ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹാംലെറ്റ് I - 2

I . 2  കുഴൽവിളി; വാദ്യകോലാഹലം.  ക്ലോഡിയസ്, ഡെന്മാർക്കിന്റെ രാജാവ്, പ്രവേശിക്കുന്നു(1). ഒപ്പം രാജ്ഞി ഗർട്രൂഡും രാജസഭാംഗങ്ങളും; സഭാംഗങ്ങളിൽ പൊളോണിയസ്സിനെയും  അദ്ദേഹത്തിന്റെ മകൻ ലേയടീസിനെയും കാണാം. കൂട്ടത്തിൽ വോൾട്ടിമാൻഡ്, കോർണേലിയസ്, പരിചാരകർ എന്നിവരുമുണ്ട്.  ക്ലോഡിയസ്: നമ്മുടെ (2) പ്രിയ സഹോദരൻ ഹാംലെറ്റിന്റെ ഓർമ്മ പച്ചയായ്ത്തന്നെ നിൽക്കുന്ന ഈ സമയത്ത്, നമ്മുടെ ഹൃദയത്തിൽ ദുഃഖം തളംകെട്ടിനിൽക്കുന്നതും രാജ്യം ഒറ്റക്കെട്ടായി വിലപിക്കുന്നതും ഉചിതം തന്നെ. എങ്കിലും, സ്വാഭാവികമായ സ്നേഹത്തോടു വിവേകം മത്സരിക്കുമ്പോൾ,  നാം അവനെയോർത്ത് വിലപിക്കുമ്പോഴും, നമുക്ക്  നമ്മെക്കുറിച്ചും ഓർക്കാതിരിക്കാനാകില്ലല്ലോ. അതിനാൽ, നാം ഒരിക്കലെന്റെ സഹോദരിയായിരുന്ന(3), ഇപ്പോൾ, യുദ്ധസന്നദ്ധമായ നമ്മുടെ രാജ്യത്തിന്റെ പാതി അവകാശിയായ, രാജ്ഞിയെ ഒരു കണ്ണിൽ മോദവും മറുകണ്ണിൽ  ശോകവുമായി, ശവദാഹത്തിൽ ചിരിയും, വിവാഹത്തിൽ വിലാപവുമെന്നപോലെ, ഒരേ അളവിലുള്ള ദുഃഖത്തോടെയും ആനന്ദത്തോടെയും, ഭാര്യയായ്‌ സ്വീകരിച്ചിരിക്കുകയാണ്.    (1)  ക്ലോഡിയസ്, ഗർട്രൂഡ്  എന്നിവരുടെ വിവാഹവും കിരീടധാരണവും കൃത...

ഹാംലെറ്റ്

  I. 1 പട്ടാളക്കാരായ രണ്ടു കാവൽക്കാർ , ഫ്രാൻസിസ്‌കോ & ബർണാർഡോ , പ്രവേശിക്കുന്നു. ( 1) ബർണാർഡോ: അതാരാ അവിടെ ? (2) ഫ്രാൻസിസ്കോ: നിൽക്കൂ ; ആദ്യം എനിക്കുത്തരം താ. ആരാ നീ ?(3) ബർണാർഡോ: രാജാവ് നീണാൾ വാഴട്ടെ. ഫ്രാൻസിസ്കോ: ബർണാർഡോയാണോ ? ബർണാർഡോ: അതെ , അവൻ തന്നെ.   ഫ്രാൻസിസ്കോ: നീ കൃത്യസമയത്തുതന്നെ കരുതലോടെ വന്നു. ബർണാർഡോ: സമയം പന്ത്രണ്ടടിച്ചു ( 4). നീ പോയുറങ്ങൂ , ബർണാർഡോ. ഫ്രാൻസിസ്കോ: എനിക്കു വിടുതൽ തന്നതിനു നന്ദി. ഇവിടെ കടുത്ത തണുപ്പാണ്. പോരാത്തതിന് മനഃസുഖവുമില്ല (5) .   ബർണാർഡോ: കാവൽ സ്വസ്ഥമായിരുന്നോ (6) ? ഫ്രാൻസിസ്‌കോ: ഒരെലിപോലും അനങ്ങിയില്ല ( 7) .  ബർണാർഡോ: എന്നാ , ശരി. രാത്രി നന്നായിരിക്കട്ടെ. എന്റെ കാവൽപ്പങ്കാളികളെ , ഹൊറേഷ്യോയേയും മാസെലസ്സിനേയും കണ്ടാൽ ഒന്നു വേഗം വരാൻ പറയണേ.   ഹൊറേഷ്യോയും മാസെലസ്സും പ്രവേശിക്കുന്നു. ഫ്രാൻസിസ്കോ: അവർ വരുന്നുണ്ടെന്നു തോന്നുന്നു. നിൽക്കൂ ; ആരാദ് ? ഹൊറേഷ്യോ: ഈ ദേശത്തിന്റെ ( 8) മിത്രങ്ങൾ. മാസെലസ്സ്: രാജാവിന്റെ വിശ്വസ്തർ ( 9) . ഫ്രാൻസിസ്കോ: രണ്ടു പേർക്കും നല്ല രാത്രി നേരുന്നു. മാസെലസ്സ്: ...