ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

9: Gene

 നേരുകളും  അനുരഞ്ജനങ്ങളും എല്ലാം മാറി;  ആകെ മാറി: ഒരു ഭീകരസൗന്ദര്യം പിറക്കയായി.                                               --- വില്യം ബട്ട്ളർ യേറ്റ്സ്, ഈസ്റ്റർ, 1916     ജീവശാസ്ത്രത്തിന് "പുറത്താണ്" ജീനിൻ്റെ ജനനം. അതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ഇതാണ്: പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം ജീവശാസ്ത്രങ്ങളിലൂടെ കത്തിക്കയറിയ മുഖ്യപ്രശ്നങ്ങളുടെ പട്ടികയിലൊരിടത്തും പാരമ്പര്യത്തിന് സവിശേഷമായ  ഉന്നതസ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ജീവജന്തുക്കളിൽ ഗവേഷണം നടത്തുകയായിരുന്ന ശാസ്ത്രജ്ഞന്മാർ മറ്റു സംഗതികളിലാണ് മുഴുകിയിരുന്നത്: ഭ്രൂണപഠനം, കോശജീവശാസ്ത്രം, വംശോൽപ്പത്തി, ജീവപരിണാമം. കോശങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ? ഭ്രൂണത്തിൽനിന്ന് ജീവിയുണ്ടാകുന്നതെങ്ങനെ? വംശങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? പ്രകൃതിയുടെ വൈജാത്യത്തിന് പിന്നിലെന്താണ്? പക്ഷേ, ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിനുള്ള പരിശ്രമങ്ങൾ ഒരേ കാലഘട്ടത്തിലാണ് കൂടിക്കുഴഞ്ഞുപോയത്. എല്ലാ പ്രശ്നത്തില...

Gene:11

ലീബൻസ് അൺവെർട്ടിസ് ലീബൻ  (ജീവിക്കാൻ അർഹതയില്ലാത്ത ജന്മങ്ങൾ) ശാരീരികമായും മാനസികമായും ആരോഗ്യമോ, അർഹതയോ ഇല്ലാത്തവൻ ഈ ദുരോഗ്യം അവൻ്റെ കുട്ടികളിലൂടെ നിലനിർത്തരുത്. ജനങ്ങളുടെ ഈ ഭരണകൂടത്തിന് നിർവ്വഹിക്കാനുള്ളത്  ഭീമമായൊരു പരിപാലനകൃത്യമാണ്.  നമ്മുടെ വർത്തമാന ബൂർഷ്വായുഗത്തിലെ  ഏറ്റവുമധികം വിജയപ്രദമായ യുദ്ധങ്ങളേക്കാൾ മഹത്തായ ഒന്നായി,  എന്തായാലും, ഒരു നാൾ ഈ കൃത്യം കാണപ്പെടും .  ---  ആക്ഷൻ T 4നുള്ള ഹിറ്റ്ലറുടെ കൽപ്പന . ( നാസി ജർമ്മനിയിലെ സ്വയസമ്മതമല്ലാത്ത ദയാവധം വഴിയുള്ള കൂട്ടക്കൊലക്കുള്ള  യുദ്ധാനന്തര നാമമാണ് ആക്ഷൻ T 4 --- അക് സിയോൺ റ്റീ ഫിയ എന്ന് ജർമ്മനിൽ പറയും .)  അയാൾക്ക് ദൈവമാകണമായിരുന്നു . . . ഒരു പുതിയ വംശത്തെ സൃഷ്ടിക്കാൻ .                                                       ---  യോസേഫ് മെൻഗലേയുടെ ലക്ഷ്യത്തെപ്പറ്റി             ...

DUNNO: 16

ട്രി സംഗീതക്കച്ചേരി സുപ്രസിദ്ധ സഞ്ചാരി ഡന്നോയും കൂട്ടുകാരും ആശുപത്രിയിൽ പരിചരണത്തിലാണെന്ന വിവരം താമസിയാതെ പട്ടണം മുഴുവൻ പരന്നു. ഫ്ലഫും മിന്നിയും വീടുവീടാന്തരം ഓടിനടന്ന് സുഹൃത്തുക്കളിൽ വാർത്ത എത്തിച്ചു. ആ സുഹൃത്തുക്കൾ മറ്റുള്ളവരോടത് പറഞ്ഞു; അവർ ഇനിയുമുള്ളവരോട് പറഞ്ഞു. അങ്ങനെ, ഒടുവിൽ, ഗ്രീൻവില്ലിലെ ബഹുജനമെല്ലാം ആശുപത്രിയിൽ തടിച്ചുകൂടി. എല്ലാവർക്കും രോഗികളെ ഏതെങ്കിലും രീതിയിൽ സഹായിക്കണമെന്നുണ്ടായിരുന്നു: ഒരാൾ വീട്ടിലുണ്ടാക്കിയ കേയ്ക്ക് കൊണ്ടുവന്നു; ഇനിയൊരാൾ ഒരു ഭരണി ജാമും. ഇനിയുമൊരാൾ കൊണ്ട് വന്നതോ, വേവിച്ച പഴങ്ങളും. അരമണിക്കൂറിനുള്ളിൽ ആശുപത്രിത്തെരുവ് സന്ദർശകരെക്കൊണ്ട് നിറഞ്ഞു. സ്വാഭാവികമായും, അത്തരമൊരാൾക്കൂട്ടത്തെ ആശുപത്രിയിൽ കയറ്റാൻ പറ്റില്ലല്ലോ. തേന്മൊഴി പൂമുഖത്തേക്കിറങ്ങി വന്ന്, രോഗികൾക്കാവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു; എല്ലാവരും ഇത്രയും ബഹളമുണ്ടാക്കാതെ വീടുകളിലേക്ക്, ദയവായി,  തിരിച്ചു പോയാട്ടേ, എന്നും പറഞ്ഞു. പക്ഷേ, സന്ദർശകർ വീടുകളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെട്ടില്ല. മുഖ്യ സഞ്ചാരിയായ ഡന്നോ തൻ്റെ ചങ്ങാതിമാരായ ബ്ലോബ്സിനും ട്രിൽസിനുമൊപ്പം ആശുപത്രി വിടുന്നുണ്ടെന്ന്...

DUNNO: 15

ആസ്പത്രിയിൽ  അവർ വാതിൽക്കലേക്ക് നടന്നു. ഹിമബിന്ദു വാതിലിലെ 'റിംഗ് ... റിംഗ് ... റിംഗ്' എന്നൊച്ചയുണ്ടാക്കുന്ന ബെല്ലമർത്തിയപ്പോൾ, വെള്ളയുടുപ്പും തൊപ്പിയുമിട്ട ഒരു നഴ്സ് വന്ന് വാതിൽ തുറന്നു. അവളുടെ നെറ്റിയിൽ സ്വർണ്ണമുടിച്ചുരുളുകൾ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു. "കർത്താവേ! ഇനിയുമൊരു രോഗിയോ!" അവരെ കണ്ടപ്പോൾ അവൾക്ക് ശ്വാസം നിലച്ചതുപോലെയായി. "നേരായിട്ടും പറയുവാ, ഇവനെ കിടത്താനിവിടെ സ്ഥലമില്ല. ഏത് പാതാളത്തിൽനിന്നാവോ ഇവരൊക്കെ വരുന്നത്? കൊല്ലം മുഴുവൻ ഈ ആസ്പത്രിയിൽ ആളേ ഉണ്ടായിരുന്നില്ല. ഇന്നോ, ഇപ്പോൾത്തന്നെ പതിനാലു രോഗികളായി!" "ഇത് രോഗിയല്ല," ഹിമബിന്ദു പറഞ്ഞു. "ഇവനിവൻ്റെ ചങ്ങാതിമാരെ കാണാൻ വന്നതാണ്." "ഓ, അതാണ് കാര്യമെങ്കിൽ, വന്നാട്ടെ." മൂന്നുപേരും ഡോക്റ്ററുടെ ആപ്പീസിലേക്ക് കയറിപ്പോയി. അവിടെ ഒരു മേശക്കരികിലിരിക്കുന്ന തേന്മൊഴിയെ അവർ കണ്ടു. അവർക്കു മുമ്പിൽ ഒരു കൂന കാർഡുകൾ ഉണ്ടായിരുന്നു. അവരതിൽ ഓരോ രോഗിയുടെയും രോഗവിവരങ്ങൾ കുത്തിക്കുറിക്കുകയായിരുന്നു. ധാന്യമണിയേയും, ഹിമബിന്ദുവിനേയും കണ്ടയുടൻ അവർ പറഞ്ഞു: "രോഗികളെ കാണാൻ വന്നതാണ്, അല...