ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

dunno 30

  സ്വദേശത്ത്  ഡുനോയും കൂട്ടുകാരും ദിവസങ്ങളോളം മൈതാനങ്ങളിലൂടെയും കാടുകളിലൂടയും നടന്ന്, ഒടുവിൽ തങ്ങൾക്ക് പരിചിതമായ ദേശത്തെത്തി. ഒരു നാൾ അവരൊരു കുന്നിൻ മുകളിൽ കയറിനിന്നപ്പോൾ, അവർക്കു താഴെ പൂമ്പട്ടണം അതിൻ്റെ എല്ലാ വശ്യതയോടെയും നീണ്ടു നിവർന്നു കിടക്കുന്നതു കാണായി.  ഗ്രീഷമം അവസാനിക്കുന്ന കാലമായിരുന്നു. എല്ലാത്തരത്തിലുമുള്ള പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു ... ക്രിസാന്തിമങ്ങൾ, ചുകപ്പു ദാലിയകൾ, വിവിധ വർണ്ണങ്ങളിലുള്ള മുക്കുറ്റിപ്പൂക്കൾ. തിളക്കമാർന്ന ഈയ്യാംപാറ്റകളെപ്പോലെ പഞ്ഞിപ്പൂക്കൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. തീജ്വാലകൾ പോലുള്ള വള്ളികൾ വേലികളിലും, മതിലുകളിലും, വീടുകളുടെ മേൽക്കൂരകളിൽപ്പോലും പടർന്നു കയറുന്നുണ്ടായിരുന്നു. കാറ്റാകട്ടെ, വാസനപ്പൂക്കളുടെ മധുരഗന്ധം കൊണ്ട് നിറഞ്ഞിരുന്നു.  ഡുനോയും കൂട്ടുകാരും ആനന്ദത്താൽ കൈ ചുഴറ്റി. താമസം വിനാ അവർ സ്വദേശത്തെ തെരുവകളിലൂടെ നടക്കാൻ തുടങ്ങി. പര്യവേക്ഷകരെ ഒന്നു കാണാൻ എല്ലാ വീടുകളിൽനിന്നും മൈറ്റുകൾ പുറത്തേക്കിറങ്ങി. വെയിലുകൊണ്ട് ആകെ കറുത്തിരുന്നതിനാൽ ഡുനോയെയും കൂട്ടുകാരെയും ആദ്യമാരും തിരിച്ചറിഞ്ഞില്ല. ഒടുവിലൊരാൾ വിളിച്ചു കൂവി: "ഇതു നമ...

dunno 29 cont'd

 നൂറുകണക്കിന് വർണ്ണറാന്തലുകൾ തെളിഞ്ഞു. മരങ്ങളിലും പന്തലുകളിലും അവ തിളങ്ങി വിളങ്ങി. മരങ്ങൾക്കു കീഴെയുള്ള പുല്ലുകളിലും അവിടെയുമിവിടെയുമായ് അവ ഒളിച്ചിരിപ്പുണ്ടായിരുന്നു. പുല്ലുകൾ ഏതോ നിഗൂഢമായ പ്രകാശത്താൽ പരിവേഷിതമായതുപോലെ തോന്നി. വാദ്യോപകരണത്തട്ടിൻ്റെ കീഴ്ഭാഗം മനോഹരമായ ഒരു നീലത്തിരശ്ശീല കൊണ്ടു മറച്ചിരുന്നു.  പൊടുന്നനെ ആ തിരശ്ശീല നീങ്ങി; ഒരു രംഗവേദി പ്രത്യക്ഷമായി.  ബ്ലോസം എന്ന കവയിത്രി വേദിയിൽ വന്നു വിളിച്ചു പറഞ്ഞു: "എല്ലാവരും ഒന്ന് മിണ്ടാതിരിക്കൂ. കച്ചേരി ആരംഭിക്കുകയായി. ഒന്നു മൗനമായിരിക്കൂ." മൈറ്റുകൾ വേദിക്ക് മുമ്പിലെ ബെഞ്ചുകളിൽ ഇരുന്നു; കച്ചേരിക്കായി കാത്തുനിന്നു.  "മിണ്ടാതെ," ബ്ലോസം വീണ്ടും വിളിച്ചു കൂവി. "പരിപാടിയിലെ ആദ്യത്തെ ഇനം എൻ്റേതാണ്. ഞാനെൻ്റെ ഏറ്റവും പുതിയ കവിത വായിക്കുന്നതാണ്. സൗഹൃദത്തെക്കുറിച്ചാണ് കവിത." മൈറ്റുകൾ കരഘോഷം മുഴക്കി. കയ്യടി നിലച്ചപ്പോൾ ട്രിൽസ് തൻ്റെ കുറുവടി ഉയർത്തി. സംഗീതോപകരണങ്ങൾ ഉണർന്നു. സംഗീതത്തിനൊപ്പം ബ്ലോസം തൻ്റെ കവിത ആലപിച്ചു. അവളെഴുതിയ മറ്റു കവിതകളെപ്പോലെതന്നെ നന്നായിരുന്ന ആ കവിത ഇങ്ങനെ അവസാനിച്ചു: "സൗഹൃദമാണ് സന്തോഷത്തിനാസ...

dunno 29

നൃത്തവിരുന്ന്   ഈ നേരത്ത് സംഗീതകാരന്മാർ ഉന്മേഷമാർന്ന ഒരു സ്വരമുയർത്തി; എല്ലാവരും നൃത്തം തുടങ്ങുകയും ചെയ്തു. ഇരുണ്ട മുടിയുള്ള മിന്നിക്കൊപ്പം സ്വിഫ്റ്റി കറങ്ങിക്കറങ്ങി നീങ്ങി. ഡുനോ ചുവടു വച്ചത് ഹിമബിന്ദുവിനൊപ്പമാണ്; ഗ്രംപ്സ് ബേഡിക്കൊപ്പവും.  എലാറ്റിലും വച്ച് അത്ഭുതകരമായത്, ഡോ. പിൽമൻ തേന്മൊഴിക്കൊപ്പം ചുവടു വെച്ചതാണ്. നേരായിട്ടും! സത്യമായിട്ടും! നൃത്തവിരുന്നിന് തേന്മൊഴിയെത്തിയത് വിചിത്രമെന്നേ പറയാവൂ. തൻ്റെ പതിവു വെള്ള ളോഹക്കു പകരം അവർ ധരിച്ചിരുന്നത് പൂക്കളുള്ള മനോഹരമായ ഒരുടുപ്പായിരുന്നു. ആശുപത്രിയിൽ വച്ച് എല്ലാവരോടും പരുഷമായ് കൽപ്പിക്കാറുള്ള അതേ തേന്മൊഴിയാണ് ഇതെന്ന് ആർക്കും മനസ്സിലാകില്ലായിരുന്നു. മുഖത്തൊരു മന്ദസ്മിതവും, ഡോ . പിൽമൻ്റെ ചുമലിലൊരു കയ്യും വച്ച് അവർ വട്ടം കറങ്ങി ചുവടു വെച്ചു. "ഞങ്ങളുടെ ചികിത്സയാണ് നിങ്ങളുടേതിനേക്കാൾ മെച്ചമെന്ന് നിങ്ങൾ സമ്മതിച്ചേ പറ്റൂ," അവർ അദ്ദേഹത്തിൻ്റെ കാതുകളിൽ മന്ത്രിച്ചു. "ഏതു മുറിവിനും, ചതവിനും, പോറലിനും, പൊള്ളലിനും, എന്തിന് പഴുപ്പിനു പോലും തേനാണ് ഏറ്റവും നല്ലത്. തേനൊരു നല്ല അണുനാശിനിയാണ്. അത്‌ വ്രണം പഴുക്കുന്നത് തടയും." "എനിക്ക് ...

dunno 28

ഡന്നോയെ മാപ്പാക്കുന്നു.   അടുത്ത ദിവസമായിരുന്നു ദീർഘകാലമായ് അവർ കാത്തിരുന്ന നൃത്തവിരുന്ന്. പ്രസാദമാർന്ന പന്തലുകൾ നൃത്തവേദിയെ ചൂഴ്ന്നു നിന്നു. അവ യക്ഷിക്കഥകളിലെ വീടുകളെപ്പോലെ തിളക്കമുള്ളവയും വർണ്ണപ്പകിട്ടാർന്നവയുമായിരുന്നു. വർണ്ണക്കൊടികളും റാന്തലുകളും കോർത്തിട്ട ചരടുകൾ  നൃത്തവേദിക്കു കുറുകെ കെട്ടിയിട്ടിരുന്നു. മരങ്ങളിൽ തൂങ്ങി നിൽപ്പുണ്ടായിരുന്ന കൊടികളും റാന്തലുകളും അവയെ ക്രിസ്മസ് മരങ്ങളെന്ന് തോന്നിപ്പിച്ചു.  പത്ത് പെൺമൈറ്റുകളുള്ള ഒരു സംഗീതസംഘം പൂക്കൾ കൊണ്ടലങ്കരിച്ച ഒരു തട്ടിനു മുകളിൽ ഇരിപ്പുറപ്പിച്ചു. ഓരോ പെൺകുട്ടിയും ഒരു വയലിൻ വായിച്ചു. ചില വയലിനുകൾ കയ്യിലൊതുങ്ങുന്നത്ര ചെറുതായിരുന്നു. മറ്റു ചില വയലിനുകൾ, ഒരൽപ്പം വലുതായതിനാൽ, മുട്ടിനു കുറുകേ വെക്കേണ്ടി വന്നു.  ഇനിയും ചിലവ നിലത്ത് കുത്തിനിർത്തേണ്ടി വന്നു. അവയിലൊരു വയലിൻ വായിക്കാൻ വേണ്ടി വാദകന്  ഒരു കൊച്ചേണി വെച്ചു കയറേണ്ടതായ് വന്നു. അത്ര വലുതായിരുന്നൂ ആ വയലിൻ.   പട്ടംപട്ടണത്തിൽനിന്നുള്ള തങ്ങളുടെ അതിഥികളെക്കാത്ത് പെൺമൈറ്റുകൾ നൃത്തവേദിക്കു ചുറ്റും കൂടി നിന്നപ്പോൾ വൈകുന്നേരമായി...

DUNNO 27

ഒരപ്രതീക്ഷിത സമാഗമം  നൃത്തവിരുന്നിനുള്ള ഒരുക്കങ്ങൾ പൊടിപൊടിച്ചു. ഓർക്കസ്ട്രക്കുള്ള തട്ടും, നൃത്ത വേദിക്കു ചുറ്റുമുള്ള പന്തലുകളും തയ്യാറായി. ഓർക്കസ്ട്രക്കുള്ള തട്ടിൽ ബ്ലോബ്സ് വിചിത്ര മനോഹരമായ ചിത്രപ്പണികൾ ചെയ്‌തു. മറ്റു ആൺമൈറ്റുകൾ പന്തലിന്റെ മേലാപ്പുകളിൽ മഴവിൽ വർണ്ണങ്ങൾ വരച്ചു വച്ചു. പെൺകുട്ടികളാകട്ടേ,  നൃത്തവേദി പൂക്കളാലും തോരണങ്ങളാലും വർണ്ണ റാന്തലുകളാലും അലങ്കരിച്ചു. ഡന്നോ പതിവുപടി ഉത്തരവുകളിറക്കിക്കൊണ്ട് ഓടിനടന്നു. പണി പതിയെയാകുന്നത് അവനത്ര രസിച്ചില്ല. അതിനാൽ അവൻ ഒച്ചവച്ചും ബഹളമുണ്ടാക്കിയും എല്ലാവരെയും അലോസരപ്പെടുത്തി. ആരും പറയാതെ തന്നെ എല്ലാം ചെയ്യാൻ എല്ലാവർക്കും അറിയാമായിരുന്നത് ഭാഗ്യമായി.  നൃത്തവേദിക്കു ചുറ്റും ബെഞ്ചുകൾ ഒരുക്കിയാൽ നന്നായിരിക്കുമെന്ന് ഒരു മൈറ്റിനു തോന്നി. പക്ഷേ, ബെഞ്ചുകൾ ഉണ്ടാക്കാനുള്ളത്ര പലകകൾ ഇല്ലെന്ന സ്ഥിതി വന്നു. ഡന്നോയ്ക്ക് നല്ല  അരിശമുണ്ടായി. "എന്ത്! വേണ്ടത്ര പലക വലിച്ചെത്തിക്കാതെയാണോ കാറുകൾ പട്ടം പട്ടണത്തിലേക്ക് മടക്കിയത്!" അവൻ പൊട്ടിത്തെറിച്ചു. "അങ്ങനെയെങ്കിൽ പന്തലുകളിലൊന്ന് പൊളിക്കേണ്ടി വരും." "അപ്പറഞ്ഞത് ശരി!" അതും പറഞ്ഞ് പ്ര...
    Title for the series : A PRE-SUMMER ADVENTURE/ ADVENTURES OF A FEW YOUNG KIDS/ KIDS’ DAY OUT   Tag line : --- Out to Explore and Experience   Dramatis Personae : 1. VIVEK: a 12 year-old boy, tall and robust with leadership qualities and a pleasing voice 2. JAYA:   a girl the same as Vivek in age,physique and character 3. MANU: a bespectacled boy of the same age and of modest height and  weight 4. DEEPA: a feisty girl of medium height and of the same age as others 5. VIJAY: a squat boy of the same age. He loves food and flute 6. MINI: a girl of the same age but short in stature and sedate in manner 7. NIRMAL: an urbanized boy of the same age and of medium height and bespectacled 8. NIRMA: Nirmal’s sister, younger by one year and mild in manner 9. SHANKAR: a middle-aged man of good height and weight and an impressive voice 10.         RAMAN: a middle aged man of rustic ap...