2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ഒരുപഹാരം

ഇതാ നിനക്കൊരരിവാൾ;
വിള കൊയ്യാൻ, കള വയക്കാൻ.
കഴുത്തരിയാനല്ല; കരമരിയാനും.

ഇതാ നിനക്കൊരു ചുറ്റിക;

കല്ലുടക്കാൻ; കട്ടയും.
മണ്ടയിടിച്ചുപൊളിച്ചുകളിക്കാനല്ല.

ഇതാ നിനക്കൊരു നക്ഷത്രം;

തിന്മയുടെയല്ലിൽ നിന്‍റെ ഭൂമി മുങ്ങുമ്പോള്‍ 
ഒരിത്തിരി വെട്ടം തരാന്‍ ഒരു താരം;
ഒരു മാര്‍ഗ്ഗദീപം.


ഈ അരിവാള്‍ 

ഈ ചുറ്റിക 
ഈ നക്ഷത്രം 
നിനക്കുള്ള ഒരുപഹാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...