2016, ഫെബ്രുവരി 7, ഞായറാഴ്‌ച

വിഷു വരട്ടെ, അപ്പോൾ കാണാം

വിഷു വരും
വിഷുക്കോടിയുടുക്കും
വിഷുക്കണി കാണും 
വിഷുക്കൈനീട്ടം വാങ്ങും 
വിഷുപ്പാട്ടു കേൾക്കും 
വിഷുക്കഞ്ഞി കുടിക്കും 
വിഷുക്കളികളാടും, കാണും 
വിഷു വിരുന്നിനു പോകും 
വിഷു വിരുന്നുകാർ വരും 
ഫോണിൽ, തൂണിൽ. തുരുമ്പിൽ, ഇൻടർഇൻട്രാനെറ്റുകളിൽ 
വിഷുവാശംസകൾ വരും 
ചിലപ്പോൾ സിനിമ കാണും 
സുമരസമോ സോമരസമോ മോന്തും 
സുമംഗലിയുമൊത്തു നേരമ്പോക്കുമുണ്ടാകും
എല്ലാം ശുഭമാകും... കാശുള്ളവന്.

അതില്ലാത്തവൻ  പിണങ്ങും

വിഷു വിഷൂചികയെന്നു ദുഷിക്കും 
വിഷുപ്പക്ഷിയെ പൊരിച്ചു തിന്നും 
കണ്ണനെ കിണ്ണാംകൃതിയാക്കും
'മാ നിഷാദ' എന്നു പറയുന്നവനെത്തട്ടി 
'ഞാൻ നിഷാദൻ' എന്നു പറയും 
വിഷു കാർഷികവും ആർഷവുമെന്നു പരാതിപ്പെടും. 
വിഷുക്കഞ്ഞിയേക്കാൾ പൂരച്ചോറാണ് കാര്യമെന്നു വാദിക്കും... പണമില്ലാപ്പരിഷകൾ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...