2018, മേയ് 13, ഞായറാഴ്‌ച

മന്ത്രി പ്രവരൻ പ്രസംഗിക്കുമ്പോൾ

മന്ത്രി പ്രവരൻ പ്രസംഗിക്കുമ്പോൾ
എന്തൊരിന്ദ്രജാലം!
വേദേതിഹാസപുരാണങ്ങളൊക്കെയും
ചരിത്രവും ശാസ്ത്രവുമാകുന്നു
ഭാവനകൾ വസ്തുതകളാകുന്നു
വസ്തുതകൾ വിലയില്ലാത്തവയാകുന്നു

മന്ത്രി പ്രവീണൻ പ്രസംഗിക്കുമ്പോൾ
മഹേന്ദ്രജാലം!
വ്യാസനും വാൽമീകിയും ചരിത്രകാരന്മാരാകുന്നു
കവികളല്ലാതാകുന്നു
വൈശ്രവണൻ റൈറ്റ് ബ്രദറാകുന്നു.
ചരിത്രത്തിൻ്റെ ശവപ്പെട്ടിയിൽ പുത്തനാണി കേറുന്നു
നെഹ്രു കോമാളിയാകുന്നു.

മന്ത്രി പ്രമാണി പ്രസംഗിക്കുമ്പോൾ
പ്രമാണങ്ങൾ നുണകളാകുന്നു
നുണയുടെ നിലാവ് നേരിൻ്റെ വെയിലാകുന്നു.
ഇന്നത്തെ ഇന്ത്യ അന്നത്തെ ഭാരതമാകുന്നു
ആർഷഭാരതം

മന്ത്രി പ്രസംഗിക്കുമ്പോൾ
കടൽ കടലാടിയുടെ ബന്ധുവാകുന്നു
അഞ്ജനം മഞ്ഞളുപോലെ വെളുക്കുന്നു
പഞ്ചപാണ്ഡവർ കട്ടിൽക്കാലുപോലെ മൂന്നാകുന്നു
ലോക്കൽ വണ്ടിപോലും ബുള്ളറ്റ് ട്രെയിനാകുന്നു

മന്ത്രിപുംഗവൻ  വാ തുറക്കുമ്പോൾ
എന്തൊരിന്ദ്രജാലം!
നരേന്ദ്രജാലം!!







2018, മേയ് 8, ചൊവ്വാഴ്ച

കണ്ണൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നെന്നു കേട്ടു.
കൊല്ലപ്പെട്ടവരാരാ?
ഓ, ഒരുത്തൻ കൊമ്മി
മറ്റവൻ സംഘി.
മനുഷ്യരാരുമല്ല മരിച്ചതല്ലേ?
ഓ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ
മരിക്കാൻ മനുഷ്യരെവിടെ?
ജീവിച്ചിരിപ്പുള്ള ചെകുത്താന്മാരതിനു സമ്മതിക്കേണ്ടേ!

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...