ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എലിനോര്‍: 6: ഫെനിയന്‍ സഹോദരി

               മുന്നോട്ടു തന്നെയാണ് അവള്‍ പോയത്. 1866ല്‍, അവള്‍ക്കരിശമുണ്ടാക്കിക്കൊണ്ട്, പതിനൊന്നാമത്തെ വയസ്സില്‍, റ്റസ്സി സ്കൂളില്‍ പോകുന്നതു പതിവായി. താന്‍ ഏറ്റവുമധികം മാപ്പു കൊടുക്കുന്ന തിന്മ മടി പിടിക്കലും, താന്‍ ഏറ്റവും വെറുക്കുന്ന തിന്മ സ്കൂള്‍ പരീക്ഷയാണെന്നും റ്റസ്സി കുറുമ്പോടെ കുമ്പസരിച്ചത് രസകരമാണ്. അവളുടെ കുമ്പസാര ത്തിലെ വെറുക്കപ്പെട്ട “ഈവിന്‍റെ പരിശോധകന്‍” ദൈവത്തെയോ, ചെകുത്താനെയോ കുറിച്ചുള്ള ആ കൊച്ചു നിരീശ്വരവാദിയുടെ നര്‍മ്മം നിറഞ്ഞ നിരീക്ഷണമല്ല. അതു, 1852ല്‍ പ്രസിദ്ധീകൃതമായ, നിര്‍ഭാഗ്യകരമായി നല്ലവണ്ണം വിറ്റഴിക്കപ്പെട്ടിരുന്ന പാഠപുസ്തകമായ, വേദചരിത്രത്തെയും, ഭൂമിശാസ്ത്രത്തെയും, അങ്കഗണിതത്തെയും, ഇംഗ്ലീഷ് വ്യാകരണത്തെയും സംബന്ധിച്ച പരീക്ഷക്കുള്ള നാലായിരം അഭ്യാസങ്ങളുള്‍ക്കൊള്ളുന്ന, ചാള്‍സ് ഈവിന്‍റെ “ സ്കൂള്‍ പരിശോധകനെ ”ക്കുറിച്ചുള്ളതാണ്. 1886ല്‍ പോള്‍ ഒരു മഹാത്ഭുതമുണ്ടാക്കി റ്റസ്സിയെ കോരിത്തരിപ്പിച്ചു. അയാള്‍, മോഡേനാ വില്ലക്കു പിറകിലെ പൂന്തോട്ടത്തില്‍, നനുത്ത, വെളുത്തതുകല്‍കൊണ്ടുള്ള, കൈകൊണ്ടുതുന്നിയുണ്ടാക്കിയ പിടികളും, ഇരിപ്പിടവുമു...