വിരോധാഭാസം ശാന്തിതാനഭികാമ്യ,മഹിംസാ പരമോ ധർമ്മം. പ്രേമമാണഖില സാരവും ശക്തിയു, മെന്നാൽ ഹേതുവൊന്നുമേയില്ലാതെയിടനെഞ്ചിൽക്കേറിയൊരുവ- നാസുരനൃത്തംചെയ്തലറി വിളിക്കുമ്പോൾ വൈരാഗ്യമേ സ്നേഹം,യുദ്ധമേ പ്രശാന്തി ഹിംസ താനഹിംസാചാരം. വെട്ടും പോത്തിൻ കാതിൽ വേദമോതുന്നതേ മൗഢ്യ, മവിവേകം.