ഒരപ്രതീക്ഷിത സമാഗമം നൃത്തവിരുന്നിനുള്ള ഒരുക്കങ്ങൾ പൊടിപൊടിച്ചു. ഓർക്കസ്ട്രക്കുള്ള തട്ടും, നൃത്ത വേദിക്കു ചുറ്റുമുള്ള പന്തലുകളും തയ്യാറായി. ഓർക്കസ്ട്രക്കുള്ള തട്ടിൽ ബ്ലോബ്സ് വിചിത്ര മനോഹരമായ ചിത്രപ്പണികൾ ചെയ്‌തു. മറ്റു ആൺമൈറ്റുകൾ പന്തലിന്റെ മേലാപ്പുകളിൽ മഴവിൽ വർണ്ണങ്ങൾ വരച്ചു വച്ചു. പെൺകുട്ടികളാകട്ടേ, നൃത്തവേദി പൂക്കളാലും തോരണങ്ങളാലും വർണ്ണ റാന്തലുകളാലും അലങ്കരിച്ചു. ഡന്നോ പതിവുപടി ഉത്തരവുകളിറക്കിക്കൊണ്ട് ഓടിനടന്നു. പണി പതിയെയാകുന്നത് അവനത്ര രസിച്ചില്ല. അതിനാൽ അവൻ ഒച്ചവച്ചും ബഹളമുണ്ടാക്കിയും എല്ലാവരെയും അലോസരപ്പെടുത്തി. ആരും പറയാതെ തന്നെ എല്ലാം ചെയ്യാൻ എല്ലാവർക്കും അറിയാമായിരുന്നത് ഭാഗ്യമായി. നൃത്തവേദിക്കു ചുറ്റും ബെഞ്ചുകൾ ഒരുക്കിയാൽ നന്നായിരിക്കുമെന്ന് ഒരു മൈറ്റിനു തോന്നി. പക്ഷേ, ബെഞ്ചുകൾ ഉണ്ടാക്കാനുള്ളത്ര പലകകൾ ഇല്ലെന്ന സ്ഥിതി വന്നു. ഡന്നോയ്ക്ക് നല്ല അരിശമുണ്ടായി. "എന്ത്! വേണ്ടത്ര പലക വലിച്ചെത്തിക്കാതെയാണോ കാറുകൾ പട്ടം പട്ടണത്തിലേക്ക് മടക്കിയത്!" അവൻ പൊട്ടിത്തെറിച്ചു. "അങ്ങനെയെങ്കിൽ പന്തലുകളിലൊന്ന് പൊളിക്കേണ്ടി വരും." "അപ്പറഞ്ഞത് ശരി!" അതും പറഞ്ഞ് പ്ര...