എലിനോറിന്‍റെ അസ്തിത്വത്തിന്‍റെ വിത്തിരിക്കുന്നത് രണ്ടു വക്കീലന്മാരുടെ ചങ്ങാത്തത്തിലാണ്. അതിലൊരാള്‍, റോയല്‍ പ്രഷ്യന്‍ ലീഗല്‍ കൌണ്‍സിലര്‍. മറ്റെയാള്‍, ട്രയറിലെ ഫസ്റ്റ് കൌണ്‍സിലര്‍. എലിനോറിന്‍റെ അമ്മവഴിയുള്ള മുത്തശ്ശനായ ലുദ്‌വിഗ് വെസ്റ്റ്ഫാലന്‍ പ്രഭു പ്രഗത്ഭനായ ഒരു വക്കീലായിരുന്നു. അദ്ദേഹത്തിനു പ്രഭുത്വപദവി അച്ഛനായ ഫിലിപ്പില്‍നിന്നു പാരമ്പര്യമായി കിട്ടിയതാണ്. ഫിലിപ്പിനതു കിട്ടിയത്, സപ്തവത്സരയുദ്ധത്തില്‍ ഡ്യൂക്ക് ഓഫ് ബ്രണ്‍സ്വിക്കിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമായിട്ടാണ്. ഹനോവറിലെ ഒരു പോസ്റ്റുമാഷുടെ മകനായിരുന്ന ഫിലിപ്പിന് തക്ക സമയത്താണ് പദവി ലഭിച്ചത്. അതദ്ദേഹത്തെ, തന്‍റെ പാതിപ്രായമുള്ള, പ്രസരിപ്പുള്ള, ഒരു സ്ക്കോട്ടിഷ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനു സഹായിച്ചു. ആ പെണ്‍കുട്ടിയാണ് ജീനി വിഷ്ഹാര്‍ട്ട്. റ്റസ്സിയുടെ അമ്മവഴിയുള്ള മുതുമുത്തശ്ശി ജീനി, ബ്രിട്ടീഷ് സേനയുടെ അധിപനായ, ജെനറല്‍ ബെക്ക്വിത്തിന്‍റെ സഹോദരീഭര്‍ത്താവായിരുന്നു. ഇരുപതു വയസ്സുള്ളപ്പോള്‍ അവര്‍, യുദ്ധകാലത്ത്, സഹോദരിയെക്കാണാന്‍ ജര്‍മ്മനിയിലേക്കു പോയി. അവിടെ, ഒരു വിരുന്നില്‍വെച്ച്, ജര്‍മ്മന്‍ സേനയ...