2016, ജൂലൈ 4, തിങ്കളാഴ്‌ച

ഉറക്കത്തിൽ കാതിലൊരിരമ്പം കേട്ടു.

മഴയിരമ്പുന്നതാണെന്നു തോന്നി.
അല്ല, കടലിരമ്പുന്നതാണെന്നു കാതു കൂർപ്പിച്ചപ്പോൾ തോന്നി.
അതോ, കാറ്റോ?

അല്ല, അല്ലേയല്ല.
ഉറക്കാത്തിലാരോ എന്റെ സ്വപ്നങ്ങളെ ബലാൽക്കാരം ചെയ്യുമ്പോഴുള്ള
അലമുറയിരമ്പിയതാണ്.

കാതുമുറിച്ച് ഒരു വാൻഗോഗ് ആയാലോ എന്നു സ്വൽപ്പം വണ്ടറടിച്ചു.
കാതില്ലെങ്കിൽ കണ്ണട വെക്കാൻ പറ്റില്ലാലോ എന്നു ഭയന്ന്
വാൻഗോഗായില്ല.
സുഖമായുറങ്ങി.

നേരം പുലരട്ടെ.
ഒരു ഗൂർണിക്കാ വരക്കാം.



ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...