2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ചന്തേര






ഉവ്വ്,
ഞാൻ ആ പേരോർക്കുന്നു...
ചന്തേര.


ഒരുച്ചച്ചൂടിൽ തീവണ്ടി (ഒരു എക്സ്പ്രസ്സ് വണ്ടി) 
അവിടെ ഓർമ്മ പിഴച്ചു നിന്നു...
ഒരു മാർച്ചുമാസദിവസപ്പാതി കഴിഞ്ഞ്.

ആവി പറക്കുന്നുണ്ടായിരുന്നു.

ആരോ മുരടനക്കുകയുണ്ടായി.
ആരും ഇറങ്ങിയില്ല, കയറിയില്ല. 
ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ ആരും വന്നുമില്ല.

ഞാൻ കണ്ടതതു മാത്രം...
മഞ്ഞമരപ്പലകയിലെ കറുകറുത്ത പേര്...
ചന്തേര.

പിന്നെ, നെൽച്ചെടികൾ, പുൽച്ചെടികൾ,
പച്ചയായും ഉണങ്ങിയും നിന്ന മരങ്ങൾ...
മേലെ ആകാശത്തിലെ വെൺമേഘക്കീറുകളെക്കാൾ 
നിശ്ചലം, ഏകാന്തസുന്ദരം.  

ആ നിമിഷം അരികെ ഒരു കിളി പാടി...
ചന്തേര...ചന്തേര...

അവൾക്കു ചുറ്റും, 
വെയിലാവിയിൽ ദൂരെ ദൂരെയും,
മറ്റു കിളികളും അതേറ്റു പാടി...
ചന്തേര...

1 അഭിപ്രായം:

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...