ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാന്റ്സേ, ഗിൽഡൻസ്റ്റേണേ, സ്വാഗതം. നിങ്ങളെക്കാണാൻ എനിക്ക് കൊതിയായിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, ഇപ്പോൾ നിങ്ങളെ പെട്ടെന്ന് ആളയച്ചു വിളിപ്പിച്ചത് ഒരടിയന്തിരാവശ്യത്തിനാണ്.  ഹാംലെറ്റിന്റെ രൂപാന്തരണത്തെക്കുറിച്ച് --- അവന്റെ അകവും പുറവും  ഇപ്പോൾ പഴയതുപോലെയല്ലാത്തതുകൊണ്ട്, അതെ, അതാണ് അതിനു പറ്റിയ വാക്ക് --- ചിലതൊക്കെ നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ. അവനിങ്ങനെ മാറാൻ, അവന്റെ അച്ഛന്റെ മരണമല്ലാതെ, മറ്റൊരു കാരണവും ഞാൻ കാണുന്നില്ല. നിങ്ങളൊന്നിച്ച് കളിച്ചു വളർന്നവരായതുകൊണ്ടും,  അവനുമായടുത്തിടപഴകുന്നവരായതുകൊണ്ടും, കുറച്ചു കാലം നിങ്ങളീ കൊട്ടാരത്തിൽ കഴിയാൻ ദയവായി സമ്മതിക്കണമെന്ന് നാം യാചിക്കുകയാണ്. ഹാംലെറ്റിനൊപ്പം സമയം ചെലവഴിക്കുക; അവനെ ജീവിതമാസ്വദിക്കാൻ പ്രേരിപ്പിക്കുക; കൂട്ടത്തിൽ, നാമറിയാത്ത വല്ലതും അവനെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, അതൊന്നറിയുക. അതറിഞ്ഞാൽ നമുക്കതിനുള്ള പരിഹാരമാരായാമല്ലോ.  ഗർട്രൂഡ്: പൊന്നു മാന്യരേ, നിങ്ങളെക്കു...