അനുരാഗമെന്തെന്ന് എനിക്കറിയില്ല. പക്ഷെ, നിന്നെ കാണുമ്പോൾ എന്റെ കണ്ണു തിളങ്ങുന്നതറിയാം. കേൾക്കുമ്പോൾ കാതു കുളിരുന്നതറിയാം. നിന്റെ ചിരിയുടെ പുലർകാലവെയിലിൽ ഉരുകിയില്ലാതാകുന്നതറിയാം. നീ തൊടുമ്പോൾ ഞാൻ സീത തൊട്ട അശോകമാകുന്നതറിയാം. നിനക്കരികിലിരിക്കേ, വാക്കുകൾക്കർത്ഥ മില്ലാതാകുന്നതും മൗനം സാരഗർഭമാകുന്നതുമറിയാം. പക്ഷെ, അനുരാഗമെന്തെന്ന് എനിക്കറിയില്ല.