ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വഗതം

വാഴ് വേ   വളരുംതോറും  പടിപടിയായി  നീയെന്തൊക്കെയാണെന്നിൽനിന്നും  കവർന്നത്! എന്റെ ആർജ്ജവം;  നേരും നെറിയും  എന്റെ കളങ്കമില്ലായ്മയും  വിസ്മയശേഷിയും  ഭയമില്ലായ്മയും ഭൂതാനുകമ്പയും സഹനശേഷിയും  അപരരിലുള്ള എ ന്‍റെ  വിശ്വാസവും. പകരം നീയെനിക്കു തന്നതോ    ആർത്തിയുമസൂയയുമവിശ്വാസവുമക്ഷമയുമഹങ്കാരവും. ഇതാണു വളർച്ചയെങ്കിൽ, പിന്നെ, വീഴ്ച്ചയെന്താണ്  വാഴ് വേ? ഇതാണു വളർച്ചയെങ്കിൽ  എനിക്കു തളർന്നാൽ മതി.