ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീൻ 21

ഭാഗം നാല്   "മനുഷ്യനെ പഠിക്കുന്നതാണ്  മനുഷ്യരാശിയെപ്പഠിക്കാനുചിതം"   മാനവജനിതകം  (1970 - 2005) * "അതിനാൽ, അവനവനെ അറിഞ്ഞാലും;  ദൈവത്തെ പഠിക്കാമെന്ന ധാർഷ്ട്യം വേണ്ട . മനുഷ്യനെ പഠിക്കുന്നതാണ് മനുഷ്യരാശിയെപ്പഠിക്കാനുചിതം."         --- അലക്‌സാണ്ടർ പോപ്പ്, മനുഷ്യനെപ്പറ്റിയുള്ള പ്രബന്ധം  എത്ര മനോഹരമീ മനുഷ്യരാശി!  ഇത്തരം ആളുകളുള്ളഎൻ്റെ ധീരനൂതനലോകമേ!      ---- വില്യം ഷേക്സ്പിയർ,  ചക്രവാതം , അങ്കം 5, രംഗം 1. * അച്ഛൻ്റെ കഷ്ടപ്പാടുകൾ  ആൽബനി: എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ അച്ഛൻ്റെ യാതനകൾ മനസ്സിലാക്കിയത് ? എഡ്‌ഗാർ: അവയെ പരിചരിക്കുക വഴി, പ്രഭോ.               .... വില്യം ഷേക്സ്പിയർ, രാജാവ് ലിയർ, അങ്കം 5, രംഗം 3   2014ലെ വസന്തർത്തു. എൻ്റെ അച്ഛനൊന്ന് വീണു.  സ്ഥലത്തെ ആശാരിയെക്കൊണ്ടുണ്ടാക്കിച്ച വിലക്ഷണവും കാലു നേരെയില്ലാത്തതുമായ, തനിക്ക് പ്രിയപ്പെട്ട, ആട്ടുകസേരയിൽ ഇരിക്കുകയായിരുന്നപ്പോഴാണ് അദ്ദേഹം പിറകോട്ടു മറിഞ്ഞു വീണത് (കസേര ചാഞ്ചാടാൻ വേണ്ടിയൊരു സൂത്രം ആശാരി രൂപപ്പെടുത്തിയ...