അപ്പനൗസേപ്പൊരു മരപ്പണിക്കാരൻ . അമ്മച്ചി മേരി ഒരു കുഞ്ഞാടും . മറ്റു കുഞ്ഞാടുകൾക്ക് പിന്നീട് ഞാൻ ഇടയനായത് അമ്മച്ചി അജജന്മമായതിനാലാവാം . * ദേഹിയിൽ ദരിദ്രയെങ്കിലും ദേഹത്തിൽ മറിയാമ്മ സമ്പന്നയായി . കന്യയായിരിക്കെ ദേവഗർഭയായി . * അപ്പനല്ല അപ്പനെന്നു അപ്പനാദ്യം പറഞ്ഞപ്പോൾ വീഞ്ഞു കുത്തിയതായിരിക്കുമെന്നു കരുതി. അപ്പനപ്പൂപ്പന്മാർക്കും അപ്പനായവനാണപ്പനെന്നറിവായപ്പോൾ അവനായി പിന്നെ ജീവ ന്‍റെ അപ്പവും വീഞ്ഞും. അമ്മ ഒന്നാണെങ്കിലും അപ്പനാർക്കും രണ്ടാകാമെന്നുമറിവായി. രണ്ടായവരെ ഒന്നായിക്കാണാനുമായി. * ഒന്നേയുള്ളുവെങ്കിലും ഉലക്കക്കിടിച്ചു വളർത്തണമെന്ന പഴഞ്ചൊല്ല് അപ്പനു പതിരായിരുന്നു . കൂരയും പണിപ്പുരയും നിറഞ്ഞു ഞാൻ തെരുവിലേക്കും ദേവാലയത്തിലെക്കും വളർന്നു . ഉളികൊണ്ടു ചെത്തിയും, മുട്ടികൊണ്ടു മേടിയും അപ്പൻ മരങ്ങളെ മെരുക്കിയപ്പോൾ കഥയും കടങ്കഥയും പറഞ്ഞു ഞാൻ ...