്‍ 22പൌണ്ട്), കടക്കാരുടെ പണമൊടുക്കാനോ, ആഹാരസാധനങ്ങള്‍ക്കുള്ള പതിവു ബില്ലുകളടക്കാനോ കഴിഞ്ഞിരുന്നില്ല.
     ഹാന്‍സ് റോക്കിളിനെപ്പോലെ മാര്‍ക്സിനു ചെകുത്താനുള്ള കടമോ, ഇറച്ചി വെട്ടുകാരനുള്ള കടമോ വീട്ടാനായിരുന്നില്ല. അതേസമയം, ഈ സമ്മര്‍ദ്ദ പരിതസ്ഥിതിയില്‍, അദ്ദേഹം മൂലധനത്തിന്‍റെ ഗതിവിഗതികളെപ്പറ്റിയുള്ള ഗവേഷണത്തിനു പാടുപെടുകയുമായിരുന്നു. സമയോചിതമായി, “അത്യാവശ്യം”, വേണ്ടുന്ന ലഘുലേഖാരചനകളുടെ പ്രലോഭനങ്ങള്‍ ഗവേഷണത്തെ നിരന്തരം തടസ്സപ്പെടുത്തി. 1851 ഡിസംബറില്‍, അദ്ദേഹം “ലൂയി ബോണാപ്പാര്‍ട്ടിന്‍റെ പതിനെട്ടാം ബ്രൂമേര്‍” എഴുതാന്‍ തുടങ്ങി. അമേരിക്കയില്‍, ജര്‍മ്മന്‍ഭാഷയില്‍, പ്രസിദ്ധീകരിച്ചിരുന്ന “ദ റവലൂഷന്‍” എന്ന പത്രമാണ് അദ്ദേഹത്തെ ആ ദൌത്യമേല്‍പ്പിച്ചത്. അങ്ങിങ്ങു ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റു ഭ്രാതൃസംഘത്തെ “സ്മരണീയരായ വിഡ്ഢിക്കഴുതകളെന്നും, ജനായത്ത കോമാളിക്കോമരങ്ങളെന്നും” കളിയാക്കി, “പ്രവാസത്തിലെ മഹാന്മാര്‍” എന്നു ക്രൂരമായ ആനന്ദത്തോടെ പേരിട്ട, ഒരു പ്രഹസനരചനയില്‍ 1852ലെ നിരവധി മാസങ്ങള്‍ അദ്ദേഹം പാഴാക്കി. ഭാഗ്യത്തിന്, ഒരു ചതിയിലൂടെ പ്രഷ്യന്‍ രഹസ്യ സേനക്ക് അതിന്‍റെ കയ്യെഴുത്തു പ്രതി, പ്രസാധകനു കൊടുത്തയക്കാനായി ഏല്പ്പിക്കപ്പെട്ടയാള്‍, വില്‍ക്കുകയാണുണ്ടായത്.. തദ്ഫലമായി, ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് അതു പ്രസിദ്ധീകൃതമായത്. “കൊളോണിലെ കമ്മ്യൂണിസ്റ്റു കുറ്റവിചാരണയെക്കുറിച്ചുള്ള വെളിപ്പെടത്തലുകള്‍” എന്ന യുക്തിഭദ്രമായ ഒരു ലേഖനം അദ്ദേഹം എഴുതുകയുണ്ടായി എന്നതാണ് ഏറെ പ്രസക്തമായ കാര്യം. “കൊച്ചു മണ്‍പുറ്റുകള്‍” മാത്രാമാണിവയെന്നു അദ്ദേഹത്തിനും മാര്‍ക്സിനും അറിയാമായിരുന്നു. രാഷ്ട്രീയസാമ്പത്തികാപഗ്രഥനവുമായി അദ്ദേഹം മുമ്പോട്ടു നീങ്ങേണ്ടത് അത്യാവശ്യമാണ്. ഈയൊരു വസ്തുത അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പതിവായി പൊങ്ങാറുള്ള അസ്വസ്ഥജനകമായ കുരുക്കളുടെ നില കൂടുതല്‍ വഷളാക്കി.
     ഇതാണ്, ഹാന്‍സ് റോക്കിളെന്ന യക്ഷിക്കഥയുടെ രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ട, റ്റസ്സി പിറക്കുന്നതിനു തൊട്ടുമുമ്പുള്ള, വര്‍ഷങ്ങളുടെ പശ്ചാത്തലം. “അതൊരു ഭീകര കാലമായിരുന്നു,” ലൈബ്രറി --- ലീബ്നെക്റ്റ് --- വര്‍ഷങ്ങള്‍ക്കു ശേഷം എലിനോറിനോടു പറഞ്ഞു, “എങ്കിലും അതുജ്ജ്വലമായിരുന്നു.” വിപ്ലവകാരിയായ ഒരു സോഷ്യലിസ്റ്റായിരുന്നു ലൈബ്രറി. റെയ്ക്സ്റ്റാഗിലെ അംഗം. പലനാടുകളില്‍ ജയില്‍പ്പുള്ളിയായ മനുഷ്യന്‍. കുടുംബത്തിന്‍റെ വിശ്വസ്ത സുഹൃത്തും, രാഷ്ട്രീയ സഖാവും. ചിലപ്പോഴൊക്കെ, അരിശം വരുത്തും വിധം ശുഭാപ്തിവിശ്വാസക്കാരനായ ആദര്‍ശവാദി. റ്റസ്സിയുടെ ജിവിതത്തിലെ പരമപ്രധാനമായൊരു വ്യക്തി. 1850ലാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ഓള്‍ഡ്‌ കോംപ്റ്റണ്‍ സ്ട്രീറ്റിലെ മോഡല്‍ ലോഡ്ജിംഗിലാണ് അദ്ദേഹം ആദ്യ ഭാര്യക്കൊപ്പം കഴിഞ്ഞത്. കമ്മ്യൂണിസ്റ്റു ലീഗിലെ അംഗമാകാനുള്ള സൂക്ഷ്മപരിശോധനക്ക് അദ്ദേഹം അപേക്ഷ നല്‍കി. അദ്ദേഹത്തിന്‍റെ യോഗ്യതകള്‍ പരിശോധിക്കുന്നതില്‍ ഏംഗല്‍സും മാര്‍ക്സും ഏറെ കര്‍ക്കശരായിരുന്നു.
മാര്‍ക്സിന്‍റെ കുട്ടികളാണ് ലീബ്നെക്റ്റിനെ ലൈബ്രറിയെന്നു വിളിച്ചത്. മുതിര്‍ന്നവരും ആ പേരംഗീകരിച്ചു. എന്നാല്‍, ആര്‍ക്കും, ലൈബ്രറിക്കു പോലും, കുട്ടികള്‍ അദ്ദേഹത്തെ അങ്ങിനെ വിളിച്ചതെന്തിനെന്നു മനസ്സിലായിരുന്നില്ല. റ്റസ്സി പിറക്കുമ്പോള്‍ അരികിലുണ്ടായിരുന്ന അദ്ദേഹത്തിന്, തുടക്കം മുതല്‍ക്കേ, അവളെ ഏറെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്തെ അവളുടെ ജാഗ്രതയും, ജിജ്ഞാസയും, തര്‍ക്കിക്കലും അദ്ദേഹത്തിനു പ്രിയമായിരുന്നു. അവള്‍ “അടക്കമില്ലാത്തവളും, അറിയാനുള്ള വ്യഗ്രതയുള്ളവളും, മനസ്സിന്‍റെ ചക്രവാളങ്ങള്‍ സദാ വിപുലമാക്കുന്നവളു”മായിരുന്നു. കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെ പഠിപ്പിക്കേണ്ടതാണെന്ന് പറയാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ്‌ മാര്‍ക്സ്. പക്ഷെ, റ്റസ്സിക്കു, അവളുടെ സ്വഭാവം രൂപപ്പെടുന്ന ബാല്യകാലത്ത്‌, “മൂലധന”മെഴുതുന്നതിലൂടെ മാര്‍ക്സ് നിര്‍ണ്ണായകമായ വിദ്യാഭാസമരുളി.
“സാമ്പത്തികശാസ്ത്രത്തെപ്പറ്റി നീയൊരു പുസ്തകമെഴുതിക്കഴിഞ്ഞാല്‍പ്പിന്നെ, ഈ കുടിയേറ്റപ്പടയുടെ സര്‍വ്വജല്‍പ്പനവും നില്‍ക്കില്ലേ?” 1851ല്‍ മാര്‍ക്സിനോട് എംഗല്‍സ് ചോദിച്ചു. സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ എഴുതുവാനും, ചരിത്രഭൌതികവാദം വിശദീകരിക്കുവാനും ഏംഗല്‍സ് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബൈബിളും, ഖുറാനും, താല്‍മൂദും, ഷേയ്ക്സ്പിയര്‍ കൃതികളും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച,  “മൂലധന”മായി മാറിയ, രാഷ്ട്രീയസാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള തന്‍റെ മഹത്തായ ഗവേഷണത്തിനു മാര്‍ക്സ്, ഒടുവില്‍, ഗൌരവത്തോടെ തയ്യാറായി.
ചരിത്രപരമായ ഭൌതികവാദവും സോഷ്യലിസവും ശ്വസിച്ചും ജീവിച്ചുമാണ് എലിനോര്‍ മാര്‍ക്സ് വളര്‍ന്നു വന്നതെന്നു പറയുന്നത് ആലങ്കാരികമായല്ല, അക്ഷരാര്‍ത്ഥത്തിലാണ്. ക്ലാസ്സിക്കല്‍ കാലം മുതല്‍ ആധുനിക കാലം വരെയുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചരിത്രത്തെക്കുറിച്ചുള്ള യുക്തിയുക്തമായ ഒരു പഠനം അവതരിപ്പിക്കാനാണ് മാര്‍ക്സ് ശ്രമിച്ചത്. അതു ചരിത്രത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ കണ്ടെത്താനുള്ള അനേഷണമായിരുന്നു. അച്ഛന്‍റെ, മുതിര്‍ന്നൊരാളുടെ പരിപ്രേക്ഷ്യത്തിലൂടെയുള്ള, മഹാഗവേഷണത്തിന്‍റെ വിഷയം റ്റസ്സിക്കു മനസ്സിലാക്കാന്‍ പറ്റില്ലല്ലോ. പക്ഷെ, തന്‍റെ സിദ്ധാന്തത്തിനുള്ള തെളിവുകള്‍ സ്വരുക്കൂട്ടുന്നതിനിടയില്‍, അദ്ദേഹം തന്‍റെ കൊച്ചുമകള്‍ക്ക് ഉപകാരപ്പെടാനും ആസ്വദിക്കാനും പാകത്തിലുള്ള കഥകകളാക്കാന്‍ പറ്റുന്ന ദൃഷ്ടാന്തങ്ങളും സംഭവങ്ങളും അവയില്‍നിന്നു തിരഞ്ഞെടുത്തു.
പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍, പാവപ്പെട്ടവര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുമെതിരെയുള്ള, പാര്‍ലിമെണ്ട് ആക്റ്റുകള്‍ വഴി കൂലി വെട്ടിക്കുറച്ച,  നിയമനിര്‍മ്മാണത്തെപ്പറ്റി പഠിക്കുമ്പോള്‍, മൂര്‍, ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഈയൊരു വശം ശ്രദ്ധാലുവായ റ്റസ്സിക്കു വിശദീകരിച്ചു കൊടുത്തു. അവള്‍ക്കിഷ്ടമായിരുന്ന ഷേയ്ക്സ്പിയറുടെ ചരിത്രനാടകങ്ങളുടെയും, ദുരന്തനാടകങ്ങളുടെയും വസ്തുതാപരമായ സന്ദര്‍ഭങ്ങള്‍ അദ്ദേഹം അവളുമായി പങ്കു വെച്ചു. “മൂലധന”ത്തിന്‍റെ ഒന്നാം വാല്യമെഴുതുമ്പോള്‍ മൂറുമായുള്ള റ്റസ്സിയുടെ ബാല്യകാലത്തെ അടുപ്പം അവള്‍ക്കു ബ്രിട്ടന്‍റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തെക്കുറിച്ച് ഉറച്ച ഒരടിത്തറയുണ്ടാക്കി. ഒരുമിച്ചാണ് റ്റസ്സിയും “മൂലധന”വും വളര്‍ന്നത്.        
  
  
1.
ട്രെയ്ഡ് യൂണിയനിസത്തിന്‍റെ  ഫ്രാന്‍സിലുടലെടുത്ത ഒരു സംഭവവികാസമാണ് സിന്‍ഡിക്കലിസം. വ്യവസായത്തൊഴിലാളികളുടെ ഒരു സംഘടനയാല്‍ ഉല്‍പ്പാദന മാര്‍ഗ്ഗങ്ങളും വിതരണവും പിടിച്ചടക്കുകയും, അന്തിമമായി സമൂഹത്തിന്‍റെ ഭരണം ഏറ്റെടുക്കുകയുമായിരുന്നു ലക്ഷ്യം. പൊതു പണിമുടക്കിലൂടെയും, ഭീകരതയിലൂടെയും, അട്ടിമറിയിലൂടെയുമൊക്കെയാണ് ഈ ലക്ഷ്യം സാധിക്കുക. 
         2അച്ഛന്‍റെ ഹാന്‍സ് റോക്കിളും അമ്മ എഴുതിയ ആത്മകഥാക്കുറിപ്പുകളുടെ ഒരു പരമ്പരയും എലിനോര്‍ ഒരുമിച്ചു ചേര്‍ക്കുകയുണ്ടായി. “വിപ്ലവവും പ്രതിവിപ്ലവവും” എന്ന പേരില്‍, 1896ല്‍,  അവര്‍ എഡിറ്റു ചെയ്ത ഒരു പറ്റം ലേഖനങ്ങളുടെ ആമുഖമായി ഈ ജീവചരിത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ പിറവിക്കു മുമ്പുള്ള ഒരു ദശാബ്ദത്തോളം വരുന്ന കുടുംബചരിത്രമാണ്, ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്‍റെ മൂശയിലായിരുന്ന യൂറോപ്പിലൂടെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക്  അച്ഛനുമമ്മയും സഹോദരങ്ങളും ആട്ടിയോടിക്കപ്പെട്ട കാലത്തെ ചരിത്രമാണ്‌, അതു പറയുന്നത്. കാള്‍ മാര്‍ക്സ് New Rhenish Gazetteലെ ആദ്യത്തെ പത്രാധിപ ഉദ്യോഗത്തില്‍നിന്ന്‍ പുറത്താക്കപ്പെടുന്നിടത്തുനിന്നാണ്, 1848-49ലെ വിപ്ലവങ്ങളിലേക്ക് ചരിത്രത്തിന്‍റെ തീവണ്ടി ചൂടുപിടിച്ചോടുമ്പോഴുള്ള മാര്‍ക്സു കുടുംബത്തിന്‍റെ തലങ്ങും വിലങ്ങുമുള്ള പരിഭ്രാന്തപ്രയാണത്തിന്‍റെ ചടുലവേഗത്തെ ചുറുംചുറുക്കോടെ രേഖപ്പെടുത്തിക്കൊണ്ട്, റ്റസ്സി മാര്‍ക്സ് കുടുംബത്തിന്‍റെ യഥാര്‍ത്ഥ സാഹസങ്ങളുടെ കഥ യാരംഭിക്കുന്നത്.  

      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...