ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീൻ 26: ഭൂമിശാസ്ത്രജ്ഞന്മാർ

ഭൂമിശാസ്ത്രജ്ഞന്മാർ അങ്ങനെ, ഭൂശാസ്ത്രജ്ഞർ  കാടന്മാരുടെ ചിത്രം കൊണ്ട്   ആഫ്രി[ക്കാ]യുടെ ഭൂപടത്തിലെ  കാലിയിടങ്ങൾ കുത്തിനിറച്ചു; ആവാസത്തിനു പറ്റാതുള്ളൊരു  ആസ്‌ത്രേലിയിലെ പട്ടണമില്ലാ സ്ഥലികളിലെല്ലാം  ആനകൾ കൊണ്ടും കുത്തിനിറച്ചു.   --- ജൊനാഥൻ സ്വിഫ്റ്റ്, "കവിതയെപ്പറ്റി" മനുഷ്യരാശിയുടെ മഹത്തായ സംരഭങ്ങളിലൊന്നെന്ന് വിശ്വസിക്കപ്പെടുന്ന മാനവജനോം പദ്ധതി ചെളിയിലുള്ള ഒരു ഗുസ്തിമത്സരം  പോലെ , കൂടുതൽക്കൂടുതൽ, മാറിക്കൊണ്ടിരിക്കുകയാണ്. --- ജസ്റ്റിൻ ഗിലിസ്, 2000  മാനവജനോംപദ്ധതിക്കുണ്ടായ ആദ്യത്തെ അത്ഭുതത്തിന് ജീനുകളുമായ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് പറയുന്നതിൽ തെറ്റില്ല. 1989ൽ, വാട്സണും സിൻഡറും സഹപ്രവർത്തകരും ജനോംപദ്ധതിക്ക് പ്രാരംഭം കുറിക്കവേ, N I H ലെ  അത്രയൊന്നും അറിയപ്പെടാത്ത ഒരു നാഡീജീവശാസ്ത്രജ്ഞൻ, ക്രെയ്‌ഗ്‌ വെൻ്റർ ജനോംശ്രേണീനിർണ്ണയത്തിന് ഒരു കുറുക്കു വഴി മുന്നോട്ടു വച്ചു.   വെൻ്റർ കലഹപ്രിയനാണ്. ദൃഢനിശ്ചയമുള്ളവൻ. കലാപകാരി. ഇടത്തരം നിലവാരമുള്ള, പരാങ്മുഖനായ വിദ്യാർത്ഥി. സമുദ്രയാനത്തിലും, തിരസവാരി ചെയ്യുന്നതിലും കമ്പമുള്ളവൻ...

ജീൻ 25 തുടരുന്നു

 ഇനി, ഭഗ്നവ്യക്തിത്വരോഗം ഒരൊറ്റ രോഗമല്ലായെന്ന് കരുതുക. അത് രോഗങ്ങളുടെ ഒരു സമൂഹമാണെന്നിരിക്കട്ടെ. മസ്തിഷ്കത്തിലെ ധാരണാശക്തിയുടെ സാമഗ്രി സങ്കീർണ്ണമായൊരു യന്ത്രമാണെന്നും  കൽപ്പിക്കുക. അതിന് കേന്ദ്രീയമായൊരു അക്ഷദണ്ഡമുണ്ട്; മുഖ്യമായൊരു ഗിയർ പേടകമുണ്ട്; അതിൻ്റെ ധർമ്മങ്ങളെ നിയന്ത്രിക്കുവാനും പരിപൂർണ്ണമായ് സജ്ജമാക്കാനുമുള്ള കുഴലുകളും വളയങ്ങളുമുണ്ട്. അക്ഷദണ്ഡം തകർന്നുപോയെന്നിരിക്കട്ടെ; ഗിയർ പേടകം പൊട്ടിപ്പോയെന്നും. അങ്ങനെയായാൽ, ധാരണാശക്തിയന്ത്രം മൊത്തമായ്ത്തന്നെ നിലം പൊത്തും. ഈ ദൃഷ്ടാന്തം, ഭഗ്നവ്യക്തിത്വരോഗത്തിൻ്റെ കാഠിന്യമേറിയ വകഭേദത്തിന് സദൃശമാണ്. നാഡീകോശവിനിമയങ്ങളെയും വികാസങ്ങളെയും നയിക്കുന്ന ജീനുകളിലെ, അതിപ്രബലമായ പ്രവേശനക്ഷമതയുള്ള, ചുരുക്കം ചില ഉൾപ്പരിവർത്തനങ്ങളുടെ സംയോഗം മതി, അക്ഷദണ്ഡവും ഗിയറുകളും തവിടുപൊടിയാകാൻ; അതു വഴി  ധാരണാശക്തിയിൽ ഗൗരവമേറിയ ന്യൂനതകളുണ്ടാകാൻ. സമാനസ്വരൂപികളായ ഇരട്ടകൾ ഏകാദൃശമായ ജനോമുകളെ പാരമ്പര്യം വഴി ആർജ്ജിക്കുന്നതിനാൽ, രണ്ടു പേരും ഒരു പോലെ  അക്ഷദണ്ഡജീനുകളിലെയും ഗിയർപേടകജീനുകളിലെയും പരിവർത്തനങ്ങളെ മാതാപിതാക്കളിൽനിന്ന് സ്വായത്തമാക്കും. ഉൾപ്പരിവർത്തനങ്...