ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീൻ 30 [3]

ഈയൊരു മാതൃക തലമുറകളിലുടനീളം കണ്ടു. പരിചയസമ്പന്നനായ ഒരു ജനിതകശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം, X ക്രോമസോമാണ് ഗേ ജീൻ വഹിക്കുന്നതെന്നാണ് ഇതിനർത്ഥം. ഹാമറിന് അതു തന്റെ മനോനേത്രത്തിൽ സ്പഷ്ടമായ് കാണാമായിരുന്നു --- തലമുറകളിലൂടെ, ഒരു നിഴൽ സാന്നിദ്ധ്യം പോലെ, കടന്നുപോകുന്ന പാരമ്പര്യാർജ്ജിതമായ ഒരു ഘടകം; സിസ്റ്റിക് ഫൈബ്രോസിസ് പോലെയോ, ഹണ്ടിങ്ങ്ടണിന്റെ ഉൾപരിവർത്തനം വന്ന ജീനുകൾ പോലെയോ അതിനത്ര തീവ്രസാന്നിദ്ധ്യമില്ലെങ്കിലും, X ക്രോമസോമിന് പിന്നാലെ അതുണ്ടെന്നത് തീർച്ചയാണ്. ഒരു സാധാരണ കുടുംബവൃക്ഷത്തിലെ കാരണവർ ഗേ ആകാനുള്ള സാദ്ധ്യത തിരിച്ചറിയാൻ വിഷമമില്ല. (കുടുംബചരിത്രങ്ങൾ പൊതുവേ തെളിച്ചമില്ലാത്തവയാണ്. ഇന്നുള്ള ലൈംഗിക രഹസ്യങ്ങളേക്കാൾ ഇരുണ്ടതാണ് പുരാതന ചരിത്രങ്ങൾ --- പക്ഷേ, രണ്ടോ, മൂന്നോ തലമുറകളോളമുള്ള ലൈംഗിക സ്വത്വങ്ങളെക്കുറിച്ച് അറിവുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഹാമർ ശേഖരിച്ചത്). ആ കാരണവരുടെ സഹോദരന്മാരുടെ മക്കളെല്ലാം 'നേരെ'യുള്ളവരായിരിക്കും --- ആണ്മക്കൾക്ക് X ക്രോമസോം പകർന്നുകൊടുക്കാൻ പുരുഷന്മാർക്കാകില്ലല്ലോ (മനുഷ്യരിലെ ആണുങ്ങൾക്ക് X ക്രോമസോം കിട്ടേണ്ടത്അമ്മയിൽ നിന്നാണ്).   പക്ഷേ, ഇങ്ങേരുടെ പെങ്ങ...

ജീൻ 30 [2]

 (ഇതുപോലുള്ള ചില ശ്രദ്ധേയമായ സംഗതികൾ, വർഷങ്ങൾക്കു ശേഷം, ബെയ്‌ലി കേൾക്കും: 1971ൽ, ഇരട്ടകളായ രണ്ടു കനേഡിയൻ സഹോദരന്മാർ ജനിച്ച് ആഴ്ചകൾക്കു ശേഷം പരസ്പരം വേർപിരിഞ്ഞു. അവരിലൊരാളെ ഒരമേരിക്കൻ ധനിക കുടുംബം ദത്തെടുത്തു. മറ്റേയാളെ,  ക്യാനഡായിൽ,  ഏറെ വ്യത്യസ്തമായ ചുറ്റുപാടുകളിൽ, അയാളുടെ പെറ്റമ്മ തന്നെയാണ് പോറ്റിയത്. കണ്ടാൽ പൂർണ്ണമായും സദൃശരായിരുന്ന ഇവർക്ക് പരസ്പരം അറിയില്ലായിരുന്നു --- കനഡയിലെ ഒരു ഗേ ബാറിൽ വച്ച് യാദൃച്ഛികമായ് അന്യോന്യം കണ്ടു മുട്ടുന്നതു വരെ.) സ്വവർഗ്ഗലൈംഗികത വെറും ജീൻ മാത്രമല്ലെന്ന് ബെയ്‌ലി കണ്ടു. കുടുംബം, ചങ്ങാത്തം, വിദ്യാലയം, മതം, സാമൂഹ്യവ്യവസ്ഥിതി തുടങ്ങിയവയും ലൈംഗിക വ്യവഹാരത്തെ രൂപപ്പെടുത്തുന്നതിൽ സ്വാധീനങ്ങളാകുന്നുണ്ട് --- 48 ശതമാനത്തോളം തവണ, സർവ്വസമാന ഇരട്ടകളിൽ ഒരാൾ 'ഗേ' ആയിരിക്കുകയും, മറ്റെയാൾ 'നേരെ' ആയിരിക്കുകയും ചെയ്യുന്നത്ര രീതിയിലാണ് ഈ സ്വാധീനം. ലൈംഗികവ്യവഹാരത്തിന്റെ വ്യക്തമായ മാതൃക വെളിക്കു വരാൻ, ഒരു പക്ഷേ, ബാഹ്യവും ആന്തരികവുമായ നിമിത്തങ്ങൾ ആവശ്യമായിരിക്കണം. സ്വവർഗ്ഗരതിയെ ചൂഴ്ന്നു നിൽക്കുന്ന സാർവ്വത്രികവും നിരോധകവുമായ സാംസ്കാരിക വിശ്വാസങ്ങൾ ഒരിരട്ടയെ ...

ജീൻ 30

  അവസാന നാഴിക   അറിയപ്പെടാത്ത ഇരട്ടകളെ വെറുതേ വിടുന്നതാണ് നല്ലത് , ഉറങ്ങുന്ന നായ്ക്കളെപ്പോലെ. --- വില്യം റൈറ്റ് ,   ' അങ്ങനെ ജനിച്ചവർ '   പാരമ്പര്യം , മുൻഗണന , വക്രത , തെരഞ്ഞെടുപ്പ് എന്നിവകളെ സംബന്ധിച്ച ദേശീയ ചർച്ചകൾക്കുള്ള പ്രകോപനമല്ലാ , സാധാരണ ഗതിയിൽ ,   അവ്യക്തമായ ജനനേന്ദ്രിയത്തോടെ ജനിക്കുന്ന രണ്ടായിരത്തിലൊരു കുഞ്ഞിന്റെ   ലിംഗ   രൂപം പ്രകൃതിസഹജമാണോ , ആർജ്ജിതമാണോ എന്ന കാര്യം.   എന്നാൽ ,   ലൈംഗിക   സ്വത്വം (സംഭോഗപങ്കാളികളുടെ കാര്യത്തിലുള്ള മുൻഗണനയും തെരഞ്ഞെടുപ്പും) സഹജമാണോ , ആർജ്ജിതമാണോ എന്നത് , തീർച്ചയായും , ദേശീയതലത്തിൽ ചർച്ചചെയ്യപ്പെടുന്നതാണ്. 1950 കളിലും '60 കളിലും , കുറച്ചു കാലത്തേക്ക് , ഈ ചർച്ചയ്‌ക്കൊരു അവസാനതീർപ്പുണ്ടായതായി തോന്നി. ലൈംഗികമായ പ്രാഥമ്യം (അതായത് , ' ഋജുത്വ ' ത്തിനെതിരേ   ' സ്വവർഗ്ഗരതി ') സഹജമല്ല , ആർജ്ജിതമാണെന്ന സിദ്ധാന്തമാണ്   സൈകയാട്രിസ്റ്റുകളുടെ ഇടയിൽ പ്രബലമായ് നിലനിന്നിരുന്നത്.   മാനസികമായ പിരിമുറക്കത്തിൽനിന്നുള്ള ഉൽക്കണ്ഠയുടെ അടിച്ചമർത്തപ്പെട്ട ആവിഷ്‌കരണമായാണ് സ്വവർഗ്ഗരതി ചിത്രീകരിക്കപ്...

ജീൻ 29 [6]

 അത്ര അസാധാരണമായ കാര്യമൊന്നുമായിരുന്നില്ലാ ഡേവിഡ് റെയ്മറിന്റേത്. 1970കൾക്കും '80കൾക്കും മദ്ധ്യേ, ഇത്തരം മറ്റു ലൈംഗിക പുനർനിയോഗങ്ങൾ ( മാനസികവും സാമൂഹികവുമായ പരുവപ്പെടുത്തലിലൂടെ ക്രോമസോം പ്രകാരം ആൺകുട്ടികളായവരെ പെൺകുട്ടികളാക്കി മാറ്റാനുള്ള ശ്രമം) വർണ്ണിക്കപ്പെട്ടിട്ടുണ്ട്. അവയിലോരോന്നും സംഘർഷഭരിതവും, സംഘർഷം ഉളവാക്കുന്നതുമാണ്. അവയിൽ ചിലതിലൊക്കെ ലിംഗത്വപരമായ ഡിസ്‌ഫോറിയ (6), ഡേവിഡിന്റെ കാര്യത്തിലുണ്ടായിരുന്നത്ര തീവ്രമായിരുന്നില്ല. എങ്കിലും, ഇരകളായ സ്ത്രീ/പുരുഷന്മാരെ ആകുലതയും, കോപവും, അസംതൃപ്തിയും, അസ്വസ്ഥതയും, ദിശാബോധമില്ലായ്മയും, പ്രായപൂർത്തിയാകുന്നതുവരെ, കൂടെക്കൂടെ വേട്ടയാടിയിരുന്നു. വളരെ പ്രസക്തമായൊരു സംഭവം ഉദാഹരിക്കാം. ഒരു സ്ത്രീ (അവരെ C എന്നു വിളിക്കാം) മിനസോട്ടയിലെ റോച്ചെസ്റ്ററിലുള്ള ഒരു സൈക്കയാട്രിസ്റ്റിനെ കാണാനെത്തി. തൊങ്ങലുകൾ വച്ചുപിടിപ്പിച്ച, പൂക്കളുള്ള ബ്ലൗസും, പശുത്തോലുകൊണ്ടുള്ള പരുപരുക്കൻ ജാക്കറ്റും ധരിച്ചാണ് ആ സ്ത്രീ വന്നത്. "തുകലും നാടകളും ചേർന്ന രൂപം"  എന്നാണ് അവൾ തന്നെത്തന്നെ വിശേഷിപ്പിച്ചത്. തന്റെ ദ്വന്ദാവസ്ഥയിലെ പലതിനെച്ചൊല്ലിയും അവൾക്ക് അസ്വസ്ഥതകളില്ലായിരു...

ജീൻ 29 [5]

  * ലൈംഗിക വ്യവസ്ഥ , സെക്സ്, മൊത്തം അങ്ങെനെയെങ്കിൽ വെറും ഒരേയൊരു ജീൻ മാത്രമാണോ? സ്വയർ രോഗമുള്ള സ്ത്രീകളുടെ എല്ലാ ശരീരകോശങ്ങളിലും ആൺ ക്രോമസോമുകളാണുള്ളത്. എന്നാൽ, ആണത്വനിർണ്ണയജീൻ ഉൾപ്പരിവർത്തനത്താൽ നിഷ്ക്രിയമായതിനാൽ, Y ക്രോമസോം, അക്ഷരാർത്ഥത്തിൽ, വരിയുടക്കപ്പെട്ടിരിക്കുന്നു[ഇപ്പറയുന്നത്, നിന്ദ്യമായ അർത്ഥത്തിലല്ല; തീർത്തും ജീവശാസ്ത്രപരമായ അർത്ഥത്തിലാണ്). സ്വയർ ലക്ഷണമുള്ള സ്ത്രീകളുടെ കോശങ്ങളിൽ Y ക്രോമസോമിന്റെ സാന്നിദ്ധ്യമുള്ളതു കൊണ്ട്, സ്ത്രീശരീരഘടനാവികാസത്തിൽ ചിലത്  തടസ്സപ്പെടുന്നുണ്ട്. പ്രത്യേകിച്ചു പറഞ്ഞാൽ, മുലകൾ ശരിയായി രൂപപ്പെടുന്നില്ല; അണ്ഡാശയങ്ങളുടെ പ്രവർത്തനം അസ്വാഭാവികമാണ്; അതിനാൽ, ഈസ്ട്രജന്റെ അളവ് കുറവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ശാരീരിക ധർമ്മങ്ങളിൽ അവർക്ക് യാതൊരു ഭംഗവുമില്ല. സ്ത്രീശരീരഘടനയിലെ മിക്കതും തീർത്തും കുറ്റമറ്റ രീതിയിൽ വികസിച്ചിരിക്കുന്നതും കാണാം: യോനിക്കും, യോനീമുഖത്തിനും പിഴവുകളൊന്നുമില്ല; മൂത്രവാഹിനികളെ അവയോട് ഘടിപ്പിച്ചിരിക്കുന്നത്, നൂറു ശതമാനവും, ശരിയായ രീതിയിലാണ്. വിസ്മയകരമായൊരു സംഗതി, സ്വയർ രോഗമുള്ള സ്ത്രീകളുടെ ലിംഗസ്വത്വ ത്തിലും യാതൊരു കുഴപ്പവുമില്ലെന...

ജീൻ 29 [4]

  * 1980കളുടെ ആദ്യം. പീറ്റർ ഗുഡ് ഫെലോ എന്നു പേരുള്ള ലണ്ടനിലെ ഒരു   ജനിതക ശാസ്ത്രജ്ഞൻ Y ക്രോമസോമിലെ ലിംഗനിർണ്ണയ ജീനിനായുള്ള വേട്ട തുടങ്ങി. ഇയാളൊരു ഫുട്ബാൾ ഭ്രാന്തനായിരുന്നു; അടുക്കും ചിട്ടയുമില്ലാത്ത ഒരു കൃശഗാത്രൻ. കിഴക്കൻ ഇംഗ്ലണ്ടിലെ ആളുകളെപ്പോലെ സ്വരാക്ഷരങ്ങൾ വലിച്ചുനീട്ടിയാണ് സംസാരിക്കുക. വസ്ത്രധാരണം കണ്ടാൽ, 'പരുക്കൻ നവകാൽപ്പനികനായ് മാറിയതു' പോലെ തോന്നും. Y ക്രോമസോമിലെ ചെറിയൊരിടത്തിലേക്ക് അന്വേഷണം പരിമിതപ്പെടുത്താൻ ഗുഡ് ഫെലോ, ബോട്സ്റ്റെയ്‌നും ഡേവിസും കണ്ടെത്തിയ ജീൻ-സ്ഥലചിത്രണ രീതി ഉപയോഗിക്കാനാണ് ഉദേശിച്ചത്. പക്ഷേ, ഒരു "സാധാരണ" ജീനിനെ, അതിൻ്റെ "പ്രതിഭാസരൂപ" വകഭേദമില്ലാതെ, അല്ലങ്കിൽ, അതുമായ് ബന്ധമുള്ള ഒരു രോഗമില്ലാതെ, എങ്ങനെയാണ് സ്ഥലചിത്രണം ചെയ്യുക? രോഗഹേതുകമായ ജീനും ജനോമിലെ വഴികാട്ടികളും തമ്മിലുള്ള ബന്ധം നോക്കിക്കണ്ടാണ്, സിസ്റ്റിക് ഫൈബ്രോസിസ്, ഹണ്ടിങ്ടൺ രോഗം എന്നിവയുടെ ജീനുകളുടെ സ്ഥലങ്ങൾ കണ്ടെത്തിയത്. ആ രണ്ടു കേസുകളിലും, പ്രസ്തുത ജീൻ വഹിക്കുന്ന രോഗബാധിതരായ സഹോദരങ്ങൾ വഴികാട്ടികളെയും വഹിച്ചിരുന്നു; രോഗബാധിതരല്ലാത്ത സഹോദരങ്ങൾ അവ വഹിച്ചിരുന്നില്ല താനും. എന്നാൽ...

ജീൻ 29 [3]

സ്റ്റീവൻസിൻ്റെ ഉറ്റ സഹഗവേഷകൻ എഡ്മണ്ട് വിൽ‌സൺ, ഒരു കോശജീവശാസ്ത്രകാരൻ, അവരുടെ ഗവേഷണഫലത്തെ സ്ഥിരീകരിച്ചു. അയാൾ അവരുടെ സാങ്കേതിക പാദങ്ങളെ കൂടുതൽ ലളിതമാക്കിക്കൊണ്ട്, ആൺ ക്രോമസോമിനെ Y എന്നും, പെൺ ക്രോമസോമിനെ X എന്നും വിളിച്ചു. ക്രോമസോം ഭാഷയനുസരിച്ച്, ആൺ ക്രോമസമുകൾ XY യും, പെൺ ക്രോമസോമുകൾ XX ഉമായി. Y ക്രോമസോമുള്ള ബീജം അണ്ഡവുമായ് സങ്കലനത്തിലാകുമ്പോൾ, XY സംയുക്തമുണ്ടാവുകയും, ആണത്വം   തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. അണ്ഡവുമായ്‌ X ക്രോമസോമുള്ള ബീജം സങ്കലനത്തിലേർപ്പെടുമ്പോൾ, ഫലം XX ആകുന്നു; അതു  വഴി പെണ്ണത്വം തീരുമാനിക്കപ്പെടുന്നു. ഇടതു-വലതു വൃഷണങ്ങളല്ലാ ലിംഗനിർണ്ണയത്തിനു ഹേതു; അതുപോലെയുള്ള മറ്റൊരു ആകസ്മികമായ പ്രക്രിയയാണ്. അണ്ഡവുമായ് ആദ്യം സംഗമിച്ച്  അതിനെ ബീജസങ്കലനം ചെയ്യുന്ന ജനിതകച്ചരക്കിൻ്റെ പ്രകൃതമാണ് ലിംഗനിർണ്ണയഹേതു.  * സ്റ്റീവൻസും വിത്സണും കണ്ടുപിടിച്ച XY വ്യവസ്ഥക്ക് പ്രധാനപ്പെട്ടൊരു അനന്തരഫലമുണ്ടായി: ആണത്വം നിശ്ചയിക്കുന്ന എല്ലാ സന്ദേശവും വഹിക്കുന്നത് Y ക്രോമസോമാണെങ്കിൽ, ഭ്രൂണത്തെ ആണാക്കാനുള്ള ജീനുകളെ ആ ക്രോമസോം വഹിക്കുന്നുണ്ടാകണമല്ലോ. തുടക്കത്തിൽ, നിരവധി ആൺ-നിർണ്ണ...