ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Gene:12

ആ പൊട്ടൻ തന്മാത്ര   മണ്ടത്തരത്തിൻ്റെ ശക്തിയെ ... ഒരിക്കലും വിലകുറച്ചു കാണരുത് .                                              --- റോബർട്ട് ഹെയ്ൻലെയ്ൻ ഫ്രഡറിക് ഗ്രിഫിത്തിൻ്റെ  രൂപാന്തരണ പരീക്ഷണത്തെക്കുറിച്ച് 1933ൽ കേൾക്കുമ്പോൾ ഓസ്വാൾഡ് അവേരിക്ക് അമ്പത്തിയഞ്ച് വയസ്സായിരുന്നു. ഉള്ളതിൽക്കൂടുതൽ പ്രായം തോന്നിപ്പിക്കുന്ന രൂപമുണ്ടായിരുന്ന ഒരാൾ: ദുർബ്ബലനും, കുള്ളനും, കഷണ്ടിത്തലയനും, കണ്ണടയിട്ടവനും, പക്ഷികളുടേതുപോലുള്ള ശബ്ദമുള്ളവനും, ശിശിരത്തിലെ ചുള്ളിക്കമ്പുകളെപ്പോലെ തൂങ്ങിനിൽക്കുന്ന കൈകാലുകളുള്ളവനുമായ അവേരി, ന്യൂ യോർക്കിലെ റോക്ഫെല്ലർ സർവ്വകലാശാലയിലെ പ്രഫസറായിരുന്നു. അവിടെ അദ്ദേഹം ബാക്റ്റീരിയയെ --- വിശേഷിച്ച് ന്യൂമോകോക്കസ്സിനെ --- പഠിച്ച് ഒരായുഷ്‌ക്കാലം മുഴുവൻ ചിലവഴിച്ചു. ഗ്രിഫിത് തൻ്റെ പരീക്ഷണത്തിൽ സാരമായൊരു പിഴവ് വരുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഒരു കോശത്തിൽനിന്ന് മറ്റൊന്നിലേക്ക് രാസാവശിഷ്ടങ്ങൾക്കെങ്ങനെ ജനിതകവിവരമെത്തിക്കാനാകും? സംഗീതജ...

ഒരു കഥയില്ലായ്മ അത്തും പുത്തും … SANS RHYME OR REASON …

    സി.   എം. രാജൻ   ആദിമദ്ധ്യാന്തമില്ലാത്ത      ഒരു കഥയില്ലായ്മ   അത്തും പുത്തും … SANS RHYME OR REASON …       സൂചന     ഇത് [ഒരു വഹ] കഥയാണ്.   കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം.   [ കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.] ജീവിതത്തെ [കളിയല്ലാതെ] കാര്യമായെടുക്കുന്ന   ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ. ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്. അഴിഞ്ഞാട്ടം എന്നു പരിഭാഷ.   ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ.. എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ   വായിക്കാം വായിക്കാതിരിക്കാം. [ വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല. വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.] എഴുതുമ്പോഴുണ്ടായ രസം   വായിക്കുമ്പോഴുളവായാൽ   സഫലമീ കഥനം.   ബഹുരസം.                               1  ഇടവഴിയിലൂടെ വീട്ടിലേക്കു ആരോ വരുന്നുണ്ടെന്നു തോന്നി.   നാണ്വാര്...