ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Gene 35: 2

 അച്ഛനും ഞാനും മണിയുടെ കൊൽക്കത്തയിലുള്ള ആതുരാലയത്തിൽനിന്ന് മടങ്ങുകയായിരുന്നു. താൻ വളർന്നുവന്ന വീടിനുമുമ്പിൽ --- ഉന്മാദത്തിന്റെ തീവ്രവേദനയിലായിരുന്ന, ഒരു കാട്ടുപക്ഷിയെപ്പോലെ കുതറുന്ന, രാജേഷിനെ തിരികെ കൊണ്ടുവന്ന ആ സ്ഥലത്ത് ---  അച്ഛന്‌ ഒരിക്കൽക്കൂടിയൊന്നു നിൽക്കണമെന്ന് തോന്നി.  അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനു ചുറ്റും ഒരു മുറിയുടെ ചുവരുകൾ രൂപപ്പെടുത്തിയിരുന്നു. ഞങ്ങൾ ഹായത് ഖാൻ തെരുവിലെ മൂലയിൽ കാറു നിർത്തി; അടഞ്ഞു കിടക്കുന്ന വഴിയിലേക്ക് നടന്നു പോയി.  അപ്പോൾ വൈകുന്നേരം ഒരാറുമണിയായിക്കാണണം . വീടുകളെല്ലാം ചെരിഞ്ഞിരിക്കുന്ന, ധൂസരമായ പ്രകാശത്തിൽ മങ്ങിനിന്നിരുന്നു. അന്തരീക്ഷത്തിൽ മഴയുടെ ഭീഷണിയുണ്ടായിരുന്നു.  "ബംഗാളികളുടെ ചരിത്രത്തിൽ ഒരേയൊരു സംഭവമേയുള്ളൂ: (ഇന്ത്യാ)വിഭജനം," അച്ഛൻ പറഞ്ഞു. ഉയരത്തിൽ തള്ളിനിൽക്കുന്ന ബാൽക്കണികളിലേക്ക് ഉറ്റുനോക്കി അദ്ദേഹം പഴയ അയൽവാസികളുടെ പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു: ഘോഷ്, താലൂക്ദാർ, മുഖർജി, ചാറ്റർജി, സെൻ. ഒരു ചാറ്റൽ മഴ ഞങ്ങളിലേക്ക് പതിയേ ഇറങ്ങിവന്നു. അതോ, അത് വീടുവീടാന്തരം കെട്ടിയിരുന്ന അയലുകളിൽ തിങ്ങിവിരിച്ചിട്ടിരുന്ന അലക്കിയ ...

കാലക്രമണിക

ബി. സി. 350  പാരമ്പര്യവിവരങ്ങൾ സന്ദേശമായാണ് പ്രചരിക്കുന്നതെന്ന്  അരിസ്റ്റോട്ടിൽ വാദിക്കുന്നു.  1859 ഡാർവ്വിൻ "ജീവോൽപ്പത്തി" (On the Origin of Species) പ്രസിദ്ധീകരിക്കുന്നു. 1865  ഗ്രിഗർ മെൻഡൽ പാരമ്പര്യത്തിന്റെ വ്യതിരിക്തമായ ഏകകങ്ങൾ കണ്ടുപിടിക്കുന്നു. 1869  ഗാൾട്ടൺ "പാരമ്പര്യപ്രതിഭ" (Hereditary Genius) എഴുതുന്നു; 'യൂജെനിക്സ്' എന്ന പദം കണ്ടുപിടിക്കുന്നു.  1908 - 1915  മോർഗനും ശിഷ്യരും 'ജനിതകബന്ധവും' 'മറുകണ്ടം ചാടലും' (crossing over) കണ്ടുപിടിക്കുന്നു. 1933 - 1939 ജർമ്മനിയിലെ "ജൈവഭരണകൂടം' വംശീയശുചിത്വത്തിനുള്ള ഒരുദ്യമത്തിന് പ്രാരംഭം കുറിക്കുന്നു.  1934 - 1935  പാരമ്പര്യപരമായ ആരോഗ്യസുരക്ഷക്കുള്ള ന്യൂറംബർഗ് നിയമങ്ങൾ ആവിഷ്കരിക്കപ്പെടുന്നു.  1941 - 1944  ജനിതകസന്ദേശവാഹകൻ DNA യാണെന്ന് അവേരി തെളിയിക്കുന്നു.  1943  ഓഷ്വിറ്റ്സിൽ ഇരട്ടകളുടെ മേലുള്ള പരീക്ഷണങ്ങൾ മെൻഗല ആരംഭിക്കുന്നു.  1945 - 1960  RNA യെ കോഡിലാക്കിയാണ് ജിനുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടുപിടിക്കപ്പെടുന്നു.  1953  വാട്സൺ, ക്രിക്, വിത്സൺ എന്നിവർ DNA...

ജീൻ 34: 5

 1. ജീൻ പാരമ്പര്യസന്ദേശത്തിന്റെ അടിസ്ഥാന ഏകകമാണ് . അതു ജീവികളുടെ നിർമ്മാണത്തിനും, പരിപാലനത്തിനും, ജീർണ്ണോദ്ധാരണത്തിനുമുള്ള സന്ദേശം വഹിക്കുന്നു. മറ്റു ജീനുകൾക്കൊപ്പം സഹകരിച്ച്, പരിതസ്ഥിതി, നിമിത്തങ്ങൾ, ആകസ്മികത എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒരു ജീവിയുടെ അന്തിമമായ രൂപവും ധർമ്മവും നിർമ്മിക്കുന്നു.  2. ജനിതക കോഡ് സാർവ്വത്രികമാണ് . ഒരു നീലത്തിമിംഗലത്തിന്റെ ജീനെടുത്ത് സൂക്ഷ്മജീവിയായ ഒരു ബാക്റ്റീരിയത്തിൽ ചെലുത്തിയാലും, അതു കൃത്യമായി, ഏറെക്കുറെ പൂർണ്ണമായും സത്യസന്ധമായി, വായിച്ചെടുക്കപ്പെടും.  ഒരനുബന്ധം: മനുഷ്യജീനുകൾക്ക് പ്രത്യേകിച്ചൊരു സവിശേഷതയുമില്ല.  3. ജീനുകൾ രൂപം, വ്യവഹാരം, ഭാഗധേയം എന്നിവയെ സ്വാധീനിക്കുന്നു. പക്ഷേ, ഈ സ്വാധീനങ്ങൾ ഒന്നിനൊന്ന് എന്ന രീതിയിൽ നേരിട്ടുള്ളവയല്ല. മിക്ക മനുഷ്യലക്ഷണങ്ങളും ഒന്നിലധികം ജീനുകളുടെ ഫലമാണ്. അവയിൽ പലതും ജീനുകളും, പരിതസ്ഥിതികളും, ആകസ്മികതകളും തമ്മിലുള്ള സഹകരണങ്ങളുടെ ഫലമാണ്. ഈ പ്രതിപ്രവർത്തനങ്ങളിൽ പലതും വ്യവസ്ഥാബദ്ധമല്ല - അതായത്, അവയുണ്ടാകുന്നത് ജനോമും അപ്രതീക്ഷിത സംഭവങ്ങളും തമ്മിൽ സന്ധിക്കുമ്പോഴാണ്. ചില ജീനുകൾ പ്രവണതകളെയും വാസനകളെയ...

ജീൻ 34: 4

 നിരോധനത്തിനായുള്ള ഈ നിർദ്ദേശം അസിലോമർ നിരോധനത്തെ പല വിധത്തിൽ ഓർമ്മിപ്പിക്കുന്നതാണ്. അതാവശ്യപ്പെടുന്നത് സാങ്കേതികവിദ്യയുടെ നൈതികവും, രാഷ്ട്രീയവും, സാമൂഹികവും, നിയമപരവുമായ എല്ലാ പരിണതികളും വിലയിരുത്തപ്പെടുന്നതുവരെ ആ വിദ്യയെ പരിമിതപ്പെടുത്തവാനാണ്. അതാഹ്വാനം ചെയ്യുന്നത് ശാസ്ത്രത്തിന്റെയും അതിന്റെ ഭാവിയുടെയും മൂല്യനിർണ്ണയത്തിനാണ്. അതേസമയം, അതൊരു തുറന്ന സമ്മതവുമാണ്: എന്നെന്നേക്കുമായി പരിവർത്തനം ചെയ്യപ്പെട്ട മനുഷ്യജനോമുകളുള്ള ഭ്രൂണങ്ങൾ നിർമ്മിക്കുന്നതിന്, പ്രലോഭനീയമാംവിധം, നാം സമീപസ്ഥമാണ്. ES കോശങ്ങളിൽനിന്നും ആദ്യത്തെ മൂഷികഭ്രൂണങ്ങൾ നിർമ്മിച്ച MIT ജീവശാസ്ത്രജ്ഞൻ, റുഡോൾഫ് ജീനിഷ്‌ പറയുന്നു, "മനുഷ്യരിലെ ജീൻസംശോധനക്ക് ആൾക്കാർ ശ്രമിക്കുമെന്നതിന് സംശയമില്ല. ഇത്തരത്തിൽ നാം മനുഷ്യരെ മെച്ചപ്പെടുത്തണോ വേണ്ടയോ എന്ന നൈതികമായൊരു സംയുക്തതീരുമാനം ആവശ്യമാണ്." ആ അവസാനവാചകത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വാക്ക് "മെച്ചപ്പെടുത്തുക" എന്നതാണ്. കാരണം, അതു സൂചിപ്പിക്കുന്നത്, ജനോമികനിർമ്മാണത്തിന്റെ സാമ്പ്രദായിക പരിധികളിൽനിന്നുള്ള സമൂലമായ ഒരു വഴിത്തിരിവാണ്. ജനോംസംശോധനസൂത്രങ്ങൾ കണ്ടുപിടിക്കപ്പെടുന്നതിന് ...

ജീൻ 35

सुर-न भेद प्रमाण सुनावो  भेद,अभेद, प्रधं कर जानो   ഒരു ഗാനത്തിലെ രാഗങ്ങൾ വിഭാജ്യമെന്ന് തെളിയിക്കൂ; പക്ഷേ, അതിനുമുമ്പ്, വിഭാജ്യമേതെന്നും അവിഭാജ്യമേതെന്നും  വിവേചിച്ചറിയുവാൻ നിങ്ങൾക്കാകുമെന്ന് തെളിയിക്കൂ.  ---- ഒരു ശ്രേഷ്ഠ സംസ്കൃതകവിതയുടെ, അജ്ഞാതനാവിഷ്കരിച്ച, സംഗീതം. अभेद (അഭേദ്). ജീനുകളെ അച്ഛൻ അങ്ങനെയാണ് വിളിച്ചിരുന്നത് - അഭേദ്യം.  അതിന്റെ എതിർപദമായ भेद (ഭേദ്) - വിഭാജ്യം -  അതിന്റേതായ രീതിയിൽ ബഹുവർണ്ണമാർന്ന വാക്കാണ്: ക്രിയാരൂപത്തിൽ അതിന് "വിവേചിക്കുക, വിച്ഛേദിക്കുക, നിർണ്ണയിക്കുക, വേർതിരിച്ചു മനസ്സിലാക്കുക, വിഭജിക്കുക, സുഖപ്പെടുത്തുക"  എന്നൊക്കെയാകാം അർത്ഥങ്ങൾ. അതിന്റെ മൂലരൂപം വിദ്യ, "അറിവ്", വേദ്,  " ഔഷധം" എന്നിവയുടെ മൂലരൂപം തന്നെയാണ്. ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങളുടെ പേരായ വേദങ്ങളും ഇതേ മൂലരൂപത്തിൽനിന്ന് വന്നതാണ്. ഈ മൂലരൂപം പുരാതന ഇന്തോ-യൂറോപ്യൻ പദമായ uied / weyd   - "അറിയുക,  അർത്ഥം വിവേചിച്ചു ഗ്രഹിക്കുക" - ആണ്.     ശാസ്ത്രജ്ഞന്മാർ. ഞങ്ങളുടെ തൊഴിലിൽ അങ്ങനെയൊരു അപകടമുണ്ട്. ലോകത്തെ, തിരിച്ചതിനെ സമഗ്രമാക്കുന്നത...

ജീൻ 34: 3

  *  മനുഷ്യജീവികളിലെ ജനോം ലക്ഷ്യോന്മുഖമായും സ്ഥിരമായും പരിഷ്കരിക്കുന്നതിന് ഒരവസാന പടി കൂടി ആവശ്യമായുണ്ട്. മനുഷ്യ ES കോശങ്ങളിലുണ്ടാക്കപ്പെടുന്ന ജനിതകമാറ്റങ്ങൾ മനുഷ്യഭ്രൂണങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ടല്ലോ. ഒരു മനുഷ്യ ES കോശത്തെ വിജയപ്രദമായൊരു മനുഷ്യഭ്രൂണമായ് നേരിട്ടു പരിവർത്തിപ്പിക്കുന്ന കാര്യം അചിന്തനീയമാണ്. പരീക്ഷണശാലയിൽ ES കോശങ്ങൾക്ക് നാനാതരത്തിലുമുള്ള മനുഷ്യകലകളെ ഉൽപ്പാദിപ്പിക്കാനാകുമെങ്കിലും, ഗർഭപാത്രത്തിലേക്ക് നേരിട്ട് ഒരു ES കോശത്തെ നിവേശിപ്പിച്ച്, ആ കോശം സ്വമേധയാ വിജയപ്രദമായൊരു ഭ്രൂണമായ് വികസിക്കുമെന്ന് വിഭാവനം ചെയ്യുക അസാദ്ധ്യമാണ്. മനുഷ്യ ES കോശങ്ങൾ ജന്തുക്കളിൽ നിക്ഷേപിച്ചപ്പോൾ, മനുഷ്യഭ്രൂണത്തിന്റെ മർമ്മപ്രധാനമായ ജീവകലാപാളികളുടെ അയഞ്ഞ ഒരു സംഘാടനം മാത്രമാണ് ഈ കോശങ്ങൾ സാദ്ധ്യമാക്കിയത്‌. മനുഷ്യഭ്രൂണോൽപ്പത്തിവേളയിൽ ബീജസങ്കലിതമായൊരു അണ്ഡത്തിന് സാദ്ധ്യമാക്കാൻ കഴിയുന്ന ഘടനാപരവും ധർമ്മപരവുമായ ഏകോപനത്തിൽനിന്ന് അതെത്രയോ വിദൂരമായിരുന്നു.  ഭ്രൂണം അതിന്റെ ശരീരഘടന പൂർണ്ണമായ് പ്രാപിച്ചശേഷം (അതായത്, ഗർഭധാരണത്തിന് കുറച്ചു ദിവസങ്ങളോ ആഴ്ചകൾക്കോ ശേഷം) അതിനെ മുഴുവനായിത്തന്നെ ജനിതകപരിവർത്തന...

ജീൻ 34 : 2

 1991ൽ തോംസൺ വിസ്കോൺസിൻ റീജണൽ പ്രൈമേറ്റ് സെന്ററി ലേക്ക് മാറി. അദ്ദേഹം കുരങ്ങുകളിൽനിന്ന് ESകോശങ്ങൾ നിർദ്ധാരണം ചെയ്യാൻ ആരംഭിച്ചു. ഗർഭിണിയായ ഒരു കൊച്ചുകുരങ്ങിൽനിന്ന് അദ്ദേഹം ആറു ദിവസങ്ങൾ പ്രായമുള്ള ഭ്രൂണത്തെ പിഴുതെടുത്തു; അതിനെ പെട്രി പാത്രത്തിൽ വളർത്തി. ആറു ദിവസങ്ങൾ കഴിഞ്ഞ്, അല്ലികളുള്ള പഴത്തിന്റെ തൊലിയെടുക്കുന്നതുപോലെ, അദ്ദേഹം ഭ്രൂണത്തിന്റെ ബാഹ്യചർമ്മം ഉരിഞ്ഞെടുത്തു; ഉള്ളിലുള്ള കോശഗണത്തിന്റെ അകക്കാമ്പിൽനിന്ന് ഓരോരോ കോശത്തെയായി അടർത്തിയെടുത്തു. "ആയമാരായ" കോശങ്ങളുടെ കൂട്ടിലിട്ട് ഈ കോശങ്ങളെ വളർത്താൻ അദ്ദേഹം പഠിച്ചിരുന്നു. "ആയ"മാരാണ് ഈ കോശങ്ങൾക്ക് വളരാനുള്ള വളം ലഭ്യമാക്കുക. അവയില്ലെങ്കിൽ കോശങ്ങൾ ചത്തുപോകും. 1996ൽ, തന്റെയീ സങ്കേതം മനുഷ്യരിലും ശ്രമിക്കാമെന്ന ബോദ്ധ്യത്തോടെ, അദ്ദേഹം മനുഷ്യESകോശങ്ങൾ സൃഷ്ടിക്കാൻ തന്നെ അനുവദിക്കണമെന്ന് വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ നിയന്ത്രകസമിതികളോട് അപേക്ഷിച്ചു.  ചുണ്ടെലിഭ്രൂണവും കപിഭ്രൂണവും അനായാസമായ് ലഭിക്കും. പക്ഷേ, ശാസ്ത്രജ്ഞന്മാർക്ക് ഇളംമനുഷ്യഭ്രൂണങ്ങളെ എവിടെനിന്ന് ലഭിക്കും? തോംസൺ, ഏവർക്കും തോന്നാവുന്ന, ഒരു വിഭവകേന്ദ്രത്തിൽ തട്ടിത്തടഞ്ഞെ...

ജീൻ 34: 1

 ജനിതക ചികിത്സകൾ: മനുഷ്യനു ശേഷം    എന്തിനെയാണ് ഞാൻ ഭയക്കുന്നത്? എന്നേയോ? അല്ല, മറ്റാരും അരികിലില്ലല്ലോ. --- വില്യം ഷേക്‌സ്‌പിയർ , റിച്ചാർഡ് III, അങ്കം 5, രംഗം 3  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ  ഭൗതിക ശാസ്ത്രങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, ഇക്കാലത്ത്, ജീവശാസ്ത്രത്തിൽ, അദമ്യമായൊരു പ്രതീക്ഷാബോധമുണ്ട്. അത്, അജ്ഞാതമായതിലേക്ക് പുരോഗമിക്കുന്നുവെന്ന ഒരു തോന്നലും, ഈ മുന്നേറ്റം ഒരേസമയം ആവേശജനകവും രഹസ്യമയവുമായിരിക്കുമെന്ന തിരിച്ചറിവുമാണ്    --- "ജീവശാസ്ത്രത്തിന്റെ മഹാസ്ഫോടനം", 2007  1991. ഗ്രീഷ്മകാലം. മാനവജനോംപദ്ധതി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ന്യൂയോർക്കിലെ കോൾഡ് സ്പ്രിങ് ഹാർബർ ലാബിലേക്ക് ജെയിംസ് വാട്സണെ കാണാൻ ഒരു പത്രലേഖകനെത്തി. അതൊരു ചുട്ടു വിയർക്കുന്ന അപരാഹ്നമായിരുന്നു. വാട്സൺ, ജാലകത്തിനരികിലിരുന്ന് വെട്ടിത്തിളങ്ങുന്ന ഉൾക്കടൽ നോക്കി, ആപ്പീസിലിരിപ്പുണ്ടായിരുന്നു. മുഖാമുഖക്കാരൻ വാട്സണോട് ജനോം പദ്ധതിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചു. ജനോമിലെ എല്ലാ ജീനുകളും ശ്രേണീകരിച്ച ശേഷം,  മാനവജനിതകസന്ദേശങ്ങൾ ശാസ്ത്രജ്ഞന്മാർക്ക്, ഇച്ഛാനുസൃതം, സമർത്ഥമായ് വി...

ജീൻ 33: 3

1990 ഏപ്രിൽ. മനുഷ്യജനിതകരോഗപരിശോധനയുടെ പരിധി കൂടുതൽ ഉയർത്താനെന്നപോലെ,  നേച്ചർ മാസികയിലെ ഒരു ലേഖനം പുതിയൊരു സാങ്കേതികവിദ്യയുടെ പിറവി വിളംബരം ചെയ്തു.  ഈ വിദ്യ, സ്ത്രീശരീരത്തിലേക്ക് ഭ്രൂണത്തെ നിവേശിപ്പിക്കുന്നതിനു മുമ്പേ   അതിനെ ജനിതകപരിശോധനക്കു വിധേയമാക്കാൻ സഹായിക്കും.  പ്രസ്തുത സങ്കേതം മാനവഭ്രൂണശാസ്ത്രത്തിലെ വിചിത്രമായൊരു സവിശേഷതയെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് പുറത്ത് (ഇൻ വിട്രോ) ബീജസങ്കലനം ചെയ്ത് ( I VF വഴി) ഭ്രൂണമുണ്ടാക്കുമ്പോൾ, സ്ത്രീശരീരത്തിൽ സ്ഥാപിക്കുംമുമ്പ്, അതിനെ കുറേ ദിവസങ്ങളോളം ഇൻക്യുബേറ്ററിൽ സൂക്ഷിക്കും. ഈർപ്പമുള്ള ഇൻക്യുബേറ്ററിൽ, പോഷകസമൃദ്ധമായ ദ്രാവകത്തിൽ കുളിച്ചുകിടക്കുന്ന ഈ ഏകകോശഭ്രൂണം, വിഭജിച്ചുവിഭജിച്ച്, കോശങ്ങളുടെ തിളങ്ങുന്ന ഒരു കൊച്ചുഗോളമായ് മാറുന്നു. മൂന്നാം ദിവസത്തിന്റെ ഒടുവിൽ, ആദ്യം എട്ടു കോശങ്ങളും, പിന്നെ പതിനാറുകോശങ്ങളുമുണ്ടാകും. ആ ഭ്രൂണത്തിൽനിന്ന് കുറച്ചു കോശങ്ങൾ മാറ്റിയാൽ, അത്ഭുതമെന്നേ പറയേണ്ടൂ, ബാക്കി വരുന്ന കോശങ്ങൾ വിഭജിച്ച് മാറ്റപ്പെട്ട കോശങ്ങളുടെ വിടവു നികത്തും. ഭ്രൂണം, യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, സാധാരണപോലെ വളരുന്നതു തുടരു...