ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡാ വിഞ്ചി

  വിഞ്ചിയിൽ നിന്നൊരു മഹാത്ഭുതം ലിയൊണാഡോ ഡാ വിഞ്ചി             ഡാ വിഞ്ചി         ഭാഗ്യംകെട്ട കുട്ടി ഇറ്റലി എന്നൊരു രാജ്യമുണ്ടെന്ന് അറിയാമല്ലോ , അല്ലേ ? ഫാഷനു പേരുകേട്ട ഫ്ലോറൻസ് നഗരം അവിടെയാണ്. ആ നഗരത്തിനടുത്ത് വിഞ്ചി എന്നു പേരുള്ള ഒരു ഗ്രാമമുണ്ട്. മലകൾ വലയം ചെയ്യുന്ന ഒരു ഗ്രാമം. അവിടെ , പണ്ടുപണ്ട് , എന്നുവെച്ചാൽ , പതിനഞ്ചാം നൂറ്റാണ്ടിൽ , സമ്പന്നനായ ഒരു വ്യാപാരി ഉണ്ടായിരുന്നു. നമ്മൾ ബിസിനസ് മാൻ എന്നൊക്കെ പറയുന്ന ഒരാൾ. പേര് , സെർ പിയെറോ. ഈ വ്യാപാരിക്കൊരു കാമുകി ഉണ്ടായിരുന്നു. പണമൊന്നുമില്ലാത്ത ഒരു കൃഷിപ്പണിക്കാരി. അവളുടെ പേര് , കാറ്ററീന. അവളുടെ തറവാട്ടുപേരൊന്നും ആർക്കുമറിയില്ല. പണമില്ലാത്തവർക്കെന്ത് തറവാട് ? എന്ത് കുടുംബം ? ലോകത്ത് അങ്ങനെയാണല്ലോ സംഗതികൾ.    പിയെറോയും കാറ്ററീനയും കല്യാണമൊന്നും കഴിച്ചില്ല. പക്ഷേ , അവർക്...