ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എലിനോർ:16:3

ബാലവേലയുടെ വ്യാപ്തിയും അധോഗതിയും എലിനോറിനെ കോപംകൊണ്ടും നിരാശകൊണ്ടും ഭ്രാന്തു പിടിപ്പിച്ചു. ഇംഗ്ലണ്ടിലെപ്പോലെ,   പുരുഷത്തൊഴിലാളികളെ യന്ത്രങ്ങൾക്കു മാറ്റാൻ പറ്റാത്തിടത്ത്, ബാലവേലകൊണ്ട് അവർ തുരത്തപ്പെട്ടു. കുടുംബം പോറ്റാനായി കുട്ടികളെ നന്നേ ചെറുപ്പത്തിലേ മില്ലുകളിലേക്കയക്കാൻ അപ്പനമ്മമാർ നിർബന്ധിതരായി. കുട്ടികളുടെ വേതനത്തെ ഉപജീവനത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുകയാൽ, കായികാദ്ധ്വാനത്തിനു അവർക്കു പ്രാപ്തിയാകുന്നതോടെ, ശരാശരി പന്ത്രണ്ടും പതിനാലും പ്രായത്തിൽ, അവരെ സ്‌കൂളുകളിലേക്ക് അയക്കാതായി. ബാലവേലാനിയമങ്ങളെ മറികടക്കാൻ മാതാപിതാക്കളും മുതലാളിമാരും കുട്ടികളുടെ പ്രായത്തെപ്പറ്റി നുണകൾ പറഞ്ഞു. ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും, പ്രയോഗത്തിലില്ലായിരുന്നു.  1879ൽ പല സംസ്ഥാനങ്ങളും നിർബന്ധവിദ്യാഭ്യാസനിയമങ്ങൾ   പാസ്സാക്കിയിരുന്നു.  തൊഴിലാളികളുടെ ആൺകുഞ്ഞുങ്ങൾക്കും പെൺകുഞ്ഞുങ്ങൾക്കും പഠിക്കാവുന്ന, സർക്കാർ ധനസഹായമുള്ള, സ്റ്റെയ്റ്റ് സ്‌കൂളുകൾക്കുള്ള സ്തുത്യർഹമായ വ്യവസ്ഥകളും ഉണ്ടായിരുന്നു.  പക്ഷേ, എലിനോർ വിവരിച്ച പ്രകാരം, "ആളുകൾ പട്ടിണി കിടക്കുമ്പോൾ, കുട്ടികൾക...

വൃദ്ധ വിചാരം

വൃദ്ധ വിചാരം  വയസ്സായാല്‍ പണ്ടു വാനപ്രസ്ഥം. നാടും വീടും കാട്. ബന്ധുരവും അല്ലാത്തതുമായ എല്ലാ ബന്ധബന്ധനങ്ങളും വിട്ട്, മരിച്ചവരെ മറവുചെയ്യാന്‍ മരിച്ചവര്‍ക്കു വിട്ട്, കെട്ടും പാടുമില്ലാതെ, ശിവനേയെന്നു വിളിച്ച്, കരിയില പോലെ കാറ്റില്‍പ്പറന്നും മഴയില്‍ നനഞ്ഞും കാശിക്കു കൈവീശിയൊരു യാത്ര. അതു പണ്ട്. . . ഇന്ന്. . . വയസ്സായാല്‍ വൃദ്ധസദനം. ബന്ധുക്കളുപേക്ഷിച്ചാലും ബന്ധുരാബന്ധുരസ്മരണകളയവിറക്കി എങ്ങും പോകാതെ മണ്ണാങ്കട്ട പോലെ കാറ്റില്‍പ്പൊടിഞ്ഞും മഴയില്‍ക്കുതിര്‍ന്നും. . . 

മരണരോഷത്തിലൊരു രോദന രചന

മരണരോഷത്തിലൊരു രോദന രചന  (രോഹിത് വേമുലയുടെ ആത്മഹത്യാക്കുറിപ്പ്‌)  ചിറകുണ്ടെങ്കിലും പറക്കാന്‍ വിടാതെ  പരിചിതപരിസരത്തു തന്നെ ചിക്കിച്ചിനക്കുന്നതിലേക്കു  ചുരുക്കീ  മാനവമൂല്യം; ഒരു വോട്ടിലേക്കും, ഒരക്കത്തിലേക്കും. ഒരു വസ്തുവാക്കിച്ചുരുക്കിക്കളഞ്ഞു; ഒരു മനസ്സായി മനുഷ്യനെ നോക്കാതെ, താരധൂളികളാല്‍ തീര്‍ത്ത വിസ്മയമായിക്കാണാതെ, പാഠശാലയിലും  തെരുവിലും  രാഷ്ട്രീയത്തിലും ജീവിതത്തിലും   എന്തിന് മരണത്തില്‍പ്പോലും.  എവിടെയുമിങ്ങിനെ മനുഷ്യനെ ചുരുക്കിച്ചുരുക്കി. . .