ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Gene:12

ആ പൊട്ടൻ തന്മാത്ര   മണ്ടത്തരത്തിൻ്റെ ശക്തിയെ ... ഒരിക്കലും വിലകുറച്ചു കാണരുത് .                                              --- റോബർട്ട് ഹെയ്ൻലെയ്ൻ ഫ്രഡറിക് ഗ്രിഫിത്തിൻ്റെ  രൂപാന്തരണ പരീക്ഷണത്തെക്കുറിച്ച് 1933ൽ കേൾക്കുമ്പോൾ ഓസ്വാൾഡ് അവേരിക്ക് അമ്പത്തിയഞ്ച് വയസ്സായിരുന്നു. ഉള്ളതിൽക്കൂടുതൽ പ്രായം തോന്നിപ്പിക്കുന്ന രൂപമുണ്ടായിരുന്ന ഒരാൾ: ദുർബ്ബലനും, കുള്ളനും, കഷണ്ടിത്തലയനും, കണ്ണടയിട്ടവനും, പക്ഷികളുടേതുപോലുള്ള ശബ്ദമുള്ളവനും, ശിശിരത്തിലെ ചുള്ളിക്കമ്പുകളെപ്പോലെ തൂങ്ങിനിൽക്കുന്ന കൈകാലുകളുള്ളവനുമായ അവേരി, ന്യൂ യോർക്കിലെ റോക്ഫെല്ലർ സർവ്വകലാശാലയിലെ പ്രഫസറായിരുന്നു. അവിടെ അദ്ദേഹം ബാക്റ്റീരിയയെ --- വിശേഷിച്ച് ന്യൂമോകോക്കസ്സിനെ --- പഠിച്ച് ഒരായുഷ്‌ക്കാലം മുഴുവൻ ചിലവഴിച്ചു. ഗ്രിഫിത് തൻ്റെ പരീക്ഷണത്തിൽ സാരമായൊരു പിഴവ് വരുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഒരു കോശത്തിൽനിന്ന് മറ്റൊന്നിലേക്ക് രാസാവശിഷ്ടങ്ങൾക്കെങ്ങനെ ജനിതകവിവരമെത്തിക്കാനാകും? സംഗീതജ...