2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

വിളി കാത്ത്

വിളി കാത്തിരിപ്പാണ് ഞാന്‍.

അറിയാം 
അതു വരും, ആ വിളി.
ആ വിളി മാത്രമേ വരൂ;
മറ്റാര്‍ക്കും ആ നമ്പര്‍ ഇല്ലല്ലോ.

മ്യൂട്ടില്‍ വെച്ചിരിക്കയാണ്‌ ഫോണ്‍.
ഒച്ചയില്ലാതെ വരണം 
ആ വിളി.
ഒരു ചെഷയര്‍ പൂച്ചയെപ്പോലെ
വളിച്ചൊരിളിയോടെ,
പരവേദനാരതിയോടെ,
മരണമൊരു ശിശുവിനെ 
കരയാന്‍കഴിയുംമുമ്പേ കരസ്ഥമാക്കുമ്പോലെ

വരും
വരാതിരിക്കില്ല
മരണം പോലെ ഉറപ്പായും വരും ആ വിളി.

കണ്മുമ്പില്‍ വെച്ചിരിക്കയാണ്‌ ഫോണ്‍
അതിന്‍റെ സ്ക്രീന്‍ ഒരശ്ലീലതിളക്കത്തോടെ ഉണരുന്നതും കാത്ത്

വിറയലോടെ,
ആകുലതയോടെ,
അലയുന്ന ചിന്തകളെ ആ വെളിച്ചം ഇരുട്ടിലാക്കുന്നതും കാത്തിരിക്കുകയാണ്.

“ഭീരുക്കള്‍ പല കുറി മരിക്കുമ്പോള്‍
ധീരന്മാര്‍ ഒരിക്കല്‍ മാത്രം മരിക്കുന്നു.”
ഒരു മഹാകവി പാടിയതാണ്.
പലകുറി മരിച്ചുകൊണ്ട് വിളി കാത്തിരിപ്പാണ് 
ധീരതയോടെ ഞാന്‍.

എന്‍റെ അന്ത്യ വി(ധി)ളി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...