സി. എം. രാജൻ ആദിമദ്ധ്യാന്തമില്ലാത്ത ഒരു കഥയില്ലായ്മ അത്തും പുത്തും … SANS RHYME OR REASON … സൂചന ഇത് [ഒരു വഹ] കഥയാണ്. കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം. [ കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.] ജീവിതത്തെ [കളിയല്ലാതെ] കാര്യമായെടുക്കുന്ന ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ. ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്. അഴിഞ്ഞാട്ടം എന്നു പരിഭാഷ. ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ.. എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ വായിക്കാം വായിക്കാതിരിക്കാം. [ വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല. വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.] എഴുതുമ്പോഴുണ്ടായ രസം വായിക്കുമ്പോഴുളവായാൽ സഫലമീ കഥനം. ബഹുരസം. 1 ഇടവഴിയിലൂടെ വീട്ടിലേക്കു ആരോ വരുന്നുണ്ടെന്നു തോന്നി. നാണ്വാര്...