ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓണവിചാരം

മാവേലി വാഴുന്ന ദേശമല്ലെങ്കിലും മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ- രീണം മുഴങ്ങുമിപ്പോഴും. തുമ്പി തന്‍ വര്‍ണങ്ങള്‍; തുമ്പ തന്‍ പാല്‍ച്ചിരി; ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍; ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍; ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ- യപ്പൊഴും പൊന്‍കാന്തി പോകാതിളംവെയില്‍. ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും പച്ചക്കരയുള്ള തോടും കുളങ്ങളും ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും  സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു- മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും  അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി  പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും  രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ്  നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും ഓണംവരുമ്പോള്‍ മനസ്സിലൊരായിരം ഓര്‍മകള്‍ ഓണമായെത്തു,മന്നൊക്കെ- യോണം സമൃദ്ധി...

ഓര്‍ക്കരുത്!

മഹാത്മാ   എന്നു   മൊഴി യുമ്പോള്‍ ഗുരുദേവിന്റെ   ഗാന്ധിയെ യോര്‍ക്കും ; ഫൂലെയെ   ആരോര്‍ക്കും ? ഒക്ടോബര്‍ രണ്ടു   വരുമ്പോള്‍ ശാസ്ത്രി യെന്ന്   ഓര്‍ ക്കാ റില്ലല്ലോ ! ഓര്‍ക്കരുത്  ! ഓര്‍ത്താല്‍   ദളിതനും ദരിദ്രനും   മനം   കലക്കും . നാരായണാ   എന്ന്   നമസ്ക്കരിക്കുമ്പോള്‍ ഗുരു   നാരായണനെ യാരോര്‍ക്കാന്‍  ? നരനാം   നാരായണനെയും ? ഓര്‍ക്കരുത് ! ഓര്‍ത്താല്‍   മനുഷ്യനായിപ്പോകും . അയ്യപ്പാ   എന്ന്   ശരണം   വിളിക്കുമ്പോള്‍ സഹോദരനെ   ഓര്‍ക്കാ റില്ലല്ലോ  . ഓര്‍ത്താല്‍   സെക്കുലര്‍ സ് സ്വാമി യായിപ്പോകില്ലേ ? വിജയന്‍   എന്നുപറയുമ്പോള്‍ പിണ റായി യെന്നല്ലാതെ പാര്‍ത്ഥ നെന്നുവരുമോ ? ഒവിയോ   എമ്മനൊ   ആകുമോ ? ( എംഎന്‍   നമ്പ്യാ രല്ല ; നമ്പ്യാരെന്നാല്‍   കുഞ്ചനുമല്ല .) ആകരുത് ! മറിച്ചായാല്‍   സഹൃദയ നായിപ്പോകും . പാഞ്ചാലി യെന്നാല്‍   പടു വേശ്യ യെന്നല്ലാതെ പതിവ്രതയെന്നു   വിചാരിക്കരുത് . വിചാരിച്ചാല്‍ ...

കണ്ണാടിയും കണ്ണടയും.

കണ്ണടവെക്കുന്നത്   അപരനെക്കാണാന്‍ . കണ്ണാടിനോക്കുന്നതോ അവനവനെക്കാണാന്‍ . കണ്ണാടിനോക്കുമ്പോള്‍   കണ്ണടയരുത് . അവനവനെ   കേവലതയില്‍   കാണാന്‍ നേത്രം   നഗ്നമായേ   തീരു . അതിനാലാണ്   മഹാവീരന്‍ നേത്രം   മാത്രമല്ല ,  ദേഹംതന്നെ   നഗ്നമാക്കിയത് . ആത്മദര്‍ശനം   പോലല്ല അപരദര്‍ശനം . ആയതിന്   കണ്ണടയനിവാര്യം . ഹിതാനുസരണേന ,  പക്ഷെ ,  കണ്ണടകള്‍   മാറ്റിവെക്കാം . ഗാന്ധിയുടെ   ധര്‍മ്മക്കണ്ണടയാകാം . നെഹ്രുവിന്റെ   സോഷ്യലിസ്റ്റുകണ്ണടയാകാം . മന്‍മോഹന്റെ   സ്വതന്ത്രവിപണിയുടെ ഉദാരക്കണ്ണടയാകാം . കാരാട്ടിന്റെ   ഇടതുകണ്ണടയോ മേധയുടെ   പെണ്‍കണ്ണടയോ   വെക്കാം . കണ്ണാടിനോക്കുമ്പോള്‍ ,  പക്ഷെ ,  കണ്ണട   മാറ്റുക . കണ്ണാടിയില്‍   തന്നെ   പൂര്‍ണമായുംകണ്ടാല്‍ പിന്നെ   കണ്ണട   വേണ്ട . അവനവനെകണ്ടാല്‍പ്പിന്നെ അപരനിലും   അവനവനെയേ   കാണു . അവനവനെക്കാണാന്‍   കണ്ണട   വേണ്ടല്ലോ .

വർത്തമാനം

അതിരാവിലെ കാപ്പികളെ ല്ലാം കുടിച്ച്  പത്രങ്ങളെല്ലാമെടുത്ത് നടുനിവർത്തിനോക്കുമ്പോൾ  കാണുന്ന കാഴ്ചകളെന്തര് ! എവിടെത്തിരിഞ്ഞൊന്നു വായിച്ചാലും കിടുകിടിലൻ വാർത്തകള് ! കണ്ണുതള്ളിയിരിക്കാൻ  ബഹുരസം. പെൺപണത്തി ന്‍റെ    ബാക്കികിട്ടാത്തതിനു വരനൊരുത്തൻ  വധുവി ന്‍റെ    മൂക്കും മുലയും ചെത്തി അവളെയവളുടെയച്ഛ ന്‍റെ  ലങ്കയിലേക്ക് തിരിച്ചയച്ചത്രെ! ചൊല്ലിയാലറിയാത്തവള്‍ പൊള്ളുമ്പോളറിയട്ടെ നട്ടെല്ലില്ലാത്തനാവുള്ള നാട്ടുമക്കള് പറഞ്ഞതുകേട്ട് വേറൊരുവല്ലഭനവ ന്‍റെ  പെണ്ണിനെ തീയില്‍ ചാടിച്ചത്രെ! സതിയാകാതെ ആ ശീലാവതി സീതയായ് തിരുമ്പി വന്താൾ. തീതിന്നുന്നത്‌ തങ്ങൾക്കു പുത്തരിയോ തിരുവോണമോ അല്ലെന്നാമക്കള് പുച്ഛിച്ചത്രെ. പുല്ലും വില്ലാക്കുന്ന വല്ലഭാ, താനൊക്കെ വെറും പുല്ല്; ഞങ്ങൾക്ക് പല്ലുംനഖവുമായുധം. ഫീസൊടുക്കാതെ വിദ്യ നേടാൻ  തുനിഞ്ഞൊരു ദളിതവിരുത ന്‍റെ ...

ഭയചകിതം.

മുട്ടേണ്ട, വാതിൽ  തുറക്കില്ല മുട്ടുന്നതാരെന്നറിയാതെ. പേപിടിച്ചോടുന്ന കാറ്റോ, പിശാചോ പാതകം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട കൂലിക്കെടുത്ത കൊലയാളിനായ്ക്കളോ, പാത പിഴച്ചൊരു പാന്ഥനോ, യാച്ചകപ്പരിഷയോ, ചോരനോ, ചോരനെത്തേടിയിറങ്ങിയ പോലിസുകാരനോ, പക്കത്തെവീട്ടിലെ പ്പാർ ട്ടിയോ, വീതംപിരിക്കാനിറങ്ങിയ കടക്കാർഡു ബ്രോക്കറോ? ജോലിയും ജാതിയും നാളും മുഹൂർത്തവും യോജിച്ചുവന്നാൽ  കഴിക്കാം വിവാഹമെ- ന്നൌദാര്യപൂർവ്വം മൊഴിഞ്ഞവൻ  കാമുകൻ തെണ്ടിയോ? ആൺകോയ്മതന്നഹങ്കാരം സഹിക്കാതെ ആത്മാഹുതിചെയ്ത ലെസ്‌ബിയൻ മിത്രമോ? കാവിയിൽ കാമമൊളിപ്പിച്ച സ്വാമിയോ? ആരാണു മുട്ടുന്നു വാതിലിൽ? കാലം കടുംകലികാലം; കണ്ണിൽപ്പെടുന്നതും, കാലിൽത്തൊടുന്നതും കാതിൽ വീഴുന്നതുമെല്ലാം അപായം,  ഭയാവഹം. കൊട്ടിയടച്ചതാം വാതിലിനിപ്പുറം മുട്ടുമാരെങ്കിലുമെന്ന ഭയപ്പാടിൽ  മുട്ടുവിറച്ചിരിക്കുന്നു ഞാൻ, ഏകാകി... മുട്ടേണ്ട, വാ...