നവംബര്‍ 1860ല്‍ മോമിന്‍റെ ദേഹത്താകെ വസൂരിക്കുരു പൊങ്ങി. ജെന്നര്‍ തന്‍റെ വാക്സിന്‍ കണ്ടുപിടിച്ച് അറുപത്തിയഞ്ചുകൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും, ഈ പകര്‍ച്ചവ്യാധി അപ്പോഴും കൊല്ലാന്‍ കഴിവുള്ളതായിരുന്നു. പാര്‍ലിമെന്‍റ്, 1853ല്‍, വസൂരിക്കുള്ള കുത്തിവെപ്പ് നിര്‍ബ്ബന്ധമാക്കിയിരുന്നു. അതുകൊണ്ട്, റ്റസ്സിക്കു കുത്തിവെപ്പു നടത്തിയിട്ടുണ്ടായിരുന്നു. അവളെയും സഹോദരിമാരെയും, കെട്ടും പെട്ടിയുമായി, തൊട്ടടുത്ത്, കെന്‍റിഷ് ഠൌണില്‍, താമസിക്കുന്ന ലീബ്നെക്റ്റുമാരുടെ വീട്ടിലേക്കു മാറ്റി. ക്രിസ്തുമസ്സു വരെ അവിടെയാണ് അവര്‍ തങ്ങിയത്. ലൈബ്രറിയുടെയും ഏണ്‍സ്റ്റൈനിന്‍റെയും കൂടെ അഞ്ചു വയസ്സുള്ള റ്റസ്സിക്കു സുഖമായിരുന്നു. പക്ഷെ, അച്ഛനമ്മമാരെക്കാണാതെ അവള്‍ വിഷമിക്കുകയുണ്ടായി. ലൈബ്രറിയുടെ വീട്ടുജാലകത്തിലൂടെ ഒരു ദിവസം അച്ഛനെ തെരുവില്‍ കണ്ടപ്പോള്‍, അവള്‍ വേട്ടക്കാരുടെ പരുഷ ശബ്ദത്തില്‍ കൂവി വിളിച്ചു: “എടോ, മൂപ്പരേ!” കുട്ടികള്‍, കാണപ്പെടുകയല്ലാതെ, ഒച്ചയിടരുതെന്ന വിക്റ്റോറിയന്‍ ശാസനം അവള്‍ക്കു ബാധകമല്ലായിരുന്നുവെന്ന് വ്യക്തം. ലീബ്നെക്റ്റുമാരൊപ്പം ...