2017 ഏപ്രിൽ 4, ചൊവ്വാഴ്ച

വൃദ്ധ വിചാരം

വൃദ്ധ വിചാരം 

വയസ്സായാല്‍ പണ്ടു വാനപ്രസ്ഥം.
നാടും വീടും കാട്.
ബന്ധുരവും അല്ലാത്തതുമായ
എല്ലാ ബന്ധബന്ധനങ്ങളും വിട്ട്,
മരിച്ചവരെ മറവുചെയ്യാന്‍ മരിച്ചവര്‍ക്കു വിട്ട്,
കെട്ടും പാടുമില്ലാതെ,
ശിവനേയെന്നു വിളിച്ച്,
കരിയില പോലെ കാറ്റില്‍പ്പറന്നും
മഴയില്‍ നനഞ്ഞും
കാശിക്കു കൈവീശിയൊരു യാത്ര.

അതു പണ്ട്. . .
ഇന്ന്. . .
വയസ്സായാല്‍ വൃദ്ധസദനം.
ബന്ധുക്കളുപേക്ഷിച്ചാലും
ബന്ധുരാബന്ധുരസ്മരണകളയവിറക്കി
എങ്ങും പോകാതെ മണ്ണാങ്കട്ട പോലെ
കാറ്റില്‍പ്പൊടിഞ്ഞും
മഴയില്‍ക്കുതിര്‍ന്നും. . . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...