ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Dunno 26:

നെയിൽസിൻ്റെ മടങ്ങിവരവ്    നെയിൽസ് മടങ്ങി വരാതായപ്പോൾ പട്ടം പട്ടണത്തിലെ മറ്റു നിവാസികളാരും തന്നെ ഗ്രീൻവില്ലിലേക്ക് തിരഞ്ഞുപോകാൻ ധൈര്യപ്പെട്ടില്ല. താമസിയാതെ നൂറു തലയൻ വ്യാളി എല്ലാ പെൺകുട്ടികളെയും തിന്നു തീർക്കുമെന്നും, ആൺകുട്ടികളെ തിന്നാനായി പട്ടം പട്ടണത്തിലെത്തുമെന്നായിരുന്നൂ കിംവദന്തി. സമയം കടന്നുപോയി. വ്യാളിയാകട്ടെ വന്നതുമില്ല. പക്ഷേ, ഒരു നല്ല പുലരിയിൽ ഒരപരിചിതൻ ആഗതനായി.  താനും സുഹൃത്തുക്കളും കൂടി ഒരു ബലൂണേറിപ്പോയെന്നും, ബലൂൺ താഴെ വീഴാറായപ്പോൾ, പാരഷ്യൂട്ടിട്ട് താഴേക്കു തുള്ളിയെന്നും ഈ അപരിചിതൻ പറഞ്ഞു. താൻ വീണത് ഒരു കൊടും കാട്ടിലായിരുന്നു. അപ്പോൾ മുതൽ സുഹൃത്തുക്കളേയും തിരഞ്ഞ് താൻ അലയുകയാണ്. ഈ അപരിചിതൻ ആരാണെന്ന് ഊഹിക്കാൻ വലിയ പ്രയാസമൊന്നുമില്ല; ഡുനോ തന്നെ. പാരഷ്യൂട്ടിൻ്റെ സഹായത്തോടെ താഴേക്കിറങ്ങിയ ശേഷം അവൻ വീടു പിടിക്കുകയല്ല ചെയ്തത്; തൻ്റെ കൂട്ടുകാരെ തിരയാനിറങ്ങുകയാണ് ചെയ്തത്.  കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ഒരു ബലൂൺ തകർന്നു വീണ് ചില ആൺമൈറ്റുകൾ ഗ്രീൻവില്ലിൽ എത്തിയതായി പട്ടം പട്ടണനിവാസികൾ പറഞ്ഞു. ലോഹം വിളക്കാനുള്ള ഉപകരണവും തേടി അവരിൽ രണ്ടു പേർ പട്ടം പട്ടണത...

DUNNO 25

ഷോട്ട് സുഖപ്പെടുന്നു . ഗ്രംപ്‌സും ഡോ. പിൽമനും ചാടിപ്പോയതിൽപ്പിന്നെ, എല്ലാ നഴ്‌സുമാരും ആസ്പത്രി ജീവനക്കാരും അവശേഷിച്ച ഒരേ ഒരു രോഗിയെയാണ് പരിചരിച്ചത് --- ഷോട്ടിനെ. ശ്രദ്ധിച്ചുശ്രദ്ധിച്ച് അവർ അയാളെ വഷളാക്കി. ഒരു തവണ അയാൾ അവരോട് മിഠായി കൊണ്ട് സൂപ്പുണ്ടാക്കാൻ ആവശ്യപ്പെട്ടു.; ജാം കൊണ്ട് കഞ്ഞിയുണ്ടാക്കാനും. ഇനിയൊരു തവണ അയാൾ ആവശ്യപ്പെട്ടത് ഞാവൽപ്പഴം കൊണ്ടുള്ള ഇറച്ചിക്കേക്കും കൂൺ അച്ചാറുമാണ് (ഞാവൽപ്പഴം കൊണ്ട്                ഇറച്ചിക്കേക്കുണ്ടാക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം). മറ്റൊരു തവണ അയാൾ ആപ്പിൾ മസാല വേണമെന്ന് പറഞ്ഞു. അതു കൊണ്ടുവന്നപ്പോൾ താൻ ചോദിച്ചത് പുഴുങ്ങിയ സബർജില്ലിയാണെന്ന് അയാൾ പറഞ്ഞു. സബർജില്ലി പുഴുങ്ങിക്കൊണ്ടുവന്നപ്പോഴോ, അതിന് സവാള മണമോ, അതു പോലെ അസുഖകരമായ മറ്റെന്തോ മണമോ ഉണ്ടെന്ന് പരാതിപ്പെട്ടു.   അയാളുടെ  തോന്ന്യാസങ്ങളൊക്കെ തൃപ്തിപ്പെടുത്താൻ നോക്കി പാവം നഴ്‌സുമാർ വലഞ്ഞു ക്ഷീണിച്ചു. അവർ, ഇങ്ങനെയൊരു രോഗിയെ  ജീവിതത്തിൽ കണ്ടിട്ടേയില്ലെന്ന് പറഞ്ഞു; അയാളെ പരിചരിക്കുക ഒരു ശിക്ഷയാണെന്നും. അയാൾ വേഗം സുഖപ്പെടുമെന്നു പ്ര...

DUNNO 24

കഴിവളക്കാനുള്ള ബ്ലോബ്‌സിൻ്റെ മാനദണ്ഡം  ആപ്പിളുകളും പേരക്കകളും ശേഖരിക്കുന്നത് അടുത്തദിവസം മുഴുവനും തുടർന്നു. സഹായത്തിന് മൂന്നാമതൊരു കാറു കൂടെ എത്തി. ടാപ്‌സിൻ്റെ എട്ടു ചക്രമുള്ള  ആവിവണ്ടി. സംഭവിച്ചതിതാണ്. പ്രെറ്റ്സലിനെ കാണാതായപ്പോൾ പട്ടംപട്ടണ നിവാസികൾ പരിഭ്രമിച്ചു. അവൻ തൻ്റെ കാറിൽ ബെൻഡമിനെയും ട്വിസ്റ്റമിനെയും ഗ്രീൻവില്ലിലേക്ക് തിരിച്ചു കൊണ്ടു പോയത് അവർക്കറിയാമായിരുന്നു. അവൻ മടങ്ങി വരാതായപ്പോൾ, എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമെന്ന് അവർ ഭയപ്പെട്ടു. അങ്ങനെ, ടാപ്‌സിനോടവർ വണ്ടിയെടുത്ത് അവിടെ പോയി നോക്കാൻ ആവശ്യപ്പെട്ടു. ടാപ്സ് അതനുസരിച്ചു. പ്രെറ്റ്സൽ കാറിൽ ആപ്പിൾ കയറ്റിക്കൊണ്ടു പോകുന്നതു  കണ്ടപ്പോൾ, അവനും അങ്ങനെ ചെയ്താൽ കൊള്ളാമെന്നു തോന്നി. താമസിയാതെ, അവനും മറ്റുള്ളവർക്കൊപ്പം ജോലിയിൽ ഭാഗഭാക്കായി. പട്ടംപട്ടണത്തിലെ അവൻ്റെ സുഹൃത്തുക്കൾ ആ ദിവസവും, അതിനടുത്ത ദിവസവും അവനെ കാത്തിരുന്നു. അവനും കൂടി മടങ്ങിവരാതായപ്പോൾ അതിഭീകരമായ അപവാദങ്ങൾ പടരാൻ തുടങ്ങി. രണ്ടു പട്ടണങ്ങളുടെയും നടുക്കുള്ള റോഡരികിൽ തമ്പടിച്ചിരിക്കുന്ന ബാബാ യാഗാ എന്ന വൃദ്ധ ദുർമന്ത്രവാദിനി അതു വഴി പോകുന്നവരെ...