ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എലിനോർ:16:3

ബാലവേലയുടെ വ്യാപ്തിയും അധോഗതിയും എലിനോറിനെ കോപംകൊണ്ടും നിരാശകൊണ്ടും ഭ്രാന്തു പിടിപ്പിച്ചു. ഇംഗ്ലണ്ടിലെപ്പോലെ,   പുരുഷത്തൊഴിലാളികളെ യന്ത്രങ്ങൾക്കു മാറ്റാൻ പറ്റാത്തിടത്ത്, ബാലവേലകൊണ്ട് അവർ തുരത്തപ്പെട്ടു. കുടുംബം പോറ്റാനായി കുട്ടികളെ നന്നേ ചെറുപ്പത്തിലേ മില്ലുകളിലേക്കയക്കാൻ അപ്പനമ്മമാർ നിർബന്ധിതരായി. കുട്ടികളുടെ വേതനത്തെ ഉപജീവനത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുകയാൽ, കായികാദ്ധ്വാനത്തിനു അവർക്കു പ്രാപ്തിയാകുന്നതോടെ, ശരാശരി പന്ത്രണ്ടും പതിനാലും പ്രായത്തിൽ, അവരെ സ്‌കൂളുകളിലേക്ക് അയക്കാതായി. ബാലവേലാനിയമങ്ങളെ മറികടക്കാൻ മാതാപിതാക്കളും മുതലാളിമാരും കുട്ടികളുടെ പ്രായത്തെപ്പറ്റി നുണകൾ പറഞ്ഞു. ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും, പ്രയോഗത്തിലില്ലായിരുന്നു.  1879ൽ പല സംസ്ഥാനങ്ങളും നിർബന്ധവിദ്യാഭ്യാസനിയമങ്ങൾ   പാസ്സാക്കിയിരുന്നു.  തൊഴിലാളികളുടെ ആൺകുഞ്ഞുങ്ങൾക്കും പെൺകുഞ്ഞുങ്ങൾക്കും പഠിക്കാവുന്ന, സർക്കാർ ധനസഹായമുള്ള, സ്റ്റെയ്റ്റ് സ്‌കൂളുകൾക്കുള്ള സ്തുത്യർഹമായ വ്യവസ്ഥകളും ഉണ്ടായിരുന്നു.  പക്ഷേ, എലിനോർ വിവരിച്ച പ്രകാരം, "ആളുകൾ പട്ടിണി കിടക്കുമ്പോൾ, കുട്ടികൾക...